1973ല്‍ സോവിയറ്റ് റഷ്യന്‍ നേതാവ് ബ്രെഷ്നേവ് ഇന്ത്യ സന്ദര്‍ശിക്കാനായി പദ്ധതി തയ്യാറാക്കിയതിന്‍റെ ഭാഗമായി ഡല്‍ഹിയിലെ കെ.ജി.ബി റസിഡന്‍സിക്ക് ജോലിഭാരം കൂടുന്നു. ബ്രഷ്നേവിന്‍റെ ഇന്ത്യ സന്ദര്‍ശനം ഒരു ചരിത്ര സംഭവമാക്കി മാറ്റുന്നതിന്‍റെ ഭാഗമായി കെ.ജി.ബി മേധാവി ലിയോണിഡ് ഷെര്‍ബാഷിന്‍ അഹോരാത്രം പണിയെടുത്തു. ബ്രഷ്നേവിന് സമാനതകളില്ലാത്ത സ്വീകരണം ഇന്ത്യയില്‍ ലഭിക്കുന്നതിനായി കാണേണ്ടവരെ കാണാനും കൊടുക്കേണ്ടത് കൊടുക്കാനുമുള്ള നെട്ടോട്ടത്തിലായി ഷെര്‍ബാഷിന്‍ ലോകത്തിലെ ഏറ്റവും പ്രിയങ്കരനായ പ്രാസംഗികന്‍ എന്നുള്ള ഊതിപ്പെരുപ്പിച്ച മേലങ്കി ബ്രഷ്നേവിന് ചാര്‍ത്തികൊടുക്കാന്‍ മാധ്യമങ്ങളെയെല്ലാം കെ.ജി.ബി ചട്ടംകെട്ടി. സോവിയറ്റ് ചേരിയില്‍നിന്നും പുറത്തേക്കുള്ള യാത്രയില്‍ ബ്രഷ്നേവിന് വേണ്ടുന്ന മാധ്യമ ശ്രദ്ധ നേടികൊടുക്കേണ്ടത് കെ.ജി.ബിയുടെ കടമയായിരുന്നു. ബ്രഷ്നേവിന്‍റെ പ്രസംഗത്തിന് ആവശ്യത്തിനും അല്ലാതെയും നിര്‍ത്താതെ കരഘോഷം നടത്തുന്ന ജനതയായിരുന്നു റഷ്യയിലുള്ളത്. പക്ഷെ ഇന്ത്യയിലെ ജനത അങ്ങനെയായിരുന്ന ദീര്‍ഘ പ്രഭാഷണങ്ങളോട് സ്വതവേ താല്‍പര്യം കുറവായിരുന്നു ഇന്ത്യക്കാര്‍ക്ക്. കെ.ജി.ബിയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ പ്രശ്നമായിരുന്നു. ഡല്‍ഹിയിലെ പ്രശസ്തമായ ചെങ്കോട്ടയില്‍ ആയിരുന്നു ബ്രഷ്നേവിന്‍റെ പ്രസംഗപരിപാടി സംഘടിപ്പിക്കാനുദ്ദേശിച്ചത്. അത്രയും വലിയ ഒരു വേദിയില്‍ ആവശ്യത്തിന് ആളുകളെ നിറക്കുക എന്നുള്ളത് കെ.ജി.ബിക്ക് ഒരു ഭഗീരഥ പ്രയത്നം തന്നെയായിരുന്നു. ഇരുപത് ലക്ഷം പേര്‍ പങ്കെടുത്തു എന്ന ഊതിപ്പെരുപ്പിച്ച് കണക്കായിരുന്നു കെ.ജി.ബി ബ്രഷ്നേവിന്‍റെ ചെങ്കോട്ടപ്രഭാഷണത്തെ സംബന്ധിച്ച് മോസ്കോയിലേക്ക് അയച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ബ്രഷ്നേവിന്‍റെ ജീവിതത്തില്‍ ആദ്യമായിട്ടായിരിക്കാം ഇത്രയും വലിയ ഒരു പരിപാടിയില്‍ പ്രസംഗിക്കുന്നത്. നേരത്തെ സൂചിപ്പിച്ചപോലെ പ്രസംഗം അതിദീര്‍ഘവും, കടുകട്ടിയും തികഞ്ഞ വഷളുമായിരുന്നു. അതും പോരാഞ്ഞ് ആ പ്രസംഗം ഹിന്ദിയിലേക്ക് തര്‍ജ്ജമ ചെയ്തത് തികച്ചും പരാജയവുമായിരുന്നു. കേട്ടിരുന്ന കാണികള്‍ക്ക് ഒരു വാക്കുപോലും മനസിലായതുമില്ല. പ്രസംഗിച്ച് പ്രസംഗിച്ച് മൈതാനത്ത് ഇരുട്ട് വീഴാറായപ്പോള്‍ ചില കാണികള്‍ എഴുന്നേറ്റ് സ്ഥലം വിടാന്‍ നോക്കിയെങ്കിലും പോലീസ് അവരെ പുറത്തേക്ക് പോകാന്‍ അനുവദിക്കാതെ വിരട്ടിയിരുത്തി പ്രസംഗം മുഴുവനും കേള്‍പ്പിച്ചു. ബ്രഷ്നേവിന്‍റെ പ്രസംഗം കഴിയാതെ ഒരു ഈച്ചയെപ്പോലും പുറത്ത് വിടരുതെന്ന് പോലീസിന് ഇന്ദിര കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു. ഇതിന്‍റെ പിന്നില്‍ കെ.ജി.ബിയുടെ കരങ്ങളായിരുന്നു. ഇത്തരം നാലാംകിട വേലകളിലുടെ ബ്രഷ്നേവിന്‍റെ ഇന്ത്യ സന്ദര്‍ശനം ഒരു വിജയമായി ഉയര്‍ത്തിക്കാട്ടാന്‍ കെ.ജി.ബിക്ക് കഴിഞ്ഞു.
ബ്രഷ്നേവിന്‍റെ സന്ദര്‍ശനം വന്‍ വിജയമായിരുന്നുവെന്ന് കാട്ടികൂട്ടാനായ ഷെര്‍ബാഷിന് ഉദ്യോഗക്കയറ്റം പിന്നീട് ലഭിക്കുകയുണ്ടായി. 1975ല്‍ മെയിന്‍ റെസിഡന്‍റായി സ്ഥാനക്കയറ്റം കിട്ടിയ ഷെര്‍ബാഷിന്‍ 1988 FCDയുടെ തലവനായി ഉയര്‍ത്തപ്പെട്ടു. പിന്നീട് ഒരു പത്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ കെ.ജി.ബി നടത്തിയ ചാര പ്രവര്‍ത്തനത്തെക്കുറിച്ച് അദ്ദേഹം വാചാലനായി. തെറ്റായ സന്ദേശങ്ങള്‍ കൊടുത്ത് ആളുകളെ വഴിതെറ്റിക്കുന്നതിനും വ്യാജരേഖകള്‍ ചമക്കുന്നതിനുംതാന്‍ മുന്‍കൈയെടുത്തതിനെപ്പറ്റി സ്മരിച്ചുകൊണ്ട് അദ്ദേഹം നെടുവീര്‍പ്പെടുകയുണ്ടായി.
BANKIR എന്ന രഹസ്യനാമമുള്ള സി.പിഐയുടെ സമുന്നതനായ ദേശീയ നേതാവിനായിരുന്നു കെ.ജി.ബി ഫണ്ടുകള്‍ കൈമാറി കൊണ്ടിരുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.ജി.ബി ഏജന്‍റുമാര്‍ സി.പി.ഐ ഓഫീസ് പല കാരണങ്ങള്‍ പറഞ്ഞ് സന്ദര്‍ശിക്കുമായിരുന്നു. ഇതില്‍ പ്രധാനമായിരുന്നു റഷ്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സി.പി.ഐ ഓഫീസ് പരിചയപ്പെടുത്തുക എന്ന ജോലി. ഈ ജോലിയുടെ മറവിൽ BANKIR റിന്‍റെ ഓഫീസില്‍ കെ.ജി.ബി ഉദ്യോഗസ്ഥര്‍ സ്ഥിരമായി പണം എത്തിക്കുമായിരുന്നു . ഇതുപോലെ കെ.ജി.ബിയില്‍ നിന്നും പണം കൈപ്പറ്റാന്‍ പല തന്ത്രങ്ങളും സി.പി.ഐ പയറ്റിയിരുന്നു. ഡല്‍ഹിയുടെ സമീപ പ്രദേശത്തുള്ള ഒരു തടാകത്തിലേക്ക് മീന്‍പിടിക്കാനെന്ന വ്യാജേന എത്തുന്ന കെ.ജി.ബി പ്രതിനിധികളും BANKIR ഉം പണം കൈമാറ്റം നടത്തിയിരുന്നു. ഇതിനായി അതി വിപുലമായ ആസൂത്രണം കെ.ജി.ബി നടത്തിയിരുന്നു. പണം കൈമാറ്റം നടക്കുന്ന ദിവസം രാവിലെ 6.30ന് തന്നെ കെ.ജി.ബി മേധാവി ഷെര്‍ബാഷിനും രണ്ടു കൂട്ടാളികളും ഡല്‍ഹിയില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയുള്ള തടാകക്കരയില്‍ എത്തിച്ചേരും. എട്ട് മണിയോട് കൂടി മീന്‍ പിടുത്തം തുടങ്ങുന്ന അവര്‍ 10.30ഓടെ അത് അവസാനിപ്പ...
Comments
Post a Comment