Skip to main content

സഞ്ജയ് ഗാന്ധി-ഇന്ത്യയുടെ ഹെൻ‌റി ഫോർഡ്

ഇന്ദിരയുടെ കാലത്ത് അഴിമതി സാർവർത്രികമായി. പ്രശസ്ത പത്രപ്രവര്‍ത്തകനും ഇന്ദിരയുടെ ജീവചരിത്രകാരനുമായ ഇന്ദര്‍ മല്‍ഹോത്ര ഇതിനെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. അഴിമതി എന്നുള്ളത് ഇന്ത്യക്കാര്‍ക്ക് പുതുമയല്ല. അത് സാര്‍വത്രികമാണ്. നിത്യ ജീവിതത്തിന്‍റെ ഭാഗവുമാണ്. ഇന്ത്യയിലെ പാവം ജനത വിശ്വസിച്ചിരുന്നതെന്തെന്നാല്‍ ഇന്ദിരയുടെ നേതൃത്വത്തില്‍ മെച്ചപ്പെട്ട അഴിമതി രഹിതമായ ഒരു സോഷ്യലിസ്റ്റ് ഭരണകൂടമായിരിക്കും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയെന്ന്. പഴയ കോണ്‍ഗ്രസിനേക്കാള്‍ ഇന്ദിരയുടെ സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് സത്യസന്ധത പുലര്‍ത്തുമെന്നുള്ള പാവം ഇന്ത്യക്കാരുടെ വിശ്വാസം തകര്‍ന്നു വീണു. കോണ്‍ഗ്രസിലെ നേതാക്കന്‍മാരെല്ലാം അതേസമയം ധനം അനധികൃതമായി സമ്പാദിക്കുന്നതില്‍ വ്യാപൃതരായിരുന്നു. തങ്ങളുടെ മുന്‍കാല സിന്‍റിക്കേറ്റ് നേതാക്കന്‍മാരുടെ വഴിയേ തന്നെ ഇന്ദിരയുടെ കാലത്തും കോണ്‍ഗ്രസുകാര്‍ അഴിമതിയില്‍ മുങ്ങിക്കുളിക്കുകയായിരുന്നു. സ്യൂട്ട്കേസ് നിറയെ നോട്ടുകള്‍ പ്രധാനമന്ത്രി ഇന്ദിരയുടെ വസതിയിലേക്ക് ദിനവും ദല്ലാളുമാര്‍ എത്തിച്ചുകൊണ്ടേയിരുന്നു. മുന്‍ സിന്‍റിക്കേറ്റംഗവും ശക്തനായ കമ്മ്യൂണിസ്റ്റ് വിരുദ്ധനുമായ എസ് കെ, പാട്ടീല്‍ ഇതിന്‍റെ പേരില്‍ ഇന്ദിരയെ പേരെടുത്ത് വിമര്‍ശിക്കാനും മടിച്ചില്ല. 'കാശ് കൊണ്ടുവരുന്ന സ്യൂട്ട്കേസ് പോലും ഇന്ദിര തിരികെ കൊടുക്കാറില്ല' എന്നായിരുന്നു പാട്ടീലിന്‍റെ ആരോപണം. കോണ്‍ഗ്രസിന്‍റെ നേതാക്കന്‍മാരുടേയും പാര്‍ട്ടിയുടേയും ഫണ്ടിലേക്ക് വരുന്ന പണം ഏത് സ്രോതസ്സില്‍ നിന്നാണന്ന് പോലും അന്വേഷിക്കാന്‍ ഇന്ദിര തയ്യാറല്ലായിരുന്നു. ഏത് സംശയാസ്പദമായ സ്രോതസ്സില്‍ നിന്നും വരുന്ന പണമായാലും ഇരുകൈയും നീട്ടിവാങ്ങാന്‍ മല്‍സരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കന്‍മാര്‍. ഇന്ദിരക്ക് വേണ്ടി പണം വാങ്ങല്‍ പ്രക്രിയ കൈകാര്യം ചെയ്തിരുന്നത് വിശ്വസ്തനായ ലളിത് നരായണ്‍ മിശ്രയായിരുന്നു. ഒരു മനസങ്കോചവുമില്ലാതെ സോവിയറ്റ് റഷ്യയില്‍ നിന്ന് അയാള്‍ ഇന്ദിരക്ക് വേണ്ടി കാശ് ചോദിച്ചു വാങ്ങിക്കൊണ്ടേയിരുന്നു. ഒരു ദിവസം പാതിരാത്രിയില്‍ എന്തോ അത്യാവശ്യമെന്നുപറഞ്ഞ് കെ.ജി.ബി.യുടെ ഇന്ത്യയുടെ മേധാവിയായ ലിയോണിഡ് ഷെര്‍ബാഷിനോട് ഇരുപത് ലക്ഷം രൂപ കോണ്‍ഗ്രസ് ആവശ്യപ്പെടുകയും അര്‍ദ്ധരാത്രിതന്നെ ആ പണം ഷെര്‍ബാഷിന്‍ നേരിട്ട് കൈമാറുകയും ചെയ്തു. സമാനമായ രീതിയില്‍ പത്ത് ലക്ഷം രൂപ ഇന്ദിരയെപ്പറ്റി പുകഴ്ത്തി പറയുന്ന ഒരു പത്രമാധ്യമ സ്ഥാപനത്തിനും ഷെര്‍ബാഷിന്‍ നല്‍കുകയുണ്ടായി. നാള്‍ക്കുനാള്‍ അഴിമതിയുടെ വ്യാപ്തി വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. മിതമായ ജീവിത ശൈലിയെന്ന് പുറമേ കാണിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടുകൊണ്ടിരുന്ന ഇന്ദിര പാര്‍ട്ടിയില്‍ തന്‍റെ സ്ഥാനം എന്നേക്കും ഉറപ്പിക്കാന്‍ വേണ്ടി അണികളെ വശത്താക്കാനായും കിട്ടുന്ന സ്ഥലത്ത് നിന്നൊക്കെ പണം വാങ്ങിക്കൊണ്ടേയിരുന്നു. അതിലൂടെ പാര്‍ട്ടിയെ തന്‍റെ വരുതിയില്‍ നിര്‍ത്താന്‍ ഇന്ദിരക്ക് കഴിഞ്ഞു. ഇതിനിടയ്ക്ക് ഇന്ദിരയുടെ പുത്രന്‍ സഞ്ജയെക്കൂടി സഹിക്കേണ്ട ഗതികേട് ഇന്ത്യന്‍ ജനതക്കുണ്ടായി. സര്‍ക്കാരിന്‍റെ ചിലവില്‍ കാര്‍ കമ്പനി തുടങ്ങാനായിരുന്നു പുത്രന്‍റെ പദ്ധതി. അതിലൂടെ ഇന്ത്യയുടെ ഹെന്‍റി ഫോര്‍ഡ് ആകുക എന്ന ലക്ഷ്യമായിരുന്നു അയാള്‍ക്ക് ഉണ്ടായിരുന്നത് . ഇതിനിടിയില്‍ ലളിത് മിശ്ര ഒരു ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെടുകയുണ്ടായി. മിശ്രയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സി.ഐ.എ ആണന്ന് ഇന്ദിര ആരോപിക്കുകയുണ്ടായി. കെ.ജി.ബിയുടെ ഡല്‍ഹിയിലെ മെയിന്‍ റസിഡന്‍സി മിശ്രയുടെ വിധവയ്ക്ക് 70000 രുപ ധനസഹായം നല്‍കുകയുണ്ടായി. ഇന്ദിരക്കും കോണ്‍ഗ്രസിനും കെ.ജി.ബി പണം നല്‍കുന്നത് സി പി.ഐയിലുള്ള ചില നേതാക്കന്‍മാര്‍ക്ക് അത്ര രസിച്ചില്ല. എന്നിരുന്നാലും കെ.ജി.ബി സി.പി.ഐക്ക് ധനസഹായം നല്‍കുന്നതില്‍ ഒരു ഉപേക്ഷയും കാണിച്ചിരുന്നില്ല. 1972ഓടു കൂടി റഷ്യയുമായി ചേര്‍ന്ന് സി.പി.ഐ നടത്തിക്കൊണ്ടിരുന്ന കയറ്റുമതി ബിസിനസ്സ് നല്ല ലാഭം അവര്‍ക്ക് നേടിക്കൊടുത്തുകൊണ്ടേയിരുന്നു. ലാഭമായി മാത്രം പത്ത് ലക്ഷം രൂപ സി.പി.ഐക്ക് ലഭിച്ചിരുന്നു. ഇതുംകൂടാഞ്ഞ് വേറെ പതിനഞ്ച് ലക്ഷം രൂപ ധനസഹായം സി.പി.ഐയുടെ മാധ്യമ മിനുക്ക് പണിക്കും പ്രസിദ്ധീകരണ ശാലയ്ക്കും കെ.ജി.ബി സഹായിച്ചു. മോസ്കോയില്‍ നിന്നും ധാരാളം പണം സി.പി.ഐക്ക് വന്ന്കൊണ്ടേയിരുന്നു. 1975 ആയപ്പോഴേക്കും ഏകദേശം 25 ലക്ഷം രൂപയുടെ ധനസഹായം സി.പി.ഐക്ക് റഷ്യയില്‍ നിന്ന് ലഭിച്ചിരുന്നു.

Comments

Popular posts from this blog

മക്കാർത്തിസവും ശീതയുദ്ധവും

മൂന്നാം ലോകത്തിൽ ശീതയുദ്ധം ജയിക്കാനാവുമെന്ന വിശ്വാസവും സോവിയറ്റ് രഹസ്യാന്വേഷണത്തിന്‍റെ അജണ്ടയെ മാറ്റിമറിച്ചു. പക്ഷേ ഈ വസ്തുതയെക്കുറിച്ച് മിക്ക പാശ്ചാത്യ ചരിത്രകാരന്മാരും സൗകര്യപൂര്‍വമായ മൗനം പാലിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ചരിത്രകാരന്‍മാര്‍ ആരും തന്നെ കമ്മ്യൂണിസം സര്‍വ്വവ്യാപിയാക്കാനുള്ള സോവിയറ്റ് യൂണിയന്‍റെ കുടിലതന്ത്രങ്ങളെ പറ്റി പ്രതിപാദിച്ചിട്ടില്ല. പക്ഷേ തെളിവുകൾ എല്ലാം മറിച്ചാണ് സൂചനകൾ നൽകുന്നത്. ലോകത്തെ കമ്മ്യൂണിസത്തിന്‍റെ വരുത്തിയിലാക്കാന്‍ റഷ്യ നടത്തിയ പദ്ധതികളെ കുറിച്ച് പരസ്യമായി ആരും വെളിപ്പെടുത്തലുകൾ നടത്തിയില്ലെങ്കിലും അത്തരമൊരു പദ്ധതി 1961ല്‍ ഉണ്ടായിരുന്നുവെന്ന് കെ‌ജി‌ബി ഫയലുകള്‍ കാട്ടിത്തരുന്നു. ആ വര്‍ഷത്തെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പദ്ധതിയായിരുന്നു, അടിച്ചമര്‍ത്തപ്പെട്ട ജനവിമോചന സമരങ്ങളെ സാമൂഹിക പുരോഗതിയുടെ പ്രവണതകളായി വ്യാഖ്യാനിക്കുക, അതിനെ പ്രശംസിക്കുക എന്നുള്ളത്. ഈ പദ്ധതി ശിരസവാഹിച്ച അന്നത്തെ ആ ചോരത്തിളപ്പുള്ള കെ‌ജി‌ബി ചെയർമാൻ അലക്സാണ്ടര്‍ ഷെപിൻ ക്രൂരൂഷ്ചേവിൻ്റെറെ പിന്തുതുണയോ വിമോചന സമരങ്ങൾ നയിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ശക്തികളെ ഉപയോ

കിഴക്കൻ ചേരി

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കിഴക്കന്‍ മധ്യ യൂറോപ്പിലെ സോവിയറ്റ് ചേരിയിലുള്ള രാഷ്ട്രങ്ങളെ തങ്ങളുടെ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിലേക്ക് കൂട്ടിചേർത്തു റഷ്യ കൂടുതൽ ശക്തി പ്രാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അവര്‍ മൂന്നാം ലോകരാഷ്ട്രങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ തുടങ്ങി. സാമ്രാജിത്വ രാജ്യങ്ങളുടെ ചേരിയിലെ നേതൃസ്ഥാനത്തുള്ള അമേരിക്കക്കെതിരെ ചാരവൃത്തിയും നിരീക്ഷണവും ശക്തമാക്കാന്‍ സോവിയറ്റ് ഭരണകൂടം ശീതയുദ്ധത്തിന് നാന്ദികുറിച്ചുകൊണ്ടു തീരുമാനമെടുത്തു. സ്റ്റാലിന്‍റെ കണ്ണില്‍ ലോകം രണ്ടു ചേരിയായി തിരിഞ്ഞു. മുതലാളിത്ത്വ രാജ്യങ്ങളും, കമ്മ്യുണിസ്റ്റ് രാജ്യങ്ങളും. ഇവര്‍ തമ്മില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും സ്റ്റാലിന്‍റെ ഭാവനയില്‍ സാധ്യമല്ലായിരുന്നു. മൂന്നാം ലോകരാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഇതര ദേശീയ പ്രസ്ഥാനങ്ങളെല്ലാം റഷ്യയെ സംബന്ധിച്ചിടത്തോളം ക്യാപിറ്റലിസ്റ്റ് മുന്നേറ്റങ്ങളായിരുന്നു. സ്റ്റാലിന്‍റെ ഭാഷയില്‍ ദേശീയവാദികളും സാമ്രാജിത്വവാദികളും വര്‍ഗ ശത്രുക്കളായിരുന്നു.  1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ കീഴില്‍ നിന്നും രാഷ്ട്ര