Skip to main content

സോവിയറ്റ് റഷ്യ സ്പോൺസർ ചെയ്ത ചേരി ചേരാ പ്രസ്ഥാനം (NAM)

ആഗോള സാമ്രാജ്യ വിരുദ്ധ സമരത്തിന് സോവിയറ്റ് റഷ്യയിൽ മുന്‍കൈ എടുത്തത് കെ‌ജി‌ബി ആയിരുന്നു. റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തേക്കാൾ മേല്‍ക്കൈ അവര്‍ക്ക് ഈ കാര്യത്തില്‍ ഉണ്ടായിരുന്നു. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ ശിലാസ്ഥാപനം മുതൽ അഫ്ഗാനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതനത്തിൽ വരെ കെ‌ജി‌ബിയുടെ അദൃശ്യകരങ്ങൾ പ്രവര്‍ത്തിച്ചിരുന്നു. . 1960കളില്‍ പശ്ചിമരാഷ്ട്രങ്ങള്‍ക്ക് യു.എന്‍ ല്‍ ഭൂരിപക്ഷം നഷ്ട്ടപ്പെട്ടു . പുതുതായി സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങൾ യു.എന്‍ ല്‍ അംഗത്വം നേടിയതിനെ തുടര്‍ന്നായിരുന്നു ഈ സംഭവ വികാസം. മൂന്നാം ലോകരാഷ്ട്രങ്ങൾ ചേരി ചേരാ പ്രസ്ഥാനത്തില്‍ അണിനിരന്നു. ചേരി ചേരാ പ്രസ്ഥാനമെന്ന് പേരിൽ മാത്രം ഉണ്ടായിരുന്നുള്ളൂ. സാമ്രാജ്യത്വ വിരുദ്ധ ശക്തികൾക്കെതിരെയുള്ള നിലപാട് എന്ന നിലയില്‍ റഷ്യന്‍ ചേരിയിൽ നിലയുറപ്പിച്ച് അമേരിക്കൻ താല്‍പര്യങ്ങൾക്കെതിരെ അവർ യു.എന്‍ ല്‍ വോട്ടുചെയ്തു. തങ്ങളെ അടക്കി ഭരിച്ച പാശ്ചാത്യ ശക്തികളോടുള്ള വിരോധത്തിനധിഷ്ഠിതമായി അവര്‍ സോവിയറ്റ് നിലപാടിനോട് ചേര്‍ന്ന് നിന്ന് നയങ്ങള്‍ രൂപീകരിച്ചു. ഇതിനെ തുടര്‍ന്നു 1969ല്‍ ബെൽഗ്രേഡിൽ ചേര്‍ന്ന ചേരി ചേരാ പ്രസ്ഥാന സമ്മേളനത്തിൽ അമേരിക്കന്‍ അതിക്രമത്തില്‍ കഷ്ടത അനുഭവിക്കുന്ന വിയറ്റ്നാമിനോട് അനുഭാവം പ്രകടിപ്പിച്ച് പ്രമേയം പാസ്സാക്കി.
അമേരിക്കന്‍ ഇടപെടലിനെ അതിരൂക്ഷമായ ഭാഷയിൽ അപലപിക്കാനും ചേരി ചേരാ നേതാക്കൾ മടിച്ചില്ല. പക്ഷേ 1968ല്‍ സോവിയറ്റ് റഷ്യ ചെക്കോസ്ലോവാക്ക്യയുടെ മേൽ നടത്തിയ കടന്നുകയറ്റത്തെപ്പറ്റി സൗകര്യപൂര്‍വമായ മൗനം പാലിക്കാൻ ചേരി ചേരാ നേതാക്കൾ മത്സരിച്ചു. ഇതില്‍നിന്നും ചേരി ചേരാ പ്രസ്ഥാനത്തിന്‍റെ യഥാര്‍ത്ഥ ചേരി നമുക്ക് മനസ്സിലാക്കി എടുക്കാൻ കഴിയുന്നതെ ഉള്ളൂ. പ്രത്യക്ഷത്തില്‍ ഒരു ചേരിയിലും ഇല്ലെന്ന് വരുത്തിത്തീര്‍ത്ത് സോവിയറ്റ് റഷ്യയ്ക്ക് പാദസേവ നടത്തുകയായിരുന്നു ചേരി ചേരാ പ്രസ്ഥാനത്തിലെ നേതാക്കള്‍. റഷ്യ ഇതിലൂടെ ഒരു സംഗതി ഉറപ്പിച്ചു. ചേരി ചേരാ നേതാക്കന്മാരും ആ പ്രസ്ഥാനവും ശീതയുദ്ധം ജയിക്കാന്‍ തങ്ങളെ സഹായിക്കും. വിയറ്റ്നാമിലെ അമേരിക്കയുടെ പിന്മാറ്റം, സോവിയറ്റ് റഷ്യയുടെ മൂന്നാം ലോക രാജ്യങ്ങളോടുള്ള സമീപനത്തിൽ കാതലായ മാറ്റം വരുത്തി. വിയറ്റ്നാം യുദ്ധക്കെടുതികൾ അമേരിക്കന്‍ ഭൂഖണ്ടത്തില്‍ കാര്യമായ ചലനങ്ങൾ വരുത്തി. യുദ്ധത്തിനെതിരെയും, അധിനിവേശത്തിനെതിരെയും കാര്യമായ വികാരം അമേരിക്കന്‍ ഭൂഖണ്ടത്തില്‍ അലയടിച്ചു. അക്കാലയാളവില്‍ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ലിന്‍ഡണ്‍ ബി ജോണ്‍സണെ കാര്യമായ രീതിയിൽ യുദ്ധ വിരുദ്ധരായ ആളുകൾ വിമര്‍ശിച്ചു. അതിനെ തുടര്‍ന്നു രണ്ടാമത്തെ തവണ പ്രസിഡണ്ട് സ്ഥാനത്തേക്ക് മല്‍സരിക്കുന്നതിൽ നിന്നും അദ്ദേഹം പിന്മാറി. അതിനു ശേഷം പ്രസിഡണ്ടായ റിച്ചാര്‍ഡ് നിക്സ്സനും, ലിന്‍ഡനും വിശ്വസിച്ചിരുന്നതെന്തെന്നാല്‍ ആഗോളമായ ഒരു ഗൂഡാലോചനയുടെ ഫലമായിട്ടാണ് അമേരിക്കന്‍ ക്യാംപസ്സുകളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വളര്‍ന്നുവരുന്നതെന്നാണ്. യുദ്ധ വിരുദ്ധ സമരങ്ങളിലൂടെ അമേരിക്കൻ തെരുവോരങ്ങള്‍ കമ്മ്യൂണിസ്റ്റ് അനുഭാവികൾ കീഴടക്കിയത് റഷ്യൻ ഗൂഡാലോചനയുടെ ഭാഗമെണെന്നും ഇരുവരും വിശ്വസിച്ചു. ഇതിനെ തുടര്‍ന്നു അമേരിക്കന്‍ ക്യാംപസ്സുകളിലെ മൗലികവാദ സംഘടനകളെ രഹസ്യമായി നിരീക്ഷിക്കാന്‍ വൈറ്റ് ഹൗസ് തീരുമാനമെടുത്തു .

Comments

Popular posts from this blog

മക്കാർത്തിസവും ശീതയുദ്ധവും

മൂന്നാം ലോകത്തിൽ ശീതയുദ്ധം ജയിക്കാനാവുമെന്ന വിശ്വാസവും സോവിയറ്റ് രഹസ്യാന്വേഷണത്തിന്‍റെ അജണ്ടയെ മാറ്റിമറിച്ചു. പക്ഷേ ഈ വസ്തുതയെക്കുറിച്ച് മിക്ക പാശ്ചാത്യ ചരിത്രകാരന്മാരും സൗകര്യപൂര്‍വമായ മൗനം പാലിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ചരിത്രകാരന്‍മാര്‍ ആരും തന്നെ കമ്മ്യൂണിസം സര്‍വ്വവ്യാപിയാക്കാനുള്ള സോവിയറ്റ് യൂണിയന്‍റെ കുടിലതന്ത്രങ്ങളെ പറ്റി പ്രതിപാദിച്ചിട്ടില്ല. പക്ഷേ തെളിവുകൾ എല്ലാം മറിച്ചാണ് സൂചനകൾ നൽകുന്നത്. ലോകത്തെ കമ്മ്യൂണിസത്തിന്‍റെ വരുത്തിയിലാക്കാന്‍ റഷ്യ നടത്തിയ പദ്ധതികളെ കുറിച്ച് പരസ്യമായി ആരും വെളിപ്പെടുത്തലുകൾ നടത്തിയില്ലെങ്കിലും അത്തരമൊരു പദ്ധതി 1961ല്‍ ഉണ്ടായിരുന്നുവെന്ന് കെ‌ജി‌ബി ഫയലുകള്‍ കാട്ടിത്തരുന്നു. ആ വര്‍ഷത്തെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പദ്ധതിയായിരുന്നു, അടിച്ചമര്‍ത്തപ്പെട്ട ജനവിമോചന സമരങ്ങളെ സാമൂഹിക പുരോഗതിയുടെ പ്രവണതകളായി വ്യാഖ്യാനിക്കുക, അതിനെ പ്രശംസിക്കുക എന്നുള്ളത്. ഈ പദ്ധതി ശിരസവാഹിച്ച അന്നത്തെ ആ ചോരത്തിളപ്പുള്ള കെ‌ജി‌ബി ചെയർമാൻ അലക്സാണ്ടര്‍ ഷെപിൻ ക്രൂരൂഷ്ചേവിൻ്റെറെ പിന്തുതുണയോ വിമോചന സമരങ്ങൾ നയിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ശക്തികളെ ഉപയോ

കിഴക്കൻ ചേരി

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കിഴക്കന്‍ മധ്യ യൂറോപ്പിലെ സോവിയറ്റ് ചേരിയിലുള്ള രാഷ്ട്രങ്ങളെ തങ്ങളുടെ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിലേക്ക് കൂട്ടിചേർത്തു റഷ്യ കൂടുതൽ ശക്തി പ്രാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അവര്‍ മൂന്നാം ലോകരാഷ്ട്രങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ തുടങ്ങി. സാമ്രാജിത്വ രാജ്യങ്ങളുടെ ചേരിയിലെ നേതൃസ്ഥാനത്തുള്ള അമേരിക്കക്കെതിരെ ചാരവൃത്തിയും നിരീക്ഷണവും ശക്തമാക്കാന്‍ സോവിയറ്റ് ഭരണകൂടം ശീതയുദ്ധത്തിന് നാന്ദികുറിച്ചുകൊണ്ടു തീരുമാനമെടുത്തു. സ്റ്റാലിന്‍റെ കണ്ണില്‍ ലോകം രണ്ടു ചേരിയായി തിരിഞ്ഞു. മുതലാളിത്ത്വ രാജ്യങ്ങളും, കമ്മ്യുണിസ്റ്റ് രാജ്യങ്ങളും. ഇവര്‍ തമ്മില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും സ്റ്റാലിന്‍റെ ഭാവനയില്‍ സാധ്യമല്ലായിരുന്നു. മൂന്നാം ലോകരാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഇതര ദേശീയ പ്രസ്ഥാനങ്ങളെല്ലാം റഷ്യയെ സംബന്ധിച്ചിടത്തോളം ക്യാപിറ്റലിസ്റ്റ് മുന്നേറ്റങ്ങളായിരുന്നു. സ്റ്റാലിന്‍റെ ഭാഷയില്‍ ദേശീയവാദികളും സാമ്രാജിത്വവാദികളും വര്‍ഗ ശത്രുക്കളായിരുന്നു.  1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ കീഴില്‍ നിന്നും രാഷ്ട്ര