Skip to main content

1971 ലെ ഇന്ത്യ-പാക് യുദ്ധവും കെജിബിയുടെ വിപുലീകരണവും

1971 ലെ യുദ്ധത്തിനെക്കുറിച്ചുള്ള വിലയിരുത്തല്‍ പൊതുവെ ഇന്ത്യക്ക് അനുകൂലമായിരുന്നു. യുദ്ധം ഭാരതത്തിന് അനുകൂലമായി മാത്രമേ ഭവിക്കുകയുള്ളു എന്ന് ഇന്ത്യൻ സേനയ്ക്ക് ഉത്തമ ബോധ്യമുണ്ടയിരുന്നു. ഒടുവില്‍ ഡിസംബര്‍ 16ന് ഡാക്ക വീഴുകയും പാകിസ്ഥാന്‍ തോല്‍വി സമ്മതിക്കുകയും ചെയ്തു. ഒരു രീതിയിലും ആരും തങ്ങളെ സഹായിക്കനില്ലന്ന ഉത്തമബോധ്യം പാകിസ്ഥാന് അപ്പോഴേക്കും കൈവന്നിരുന്നു. അങ്ങനെയുള്ള സാഹചര്യത്തില്‍ കീഴടങ്ങുകയല്ലാതെ വേറെ മാര്‍ഗ്ഗമെന്നുമില്ലായിരുന്നു പാകിസ്ഥാന്‍ സേനയ്ക്ക്. അമേരിക്കയുടെയും ചൈനയുടെയും നയതന്ത്ര പിന്‍തുണ ഉണ്ടായിരുന്നിട്ടുകൂടിയായിരുന്നു പാകിസ്ഥാന്‍റെ നിലം തൊടാതെയുള്ള തോല്‍വിയെന്നോര്‍ക്കണം. കിഴക്കന്‍ പാകിസ്ഥാന്‍ സ്വാതന്ത്ര്യം നേടി ബംഗ്ളാദേശ് എന്ന പുതിയ രാജ്യമായി മാറി . അഞ്ചരക്കോടി ജനങ്ങള്‍ മാത്രമായി മാറിയ പാകിസ്ഥാന്‍ പിന്നീട് ഭാരതത്തിന് ഒരു ഭീഷണിയേയായില്ല. മിക്ക ഇന്ത്യക്കാരുടെയും കണ്ണില്‍ ഇന്ദിര വലിയ സംഭവമായി മാറി. ഇതിനെക്കുറിച്ച് ഒരു സോവിയറ്റ് നയതന്ത്ര പ്രതിനിധി ഐക്യ രാഷ്ട്ര സഭയില്‍ പുകഴ്ത്തി പറയുകയുണ്ടായി. ചരിത്രത്തിലാദ്യമായി ചൈനയും അമേരിക്കയും ഒരുമിച്ച് ഒരേപോലെ പരാജയപ്പെട്ടിരിക്കുന്നു. കെ.ജി.ബിയെ സംബന്ധിച്ചിടത്തോളം ഇന്ത്യ - റഷ്യ പ്രത്യേകബന്ധം എന്നുള്ളത് ഒരു വലിയ വിജയം തന്നെയായിരുന്നു. ഡല്‍ഹിയിലെ കെ.ജി.ബി റസിഡന്‍സി പ്രധാന റസിഡന്‍സിയായി ഉയര്‍ത്തപ്പെട്ടു. 1970 മുതല്‍ 1975 വരെ റസിഡന്‍സിയുടെ മേധാവിയായി പ്രവര്‍ത്തിച്ച യാക്കോവ് പ്രക്കോഫെവിച്ചിനെ പ്രധാന റസിഡന്‍റ് എന്ന പ്രത്യേക തസ്തിക നല്‍കുകയുണ്ടായി. ഇതും കൂടാതെ ബോംബെ, കല്‍ക്കട്ട, മദ്രാസ് എന്നി നഗരങ്ങളിലുള്ള കെ.ജി.ബി റസിഡന്‍സികളുടെ ചുമതല കൂടി അദ്ദേഹത്തിന് നല്‍കി. 1970കള്‍ ആയപ്പോഴേക്കും സോവിയറ്റ് ചേരി കഴിഞ്ഞല്‍ കെ.ജി.ബി ക്ക് ഏറ്റവും അധികം സ്വാധീനമുള്ള ഒരു രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു. കെ.ജി.ബിയുടെ പ്രവര്‍ത്തനത്തിന് ഒരുവിധത്തിലുള്ള നിയന്ത്രണങ്ങളും ഇന്ദിര ഏല്‍പ്പിച്ചിരുന്നില്ല. എല്ലായിടത്തും യഥേഷ്ടം കയറി ഇറങ്ങി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തോന്നിയതുപോലെ അവര്‍ ചെയ്തുകൊണ്ടേയിരുന്നു. അതുമാത്രവുമല്ല കെ.ജി.ബി ഏജന്‍റുമാരുടെ എണ്ണത്തില്‍ യാതൊരു നിയന്ത്രണവും ഇന്ദിര കൊണ്ടുവന്നതുമില്ല. റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥര്‍, വാണിജ്യവിദഗ്ദ്ധര്‍ എന്നിങ്ങനെ പലരും കെ.ജി.ബിക്കു വേണ്ടി രാപ്പകല്‍ ഇന്ത്യയില്‍ പണിയെടുത്ത് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കികൊണ്ടേയിരുന്നു. മറ്റ് പല രാജ്യങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ട കെ.ജി.ബി ഏജന്‍റുമാര്‍ വരെ ഇന്ത്യയില്‍ സ്വീകാര്യരായിരുന്നു എന്ന് അറിയുമ്പോള്‍ തന്നെ കാര്യങ്ങളുടെ ഗൗരവം നമുക്ക് മനസ്സിലാക്കിയെടുക്കാം. കെ.ജി.ബിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലമായ തോതിലാക്കാന്‍ റഷ്യ 1970കളുടെ തുടക്കത്തില്‍ തീരുമാനിച്ചതിന്‍റെ ഫലമായി ഒരു പുതിയ വകുപ്പ് സൃഷ്ടിക്കാന്‍ അവര്‍ തീരുമാനമെടുത്തു. അതിനുവേണ്ടി കേട്ടുകേഴ്വി ഇല്ലാത്ത പുതിയ ഒരു പേരിലുള്ള വകുപ്പാണ് തുടങ്ങിയത്. ഏഴാമത്തെ വകുപ്പ് !ഇന്ത്യ ഉള്‍പ്പെടെയുള്ള തെക്ക്, തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ ചുമതല ഏഴാമത്തെ വകുപ്പിന് കെ ജി ബി കൈമാറി. 1974ലായിരുന്നു ഈ സംഭവം.

Comments

Popular posts from this blog

മക്കാർത്തിസവും ശീതയുദ്ധവും

മൂന്നാം ലോകത്തിൽ ശീതയുദ്ധം ജയിക്കാനാവുമെന്ന വിശ്വാസവും സോവിയറ്റ് രഹസ്യാന്വേഷണത്തിന്‍റെ അജണ്ടയെ മാറ്റിമറിച്ചു. പക്ഷേ ഈ വസ്തുതയെക്കുറിച്ച് മിക്ക പാശ്ചാത്യ ചരിത്രകാരന്മാരും സൗകര്യപൂര്‍വമായ മൗനം പാലിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ചരിത്രകാരന്‍മാര്‍ ആരും തന്നെ കമ്മ്യൂണിസം സര്‍വ്വവ്യാപിയാക്കാനുള്ള സോവിയറ്റ് യൂണിയന്‍റെ കുടിലതന്ത്രങ്ങളെ പറ്റി പ്രതിപാദിച്ചിട്ടില്ല. പക്ഷേ തെളിവുകൾ എല്ലാം മറിച്ചാണ് സൂചനകൾ നൽകുന്നത്. ലോകത്തെ കമ്മ്യൂണിസത്തിന്‍റെ വരുത്തിയിലാക്കാന്‍ റഷ്യ നടത്തിയ പദ്ധതികളെ കുറിച്ച് പരസ്യമായി ആരും വെളിപ്പെടുത്തലുകൾ നടത്തിയില്ലെങ്കിലും അത്തരമൊരു പദ്ധതി 1961ല്‍ ഉണ്ടായിരുന്നുവെന്ന് കെ‌ജി‌ബി ഫയലുകള്‍ കാട്ടിത്തരുന്നു. ആ വര്‍ഷത്തെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പദ്ധതിയായിരുന്നു, അടിച്ചമര്‍ത്തപ്പെട്ട ജനവിമോചന സമരങ്ങളെ സാമൂഹിക പുരോഗതിയുടെ പ്രവണതകളായി വ്യാഖ്യാനിക്കുക, അതിനെ പ്രശംസിക്കുക എന്നുള്ളത്. ഈ പദ്ധതി ശിരസവാഹിച്ച അന്നത്തെ ആ ചോരത്തിളപ്പുള്ള കെ‌ജി‌ബി ചെയർമാൻ അലക്സാണ്ടര്‍ ഷെപിൻ ക്രൂരൂഷ്ചേവിൻ്റെറെ പിന്തുതുണയോ വിമോചന സമരങ്ങൾ നയിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ശക്തികളെ ഉപയോ

കിഴക്കൻ ചേരി

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കിഴക്കന്‍ മധ്യ യൂറോപ്പിലെ സോവിയറ്റ് ചേരിയിലുള്ള രാഷ്ട്രങ്ങളെ തങ്ങളുടെ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിലേക്ക് കൂട്ടിചേർത്തു റഷ്യ കൂടുതൽ ശക്തി പ്രാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അവര്‍ മൂന്നാം ലോകരാഷ്ട്രങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ തുടങ്ങി. സാമ്രാജിത്വ രാജ്യങ്ങളുടെ ചേരിയിലെ നേതൃസ്ഥാനത്തുള്ള അമേരിക്കക്കെതിരെ ചാരവൃത്തിയും നിരീക്ഷണവും ശക്തമാക്കാന്‍ സോവിയറ്റ് ഭരണകൂടം ശീതയുദ്ധത്തിന് നാന്ദികുറിച്ചുകൊണ്ടു തീരുമാനമെടുത്തു. സ്റ്റാലിന്‍റെ കണ്ണില്‍ ലോകം രണ്ടു ചേരിയായി തിരിഞ്ഞു. മുതലാളിത്ത്വ രാജ്യങ്ങളും, കമ്മ്യുണിസ്റ്റ് രാജ്യങ്ങളും. ഇവര്‍ തമ്മില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും സ്റ്റാലിന്‍റെ ഭാവനയില്‍ സാധ്യമല്ലായിരുന്നു. മൂന്നാം ലോകരാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഇതര ദേശീയ പ്രസ്ഥാനങ്ങളെല്ലാം റഷ്യയെ സംബന്ധിച്ചിടത്തോളം ക്യാപിറ്റലിസ്റ്റ് മുന്നേറ്റങ്ങളായിരുന്നു. സ്റ്റാലിന്‍റെ ഭാഷയില്‍ ദേശീയവാദികളും സാമ്രാജിത്വവാദികളും വര്‍ഗ ശത്രുക്കളായിരുന്നു.  1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ കീഴില്‍ നിന്നും രാഷ്ട്ര