കെ.ജി.ബിയുടെ ചരിത്ര പ്രസിദ്ധമായ ഒരു വിജയ പദ്ധതിയായി അവര്‍ എടുത്തുകാട്ടിയിരുന്നത് സി.ഐ.എ നടത്തുന്ന ഇല്ലാത്ത ഗൂഢാലോചനയെപ്പറ്റിയായിരുന്നു. ഇന്ദിരയുടെ സര്‍ക്കാരിനെ പുറത്താക്കാന്‍ സി.ഐ.എ സജീവമായി ശ്രമിക്കുന്നു എന്ന് കെ.ജി.ബി പറഞ്ഞുപരത്തി. അതിനുവേണ്ടി വ്യാജരേഖകളും ചമച്ചു. 1973 നവംബറില്‍ ഡല്‍ഹിയില്‍ നടന്ന ഒരു വിരുന്നില്‍ പങ്കെടുക്കുകയായിരുന്ന ഫിഡിന്‍ കാസ്ട്രോയോട് ഇക്കാര്യം ഇന്ദിര തുറന്നു പറഞ്ഞിരുന്നു." ചിലിയിലെ സാല്‍വഡോര്‍ അലണ്ടേയെപ്പുറത്താക്കിയപ്പോലെ എന്നെയും പുറത്താക്കാന്‍ സി.ഐ.എ ശ്രമിക്കുന്നു. ചിലിക്ക് സമാനമായ രീതിയില്‍ ഇവിടെയും സി.ഐ.എ പദ്ധതികള്‍ നടത്തുന്നു എന്നെ ഉന്‍മൂലനം ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം."ഇന്ദിരയുടെ ഭയത്തിന് ആക്കം കൂട്ടാനായി അലെണ്ടേയ്ക്ക് സംഭവിച്ചത് നിങ്ങള്‍ക്കും സംഭവിച്ചേക്കാമെന്ന് കാസ്ട്രോ ഇടയ്ക്ക് ഇന്ദിരയോട് പറയുന്നുണ്ടായിരുന്നു. "അഗസ്റ്റോ പിനോച്ചിനെ സഹായിച്ച അതേ സി.ഐ.എ ഇവിടേയും നിങ്ങളെ വധിക്കും".കാസ്ട്രോ കൂട്ടിച്ചേര്‍ത്തു പക്ഷെ യഥാര്‍ത്ഥത്തില്‍ അലണ്ടേ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുള്ള വസ്തുത സൗകര്യപൂര്‍വ്വം കാസ്ട്രോ മറച്ചുവെക്കുകയായിരുന്നു. "എന്നെക്കൊന്നിട്ട് അതും ആത്മഹത്യയാക്കിയേക്കാം"എന്ന് ഇന്ദിര കാസ്ട്രോയോട് പറയുകയുണ്ടായി.
തന്‍റെ കഴിവുകെട്ട ഭരണം കാരണം ഉയര്‍ന്നുവന്ന ജനവികാരം ശരിയായ അര്‍ത്ഥത്തില്‍ മനസ്ലാക്കിയെടുക്കാതെ പ്രതിപക്ഷത്തിന്‍റെ ഉയര്‍ന്നു വരുന്ന എതിര്‍പ്പിനു കാരണം സി.ഐ.എ ആണെന്ന് ഇന്ദിര തെറ്റിദ്ധരിച്ചിരുന്നു. 1974 ന്‍റെ തുടക്കത്തില്‍ ഗുജറാത്തില്‍ നടന്ന അഴിമതി വിരുദ്ധ കലാപത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെടുകയുണ്ടായി. തുടര്‍ന്ന് അവിടുത്തെ നിയമസഭ പിരിച്ചു വിടേണ്ട ഒരു സാഹചര്യമുണ്ടായി. ഇതിനു പിന്നിലും സി.ഐ.എ ആണെന്ന് ഇന്ദിര വിശ്വസിച്ചിരുന്നു. സി.ഐ.എക്ക് എതിരെ നിരന്തരം ഇന്ദിര പ്രസംഗങ്ങള്‍ പൊതുവേദികളില്‍ നടത്താന്‍ തുടങ്ങിയതിന്‍റെ ഫലമായി അന്നത്തെ അമേരിക്കന്‍ അംബാസിഡര്‍ ഡാനിയേല്‍ പാറ്റ്റിക്ക് മോനിഹാന്‍ ഇതിനെപ്പറ്റി ഒരന്വേഷണം പ്രഖ്യാപിക്കുകയുണ്ടായി. അന്വേഷണത്തിനൊടുവില്‍ വാദിപ്രതിയാകുന്ന സ്ഥിതിയായി. നെഹ്റുവിന്‍റെ ഭരണകാലത്ത് കേരളത്തിലും ബംഗാളിലും ഭരിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒതുക്കുന്നതിനായി അദ്ദേഹം സി.ഐ.എയോട് സഹായം ആവശ്യപ്പെട്ടതിന്‍റെ ഫലമായി അവര്‍ പണം നല്‍കുകയുണ്ടായി. രണ്ട് വട്ടം ഇത്തരത്തില്‍ പണം കൈമാറ്റം നടന്നു. ഒരു വട്ടം അന്ന് പാര്‍ട്ടിക്കുവേണ്ടി ഇന്ദിരയായിരുന്നു പണം കൈപറ്റിയത്. മറ്റൊരു വട്ടം പാര്‍ട്ടിയിലെ ഒരു മുതിര്‍ന്നനേതാവും. അതിനെ തുടര്‍ന്ന് മോനിഹാന്‍ ഇങ്ങനെ പറഞ്ഞു "കോണ്‍ഗ്രസ്സ്കാര്‍ ആവശ്യപ്പെട്ടെപ്പോഴൊക്കെ ഞങ്ങള്‍ പണം കൊടുത്തിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ക്ക് അന്ന് അറിവില്ലായിരുന്നു ആര്‍ക്കാണ് ഞങ്ങള്‍ പണം കൊടുക്കുന്നതെന്ന്. ഒരു പിഴവ് സംഭവിച്ചിരുന്നു ഇനിയൊരിക്കലും ആ പിഴവ് സംഭവിക്കുകയില്ല".
ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...
Comments
Post a Comment