Skip to main content

Posts

Showing posts from August, 2020

CIAയുമായി കൊമ്പ് കോർത്ത ഇന്ദിര

1981ല്‍ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനായ ഗ്രിഫിന് ഇന്ത്യ വിസ നിഷേധിക്കുകയുണ്ടായ സംഭവം തങ്ങളുടെ പ്രവര്‍ത്തനത്തിന്‍റെ വിജയമായി ഉയര്‍ത്തിക്കാട്ടാന്‍ കെ.ജി.ബി ശ്രമിച്ചു. ഗ്രിഫിനെ സി.ഐ.എയുടെ ചാരന്‍ എന്നുള്ള മുദ്ര കുത്തിയത് തങ്ങളാണെന്നും അതിനു വേണ്ടി കഴിഞ്ഞ ആറ് മാസങ്ങളായി കഠിന പ്രയത്നം ചെയ്യുകയായിരുന്നുവെന്നും കെ.ജി.ബി അവകാശപ്പെട്ടുകൊണ്ടുള്ള ഒരു റിപ്പോര്‍ട്ട് കെ.ജി.ബിയുടെ വിദേശ ചാര സംഘമായ എഫ്.സി.ഡിയുടെ മേധാവി റഷ്യന്‍ പോളിറ്റ് ബ്യൂറോക്ക് സമര്‍പ്പിച്ചു. വിസ നിഷേധിച്ചു കൊണ്ടുള്ള തീരുമാനം ഇന്ദിര നേരിട്ടു തന്നെ എടുത്തതാണെന്നാണ് ലഭ്യമായ വിവരം. സി.ഐ.എയുടെ ചാര പ്രവര്‍ത്തനത്തെക്കുറിച്ച് ഇല്ലാക്കഥകള്‍ മെനഞ്ഞ് അത് പത്രങ്ങളിലുടെ സജീവമായി പുറത്ത് കൊണ്ടു വരുന്നതില്‍ കെ.ജി.ബി വിജയിച്ചതിന്‍റെ ഫലം കൂടിയായിരിക്കാം ഇന്ദിരയെ വിസ നിഷേധിക്കാന്‍ പ്രേരിപ്പിച്ച ഘടകം. റഷ്യയുടെ ചാര പ്രവര്‍ത്തി മനസിലാക്കിയ അമേരിക്ക, ഗ്രിഫിന് സി.ഐ.എയുമായി യാതൊരു ബന്ധമില്ലെന്നും ഇതിന്‍റെ പിറകില്‍ സോവിയറ്റ് യൂണിയന്‍റെ കൈകളാണെന്നും പ്രസ്താവിച്ചെങ്കിലും അന്നത്തെ വിദേശകാര്യ മന്ത്രിയായിരുന്ന നരസിംഹ റാവു ഇതൊന്നും ചെ

ഇന്ദിരയും CPIയും തമ്മിലുള്ള പോരാട്ടം

ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു

റഷ്യയെ സന്തോഷിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ മരണ വാർത്ത

ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ

ജനത സർക്കാരിന്റെ പതനം

ജനതാ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു കഴിഞ്ഞുള്ള ആദ്യത്തെ മാസങ്ങളില്‍ കെ.ജി.ബിയുടെ പ്രധാന ജോലി എന്തെന്നാല്‍ തങ്ങളുടെ പ്രതിച്ഛായ തകരാതെ നോക്കലായിരുന്നു. താന്‍ അധികാരത്തില്‍ വന്നാല്‍ ഇന്ദിര നടത്തിയിരുന്ന സോവിയറ്റ് പ്രീണനം അവസാനിപ്പിക്കുമെന്നും ഇന്തോ സോവിയറ്റ് കരാര്‍ റദ്ദാക്കുമെന്നും ദേശായി തിരെഞ്ഞെടുപ്പ് വേളയിൽ പ്രഖ്യാപിച്ചു. സോവിയറ്റ് റഷ്യക്കെതിരെ തിരിയുന്ന ഒരു പിന്തിരിപ്പന്‍ ശക്തിയായിട്ടായിരുന്നു ദേശായിയെ റഷ്യന്‍ മേധാവികള്‍ വിലയിരുത്തിയത്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് തങ്ങളുടെ നയങ്ങളില്‍ വേണ്ട വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്താനും ഏത് വിധേനയും ഇന്തോ സോവിയറ്റ് കരാര്‍ നിലനിര്‍ത്താനുമുള്ള നടപടികള്‍ കെ.ജി.ബി സ്വീകരിച്ചു. അമേരിക്കയും ചൈനയുമായിട്ട് ജനതാ സര്‍ക്കാര്‍ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും റഷ്യന്‍ മേധാവികള്‍ കെ.ജി.ബിക്ക് നിര്‍ദ്ദേശം നല്‍കുകയുണ്ടായി. അധികാരത്തില്‍ വന്ന ദേശായി സര്‍ക്കാര്‍ അമേരിക്കയുമായിട്ടും, ചൈനയുമായിട്ടും ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയെങ്കിലും ഇന്തോ സോവിയറ്റ് കരാര്‍ റദ്ദു ചെയ്തില്ല. ഇതിനിടയില്‍ ഇന്തോ സോവിയറ

ഇന്ദിരയുടെ പരാജയപ്പെട്ട അട്ടിമറി ശ്രമം

ഇന്ദിര ഒരിക്കലും അധികാര സ്ഥാനം വിട്ടുകൊടുക്കാന്‍ തയ്യാറാകില്ലെന്നും തിരഞ്ഞെടുപ്പ് ഫലത്തെ ഏതെങ്കിലും രീതിയില്‍ അട്ടിമറിച്ച് അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ അവര്‍ ശ്രമിക്കുമെന്നും കെ.ജി.ബി കണക്കുകൂട്ടി. തിരഞ്ഞെടുപ്പ് ഫലത്തെ തനിക്ക് അനുകൂലമായിട്ട് കൃതൃമത്തിലൂടെ മാറ്റിയെടുക്കാന്‍ ഇന്ദിരക്ക് കഴിയുമായിരുന്നുവെന്ന് കെ.ജ.ബി വിശ്വസിച്ചിരുന്നു. ഇതിന് വേണ്ടി സഞ്ജയുടെ അനുചരന്‍മാര്‍ ചില ശ്രമങ്ങള്‍ നടത്തുകവരെ ചെയ്തു. അതു മാത്രവുമല്ല ഇലക്ഷന്‍റെ ഫലം വന്ന മാര്‍ച്ച് 20ാം തീയതി ജനതാപാര്‍ട്ടി അധികാരത്തില്‍ വരാതിരിക്കാനായി ഒരു പട്ടാള അട്ടിമറി നടത്താന്‍ വരെ ഇന്ദിര ശ്രമിച്ചു. അതിനായി സേനാ മേധാവിയെ ഇന്ദിര നിര്‍ബന്ധിച്ചുവെന്നും പക്ഷെ സേന വഴങ്ങിയില്ലെന്നും കെ.ജി.ബി റിപ്പോര്‍ട്ട് ചെയ്തു. അധികാര കൈമാറ്റം വളരെ എളുപ്പത്തിലും വേഗത്തിലുമായിരുന്നു. മാര്‍ച്ച് 21ന് രാവിലെ തന്നെ ക്യാബിനറ്റ് മീറ്റിങ്ങ് വിളിച്ചു ചേര്‍ത്ത ഇന്ദിര തന്‍റെ രാജി പ്രഖ്യാപിക്കുകയുണ്ടായി. ചെറിയ മാറ്റങ്ങളോടെ ക്യാബിനറ്റ് ഇന്ദിരയുടെ രാജിക്കത്ത് അംഗീകരിച്ചു. ആക്റ്റിങ്ങ് പ്രസിഡന്‍റ് ആയ ബി.ഡി.ജട്ടിയുടെ സമക്ഷം പിന്നീട് ഇന്ദിര രാജിക്കത്ത് നല

1977 ലെ ഇന്ദിരയുടെ വീഴ്ച

കെ.ജി.ബിയുടെ ചാരന്‍മാര്‍ സദാ ജാഗരൂകരായി തിരഞ്ഞെടുപ്പിനെച്ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ ചോര്‍ത്തിയെടുത്തു ഡല്‍ഹി റസിഡന്‍സിക്ക് കൈമാറി. അതിലെല്ലാം തന്നെ ഇന്ദിരക്ക് വന്‍ വിജയമുണ്ടാകുമെന്നായിരുന്നു ഉള്ളടക്കം. ഇന്ദിരപോലും പരാജയപ്പെട്ടേക്കുമെന്നുള്ള ചില വാര്‍ത്തകള്‍ പാടെ കെ.ജി.ബി അവഗണിച്ചു. പക്ഷെ ഇലക്ഷന്‍റെ ഫലം വന്നപ്പോള്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയാണുണ്ടായത്. ഇന്ദിരയും കോണ്‍ഗ്രസും നിലംപരിശായി. 35% നെതിരെ 40% വോട്ടുകള്‍ക്ക് മൊറാര്‍ജി ദേശായി നേതൃത്വം കൊടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധ ജനതാ സര്‍ക്കാര്‍ അധികാരത്തിലെത്തി. തങ്ങളുടെ കണ്ണിലെ കരടായ മൊറാര്‍ജി ദേശായി അധികാരത്തില്‍ വന്നത് സോവിയറ്റ് നേതൃത്വത്തെ ഞെട്ടിച്ചു കളഞ്ഞു. ബ്രിട്ടീഷുകാരുടെ കൈയി ല്‍ നിന്നും സ്വാതന്ത്ര്യം കിട്ടിയ ശേഷം ഇന്ത്യക്കാര്‍ ആദ്യമായിട്ടാണ് ഇത്രയും സന്തോഷിക്കുന്നതെന്ന് ഇന്ദിരയുടെ ജീവ ചരിത്രമെഴുതിയ കാതറീന്‍ ഫ്രാങ്ക് പറഞ്ഞു. ഡല്‍ഹിയിൽ ഉൾപ്പെടെ ജനങ്ങള്‍ തെരുവില്‍ ആഹ്ളാദ നൃത്തം ചവിട്ടി. ഇന്ദിരയുടെ തോല്‍വി റഷ്യയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. കെ.ജി.ബി മേധാവിയായിരുന്ന ഷെര്‍ബാഷിനെ റഷ്യ അടിയന്ത

സഞ്ജയ് ഗാന്ധി V/s സി.പി.ഐ.

ഇന്ദിരയുടെ പിന്‍ഗാമിയായി ഉയര്‍ന്നു വന്ന സഞ്ജയുടെ ചില പ്രവര്‍ത്തികള്‍ റഷ്യയെ ആകുലപ്പെടുത്തി. ഇന്ദിരയുടേത് പോലെ ഒരു തുറന്ന സമീപനമല്ലായിരുന്നു സഞ്ജയ് റഷ്യയോട് കാട്ടിയിരുന്നതെന്ന് മാത്രമല്ല റഷ്യയുടെ ഏറ്റവും വലിയ ശത്രുവായ കമ്മ്യൂമിസ്റ്റ് വിരുദ്ധനായ ഫിലപ്പൈന്‍സ് പ്രസിഡന്‍റ് ഫെര്‍ഡിനാന്‍റ് മാര്‍ക്കോസുമായി വളരെയടുത്ത ബന്ധം സഞ്ജയ് കാത്തുസൂക്ഷിച്ചിരുന്നത് റഷ്യയെ അലോരസപ്പെടുത്തി. സഞ്ജയുടെ ചില അടുപ്പക്കാര്‍ യു.എസ് പ്രതിനിധികളുടെ ചില രഹസ്യ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നതും കെ.ജി.ബി അറിയാന്‍ ഇടയായി. ഇതിനെപ്പറ്റിയുള്ള റിപ്പോര്‍ട്ട് കെ.ജി.ബിയുടെ മെയിന്‍ റെസിഡന്‍സിക്ക് ലഭിച്ചു. തന്‍റെ വിജയകരമായ റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി വന്ന ഇന്ദിരയുടെ മകന്‍ സഞ്ജയ് ആ സമയം കമ്മ്യൂണിസത്തെയും, ദേശസാല്‍ക്കരണത്തെയും വിമര്‍ശിച്ചുകൊണ്ട് ഒരു മാധ്യമ സ്ഥാപനത്തിന് അഭിമുഖം നല്‍കുകയായിരുന്നു. സഞ്ജയ് ഗാന്ധിയുടെ അഴിമതിയെപ്പറ്റി വിമര്‍ശനമുയര്‍ത്തിയ സി.പി.ഐയെ കടുത്ത ഭാഷയില്‍ സഞ്ജയ് വിമര്‍ശിക്കുകയുണ്ടായി.' നിങ്ങളേക്കാള്‍ അഴിമതിക്കാരായ ആളുകള്‍ ഈ ഭൂമുഖത്ത് തന്നെ കാണില്ലെന്ന് 'സി.പി.ഐയോട് സഞ്ജയ് വെട

ഇന്ത്യയെന്നാൽ ഇന്ദിര

അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനായി തന്‍റെ ഏജന്‍റുമാര്‍ കാര്യമായ സ്വാധീനം ഇന്ദിരയുടെ മേല്‍ ചെലുത്തിയെന്ന് കെ.ജി.ബി ഡെല്‍ഹി മേധാവിയായിരുന്ന ലിയനോഡ് ഷെര്‍ബാഷിന്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി റഷ്യയിലേക്ക് അയച്ചു. വലത് പിന്തിരിപ്പന്‍ ശക്തികളുടെ ഗൂഢാലോചനക്കെതിരെ അതി ശക്തമായ നടപടി സ്വീകരിച്ച ഇന്ദിരയുടെ പ്രവര്‍ത്തിയെ സി.പി.ഐയുടെ കേന്ദ്ര നിര്‍വാഹക സമിതിയോഗം പ്രശംസിച്ചു. സി.ഐ.എയുടെ സഹായത്തോടെ ഇന്ത്യയില്‍ വലത് കക്ഷികള്‍ നടത്തിയ ഗൂഢാലോചനക്കെതിരെ നിര്‍ണായകമായ നിമിഷത്തില്‍ തന്നെയായിരുന്നു ഇന്ദിരയുടെ നടപടിയെന്ന് സി.പി.ഐ വിലയിരുത്തി. ഇതിന് വേണ്ടി അതിശക്തമായ പിന്തുണ അണിയറയില്‍ കെ.ജി.ബി നല്‍കിയിരുന്നു. 1977 ആഗസ്റ്റ് 14ന് ബംഗ്ലാദേശിലെ നേതാവ് ഷേഖ് മുജിബുര്‍ റെഹ്മാനെയും കുടുബാംഗങ്ങളെയും പട്ടാളം വധിക്കുകയുണ്ടായി. പിന്നീട് പട്ടാളം ബംഗ്ലാദേശിലെ ഭരണം ഏറ്റെടുക്കുകയും ചെയ്തു. ഈ സംഭവവും സി.ഐ.എയുടെ ഗൂഢാലോചനയുടെ ഫലമാണെന്ന് ഇന്ദിരയെ വിശ്വസിപ്പിക്കാന്‍ കെ.ജി.ബിക്ക് കഴിഞ്ഞു. സോവിയറ്റ് നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യയെന്നാല്‍ ഇന്ദിരയായിരുന്നു. ഒരു രീതിയിലും പൊതുജന അഭിപ്രായത്തെ മാനിക്കേണ്ട കാര്യം

അടിയന്തരവസ്ഥയ്ക്ക് കെജിബി നടത്തിയ ചാരടുവലി

1974 ഒക്ടോബറില്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ഹെന്‍റി കിസിഞ്ചര്‍ ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായി. ഇത് കെ.ജി.ബിക്ക് ഒരു സുവര്‍ണ അവസരമായി വീണു കിട്ടി . സി.ഐ.എയെപ്പറ്റി നിറം പിടിപ്പിച്ച നുണകള്‍ കൂടുതല്‍ പ്രചരിപ്പിക്കുന്ന തിരക്കിലായിരുന്നു ഈ സമയം കെ.ജി.ബി. വ്യാജരേഖകള്‍ ചമച്ച് ഇല്ലാത്ത ഗൂഢപദ്ധതിയെക്കുറിച്ചുള്ള രേഖകള്‍ പ്രധാന മന്ത്രിക്കും മറ്റ് പ്രമുഖര്‍ക്കും കാഴ്ചവക്കുന്നതിലായിരുന്നു കെ.ജി.ബിയുടെ ശ്രദ്ധ. ഇത്തരത്തില്‍ 70ഓളം ലേഖനങ്ങള്‍ വിവിധ പത്രമാധ്യമങ്ങളിലൂടെ സി.ഐ.എയെ താറടിക്കാനായി കെ.ജി.ബി കെട്ടിചമച്ചു പുറത്തിറക്കി. ഇന്ദിര കിസിഞ്ചറുമായി നടത്തിയ കൂടിക്കാഴ്ചക്കിടയില്‍ സി.ഐ.എയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ചോദിക്കന്നതുവരെയെത്തി കാര്യങ്ങള്‍. അത്രത്തോളം നുണക്കഥകള്‍ കെ.ജി.ബി പടച്ചുവിട്ടിരുന്നതായി നമുക്ക് മനസിലാക്കാം. 1975 ഏപ്രില്‍ 28ന് സി.ഐ.എക്ക് എതിരെ കൂടുതല്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിനായി കെ.ജി.ബി മേധാവിയായിരുന്ന ആന്ത്രാപ്പോവ് ഡല്‍ഹി റസിഡന്‍സിക്ക് അനുമതി നല്‍കുകയുണ്ടായി. പദ്ധതി പ്രകാരം സി.ഐ.എ ഉദ്യോഗസ്ഥര്‍ക്ക് എതിരായി വ്യാജമായി നിര്‍മ്മിച്ച 16കെട്ട് രേഖകള്‍ 3 മാധ്യമങ

സിഐഎയുടെ പക്കൽ നിന്നും കാശ് വാങ്ങിയ ഇന്ദിര

കെ.ജി.ബിയുടെ ചരിത്ര പ്രസിദ്ധമായ ഒരു വിജയ പദ്ധതിയായി അവര്‍ എടുത്തുകാട്ടിയിരുന്നത് സി.ഐ.എ നടത്തുന്ന ഇല്ലാത്ത ഗൂഢാലോചനയെപ്പറ്റിയായിരുന്നു. ഇന്ദിരയുടെ സര്‍ക്കാരിനെ പുറത്താക്കാന്‍ സി.ഐ.എ സജീവമായി ശ്രമിക്കുന്നു എന്ന് കെ.ജി.ബി പറഞ്ഞുപരത്തി. അതിനുവേണ്ടി വ്യാജരേഖകളും ചമച്ചു. 1973 നവംബറില്‍ ഡല്‍ഹിയില്‍ നടന്ന ഒരു വിരുന്നില്‍ പങ്കെടുക്കുകയായിരുന്ന ഫിഡിന്‍ കാസ്ട്രോയോട് ഇക്കാര്യം ഇന്ദിര തുറന്നു പറഞ്ഞിരുന്നു." ചിലിയിലെ സാല്‍വഡോര്‍ അലണ്ടേയെപ്പുറത്താക്കിയപ്പോലെ എന്നെയും പുറത്താക്കാന്‍ സി.ഐ.എ ശ്രമിക്കുന്നു. ചിലിക്ക് സമാനമായ രീതിയില്‍ ഇവിടെയും സി.ഐ.എ പദ്ധതികള്‍ നടത്തുന്നു എന്നെ ഉന്‍മൂലനം ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം."ഇന്ദിരയുടെ ഭയത്തിന് ആക്കം കൂട്ടാനായി അലെണ്ടേയ്ക്ക് സംഭവിച്ചത് നിങ്ങള്‍ക്കും സംഭവിച്ചേക്കാമെന്ന് കാസ്ട്രോ ഇടയ്ക്ക് ഇന്ദിരയോട് പറയുന്നുണ്ടായിരുന്നു. "അഗസ്റ്റോ പിനോച്ചിനെ സഹായിച്ച അതേ സി.ഐ.എ ഇവിടേയും നിങ്ങളെ വധിക്കും". കാസ്ട്രോ കൂട്ടിച്ചേര്‍ത്തു പക്ഷെ യഥാര്‍ത്ഥത്തില്‍ അലണ്ടേ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുള്ള വസ്തുത സൗകര്യപൂര്‍വ്വം കാസ്ട്രോ മറ

ബ്രഷ്നേവിന്‍റെ 1973ലെ ഇന്ത്യ സന്ദര്‍ശനം

1973ല്‍ സോവിയറ്റ് റഷ്യന്‍ നേതാവ് ബ്രെഷ്നേവ് ഇന്ത്യ സന്ദര്‍ശിക്കാനായി പദ്ധതി തയ്യാറാക്കിയതിന്‍റെ ഭാഗമായി ഡല്‍ഹിയിലെ കെ.ജി.ബി റസിഡന്‍സിക്ക് ജോലിഭാരം കൂടുന്നു. ബ്രഷ്നേവിന്‍റെ ഇന്ത്യ സന്ദര്‍ശനം ഒരു ചരിത്ര സംഭവമാക്കി മാറ്റുന്നതിന്‍റെ ഭാഗമായി കെ.ജി.ബി മേധാവി ലിയോണിഡ് ഷെര്‍ബാഷിന്‍ അഹോരാത്രം പണിയെടുത്തു. ബ്രഷ്നേവിന് സമാനതകളില്ലാത്ത സ്വീകരണം ഇന്ത്യയില്‍ ലഭിക്കുന്നതിനായി കാണേണ്ടവരെ കാണാനും കൊടുക്കേണ്ടത് കൊടുക്കാനുമുള്ള നെട്ടോട്ടത്തിലായി ഷെര്‍ബാഷിന്‍ ലോകത്തിലെ ഏറ്റവും പ്രിയങ്കരനായ പ്രാസംഗികന്‍ എന്നുള്ള ഊതിപ്പെരുപ്പിച്ച മേലങ്കി ബ്രഷ്നേവിന് ചാര്‍ത്തികൊടുക്കാന്‍ മാധ്യമങ്ങളെയെല്ലാം കെ.ജി.ബി ചട്ടംകെട്ടി. സോവിയറ്റ് ചേരിയില്‍നിന്നും പുറത്തേക്കുള്ള യാത്രയില്‍ ബ്രഷ്നേവിന് വേണ്ടുന്ന മാധ്യമ ശ്രദ്ധ നേടികൊടുക്കേണ്ടത് കെ.ജി.ബിയുടെ കടമയായിരുന്നു. ബ്രഷ്നേവിന്‍റെ പ്രസംഗത്തിന് ആവശ്യത്തിനും അല്ലാതെയും നിര്‍ത്താതെ കരഘോഷം നടത്തുന്ന ജനതയായിരുന്നു റഷ്യയിലുള്ളത്. പക്ഷെ ഇന്ത്യയിലെ ജനത അങ്ങനെയായിരുന്ന ദീര്‍ഘ പ്രഭാഷണങ്ങളോട് സ്വതവേ താല്‍പര്യം കുറവായിരുന്നു ഇന്ത്യക്കാര്‍ക്ക്. കെ.ജി.ബിയെ സംബന്ധിച്ചിടത്തോളം ഇതൊരു

1971 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോൺഗ്രസിന് സോവിയറ്റ് റഷ്യ ധനസഹായം നൽകി

കെ.ജി.ബിയുടെ അടുപ്പക്കാരില്‍ പ്രധാനിയായിരുന്നു NOK എന്ന രഹസ്യനാമമുള്ള പത്ര പ്രവര്‍ത്തകന്‍. കെ.ജി.ബിയുടെ നിര്‍ദ്ദേ പ്രകാരം റഷ്യക്ക് ആനുകൂലമായ വാര്‍ത്തകള്‍ നിരന്തരം പത്രങ്ങളിലൂടെ അച്ചടിപ്പിക്കുന്ന ജോലിയായിരുന്നു NOK നടത്തിയിരുന്നത്. ഇന്ദിരയുടെ ഓഫിസിനെപ്പറ്റിയും അവരുടെ ജീവനക്കാരെപ്പറ്റിയും നിരന്തരം വിവരങ്ങള്‍ NOK കെ.ജി.ബിക്ക് കൈമാറികൊണ്ടിരുന്നു. 1980ല്‍ NOK യുടെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് കെ.ജി.ബി അയാളുമായുള്ള ബന്ധം വിച്ചേദിക്കുകയുണ്ടായി. മാധ്യമങ്ങളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തി അതിലൂടെ ഇന്ദിരയുടെ തങ്ങളുടെ പ്രത്യേയശാസ്ത്രപരമായ വരിയില്‍ പ്രതിജ്ഞബദ്ധയാക്കുന്നതില്‍ ഇടതുപക്ഷം സദാ ജാഗരൂക രായിരിക്കുകയും അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. സോവിയറ്റ് റഷ്യയുടെ ആശീര്‍വാദത്തോടുകൂടിപ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ഏറ്റവും അനുകൂലമായ അന്തരീക്ഷമായിരുന്നു 1966 മുതല്‍ 1986 വരെ ഇന്ത്യയില്‍. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട സംഘടനയായിരുന്നു വേള്‍ഡ് പീസ് കൗണ്‍സില്‍ (WPC). അതിന്‍റെ മേധാവിയായി പ്രവര്‍ത്തിച്ചിരിക്കുന്നത് ഇടത് പ്രവര്‍ത്തകനായ റോമേഷ് ചന്ദ്രയായിരുന്നു. 1960കളിലെ ലോകാക്രമ ത്തെക്ക

KGB വാങ്ങിയ ഇന്ത്യൻ പത്രങ്ങൾ

BANKIR എന്ന രഹസ്യനാമമുള്ള സി.പിഐയുടെ സമുന്നതനായ ദേശീയ നേതാവിനായിരുന്നു കെ.ജി.ബി ഫണ്ടുകള്‍ കൈമാറി കൊണ്ടിരുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.ജി.ബി ഏജന്‍റുമാര്‍ സി.പി.ഐ ഓഫീസ് പല കാരണങ്ങള്‍ പറഞ്ഞ് സന്ദര്‍ശിക്കുമായിരുന്നു. ഇതില്‍ പ്രധാനമായിരുന്നു റഷ്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സി.പി.ഐ ഓഫീസ് പരിചയപ്പെടുത്തുക എന്ന ജോലി. ഈ ജോലിയുടെ മറവിൽ BANKIR റിന്‍റെ ഓഫീസില്‍ കെ.ജി.ബി ഉദ്യോഗസ്ഥര്‍ സ്ഥിരമായി പണം എത്തിക്കുമായിരുന്നു . ഇതുപോലെ കെ.ജി.ബിയില്‍ നിന്നും പണം കൈപ്പറ്റാന്‍ പല തന്ത്രങ്ങളും സി.പി.ഐ പയറ്റിയിരുന്നു. ഡല്‍ഹിയുടെ സമീപ പ്രദേശത്തുള്ള ഒരു തടാകത്തിലേക്ക് മീന്‍പിടിക്കാനെന്ന വ്യാജേന എത്തുന്ന കെ.ജി.ബി പ്രതിനിധികളും BANKIR ഉം പണം കൈമാറ്റം നടത്തിയിരുന്നു. ഇതിനായി അതി വിപുലമായ ആസൂത്രണം കെ.ജി.ബി നടത്തിയിരുന്നു. പണം കൈമാറ്റം നടക്കുന്ന ദിവസം രാവിലെ 6.30ന് തന്നെ കെ.ജി.ബി മേധാവി ഷെര്‍ബാഷിനും രണ്ടു കൂട്ടാളികളും ഡല്‍ഹിയില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയുള്ള തടാകക്കരയില്‍ എത്തിച്ചേരും. എട്ട് മണിയോട് കൂടി മീന്‍ പിടുത്തം തുടങ്ങുന്ന അവര്‍ 10.30ഓടെ അത് അവസാനിപ്പ

സഞ്ജയ് ഗാന്ധി-ഇന്ത്യയുടെ ഹെൻ‌റി ഫോർഡ്

ഇന്ദിരയുടെ കാലത്ത് അഴിമതി സാർവർത്രികമായി. പ്രശസ്ത പത്രപ്രവര്‍ത്തകനും ഇന്ദിരയുടെ ജീവചരിത്രകാരനുമായ ഇന്ദര്‍ മല്‍ഹോത്ര ഇതിനെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. അഴിമതി എന്നുള്ളത് ഇന്ത്യക്കാര്‍ക്ക് പുതുമയല്ല. അത് സാര്‍വത്രികമാണ്. നിത്യ ജീവിതത്തിന്‍റെ ഭാഗവുമാണ്. ഇന്ത്യയിലെ പാവം ജനത വിശ്വസിച്ചിരുന്നതെന്തെന്നാല്‍ ഇന്ദിരയുടെ നേതൃത്വത്തില്‍ മെച്ചപ്പെട്ട അഴിമതി രഹിതമായ ഒരു സോഷ്യലിസ്റ്റ് ഭരണകൂടമായിരിക്കും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയെന്ന്. പഴയ കോണ്‍ഗ്രസിനേക്കാള്‍ ഇന്ദിരയുടെ സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് സത്യസന്ധത പുലര്‍ത്തുമെന്നുള്ള പാവം ഇന്ത്യക്കാരുടെ വിശ്വാസം തകര്‍ന്നു വീണു. കോണ്‍ഗ്രസിലെ നേതാക്കന്‍മാരെല്ലാം അതേസമയം ധനം അനധികൃതമായി സമ്പാദിക്കുന്നതില്‍ വ്യാപൃതരായിരുന്നു. തങ്ങളുടെ മുന്‍കാല സിന്‍റിക്കേറ്റ് നേതാക്കന്‍മാരുടെ വഴിയേ തന്നെ ഇന്ദിരയുടെ കാലത്തും കോണ്‍ഗ്രസുകാര്‍ അഴിമതിയില്‍ മുങ്ങിക്കുളിക്കുകയായിരുന്നു. സ്യൂട്ട്കേസ് നിറയെ നോട്ടുകള്‍ പ്രധാനമന്ത്രി ഇന്ദിരയുടെ വസതിയിലേക്ക് ദിനവും ദല്ലാളുമാര്‍ എത്തിച്ചുകൊണ്ടേയിരുന്നു. മുന്‍ സിന്‍റിക്കേറ്റംഗവും ശക്തനായ കമ്മ്യൂണിസ്റ്റ് വിരു

ഇന്ദിരയുടെ കാലത്ത് അഴിമതി അതിന്റെ ഉച്ചസ്ഥായിയിൽ

1973ല്‍ കെ.ജി.ബിയുടെ വിദേശ ചാരപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്ന വകുപ്പായ FCD യുടെ കൗണ്ടര്‍ ഇന്‍റലിജന്‍സ് തലവനായ ഓലെഗ് കാലുഗിന്‍ ഇപ്രകാരം അഭിപ്രായപ്പെട്ടു."മൂന്നാം ലോകത്തിലെ ഗവണ്‍മെന്‍റുകള്‍ക്കിടയില്‍ കെ.ജി.ബിയുടെ നുഴഞ്ഞുകയറ്റത്തിന്‍റെ ഉദാത്ത ഉദാഹരണമാണ് ഇന്ത്യ". ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങൾ, രഹസ്യാന്വേഷണ വിഭാഗങ്ങള്‍, വിദേശകാര്യ മന്ത്രാലയങ്ങള്‍, പ്രതിരോധ വകുപ്പ്, പോലീസ് എന്നിവിടങ്ങളില്‍ തങ്ങള്‍ക്ക് ധാരാളം രഹസ്യ സമ്പാദന ഉറവിടങ്ങള്‍ ഉണ്ടായിരുന്നുവെന്നും കാലുഗിന്‍ അിറയിച്ചിരുന്നു. 1978 ആയപ്പോഴേക്കും കെ.ജി.ബിയുടെ ഇന്ത്യന്‍ സുരക്ഷ ഏജന്‍സികളിലുള്ള നുഴഞ്ഞു കയറ്റം അതിന്‍റെ പാരമ്യത്തിലെത്തിയിരുന്നു. രഹസ്യാന്വേഷണ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിന് മാത്രം മുപ്പത് പേരെ പലയിടങ്ങളില്‍ അപ്പോഴേക്കും കെ.ജി.ബി തിരുകി കയറ്റിയിരുന്നു. അതില്‍ 10 പേര്‍ ഇന്ത്യക്കാരായിരുന്നു എന്നതായിരുന്നു ഞെട്ടിക്കുന്ന വസ്തുത. ഇന്ത്യയിലെ വിവിധ രഹസ്യാന്വേഷണ ഏജന്‍സികളില്‍ കെ.ജി.ബിയുടെ പണം പറ്റുന്ന ഇന്ത്യക്കാരുണ്ടയിരുന്നു. ഇതിനെ സൂചിപ്പിക്കുന്ന ഒരു സംഭവത്തെക്കുറിച്ച

1971 ലെ ഇന്ത്യ-പാക് യുദ്ധവും കെജിബിയുടെ വിപുലീകരണവും

1971 ലെ യുദ്ധത്തിനെക്കുറിച്ചുള്ള വിലയിരുത്തല്‍ പൊതുവെ ഇന്ത്യക്ക് അനുകൂലമായിരുന്നു. യുദ്ധം ഭാരതത്തിന് അനുകൂലമായി മാത്രമേ ഭവിക്കുകയുള്ളു എന്ന് ഇന്ത്യൻ സേനയ്ക്ക് ഉത്തമ ബോധ്യമുണ്ടയിരുന്നു. ഒടുവില്‍ ഡിസംബര്‍ 16ന് ഡാക്ക വീഴുകയും പാകിസ്ഥാന്‍ തോല്‍വി സമ്മതിക്കുകയും ചെയ്തു. ഒരു രീതിയിലും ആരും തങ്ങളെ സഹായിക്കനില്ലന്ന ഉത്തമബോധ്യം പാകിസ്ഥാന് അപ്പോഴേക്കും കൈവന്നിരുന്നു. അങ്ങനെയുള്ള സാഹചര്യത്തില്‍ കീഴടങ്ങുകയല്ലാതെ വേറെ മാര്‍ഗ്ഗമെന്നുമില്ലായിരുന്നു പാകിസ്ഥാന്‍ സേനയ്ക്ക്. അമേരിക്കയുടെയും ചൈനയുടെയും നയതന്ത്ര പിന്‍തുണ ഉണ്ടായിരുന്നിട്ടുകൂടിയായിരുന്നു പാകിസ്ഥാന്‍റെ നിലം തൊടാതെയുള്ള തോല്‍വിയെന്നോര്‍ക്കണം. കിഴക്കന്‍ പാകിസ്ഥാന്‍ സ്വാതന്ത്ര്യം നേടി ബംഗ്ളാദേശ് എന്ന പുതിയ രാജ്യമായി മാറി . അഞ്ചരക്കോടി ജനങ്ങള്‍ മാത്രമായി മാറിയ പാകിസ്ഥാന്‍ പിന്നീട് ഭാരതത്തിന് ഒരു ഭീഷണിയേയായില്ല. മിക്ക ഇന്ത്യക്കാരുടെയും കണ്ണില്‍ ഇന്ദിര വലിയ സംഭവമായി മാറി. ഇതിനെക്കുറിച്ച് ഒരു സോവിയറ്റ് നയതന്ത്ര പ്രതിനിധി ഐക്യ രാഷ്ട്ര സഭയില്‍ പുകഴ്ത്തി പറയുകയുണ്ടായി. ചരിത്രത്തിലാദ്യമായി ചൈനയും അമേരിക്കയും ഒരുമിച്ച് ഒരേപോല

കമ്മ്യൂണിസ്റ്റ് രോഗം ബാധിച്ച കോൺഗ്രസ്

പത്രപ്രവര്‍ത്തകനായിരുന്ന ഇന്ദര്‍ മല്‍ഹോത്ര ഇന്ദിരയും ഏകാധിപത്യ പ്രവണതകളുടെ ആദ്യകാലസൂചന തന്‍റെ എഴുത്തുകളില്‍ കൂടി നല്‍കിയിട്ടുണ്ടായിരുന്നു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ 'ദര്‍ബാര്‍' ഭരണത്തിലൂടെ ഇന്ദിര നിയന്ത്രിക്കുകയാണെന്ന് മല്‍ഹോത്ര ചൂണ്ടിക്കാട്ടി.1971 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇന്ദിര അതിഗംഭീര വിജയം നേടുകയുണ്ടായി. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ച ഇന്ദിര തന്‍റെ ശത്രുക്കളെ നിഷ്പ്രഭരാക്കി. അഭിവക്ത കോണ്‍ഗ്രസ് 1967 ല്‍ നേടിയതിനേക്കാള്‍ 70 സീറ്റ് കൂടുതല്‍ നേടാന്‍ ഇന്ദിരയുടെ കോണ്‍ഗ്രസിന് കഴിഞ്ഞു. കോണ്‍ഗ്രസ് ഫോറം ഫോര്‍ സോഷ്യലിസ്റ്റ് ആക്ഷൻ എന്ന ഇടത് അനുകൂല പ്രസ്ഥാനം നൂറില്‍ അധികം എം.പി. മാരുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചു. ഇന്ദിരയുടെ ഏറ്റവും വലിയ അനുയായിയായ മോഹന്‍ കുമാരമംഗലം ഖനിമന്ത്രിയായി ചുമതലയേറ്റ ശേഷം ചെയ്ത ആദ്യ പ്രവര്‍ത്തി എന്തെന്നാല്‍ ഖനികള്‍ എല്ലാം തന്നെ ദേശീയവല്‍ക്കരിച്ചു. 1964 മുതല്‍ സി.പി.ഐ. യുടെ ഒരു നിലപാടായിരുന്നു ഖനി ദേശസാല്‍ക്കാരണമെന്നുള്ളത്. 1964 സി.പി.ഐ ക്ക് ഭൂരിപക്ഷം കിട്ടാത്തതിനാല്‍ തന്‍റെ ആശയം പുരോഗമനമെന്നും പറഞ്ഞ് കോണ്‍ഗ്രസിനുള്ളില്‍ തന്നെയ