Skip to main content

കമ്മ്യൂണിസ്റ്റ് രോഗം ബാധിച്ച കോൺഗ്രസ്

പത്രപ്രവര്‍ത്തകനായിരുന്ന ഇന്ദര്‍ മല്‍ഹോത്ര ഇന്ദിരയും ഏകാധിപത്യ പ്രവണതകളുടെ ആദ്യകാലസൂചന തന്‍റെ എഴുത്തുകളില്‍ കൂടി നല്‍കിയിട്ടുണ്ടായിരുന്നു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ 'ദര്‍ബാര്‍' ഭരണത്തിലൂടെ ഇന്ദിര നിയന്ത്രിക്കുകയാണെന്ന് മല്‍ഹോത്ര ചൂണ്ടിക്കാട്ടി.1971 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇന്ദിര അതിഗംഭീര വിജയം നേടുകയുണ്ടായി. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ച ഇന്ദിര തന്‍റെ ശത്രുക്കളെ നിഷ്പ്രഭരാക്കി. അഭിവക്ത കോണ്‍ഗ്രസ് 1967 ല്‍ നേടിയതിനേക്കാള്‍ 70 സീറ്റ് കൂടുതല്‍ നേടാന്‍ ഇന്ദിരയുടെ കോണ്‍ഗ്രസിന് കഴിഞ്ഞു. കോണ്‍ഗ്രസ് ഫോറം ഫോര്‍ സോഷ്യലിസ്റ്റ് ആക്ഷൻ എന്ന ഇടത് അനുകൂല പ്രസ്ഥാനം നൂറില്‍ അധികം എം.പി. മാരുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചു. ഇന്ദിരയുടെ ഏറ്റവും വലിയ അനുയായിയായ മോഹന്‍ കുമാരമംഗലം ഖനിമന്ത്രിയായി ചുമതലയേറ്റ ശേഷം ചെയ്ത ആദ്യ പ്രവര്‍ത്തി എന്തെന്നാല്‍ ഖനികള്‍ എല്ലാം തന്നെ ദേശീയവല്‍ക്കരിച്ചു. 1964 മുതല്‍ സി.പി.ഐ. യുടെ ഒരു നിലപാടായിരുന്നു ഖനി ദേശസാല്‍ക്കാരണമെന്നുള്ളത്. 1964 സി.പി.ഐ ക്ക് ഭൂരിപക്ഷം കിട്ടാത്തതിനാല്‍ തന്‍റെ ആശയം പുരോഗമനമെന്നും പറഞ്ഞ് കോണ്‍ഗ്രസിനുള്ളില്‍ തന്നെയുള്ള ചില ഇടത് അനുഭാവികള്‍ക്ക് കുത്തിവച്ചു. ഇങ്ങനെ പുരോഗമന ചിന്തയെന്നും പറഞ്ഞ് പിന്തിരിപ്പന്‍ ആശങ്ങള്‍ കോണ്‍ഗ്രസ് വഴി സി.പി.ഐ. നടപ്പിലാക്കിയതിനു പിന്നില്‍ കെ.ജി.ബി. യുടെയും റഷ്യയുടെയും കരങ്ങള്‍ എത്രത്തോളം പ്രവര്‍ത്തിച്ചുവെന്ന് നമുക്ക് എളുപ്പത്തില്‍ മനസ്സിലാക്കാം. 1971 ല്‍ rero എന്ന് രഹസ്യനാമമുള്ള ഒരു വ്യക്തിയെ കോണ്‍ഗ്രസ് ഫോറം ഫോര്‍ സോഷ്യല്‍ ആക്ഷനില്‍ കെ.ജി.ബി. പ്രതിഷ്ഠിക്കുകയുണ്ടായി. പ്രസ്തുത വ്യക്തിക്ക് പ്രതിവര്‍ഷം ഒരുലക്ഷം രൂപ പ്രതിഫലമായിട്ട് കെ.ജി.ബി. നല്‍കുന്നതായി മിട്രോഖില്‍ വെളിപ്പെടുത്തി. പ്രധാനപ്പെട്ട രാഷ്ട്രീയ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുക. പുതുതായി ചാരന്‍മാരെ കണ്ടെത്താന്‍ കെ.ജി.ബി. യെ സഹായിക്കുക എന്നീ ചുമതലകളായിരുന്നു rero ക്ക്. പിൽക്കാലത്ത് കെ.ജി.ബി. മേധാവിയായ ലിയോണിഡ് ഷെര്‍ബാഷിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു rero. 1971 ആഗസ്റ്റില്‍ സോവിയറ്റ് യൂണിയനുമായി സമാധാനത്തിനും, സൗഹൃദത്തിനും , സഹകരണത്തിനും വേണ്ടിയുള്ള ഉടമ്പടിയില്‍ ഇന്ദിര ഒപ്പുവച്ചു. അന്നത്തെ അംബാസിഡറായിരുന്നു റ്റി എൻ കോള്‍ ഈ കരാറിനെപ്പറ്റി അസാധാരണമെന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യ അന്നേവരെ കാണാത്ത രീതിയിലുള്ള രഹസ്യാത്മകമായിട്ടുള്ള ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ആ കരാര്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പു വച്ചതെന്നായിരുന്നു കോളിന്‍റെ നിരീക്ഷണം. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും അരഡസന്‍ പോലുമില്ലാത്ത ചില ഉദ്യോഗസ്ഥരും മാത്രമാണ് ആ കരാറിന്‍റെ ഉള്ളടക്കം മനസ്സിലാക്കിയത്. മാധ്യമങ്ങള്‍ക്ക് ആ കരാറിനെപ്പറ്റി ഒരു വിധത്തിലും അറിവുണ്ടായിരുന്നില്ല. ഈ കരാറിനെത്തുടര്‍ന്ന് ആവേശത്തിലായ റഷ്യന്‍ വിദേശകാര്യമന്ത്രി ഗ്രോമിങ്കോ ഇപ്രകാരം പറഞ്ഞു" ഏതെങ്കിലും രീതിയില്‍ ആരെങ്കിലും ഈ കരാറിന്‍റെ പ്രാധാന്യം അമിതമായി കണക്കാക്കിയാലും കുറ്റം പറയാനാകില്ല". ഇന്ദിരാ ഗാന്ധിയെപ്പറ്റി ആവോളം പുകഴ്ത്തുന്നതിലും ഗ്രോമിങ്കോ മടികാണിച്ചിട്ടില്ല. റഷ്യയിലെ ധാരാളം പെണ്‍കുട്ടികള്‍ക്ക് ഇന്ദിര എന്ന് പേരിടുന്നു എന്നു വരെ പറയുന്ന ഒരവസ്ഥയിലായിരുന്നു ഗ്രോമിങ്കോ. ചേരിചേരാ പ്രസ്ഥാനത്തിലെ ഏറ്റവും ശക്തമായ രാജ്യമായ ഇന്ത്യയുടെ വിശ്വസ്ത കൂട്ടാളിയായി റഷ്യ മാറുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് വിയറ്റ്നാമില്‍ നിന്നും അമേരിക്ക പിന്‍മാറണമെന്ന് ഇന്ത്യയും റഷ്യയും ഒരുമിച്ച് പ്രസ്താവനയിറക്കി. 1971 ല്‍ പാകിസ്ഥാനുമായി ഉണ്ടായ സംഘര്‍ഷത്തില്‍ ആയുധങ്ങള്‍ എല്ലാം തന്നെ റഷ്യയുടെ പക്കല്‍ നിന്നായിരുന്നു ഇന്ത്യയിലേക്ക് വന്നിരുന്നത് . അന്നത്തെ കെ.ജി.ബി ഡല്‍ഹി റസിഡന്‍സിയിലെ മേധാവിയായിരുന്ന ലിയോണിഡ് ഷേര്‍ബാഷിന്‍ ഇതിനെപ്പറ്റി പരാമര്‍ശിക്കുകയുണ്ടായി. സോവിയറ്റ് റഷ്യയിലെ പ്രതിരോധ സാങ്കേതിക വിദ്യ നിലക്കാത്ത ഒരു അരുവിപോലെ ഇന്ത്യയിലേക്ക് ഒഴുകുന്നു എന്നായിരുന്നു അയാൾ പറഞ്ഞത്. ഇന്ത്യ-പാക് യുദ്ധം ഒഴിച്ചുകൂടാനാവാത്തയൊരു സംഗതിയാണെന്ന് റഷ്യ വിലയിരുത്തി. 1971 ല്‍ ഡിസംബര്‍ 2ന് ഡല്‍ഹിയിലെ സോവിയറ്റ് എംബസിയില്‍ പൊടുന്നനെ ഒരു വൈദ്യൂതി തടസം ഉണ്ടായി. വളരെ പ്രധാനപ്പെട്ട ഒരു നയതന്ത്ര കൂടിക്കാഴ്ച നടക്കുകയായിരുന്നു ആ സമയത്ത്. തിടുക്കത്തില്‍ ജനാലയില്‍ക്കൂടി പുറത്തേക്ക് നോക്കിയ ഷെര്‍ബാഷിന് കാര്യം മനസ്സിലായി; മുഴുവന്‍ ഡല്‍ഹിയിലും ഇരുട്ടാണ്, വൈദ്യുതിയില്ല! യുദ്ധം തുടങ്ങിയെന്ന് സൂചന കിട്ടിയ ഷെര്‍ബാഷിന്‍ ഉടനെതന്നെ ഒരു ഫോണ്‍ ബൂത്ത് കണ്ടുപിടിച്ച് കെ.ജി.ബി റെസിഡന്‍സിയിലുള്ള തന്‍റെ കൂട്ടാളികള്‍ക്ക് ഫോണ്‍ ചെയ്തു കാര്യങ്ങള്‍ തീര്‍ച്ചപ്പെടുത്തി. ഇതിനെത്തുടര്‍ന്ന് ഒരു കെ.ജി.ബി ഏജന്‍റിന്‍റെ സഹായത്തോടെ ഇന്ത്യന്‍ സേനയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി ഷെര്‍ബാഷിന്‍ കൂടിക്കാഴ്ച നടത്തി യുദ്ധത്തെപ്പറ്റി വിലയിരുത്തി.

Comments

Popular posts from this blog

മക്കാർത്തിസവും ശീതയുദ്ധവും

മൂന്നാം ലോകത്തിൽ ശീതയുദ്ധം ജയിക്കാനാവുമെന്ന വിശ്വാസവും സോവിയറ്റ് രഹസ്യാന്വേഷണത്തിന്‍റെ അജണ്ടയെ മാറ്റിമറിച്ചു. പക്ഷേ ഈ വസ്തുതയെക്കുറിച്ച് മിക്ക പാശ്ചാത്യ ചരിത്രകാരന്മാരും സൗകര്യപൂര്‍വമായ മൗനം പാലിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ചരിത്രകാരന്‍മാര്‍ ആരും തന്നെ കമ്മ്യൂണിസം സര്‍വ്വവ്യാപിയാക്കാനുള്ള സോവിയറ്റ് യൂണിയന്‍റെ കുടിലതന്ത്രങ്ങളെ പറ്റി പ്രതിപാദിച്ചിട്ടില്ല. പക്ഷേ തെളിവുകൾ എല്ലാം മറിച്ചാണ് സൂചനകൾ നൽകുന്നത്. ലോകത്തെ കമ്മ്യൂണിസത്തിന്‍റെ വരുത്തിയിലാക്കാന്‍ റഷ്യ നടത്തിയ പദ്ധതികളെ കുറിച്ച് പരസ്യമായി ആരും വെളിപ്പെടുത്തലുകൾ നടത്തിയില്ലെങ്കിലും അത്തരമൊരു പദ്ധതി 1961ല്‍ ഉണ്ടായിരുന്നുവെന്ന് കെ‌ജി‌ബി ഫയലുകള്‍ കാട്ടിത്തരുന്നു. ആ വര്‍ഷത്തെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പദ്ധതിയായിരുന്നു, അടിച്ചമര്‍ത്തപ്പെട്ട ജനവിമോചന സമരങ്ങളെ സാമൂഹിക പുരോഗതിയുടെ പ്രവണതകളായി വ്യാഖ്യാനിക്കുക, അതിനെ പ്രശംസിക്കുക എന്നുള്ളത്. ഈ പദ്ധതി ശിരസവാഹിച്ച അന്നത്തെ ആ ചോരത്തിളപ്പുള്ള കെ‌ജി‌ബി ചെയർമാൻ അലക്സാണ്ടര്‍ ഷെപിൻ ക്രൂരൂഷ്ചേവിൻ്റെറെ പിന്തുതുണയോ വിമോചന സമരങ്ങൾ നയിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ശക്തികളെ ഉപയോ

കിഴക്കൻ ചേരി

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കിഴക്കന്‍ മധ്യ യൂറോപ്പിലെ സോവിയറ്റ് ചേരിയിലുള്ള രാഷ്ട്രങ്ങളെ തങ്ങളുടെ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിലേക്ക് കൂട്ടിചേർത്തു റഷ്യ കൂടുതൽ ശക്തി പ്രാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അവര്‍ മൂന്നാം ലോകരാഷ്ട്രങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ തുടങ്ങി. സാമ്രാജിത്വ രാജ്യങ്ങളുടെ ചേരിയിലെ നേതൃസ്ഥാനത്തുള്ള അമേരിക്കക്കെതിരെ ചാരവൃത്തിയും നിരീക്ഷണവും ശക്തമാക്കാന്‍ സോവിയറ്റ് ഭരണകൂടം ശീതയുദ്ധത്തിന് നാന്ദികുറിച്ചുകൊണ്ടു തീരുമാനമെടുത്തു. സ്റ്റാലിന്‍റെ കണ്ണില്‍ ലോകം രണ്ടു ചേരിയായി തിരിഞ്ഞു. മുതലാളിത്ത്വ രാജ്യങ്ങളും, കമ്മ്യുണിസ്റ്റ് രാജ്യങ്ങളും. ഇവര്‍ തമ്മില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും സ്റ്റാലിന്‍റെ ഭാവനയില്‍ സാധ്യമല്ലായിരുന്നു. മൂന്നാം ലോകരാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഇതര ദേശീയ പ്രസ്ഥാനങ്ങളെല്ലാം റഷ്യയെ സംബന്ധിച്ചിടത്തോളം ക്യാപിറ്റലിസ്റ്റ് മുന്നേറ്റങ്ങളായിരുന്നു. സ്റ്റാലിന്‍റെ ഭാഷയില്‍ ദേശീയവാദികളും സാമ്രാജിത്വവാദികളും വര്‍ഗ ശത്രുക്കളായിരുന്നു.  1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ കീഴില്‍ നിന്നും രാഷ്ട്ര