കെ.ജി.ബിയുടെ അടുപ്പക്കാരില്‍ പ്രധാനിയായിരുന്നു NOK എന്ന രഹസ്യനാമമുള്ള പത്ര പ്രവര്‍ത്തകന്‍. കെ.ജി.ബിയുടെ നിര്‍ദ്ദേ പ്രകാരം റഷ്യക്ക് ആനുകൂലമായ വാര്‍ത്തകള്‍ നിരന്തരം പത്രങ്ങളിലൂടെ അച്ചടിപ്പിക്കുന്ന ജോലിയായിരുന്നു NOK നടത്തിയിരുന്നത്. ഇന്ദിരയുടെ ഓഫിസിനെപ്പറ്റിയും അവരുടെ ജീവനക്കാരെപ്പറ്റിയും നിരന്തരം വിവരങ്ങള്‍ NOK കെ.ജി.ബിക്ക് കൈമാറികൊണ്ടിരുന്നു. 1980ല്‍ NOK യുടെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് കെ.ജി.ബി അയാളുമായുള്ള ബന്ധം വിച്ചേദിക്കുകയുണ്ടായി. മാധ്യമങ്ങളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തി അതിലൂടെ ഇന്ദിരയുടെ തങ്ങളുടെ പ്രത്യേയശാസ്ത്രപരമായ വരിയില്‍ പ്രതിജ്ഞബദ്ധയാക്കുന്നതില്‍ ഇടതുപക്ഷം സദാ ജാഗരൂക രായിരിക്കുകയും അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.
സോവിയറ്റ് റഷ്യയുടെ ആശീര്‍വാദത്തോടുകൂടിപ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ഏറ്റവും അനുകൂലമായ അന്തരീക്ഷമായിരുന്നു 1966 മുതല്‍ 1986 വരെ ഇന്ത്യയില്‍. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട സംഘടനയായിരുന്നു വേള്‍ഡ് പീസ് കൗണ്‍സില്‍ (WPC). അതിന്‍റെ മേധാവിയായി പ്രവര്‍ത്തിച്ചിരിക്കുന്നത് ഇടത് പ്രവര്‍ത്തകനായ റോമേഷ് ചന്ദ്രയായിരുന്നു. 1960കളിലെ ലോകാക്രമ ത്തെക്കുറിച്ച് കുറിച്ച് വിശകലനം ചെയ്ത ഒരു പ്രബന്ധം 1971ലെ വേള്‍ഡ് പീസ് കോണ്‍ഗ്രസില്‍ റോമേഷ് അവതരിപ്പിക്കുകയുണ്ടായി. അതില്‍ യു.എസ് നിയന്ത്രണത്തിലുള്ള സംഘടനയായ NATO യെ പേരെടുത്ത് അയാള്‍ വിമര്‍ശിക്കുകയുണ്ടായി. ലോക സമാധാനത്തിന് കടുത്ത ഭീഷണിയാണ് NATO ഉണ്ടാക്കുന്നത് എന്ന് റോമേഷ് സമ്മേളനത്തില്‍ആഞ്ഞടിച്ചു. നാറ്റോയുടെ കരാളഹസ്തങ്ങള്‍ ഏഷ്യയേയും ആഫ്രിക്കയേയും യൂറോപ്പിനേയും വരിഞ്ഞ് മുറുക്കിയിരിക്കുന്നുവെന്നും, ഈ ഭൂഖണ്ഡങ്ങളില്‍ പട്ടിണിക്കും ചൂഷണത്തിനും പ്രധാന കാരണം നാറ്റോയാണന്നും അയാള്‍ കുറ്റപ്പെടുത്തി.
ഡല്‍ഹിയിലും മറ്റു പ്രധാനപ്പെട്ട ഇന്ത്യന്‍ നഗരങ്ങളിലും ഏത് സാഹചര്യത്തിലും ഏത് സമയത്തും ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുന്നതില്‍ കെ.ജി.ബിക്ക് കഴിവുണ്ടായിരുന്നു. ഇതിനെക്കുറിച്ച് കെ.ജി.ബി മേധാവിയായിരുന്ന ആന്ത്രപ്പോവ് 1969ല്‍ പറഞ്ഞിട്ടുണ്ട്. പോളിറ്റ് ബ്യൂറോക്ക് നല്‍കിയ ഒരു റിപ്പോര്‍ട്ടില്‍ അദ്ദേഹം ഇപ്രകാരം കുറിച്ചു. ഇന്ത്യയിലെ കെജിബി റസിഡന്‍സി വിചാരിച്ചാല്‍ ഏത് നിമിഷവും 20000 മുസ്ലീങ്ങളെ വരെ അണിനിരത്തി അമേരിക്കന്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്താനാകും. അയ്യായിരം രൂപ മാത്രമേ അതിനു ചിലവ് വരികയുള്ളുവെന്നും,ആ ചിലവ് പ്രത്യേക പദ്ധതികള്‍ എന്ന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്താനാകുമെന്നും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്യകയുണ്ടായി. 1971 ഏപ്രിലില്‍ 25 ലക്ഷം രൂപയുടെ ഒരു രഹസ്യ ഫണ്ട് അടുത്ത നാല് വര്‍ഷത്തേക്കുള്ള കെ.ജി.ബിയുടെ മൂലധനമായിട്ട് പോളിറ്റ്ബ്യൂറോ അനുവദിച്ച് കൊടുക്കുകയുണ്ടായി. ഇന്ദിരാ ഗാന്ധിയുടെ ഉജ്ജ്വല വിജയത്തിന് രണ്ട് മാസം കഴിഞ്ഞായിരുന്നു റഷ്യയുടെ ഈ പദ്ധതി. കോണ്‍ഗ്രസ് (R) മല്‍സരിച്ച സ്ഥലങ്ങലിലെല്ലാം അവരുടെ വിജയം ഉറപ്പിക്കാനായി ധാരാളം പണം കെ.ജി.ബി ചിലവഴിക്കുകയുണ്ടായി.
BANKIR എന്ന രഹസ്യനാമമുള്ള സി.പിഐയുടെ സമുന്നതനായ ദേശീയ നേതാവിനായിരുന്നു കെ.ജി.ബി ഫണ്ടുകള്‍ കൈമാറി കൊണ്ടിരുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.ജി.ബി ഏജന്‍റുമാര്‍ സി.പി.ഐ ഓഫീസ് പല കാരണങ്ങള്‍ പറഞ്ഞ് സന്ദര്‍ശിക്കുമായിരുന്നു. ഇതില്‍ പ്രധാനമായിരുന്നു റഷ്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സി.പി.ഐ ഓഫീസ് പരിചയപ്പെടുത്തുക എന്ന ജോലി. ഈ ജോലിയുടെ മറവിൽ BANKIR റിന്‍റെ ഓഫീസില്‍ കെ.ജി.ബി ഉദ്യോഗസ്ഥര്‍ സ്ഥിരമായി പണം എത്തിക്കുമായിരുന്നു . ഇതുപോലെ കെ.ജി.ബിയില്‍ നിന്നും പണം കൈപ്പറ്റാന്‍ പല തന്ത്രങ്ങളും സി.പി.ഐ പയറ്റിയിരുന്നു. ഡല്‍ഹിയുടെ സമീപ പ്രദേശത്തുള്ള ഒരു തടാകത്തിലേക്ക് മീന്‍പിടിക്കാനെന്ന വ്യാജേന എത്തുന്ന കെ.ജി.ബി പ്രതിനിധികളും BANKIR ഉം പണം കൈമാറ്റം നടത്തിയിരുന്നു. ഇതിനായി അതി വിപുലമായ ആസൂത്രണം കെ.ജി.ബി നടത്തിയിരുന്നു. പണം കൈമാറ്റം നടക്കുന്ന ദിവസം രാവിലെ 6.30ന് തന്നെ കെ.ജി.ബി മേധാവി ഷെര്‍ബാഷിനും രണ്ടു കൂട്ടാളികളും ഡല്‍ഹിയില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയുള്ള തടാകക്കരയില്‍ എത്തിച്ചേരും. എട്ട് മണിയോട് കൂടി മീന്‍ പിടുത്തം തുടങ്ങുന്ന അവര്‍ 10.30ഓടെ അത് അവസാനിപ്പ...
Comments
Post a Comment