Skip to main content

റഷ്യയെ സന്തോഷിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ മരണ വാർത്ത

ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ പരാജയത്തിനു പിന്നിലെന്ന് ഇന്ദിര ആരോപിച്ചുകൊണ്ടോയിരുന്നു. ഇന്ദിരയോടുള്ള പൊതുജന വിരോധം കൊണ്ട് മാത്രം കൈവന്ന ജനതാ സര്‍ക്കാരിന്‍റെ ആയുസ്സ് വളരെപ്പെട്ടന്നു തന്നെ തീര്‍ന്നു. 1980 ജനുവരിയില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ 542ല്‍ 351 സീറ്റ് നേടി കോണ്‍ഗ്രസ് (ഐ) അധികാരത്തില്‍ തിരിച്ചു വന്നു. ഇന്ദിരയുടെ വിജയത്തെപ്പറ്റി പത്ര മാധ്യമങ്ങള്‍ വാനോളം പുകഴ്ത്തി. വന്‍ വിജയത്തിനു തൊട്ടു പിന്നാലെ റഷ്യന്‍ മാധ്യമ പ്രവര്‍ത്തകന്‍റെ വേഷത്തില്‍ വന്ന കെ.ജി.ബി ഏജന്‍റായ നിക്കോളായ ബന്ധപ്പെടാന്‍ ഇന്ദിര ശ്രമിച്ചെങ്കിലും ആ സമയമായപ്പോഴേക്കും നിക്കോളായെ റഷ്യ തിരിച്ചു വിളിച്ചിരുന്നു. ഇന്ദിര അധികാരത്തില്‍ തിരിച്ചെത്തിയെങ്കിലും റഷ്യ തങ്ങളുടെ ഭാവിയെപ്പറ്റി ചിന്തിച്ച് ആശങ്കാകുലരായിരുന്നു. റഷ്യയെ ഒരു രീതിയിലും അടുപ്പിക്കാത്ത സഞ്ജയ് അപ്പോഴേക്കും കാര്യമായ രീതിയില്‍ കരുത്താര്‍ജ്ജിച്ചിരുന്നു. ഇന്ദിരയുടെ അവകാശിയെന്ന നിലയില്‍ എല്ലാ കാര്യങ്ങളിലും അതിശക്തമായി ഇടപ്പെട്ട സഞ്ജയെ വിദൂരമായ രീതിയില്‍ പോലും സ്വാധീനിക്കാന്‍ കെ.ജി.ബിക്ക് കഴിഞ്ഞില്ല. സഞ്ജയുടെ അനുചരന്‍മാര്‍ക്കിടയിലുള്ള PURI എന്ന രഹസ്യനാമമുള്ള വ്യക്തിയില്‍ മാത്രമായി ഒതുങ്ങി കെ.ജി.ബിയുടെ സ്വാധീനം. അങ്ങനെയിരിക്കെ 1980 ജൂണില്‍ അപ്രതീക്ഷിതമായ ഒരു വിമാന അപകടത്തില്‍ സഞ്ജയ് കൊല്ലപ്പെടുകയും ഇന്ദിര കടുത്ത ആഘാതത്തിലാവുകയും ചെയ്തു. സഞ്ജയുടെ മരണം റഷ്യയെ സംബന്ധിച്ചിടത്തോളം അതീവ ഹൃദ്യമായ ഒരു വാര്‍ത്തയായിരുന്നു. നിറഞ്ഞ മനസിനോടെ റഷ്യന്‍ പൊളിറ്റ് ബ്യൂറോ അതിനെ സ്വാഗതം ചെയ്തു. 1980കളുടെ തുടക്കത്തില്‍ ഇന്ത്യയും റഷ്യയുമായുള്ള ബന്ധം പുനരുജ്ജീവിക്കപ്പെട്ടെങ്കിലും മുന്‍ കാലങ്ങളിലെപ്പോലെ അത്ര ദൃഢമല്ലായിലുന്നു. സി.പി.ഐലെ മാത്രം ആശ്രയിച്ച് ഇനി മുന്നോട്ട് പോകാനാകില്ല എന്ന നിഗമനത്തില്‍ ഇന്ദിര എത്തിച്ചേര്‍ന്നു. ഇക്കാര്യം 1980 ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിച്ച സോവിയറ്റ് മേധാവി ബ്രഷ്നോവിനോട് തുറന്നു പറയാന്‍ ഇന്ദിര മടിച്ചില്ല. വലതു പക്ഷം കോണ്‍ഗ്രസിനെ ശക്തമായി ആക്രമിച്ചു അതു ഞങ്ങള്‍ മനസിലാക്കി എന്നാല്‍ ഇടതുപക്ഷത്തിന്‍റെ സ്വഭാവ വൈരുദ്ധ്യത്തെ മനസിലാക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു. ഇതിനെപ്പറ്റി പഠനം നടത്തിയ കെ.ജി.ബിക്ക് ചില സി.പി.ഐ നേതാക്കള്‍ വ്യക്തിപരമായി ഇന്ദിരയെ വിമര്‍ശിച്ചത് മനസിലാക്കാനായി.

Comments

Popular posts from this blog

മക്കാർത്തിസവും ശീതയുദ്ധവും

മൂന്നാം ലോകത്തിൽ ശീതയുദ്ധം ജയിക്കാനാവുമെന്ന വിശ്വാസവും സോവിയറ്റ് രഹസ്യാന്വേഷണത്തിന്‍റെ അജണ്ടയെ മാറ്റിമറിച്ചു. പക്ഷേ ഈ വസ്തുതയെക്കുറിച്ച് മിക്ക പാശ്ചാത്യ ചരിത്രകാരന്മാരും സൗകര്യപൂര്‍വമായ മൗനം പാലിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ചരിത്രകാരന്‍മാര്‍ ആരും തന്നെ കമ്മ്യൂണിസം സര്‍വ്വവ്യാപിയാക്കാനുള്ള സോവിയറ്റ് യൂണിയന്‍റെ കുടിലതന്ത്രങ്ങളെ പറ്റി പ്രതിപാദിച്ചിട്ടില്ല. പക്ഷേ തെളിവുകൾ എല്ലാം മറിച്ചാണ് സൂചനകൾ നൽകുന്നത്. ലോകത്തെ കമ്മ്യൂണിസത്തിന്‍റെ വരുത്തിയിലാക്കാന്‍ റഷ്യ നടത്തിയ പദ്ധതികളെ കുറിച്ച് പരസ്യമായി ആരും വെളിപ്പെടുത്തലുകൾ നടത്തിയില്ലെങ്കിലും അത്തരമൊരു പദ്ധതി 1961ല്‍ ഉണ്ടായിരുന്നുവെന്ന് കെ‌ജി‌ബി ഫയലുകള്‍ കാട്ടിത്തരുന്നു. ആ വര്‍ഷത്തെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പദ്ധതിയായിരുന്നു, അടിച്ചമര്‍ത്തപ്പെട്ട ജനവിമോചന സമരങ്ങളെ സാമൂഹിക പുരോഗതിയുടെ പ്രവണതകളായി വ്യാഖ്യാനിക്കുക, അതിനെ പ്രശംസിക്കുക എന്നുള്ളത്. ഈ പദ്ധതി ശിരസവാഹിച്ച അന്നത്തെ ആ ചോരത്തിളപ്പുള്ള കെ‌ജി‌ബി ചെയർമാൻ അലക്സാണ്ടര്‍ ഷെപിൻ ക്രൂരൂഷ്ചേവിൻ്റെറെ പിന്തുതുണയോ വിമോചന സമരങ്ങൾ നയിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ശക്തികളെ ഉപയോ

കിഴക്കൻ ചേരി

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കിഴക്കന്‍ മധ്യ യൂറോപ്പിലെ സോവിയറ്റ് ചേരിയിലുള്ള രാഷ്ട്രങ്ങളെ തങ്ങളുടെ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിലേക്ക് കൂട്ടിചേർത്തു റഷ്യ കൂടുതൽ ശക്തി പ്രാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അവര്‍ മൂന്നാം ലോകരാഷ്ട്രങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ തുടങ്ങി. സാമ്രാജിത്വ രാജ്യങ്ങളുടെ ചേരിയിലെ നേതൃസ്ഥാനത്തുള്ള അമേരിക്കക്കെതിരെ ചാരവൃത്തിയും നിരീക്ഷണവും ശക്തമാക്കാന്‍ സോവിയറ്റ് ഭരണകൂടം ശീതയുദ്ധത്തിന് നാന്ദികുറിച്ചുകൊണ്ടു തീരുമാനമെടുത്തു. സ്റ്റാലിന്‍റെ കണ്ണില്‍ ലോകം രണ്ടു ചേരിയായി തിരിഞ്ഞു. മുതലാളിത്ത്വ രാജ്യങ്ങളും, കമ്മ്യുണിസ്റ്റ് രാജ്യങ്ങളും. ഇവര്‍ തമ്മില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും സ്റ്റാലിന്‍റെ ഭാവനയില്‍ സാധ്യമല്ലായിരുന്നു. മൂന്നാം ലോകരാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഇതര ദേശീയ പ്രസ്ഥാനങ്ങളെല്ലാം റഷ്യയെ സംബന്ധിച്ചിടത്തോളം ക്യാപിറ്റലിസ്റ്റ് മുന്നേറ്റങ്ങളായിരുന്നു. സ്റ്റാലിന്‍റെ ഭാഷയില്‍ ദേശീയവാദികളും സാമ്രാജിത്വവാദികളും വര്‍ഗ ശത്രുക്കളായിരുന്നു.  1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ കീഴില്‍ നിന്നും രാഷ്ട്ര