ജനതാ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു കഴിഞ്ഞുള്ള ആദ്യത്തെ മാസങ്ങളില്‍ കെ.ജി.ബിയുടെ പ്രധാന ജോലി എന്തെന്നാല്‍ തങ്ങളുടെ പ്രതിച്ഛായ തകരാതെ നോക്കലായിരുന്നു. താന്‍ അധികാരത്തില്‍ വന്നാല്‍ ഇന്ദിര നടത്തിയിരുന്ന സോവിയറ്റ് പ്രീണനം അവസാനിപ്പിക്കുമെന്നും ഇന്തോ സോവിയറ്റ് കരാര്‍ റദ്ദാക്കുമെന്നും ദേശായി തിരെഞ്ഞെടുപ്പ് വേളയിൽ പ്രഖ്യാപിച്ചു. സോവിയറ്റ് റഷ്യക്കെതിരെ തിരിയുന്ന ഒരു പിന്തിരിപ്പന്‍ ശക്തിയായിട്ടായിരുന്നു ദേശായിയെ റഷ്യന്‍ മേധാവികള്‍ വിലയിരുത്തിയത്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് തങ്ങളുടെ നയങ്ങളില്‍ വേണ്ട വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്താനും ഏത് വിധേനയും ഇന്തോ സോവിയറ്റ് കരാര്‍ നിലനിര്‍ത്താനുമുള്ള നടപടികള്‍ കെ.ജി.ബി സ്വീകരിച്ചു. അമേരിക്കയും ചൈനയുമായിട്ട് ജനതാ സര്‍ക്കാര്‍ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും റഷ്യന്‍ മേധാവികള്‍ കെ.ജി.ബിക്ക് നിര്‍ദ്ദേശം നല്‍കുകയുണ്ടായി. അധികാരത്തില്‍ വന്ന ദേശായി സര്‍ക്കാര്‍ അമേരിക്കയുമായിട്ടും, ചൈനയുമായിട്ടും ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയെങ്കിലും ഇന്തോ സോവിയറ്റ് കരാര്‍ റദ്ദു ചെയ്തില്ല. ഇതിനിടയില്‍ ഇന്തോ സോവിയറ്റ് കരാറിന്‍റെ അതിജീവനം ഉറപ്പു വരിന്നതിനും കൂടുതല്‍ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിനും വേണ്ടി റഷ്യന്‍ വിദേശകാര്യ മന്ത്രി ഗ്രോമിങ്കോ ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായി. സോവിയറ്റ് റഷ്യക്ക് അനുകൂലമായ രീതിയില്‍ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം മാറ്റിയെടുക്കുന്നതിന് വേണ്ടിയുള്ള ഊര്‍ജ്ജിത നടപടികള്‍ കൈക്കൊള്ളാന്‍ കെ.ജി.ബിക്ക് പോളിറ്റ് ബ്യൂറോ 1977 ആഗസ്റ്റില്‍ അനുമതി നല്‍കുകയുണ്ടായി.
ജനതാ സര്‍ക്കാരിന്‍റെ കീഴില്‍ കെ.ജി.ബിയുടെ പ്രവര്‍ത്തനത്തിന് വലിയ തോതിലുള്ള തിരിച്ചടി നേരിട്ടു. 1976ല്‍ ഇന്ത്യന്‍ പത്ര മാധ്യമങ്ങളില്‍ 1980 ലേഖനങ്ങള്‍ കെ.ജി.ബിയുടെ പ്രപവര്‍ത്തന ഫലമായി അച്ചടിച്ചു വന്നപ്പോള്‍ 1977 ആയപ്പോഴേക്കും അത് വെറും 411 ആയി കുറഞ്ഞു. ഇത്രയുമൊക്കെ തിരിച്ചടികള്‍ നേരിട്ടിട്ടും അമേരിക്കയെയും ചൈനയെയും ഇന്ത്യയോട് അകറ്റി നിര്‍ത്തുന്നതില്‍ തങ്ങളുടെ പദ്ധതികള്‍ വന്‍ വിജയമായിരുന്നു എന്നുള്ള രീതിയില്‍ റിപ്പോര്‍ട്ടുകള്‍ കെ.ജി.ബി റസിഡന്‍സിയില്‍ നിന്നും മോസ്കോയിലേക്ക് നിരന്തരം അയച്ചുകൊണ്ടിരുന്നു. 1978 ജൂണില്‍ ജനതാ സര്‍ക്കാരിലെ ആഭ്യന്തര മന്ത്രിയായിരുന്ന ചരണ്‍ സിങ്ങിനെ പുറത്താക്കിയതിനു പിന്നില്‍ തങ്ങളാണ് പ്രവര്‍ത്തിച്ചതെന്നുള്ള പൊള്ളയായ വാദം കെ.ജി.ബി ഉയര്‍ത്തിയിരുന്നു. ഇന്ദിരയുടെ കടുത്ത വിമര്‍ശകനായിരുന്നു ചരണ്‍ സിങ്ങ്. അവരെ വിചാരണ ചെയ്യുന്നതില്‍ മൊറാര്‍ജി ദേശായി കാട്ടിയ അലംഭാവത്തെ വിമര്‍ശിച്ചതിനാണ് അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയത്. ദേശായിയെയും സഹമന്ത്രിമാരെയും" പ്രത്യുല്പാദന ശേഷിയില്ലാത്തവര്‍" എന്ന കടുത്ത ഭാഷയില്‍ ചരണ്‍ സിങ്ങ് അധിക്ഷേപിച്ചു. പിന്നീട് 1979ല്‍ ദേശായിക്ക് പകരക്കാരനായി കുറച്ച് നാള്‍ പ്രധാനമന്ത്രിയാകുകയും ചെയ്തു ചരണ്‍ സിങ്ങ്.
BANKIR എന്ന രഹസ്യനാമമുള്ള സി.പിഐയുടെ സമുന്നതനായ ദേശീയ നേതാവിനായിരുന്നു കെ.ജി.ബി ഫണ്ടുകള്‍ കൈമാറി കൊണ്ടിരുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.ജി.ബി ഏജന്‍റുമാര്‍ സി.പി.ഐ ഓഫീസ് പല കാരണങ്ങള്‍ പറഞ്ഞ് സന്ദര്‍ശിക്കുമായിരുന്നു. ഇതില്‍ പ്രധാനമായിരുന്നു റഷ്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സി.പി.ഐ ഓഫീസ് പരിചയപ്പെടുത്തുക എന്ന ജോലി. ഈ ജോലിയുടെ മറവിൽ BANKIR റിന്‍റെ ഓഫീസില്‍ കെ.ജി.ബി ഉദ്യോഗസ്ഥര്‍ സ്ഥിരമായി പണം എത്തിക്കുമായിരുന്നു . ഇതുപോലെ കെ.ജി.ബിയില്‍ നിന്നും പണം കൈപ്പറ്റാന്‍ പല തന്ത്രങ്ങളും സി.പി.ഐ പയറ്റിയിരുന്നു. ഡല്‍ഹിയുടെ സമീപ പ്രദേശത്തുള്ള ഒരു തടാകത്തിലേക്ക് മീന്‍പിടിക്കാനെന്ന വ്യാജേന എത്തുന്ന കെ.ജി.ബി പ്രതിനിധികളും BANKIR ഉം പണം കൈമാറ്റം നടത്തിയിരുന്നു. ഇതിനായി അതി വിപുലമായ ആസൂത്രണം കെ.ജി.ബി നടത്തിയിരുന്നു. പണം കൈമാറ്റം നടക്കുന്ന ദിവസം രാവിലെ 6.30ന് തന്നെ കെ.ജി.ബി മേധാവി ഷെര്‍ബാഷിനും രണ്ടു കൂട്ടാളികളും ഡല്‍ഹിയില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയുള്ള തടാകക്കരയില്‍ എത്തിച്ചേരും. എട്ട് മണിയോട് കൂടി മീന്‍ പിടുത്തം തുടങ്ങുന്ന അവര്‍ 10.30ഓടെ അത് അവസാനിപ്പ...
Comments
Post a Comment