Skip to main content

CIAയുമായി കൊമ്പ് കോർത്ത ഇന്ദിര

1981ല്‍ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനായ ഗ്രിഫിന് ഇന്ത്യ വിസ നിഷേധിക്കുകയുണ്ടായ സംഭവം തങ്ങളുടെ പ്രവര്‍ത്തനത്തിന്‍റെ വിജയമായി ഉയര്‍ത്തിക്കാട്ടാന്‍ കെ.ജി.ബി ശ്രമിച്ചു. ഗ്രിഫിനെ സി.ഐ.എയുടെ ചാരന്‍ എന്നുള്ള മുദ്ര കുത്തിയത് തങ്ങളാണെന്നും അതിനു വേണ്ടി കഴിഞ്ഞ ആറ് മാസങ്ങളായി കഠിന പ്രയത്നം ചെയ്യുകയായിരുന്നുവെന്നും കെ.ജി.ബി അവകാശപ്പെട്ടുകൊണ്ടുള്ള ഒരു റിപ്പോര്‍ട്ട് കെ.ജി.ബിയുടെ വിദേശ ചാര സംഘമായ എഫ്.സി.ഡിയുടെ മേധാവി റഷ്യന്‍ പോളിറ്റ് ബ്യൂറോക്ക് സമര്‍പ്പിച്ചു. വിസ നിഷേധിച്ചു കൊണ്ടുള്ള തീരുമാനം ഇന്ദിര നേരിട്ടു തന്നെ എടുത്തതാണെന്നാണ് ലഭ്യമായ വിവരം. സി.ഐ.എയുടെ ചാര പ്രവര്‍ത്തനത്തെക്കുറിച്ച് ഇല്ലാക്കഥകള്‍ മെനഞ്ഞ് അത് പത്രങ്ങളിലുടെ സജീവമായി പുറത്ത് കൊണ്ടു വരുന്നതില്‍ കെ.ജി.ബി വിജയിച്ചതിന്‍റെ ഫലം കൂടിയായിരിക്കാം ഇന്ദിരയെ വിസ നിഷേധിക്കാന്‍ പ്രേരിപ്പിച്ച ഘടകം. റഷ്യയുടെ ചാര പ്രവര്‍ത്തി മനസിലാക്കിയ അമേരിക്ക, ഗ്രിഫിന് സി.ഐ.എയുമായി യാതൊരു ബന്ധമില്ലെന്നും ഇതിന്‍റെ പിറകില്‍ സോവിയറ്റ് യൂണിയന്‍റെ കൈകളാണെന്നും പ്രസ്താവിച്ചെങ്കിലും അന്നത്തെ വിദേശകാര്യ മന്ത്രിയായിരുന്ന നരസിംഹ റാവു ഇതൊന്നും ചെവിക്കൊള്ളാന്‍ തയ്യാറല്ലായിരുന്നു. വിസ നിഷേധിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ഒരു തരത്തിലുമുള്ള ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്ന് റാവു പ്രഖ്യാപിച്ചു. സി.ഐ.എയുടെ ഇല്ലാ ചാരപ്രവര്‍ത്തികളെക്കുറിച്ചുള്ള വ്യാജരേഖകള്‍ നിര്‍മ്മിക്കുന്നതിലായിരുന്നു കെ.ജി.ബിയുടെ പ്രധാന ശ്രദ്ധ. ഇതിലൂടെ ഇന്ദിരയെയും സര്‍ക്കാരിനെയും സ്വാധീനിച്ചു നിര്‍ത്തുന്നതില്‍ അവര്‍ വിജയിച്ചു. ആസാമിലും വടക്ക് കിഴക്കന്‍ മേഖലയിലും ഉണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയും ചൈനയുമാണെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി സെയില്‍ സിങ്ങ് 1981ല്‍ ആരോപിക്കുകയുണ്ടായി. ക്രിസ്ത്യന്‍ മിഷനറിമാരുടെ സഹായത്തോടെ വടക്കുകിഴക്കന്‍ മേഖലയില്‍ സംഘര്‍ഷം ഉണ്ടാക്കാനായി സി.ഐ.എ ധാരാളം പണം ചിലവഴിക്കുന്നു എന്നായിരുന്നു സിങ്ങിന്‍റെ ആരോപണം. ഇന്ദിരയും ഇതേ വാദം തന്നെ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. വിദേശ കരങ്ങളാണ് വടക്കു കിഴക്കന്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്ന് ഇന്ദിര പറഞ്ഞത് സി.ഐ.എയെ തന്നെ ഉദ്ദേശിച്ചായിരുന്നു.

Comments

Popular posts from this blog

മക്കാർത്തിസവും ശീതയുദ്ധവും

മൂന്നാം ലോകത്തിൽ ശീതയുദ്ധം ജയിക്കാനാവുമെന്ന വിശ്വാസവും സോവിയറ്റ് രഹസ്യാന്വേഷണത്തിന്‍റെ അജണ്ടയെ മാറ്റിമറിച്ചു. പക്ഷേ ഈ വസ്തുതയെക്കുറിച്ച് മിക്ക പാശ്ചാത്യ ചരിത്രകാരന്മാരും സൗകര്യപൂര്‍വമായ മൗനം പാലിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ചരിത്രകാരന്‍മാര്‍ ആരും തന്നെ കമ്മ്യൂണിസം സര്‍വ്വവ്യാപിയാക്കാനുള്ള സോവിയറ്റ് യൂണിയന്‍റെ കുടിലതന്ത്രങ്ങളെ പറ്റി പ്രതിപാദിച്ചിട്ടില്ല. പക്ഷേ തെളിവുകൾ എല്ലാം മറിച്ചാണ് സൂചനകൾ നൽകുന്നത്. ലോകത്തെ കമ്മ്യൂണിസത്തിന്‍റെ വരുത്തിയിലാക്കാന്‍ റഷ്യ നടത്തിയ പദ്ധതികളെ കുറിച്ച് പരസ്യമായി ആരും വെളിപ്പെടുത്തലുകൾ നടത്തിയില്ലെങ്കിലും അത്തരമൊരു പദ്ധതി 1961ല്‍ ഉണ്ടായിരുന്നുവെന്ന് കെ‌ജി‌ബി ഫയലുകള്‍ കാട്ടിത്തരുന്നു. ആ വര്‍ഷത്തെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പദ്ധതിയായിരുന്നു, അടിച്ചമര്‍ത്തപ്പെട്ട ജനവിമോചന സമരങ്ങളെ സാമൂഹിക പുരോഗതിയുടെ പ്രവണതകളായി വ്യാഖ്യാനിക്കുക, അതിനെ പ്രശംസിക്കുക എന്നുള്ളത്. ഈ പദ്ധതി ശിരസവാഹിച്ച അന്നത്തെ ആ ചോരത്തിളപ്പുള്ള കെ‌ജി‌ബി ചെയർമാൻ അലക്സാണ്ടര്‍ ഷെപിൻ ക്രൂരൂഷ്ചേവിൻ്റെറെ പിന്തുതുണയോ വിമോചന സമരങ്ങൾ നയിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ശക്തികളെ ഉപയോ

കിഴക്കൻ ചേരി

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കിഴക്കന്‍ മധ്യ യൂറോപ്പിലെ സോവിയറ്റ് ചേരിയിലുള്ള രാഷ്ട്രങ്ങളെ തങ്ങളുടെ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിലേക്ക് കൂട്ടിചേർത്തു റഷ്യ കൂടുതൽ ശക്തി പ്രാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അവര്‍ മൂന്നാം ലോകരാഷ്ട്രങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ തുടങ്ങി. സാമ്രാജിത്വ രാജ്യങ്ങളുടെ ചേരിയിലെ നേതൃസ്ഥാനത്തുള്ള അമേരിക്കക്കെതിരെ ചാരവൃത്തിയും നിരീക്ഷണവും ശക്തമാക്കാന്‍ സോവിയറ്റ് ഭരണകൂടം ശീതയുദ്ധത്തിന് നാന്ദികുറിച്ചുകൊണ്ടു തീരുമാനമെടുത്തു. സ്റ്റാലിന്‍റെ കണ്ണില്‍ ലോകം രണ്ടു ചേരിയായി തിരിഞ്ഞു. മുതലാളിത്ത്വ രാജ്യങ്ങളും, കമ്മ്യുണിസ്റ്റ് രാജ്യങ്ങളും. ഇവര്‍ തമ്മില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും സ്റ്റാലിന്‍റെ ഭാവനയില്‍ സാധ്യമല്ലായിരുന്നു. മൂന്നാം ലോകരാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഇതര ദേശീയ പ്രസ്ഥാനങ്ങളെല്ലാം റഷ്യയെ സംബന്ധിച്ചിടത്തോളം ക്യാപിറ്റലിസ്റ്റ് മുന്നേറ്റങ്ങളായിരുന്നു. സ്റ്റാലിന്‍റെ ഭാഷയില്‍ ദേശീയവാദികളും സാമ്രാജിത്വവാദികളും വര്‍ഗ ശത്രുക്കളായിരുന്നു.  1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ കീഴില്‍ നിന്നും രാഷ്ട്ര