അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനായി തന്‍റെ ഏജന്‍റുമാര്‍ കാര്യമായ സ്വാധീനം ഇന്ദിരയുടെ മേല്‍ ചെലുത്തിയെന്ന് കെ.ജി.ബി ഡെല്‍ഹി മേധാവിയായിരുന്ന ലിയനോഡ് ഷെര്‍ബാഷിന്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി റഷ്യയിലേക്ക് അയച്ചു. വലത് പിന്തിരിപ്പന്‍ ശക്തികളുടെ ഗൂഢാലോചനക്കെതിരെ അതി ശക്തമായ നടപടി സ്വീകരിച്ച ഇന്ദിരയുടെ പ്രവര്‍ത്തിയെ സി.പി.ഐയുടെ കേന്ദ്ര നിര്‍വാഹക സമിതിയോഗം പ്രശംസിച്ചു. സി.ഐ.എയുടെ സഹായത്തോടെ ഇന്ത്യയില്‍ വലത് കക്ഷികള്‍ നടത്തിയ ഗൂഢാലോചനക്കെതിരെ നിര്‍ണായകമായ നിമിഷത്തില്‍ തന്നെയായിരുന്നു ഇന്ദിരയുടെ നടപടിയെന്ന് സി.പി.ഐ വിലയിരുത്തി. ഇതിന് വേണ്ടി അതിശക്തമായ പിന്തുണ അണിയറയില്‍ കെ.ജി.ബി നല്‍കിയിരുന്നു. 1977 ആഗസ്റ്റ് 14ന് ബംഗ്ലാദേശിലെ നേതാവ് ഷേഖ് മുജിബുര്‍ റെഹ്മാനെയും കുടുബാംഗങ്ങളെയും പട്ടാളം വധിക്കുകയുണ്ടായി. പിന്നീട് പട്ടാളം ബംഗ്ലാദേശിലെ ഭരണം ഏറ്റെടുക്കുകയും ചെയ്തു. ഈ സംഭവവും സി.ഐ.എയുടെ ഗൂഢാലോചനയുടെ ഫലമാണെന്ന് ഇന്ദിരയെ വിശ്വസിപ്പിക്കാന്‍ കെ.ജി.ബിക്ക് കഴിഞ്ഞു. സോവിയറ്റ് നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യയെന്നാല്‍ ഇന്ദിരയായിരുന്നു. ഒരു രീതിയിലും പൊതുജന അഭിപ്രായത്തെ മാനിക്കേണ്ട കാര്യം ഇന്ദിരക്കില്ലെന്ന നിഗമനത്തിലായിരുന്നു റഷ്യന്‍ നേതൃത്വം. അടിയന്തരാവസ്ഥയുടെ സമയത്ത് ജനങ്ങളുടെ ഉള്ളില്‍ ഉറഞ്ഞു തുള്ളിയ അമര്‍ഷം കെ.ജി.ബിയിലെ ഏജന്‍റുമാര്‍ കണ്ടെങ്കിലും അതിന്‍റെ തീവ്രതയെപ്പറ്റി മനസിലാക്കി റഷ്യന്‍ നേതൃത്വത്തിന് വിശദീകരണം നല്‍കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ചില റിപ്പോര്‍ട്ടുകള്‍ ഇന്ദിരയുടെ സേച്ഛാധിപത്യത്തെക്കുറിച്ച് കെ .ജി.ബി മുകളിലേക്ക് അയച്ചെങ്കിലും അതൊക്കെ കേന്ദ്ര നേതൃത്വം അവഗണിക്കുകയാണുണ്ടായത്. രാജ്യങ്ങള്‍ക്ക് സ്ഥിരമായി ശത്രുക്കളും മിത്രങ്ങളുമില്ലെന്നും, താല്‍പര്യങ്ങള്‍ മാത്രമാണുള്ളതെന്നും ഇന്ദിര രഹസ്യമായി പറയുമായിരുന്നു. റഷ്യ കരുതിയിരുന്നത് ഏത് സാഹചര്യത്തിലും കൂടെ നില്‍ക്കുന്നവരാണ് ഇന്ത്യക്കാരെന്നായിരുന്നു. ഇന്ത്യ സോവിയറ്റ് ബന്ധത്തിലെ ചെറിയ ആശയക്കുഴപ്പങ്ങള്‍ പോലും പരിഭ്രാന്തിയുണ്ടാക്കാന്‍ കഴിയുന്നവയായിരുന്നു. ഇന്ദിരയെ കണ്ണടച്ച് വിശ്വസിച്ച റഷ്യ ഏകദേശം പത്തര ദശലക്ഷം റൂബിള്‍ 1975ല്‍ മാത്രം ഇന്ദിരയുടെ രാഷ്ട്രീയ എതിരാളികളെ ഒതുക്കുന്നതിനും കസേര ഭഭ്രമാക്കുന്നതിനും വേണ്ടി ചിലവഴിച്ചു. പരസ്യമായും രഹസ്യമായും എല്ലാകാര്യത്തിലും കെ.ജി.ബി.യുടെ പിന്‍തുണ ഇന്ദിരക്ക് ലഭിച്ചുകൊണ്ടേയിരുന്നു.
1976 ജൂണില്‍ സോവിയറ്റ് റഷ്യ സന്ദര്‍ശിച്ച ഇന്ദിരക്ക് അവര്‍ നല്‍കിയ അത്യുജ്ജ്വലമായ സ്വീകരണം കണ്ട് പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ വരെ അമ്പരന്നു പോയി. ഒരു ലോകനേതാവിനു സമാനമായ സ്വീകരണമായിരുന്നു റഷ്യ ഇന്ദിരക്ക് നല്‍കിയത്. ഇന്ദിരയുടെ പ്രസംഗങ്ങള്‍, അഭിമുഖങ്ങള്‍ എല്ലാം തന്നെ സകല റഷ്യന്‍ മാധ്യമങ്ങളിലും തര്‍ജമ ചെയ്ത് അതീവ പ്രാധാന്യത്തോടെ നല്‍കിയിരുന്നു. എല്ലാ സോവിയറ്റ് നഗരങ്ങളിലും ഇന്ദിരക്ക് സ്വീകരണം നല്‍കി. സന്ദര്‍ശനം അവസാനിച്ചപ്പോഴേക്കും ഇന്ദിരയെ ഒരു ലോക നേതാവ് എന്നുള്ള നിലയില്‍ റഷ്യ ഉയര്‍ത്തിക്കാട്ടി.
BANKIR എന്ന രഹസ്യനാമമുള്ള സി.പിഐയുടെ സമുന്നതനായ ദേശീയ നേതാവിനായിരുന്നു കെ.ജി.ബി ഫണ്ടുകള്‍ കൈമാറി കൊണ്ടിരുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.ജി.ബി ഏജന്‍റുമാര്‍ സി.പി.ഐ ഓഫീസ് പല കാരണങ്ങള്‍ പറഞ്ഞ് സന്ദര്‍ശിക്കുമായിരുന്നു. ഇതില്‍ പ്രധാനമായിരുന്നു റഷ്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സി.പി.ഐ ഓഫീസ് പരിചയപ്പെടുത്തുക എന്ന ജോലി. ഈ ജോലിയുടെ മറവിൽ BANKIR റിന്‍റെ ഓഫീസില്‍ കെ.ജി.ബി ഉദ്യോഗസ്ഥര്‍ സ്ഥിരമായി പണം എത്തിക്കുമായിരുന്നു . ഇതുപോലെ കെ.ജി.ബിയില്‍ നിന്നും പണം കൈപ്പറ്റാന്‍ പല തന്ത്രങ്ങളും സി.പി.ഐ പയറ്റിയിരുന്നു. ഡല്‍ഹിയുടെ സമീപ പ്രദേശത്തുള്ള ഒരു തടാകത്തിലേക്ക് മീന്‍പിടിക്കാനെന്ന വ്യാജേന എത്തുന്ന കെ.ജി.ബി പ്രതിനിധികളും BANKIR ഉം പണം കൈമാറ്റം നടത്തിയിരുന്നു. ഇതിനായി അതി വിപുലമായ ആസൂത്രണം കെ.ജി.ബി നടത്തിയിരുന്നു. പണം കൈമാറ്റം നടക്കുന്ന ദിവസം രാവിലെ 6.30ന് തന്നെ കെ.ജി.ബി മേധാവി ഷെര്‍ബാഷിനും രണ്ടു കൂട്ടാളികളും ഡല്‍ഹിയില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയുള്ള തടാകക്കരയില്‍ എത്തിച്ചേരും. എട്ട് മണിയോട് കൂടി മീന്‍ പിടുത്തം തുടങ്ങുന്ന അവര്‍ 10.30ഓടെ അത് അവസാനിപ്പ...
Comments
Post a Comment