Skip to main content

സഞ്ജയ് ഗാന്ധി V/s സി.പി.ഐ.

ഇന്ദിരയുടെ പിന്‍ഗാമിയായി ഉയര്‍ന്നു വന്ന സഞ്ജയുടെ ചില പ്രവര്‍ത്തികള്‍ റഷ്യയെ ആകുലപ്പെടുത്തി. ഇന്ദിരയുടേത് പോലെ ഒരു തുറന്ന സമീപനമല്ലായിരുന്നു സഞ്ജയ് റഷ്യയോട് കാട്ടിയിരുന്നതെന്ന് മാത്രമല്ല റഷ്യയുടെ ഏറ്റവും വലിയ ശത്രുവായ കമ്മ്യൂമിസ്റ്റ് വിരുദ്ധനായ ഫിലപ്പൈന്‍സ് പ്രസിഡന്‍റ് ഫെര്‍ഡിനാന്‍റ് മാര്‍ക്കോസുമായി വളരെയടുത്ത ബന്ധം സഞ്ജയ് കാത്തുസൂക്ഷിച്ചിരുന്നത് റഷ്യയെ അലോരസപ്പെടുത്തി. സഞ്ജയുടെ ചില അടുപ്പക്കാര്‍ യു.എസ് പ്രതിനിധികളുടെ ചില രഹസ്യ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നതും കെ.ജി.ബി അറിയാന്‍ ഇടയായി. ഇതിനെപ്പറ്റിയുള്ള റിപ്പോര്‍ട്ട് കെ.ജി.ബിയുടെ മെയിന്‍ റെസിഡന്‍സിക്ക് ലഭിച്ചു. തന്‍റെ വിജയകരമായ റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി വന്ന ഇന്ദിരയുടെ മകന്‍ സഞ്ജയ് ആ സമയം കമ്മ്യൂണിസത്തെയും, ദേശസാല്‍ക്കരണത്തെയും വിമര്‍ശിച്ചുകൊണ്ട് ഒരു മാധ്യമ സ്ഥാപനത്തിന് അഭിമുഖം നല്‍കുകയായിരുന്നു. സഞ്ജയ് ഗാന്ധിയുടെ അഴിമതിയെപ്പറ്റി വിമര്‍ശനമുയര്‍ത്തിയ സി.പി.ഐയെ കടുത്ത ഭാഷയില്‍ സഞ്ജയ് വിമര്‍ശിക്കുകയുണ്ടായി.' നിങ്ങളേക്കാള്‍ അഴിമതിക്കാരായ ആളുകള്‍ ഈ ഭൂമുഖത്ത് തന്നെ കാണില്ലെന്ന് 'സി.പി.ഐയോട് സഞ്ജയ് വെട്ടിത്തുറന്നു പറഞ്ഞു. സഞ്ജയുടെ ഈ പരസ്യ പ്രസ്താവന സി.പി.ഐക്കും അവരെ പിന്‍ താങ്ങുന്ന റഷ്യക്ക് അതിയായ അസ്വസ്തയുണ്ടാക്കിയേക്കുമെന്ന് ചിന്തിച്ച് ഇന്ദിരക്ക് മനസമാധാനം നഷ്ടപ്പെട്ടു.സി.പി.ഐയെ വിമര്‍ശിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഒരു കുറിപ്പ് ഇറക്കുക അല്ലാതെ തന്‍റെ വിമര്‍ശനം പിന്‍വലിക്കാന്‍ ഇന്ദിര സമ്മര്‍ദം ചെലുത്തിയിട്ട് പോലും സഞ്ജയ് ചെയ്തില്ല. 21 മാസം നീണ്ടു നിന്ന അടിയന്തരാവസ്ഥ 1977 ജനുവരി 18ന് ഇന്ദിര പിന്‍വലിക്കുകയുണ്ടായി. മാര്‍ച്ചില്‍ തിരഞ്ഞെടുപ്പു നടത്തുമെന്നും അവര്‍ പ്രഖ്യാപിച്ചു..മാധ്യമങ്ങളുടെ മേലുള്ള നിയന്ത്രണം ഒരു പരിധിവരെ എടുത്തുകളയുകയും പ്രതിപക്ഷ നേതാക്കളെ സ്വതന്ത്രമാക്കുകയും ചെയ്തു. അടുത്ത തിരഞ്ഞെടുപ്പിലും താന്‍ ജയിക്കുമെന്ന് ഇന്ദിരക്ക് അമിതമായ വിശ്വാസമുണ്ടായിരുന്നു. കെ.ജി.ബിയും മറിച്ചൊന്ന് ചിന്തിച്ചിരുന്നതേയില്ല. ഇന്ദിരയുടെ വിജയം സുനിശ്ചിതമാക്കാന്‍ കെ.ജി.ബിയുടെ നേതൃത്വത്തില്‍ സത്വരമായ നടപടികള്‍ കൈകൊണ്ടു. KASKAD എന്ന രഹസ്യ നാമമുള്ള ഏജന്‍റിനായിരുന്നു ഇന്ദിരയുടെ തിരഞ്ഞെടുപ്പിന്‍റെ ചുമതല. 120ഓളം സമ്മേളനങ്ങള്‍ KASKADന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുകയുണ്ടായി. ഇന്ദിരാ കോണ്‍ഗ്രസിലെ 9 സ്ഥാനാര്‍ത്ഥികള്‍ കെ.ജി.ബി.യുടെ ഏജന്‍റായി പ്രവര്‍ത്തിക്കുകയായിരുന്നു. അതും പോരാഞ്ഞ് പാര്‍ട്ടിയിലെ തന്നെ 21 അംഗങ്ങള്‍ സജീവമായി കെ.ജി.ബിക്ക് വേണ്ടി പണിയെടുത്തിരുന്നു. അതില്‍ 4 പേര്‍ കേന്ദ്രമന്ത്രിമാരായിരുന്നു എന്ന് മിട്രോഖിന്‍ വെളിപ്പെടുത്തി. ഇന്ത്യയിലെ എല്ലാ ജനാധിപത്യ വിശ്വാസികളും, ഭരണകക്ഷിയായ കോണ്‍ഗ്രസും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒത്തൊരുമിച്ച് നിന്ന് തിരഞ്ഞെടുപ്പിനെ നേരിടാന്‍ സോവിയറ്റ് മാധ്യമങ്ങള്‍ ആഹ്വാനം ചെയ്തു. കെ.ജി.ബിയുടെ നേതൃത്വത്തില്‍ സി.പി.ഐക്കും അതിന്‍റെ നേതാക്കള്‍ക്കും ഇന്ദിരയെ പിന്‍തുണക്കുന്നതിനുവേണ്ടി അതീവ സമ്മര്‍ദ്ദമുണ്ടായിരുന്നു. സോവിയറ്റ് കേന്ദ്ര കമ്മിറ്റിയില്‍ നിന്നുള്ള സന്ദേശം സി.പി.ഐ ജനറല്‍ സെക്രട്ടറി രാജേശ്വര റാവുവിനേയും, ദേശീയ കൗണ്‍സില്‍ സെക്രട്ടറിയായ എന്‍. കെ. കൃഷ്ണനെയും ദല്‍ഹിയിലെ സോവിയറ്റ് എംബസിയില്‍ വിളിച്ചു വരുത്തി നല്‍കുകയുണ്ടായി. ഇന്ദിരയെ സഹായിക്കണമെന്നും പറഞ്ഞ് തുടരെ തുടരെ സന്ദേശങ്ങള്‍ സി.പി.ഐക്ക് ലഭിച്ചു കൊണ്ടേയിരുന്നു. റാവുവും കൃഷ്ണയും മലപോലെ ഉറച്ചു നിന്ന് ഇന്ദിരക്ക് സഹായം നല്‍കുമെന്ന് കെ.ജി.ബി ഡല്‍ഹി റസിഡന്‍സി കേന്ദ്ര കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുകയുണ്ടായി. സി.പി.ഐയുടെ ഈ നിലപാടിന് സഹായകരമായി അവരുടെ പാര്‍ട്ടി ഫണ്ടിലേക്ക് 1977ലെ ആദ്യത്തെ രണ്ട് മാസത്തിനിടെ 30 ലക്ഷം രൂപ കെ.ജി.ബി കൊടുക്കുകയുണ്ടായി.

Comments

Popular posts from this blog

മക്കാർത്തിസവും ശീതയുദ്ധവും

മൂന്നാം ലോകത്തിൽ ശീതയുദ്ധം ജയിക്കാനാവുമെന്ന വിശ്വാസവും സോവിയറ്റ് രഹസ്യാന്വേഷണത്തിന്‍റെ അജണ്ടയെ മാറ്റിമറിച്ചു. പക്ഷേ ഈ വസ്തുതയെക്കുറിച്ച് മിക്ക പാശ്ചാത്യ ചരിത്രകാരന്മാരും സൗകര്യപൂര്‍വമായ മൗനം പാലിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ചരിത്രകാരന്‍മാര്‍ ആരും തന്നെ കമ്മ്യൂണിസം സര്‍വ്വവ്യാപിയാക്കാനുള്ള സോവിയറ്റ് യൂണിയന്‍റെ കുടിലതന്ത്രങ്ങളെ പറ്റി പ്രതിപാദിച്ചിട്ടില്ല. പക്ഷേ തെളിവുകൾ എല്ലാം മറിച്ചാണ് സൂചനകൾ നൽകുന്നത്. ലോകത്തെ കമ്മ്യൂണിസത്തിന്‍റെ വരുത്തിയിലാക്കാന്‍ റഷ്യ നടത്തിയ പദ്ധതികളെ കുറിച്ച് പരസ്യമായി ആരും വെളിപ്പെടുത്തലുകൾ നടത്തിയില്ലെങ്കിലും അത്തരമൊരു പദ്ധതി 1961ല്‍ ഉണ്ടായിരുന്നുവെന്ന് കെ‌ജി‌ബി ഫയലുകള്‍ കാട്ടിത്തരുന്നു. ആ വര്‍ഷത്തെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പദ്ധതിയായിരുന്നു, അടിച്ചമര്‍ത്തപ്പെട്ട ജനവിമോചന സമരങ്ങളെ സാമൂഹിക പുരോഗതിയുടെ പ്രവണതകളായി വ്യാഖ്യാനിക്കുക, അതിനെ പ്രശംസിക്കുക എന്നുള്ളത്. ഈ പദ്ധതി ശിരസവാഹിച്ച അന്നത്തെ ആ ചോരത്തിളപ്പുള്ള കെ‌ജി‌ബി ചെയർമാൻ അലക്സാണ്ടര്‍ ഷെപിൻ ക്രൂരൂഷ്ചേവിൻ്റെറെ പിന്തുതുണയോ വിമോചന സമരങ്ങൾ നയിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ശക്തികളെ ഉപയോ

കിഴക്കൻ ചേരി

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കിഴക്കന്‍ മധ്യ യൂറോപ്പിലെ സോവിയറ്റ് ചേരിയിലുള്ള രാഷ്ട്രങ്ങളെ തങ്ങളുടെ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിലേക്ക് കൂട്ടിചേർത്തു റഷ്യ കൂടുതൽ ശക്തി പ്രാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അവര്‍ മൂന്നാം ലോകരാഷ്ട്രങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ തുടങ്ങി. സാമ്രാജിത്വ രാജ്യങ്ങളുടെ ചേരിയിലെ നേതൃസ്ഥാനത്തുള്ള അമേരിക്കക്കെതിരെ ചാരവൃത്തിയും നിരീക്ഷണവും ശക്തമാക്കാന്‍ സോവിയറ്റ് ഭരണകൂടം ശീതയുദ്ധത്തിന് നാന്ദികുറിച്ചുകൊണ്ടു തീരുമാനമെടുത്തു. സ്റ്റാലിന്‍റെ കണ്ണില്‍ ലോകം രണ്ടു ചേരിയായി തിരിഞ്ഞു. മുതലാളിത്ത്വ രാജ്യങ്ങളും, കമ്മ്യുണിസ്റ്റ് രാജ്യങ്ങളും. ഇവര്‍ തമ്മില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും സ്റ്റാലിന്‍റെ ഭാവനയില്‍ സാധ്യമല്ലായിരുന്നു. മൂന്നാം ലോകരാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഇതര ദേശീയ പ്രസ്ഥാനങ്ങളെല്ലാം റഷ്യയെ സംബന്ധിച്ചിടത്തോളം ക്യാപിറ്റലിസ്റ്റ് മുന്നേറ്റങ്ങളായിരുന്നു. സ്റ്റാലിന്‍റെ ഭാഷയില്‍ ദേശീയവാദികളും സാമ്രാജിത്വവാദികളും വര്‍ഗ ശത്രുക്കളായിരുന്നു.  1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ കീഴില്‍ നിന്നും രാഷ്ട്ര