Skip to main content

ഇന്ദിരയുടെ പരാജയപ്പെട്ട അട്ടിമറി ശ്രമം

ഇന്ദിര ഒരിക്കലും അധികാര സ്ഥാനം വിട്ടുകൊടുക്കാന്‍ തയ്യാറാകില്ലെന്നും തിരഞ്ഞെടുപ്പ് ഫലത്തെ ഏതെങ്കിലും രീതിയില്‍ അട്ടിമറിച്ച് അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ അവര്‍ ശ്രമിക്കുമെന്നും കെ.ജി.ബി കണക്കുകൂട്ടി. തിരഞ്ഞെടുപ്പ് ഫലത്തെ തനിക്ക് അനുകൂലമായിട്ട് കൃതൃമത്തിലൂടെ മാറ്റിയെടുക്കാന്‍ ഇന്ദിരക്ക് കഴിയുമായിരുന്നുവെന്ന് കെ.ജ.ബി വിശ്വസിച്ചിരുന്നു. ഇതിന് വേണ്ടി സഞ്ജയുടെ അനുചരന്‍മാര്‍ ചില ശ്രമങ്ങള്‍ നടത്തുകവരെ ചെയ്തു. അതു മാത്രവുമല്ല ഇലക്ഷന്‍റെ ഫലം വന്ന മാര്‍ച്ച് 20ാം തീയതി ജനതാപാര്‍ട്ടി അധികാരത്തില്‍ വരാതിരിക്കാനായി ഒരു പട്ടാള അട്ടിമറി നടത്താന്‍ വരെ ഇന്ദിര ശ്രമിച്ചു. അതിനായി സേനാ മേധാവിയെ ഇന്ദിര നിര്‍ബന്ധിച്ചുവെന്നും പക്ഷെ സേന വഴങ്ങിയില്ലെന്നും കെ.ജി.ബി റിപ്പോര്‍ട്ട് ചെയ്തു. അധികാര കൈമാറ്റം വളരെ എളുപ്പത്തിലും വേഗത്തിലുമായിരുന്നു. മാര്‍ച്ച് 21ന് രാവിലെ തന്നെ ക്യാബിനറ്റ് മീറ്റിങ്ങ് വിളിച്ചു ചേര്‍ത്ത ഇന്ദിര തന്‍റെ രാജി പ്രഖ്യാപിക്കുകയുണ്ടായി. ചെറിയ മാറ്റങ്ങളോടെ ക്യാബിനറ്റ് ഇന്ദിരയുടെ രാജിക്കത്ത് അംഗീകരിച്ചു. ആക്റ്റിങ്ങ് പ്രസിഡന്‍റ് ആയ ബി.ഡി.ജട്ടിയുടെ സമക്ഷം പിന്നീട് ഇന്ദിര രാജിക്കത്ത് നല്‍കി. അടുത്ത സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ ആക്റ്റിങ്ങ് പ്രധാനമന്ത്രിയായിരിക്കാന്‍ ജട്ടി ഇന്ദിരയെ അനുവദിച്ചു. ഇന്ദിരയുടെ പരാജയത്തോടെ സോവിയറ്റ് മാധ്യമങ്ങളുടെ സ്വരം മാറി. ഇന്ദിര നയിച്ച സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തിലുണ്ടായ ചില പാളിച്ചകളും വീഴ്ചകളുമായിരുന്നു പരാജയത്തിനു കാരണമെന്നും അല്ലാതെ ഉയര്‍ന്നു വന്ന ജനരോഷത്തിന് പരാജയവുമായിട്ട് ഒരു ബന്ധവുമില്ലെന്ന് മാധ്യമങ്ങള്‍ വിശകലം ചെയ്തു. അത് മാത്രവുമല്ല സി.പി.ഐയെ ഒരു രീതിയിലും വിമര്‍ശിക്കാനും മാധ്യമങ്ങള്‍ മുതിര്‍ന്നില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മുന്‍ നിശ്ചയിച്ച പ്രകാരം സി.പി.ഐ കൈയ്യയച്ചു സഹായിച്ചുവെന്നും സോവിയറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ വീഴ്ചയായിരുന്നു സി.പി.ഐക്ക് തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്. 1971ല്‍ സി.പി.ഐ നേടിയ 25 സീറ്റ് വെറും 7 ആയി തകര്‍ന്നു പോയി. ഇന്ദിരയുടെ ഏകാധിപത്യ പ്രവണതയെ പിന്‍താങ്ങിയിരുന്ന സി.പി.ഐയോടുള്ള കനത്ത പ്രതിഷേധം ജനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ അറിയിക്കുകയായിരുന്നു. പക്ഷെ അവരുടെ പ്രതിയോഗികളായ സി.പി.എം മികച്ച വിജയം നേടുകയും ചെയ്തു. 1977ല്‍ മൊത്തം 22 സീറ്റുകളില്‍ സി.പി.എംന് വിജയിക്കാനായി. അത് മാത്രവുമല്ല സി.പി.എംന് ബംഗാളില്‍ നേടാന്‍ കഴിഞ്ഞ വന്‍ വിജയത്തില്‍ റഷ്യന്‍ നേതൃത്വം ഞെട്ടല്‍ അിറയിച്ചു. അധികാരത്തില്‍ വന്ന സി.പി.എംനോട് രഹസ്യമായ ധാരണയുണ്ടാക്കാന്‍ കെ.ജി.ബി മേധാവിയായിരുന്ന ആന്ത്രാപ്പോവ് ശ്രമിച്ചു. സി.പി.എം ഒരു കാരണവശാലും തങ്ങളുടെ പദ്ധതി അറിയരുതെന്നും കെ.ജി.ബിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. വ്യക്തിപരമായ രീതിയില്‍ സി.പി.എം നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ചകള്‍ നടത്താന്‍ കെ.ജി.ബി നേതൃത്വം ഡല്‍ഹി റസിഡന്‍സിക്ക് അനുമതി നല്‍കുകയുണ്ടായി. സി.പി.എംന്‍റെ നയത്തെക്കുറിച്ചുള്ള വിശദമായ പഠനം കെ.ജി.ബി നടത്തുകയുണ്ടായി.

Comments

Popular posts from this blog

മക്കാർത്തിസവും ശീതയുദ്ധവും

മൂന്നാം ലോകത്തിൽ ശീതയുദ്ധം ജയിക്കാനാവുമെന്ന വിശ്വാസവും സോവിയറ്റ് രഹസ്യാന്വേഷണത്തിന്‍റെ അജണ്ടയെ മാറ്റിമറിച്ചു. പക്ഷേ ഈ വസ്തുതയെക്കുറിച്ച് മിക്ക പാശ്ചാത്യ ചരിത്രകാരന്മാരും സൗകര്യപൂര്‍വമായ മൗനം പാലിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ചരിത്രകാരന്‍മാര്‍ ആരും തന്നെ കമ്മ്യൂണിസം സര്‍വ്വവ്യാപിയാക്കാനുള്ള സോവിയറ്റ് യൂണിയന്‍റെ കുടിലതന്ത്രങ്ങളെ പറ്റി പ്രതിപാദിച്ചിട്ടില്ല. പക്ഷേ തെളിവുകൾ എല്ലാം മറിച്ചാണ് സൂചനകൾ നൽകുന്നത്. ലോകത്തെ കമ്മ്യൂണിസത്തിന്‍റെ വരുത്തിയിലാക്കാന്‍ റഷ്യ നടത്തിയ പദ്ധതികളെ കുറിച്ച് പരസ്യമായി ആരും വെളിപ്പെടുത്തലുകൾ നടത്തിയില്ലെങ്കിലും അത്തരമൊരു പദ്ധതി 1961ല്‍ ഉണ്ടായിരുന്നുവെന്ന് കെ‌ജി‌ബി ഫയലുകള്‍ കാട്ടിത്തരുന്നു. ആ വര്‍ഷത്തെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പദ്ധതിയായിരുന്നു, അടിച്ചമര്‍ത്തപ്പെട്ട ജനവിമോചന സമരങ്ങളെ സാമൂഹിക പുരോഗതിയുടെ പ്രവണതകളായി വ്യാഖ്യാനിക്കുക, അതിനെ പ്രശംസിക്കുക എന്നുള്ളത്. ഈ പദ്ധതി ശിരസവാഹിച്ച അന്നത്തെ ആ ചോരത്തിളപ്പുള്ള കെ‌ജി‌ബി ചെയർമാൻ അലക്സാണ്ടര്‍ ഷെപിൻ ക്രൂരൂഷ്ചേവിൻ്റെറെ പിന്തുതുണയോ വിമോചന സമരങ്ങൾ നയിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ശക്തികളെ ഉപയോ

കിഴക്കൻ ചേരി

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കിഴക്കന്‍ മധ്യ യൂറോപ്പിലെ സോവിയറ്റ് ചേരിയിലുള്ള രാഷ്ട്രങ്ങളെ തങ്ങളുടെ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിലേക്ക് കൂട്ടിചേർത്തു റഷ്യ കൂടുതൽ ശക്തി പ്രാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അവര്‍ മൂന്നാം ലോകരാഷ്ട്രങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ തുടങ്ങി. സാമ്രാജിത്വ രാജ്യങ്ങളുടെ ചേരിയിലെ നേതൃസ്ഥാനത്തുള്ള അമേരിക്കക്കെതിരെ ചാരവൃത്തിയും നിരീക്ഷണവും ശക്തമാക്കാന്‍ സോവിയറ്റ് ഭരണകൂടം ശീതയുദ്ധത്തിന് നാന്ദികുറിച്ചുകൊണ്ടു തീരുമാനമെടുത്തു. സ്റ്റാലിന്‍റെ കണ്ണില്‍ ലോകം രണ്ടു ചേരിയായി തിരിഞ്ഞു. മുതലാളിത്ത്വ രാജ്യങ്ങളും, കമ്മ്യുണിസ്റ്റ് രാജ്യങ്ങളും. ഇവര്‍ തമ്മില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും സ്റ്റാലിന്‍റെ ഭാവനയില്‍ സാധ്യമല്ലായിരുന്നു. മൂന്നാം ലോകരാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഇതര ദേശീയ പ്രസ്ഥാനങ്ങളെല്ലാം റഷ്യയെ സംബന്ധിച്ചിടത്തോളം ക്യാപിറ്റലിസ്റ്റ് മുന്നേറ്റങ്ങളായിരുന്നു. സ്റ്റാലിന്‍റെ ഭാഷയില്‍ ദേശീയവാദികളും സാമ്രാജിത്വവാദികളും വര്‍ഗ ശത്രുക്കളായിരുന്നു.  1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ കീഴില്‍ നിന്നും രാഷ്ട്ര