Skip to main content

KGB വാങ്ങിയ ഇന്ത്യൻ പത്രങ്ങൾ

BANKIR എന്ന രഹസ്യനാമമുള്ള സി.പിഐയുടെ സമുന്നതനായ ദേശീയ നേതാവിനായിരുന്നു കെ.ജി.ബി ഫണ്ടുകള്‍ കൈമാറി കൊണ്ടിരുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.ജി.ബി ഏജന്‍റുമാര്‍ സി.പി.ഐ ഓഫീസ് പല കാരണങ്ങള്‍ പറഞ്ഞ് സന്ദര്‍ശിക്കുമായിരുന്നു. ഇതില്‍ പ്രധാനമായിരുന്നു റഷ്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സി.പി.ഐ ഓഫീസ് പരിചയപ്പെടുത്തുക എന്ന ജോലി. ഈ ജോലിയുടെ മറവിൽ BANKIR റിന്‍റെ ഓഫീസില്‍ കെ.ജി.ബി ഉദ്യോഗസ്ഥര്‍ സ്ഥിരമായി പണം എത്തിക്കുമായിരുന്നു . ഇതുപോലെ കെ.ജി.ബിയില്‍ നിന്നും പണം കൈപ്പറ്റാന്‍ പല തന്ത്രങ്ങളും സി.പി.ഐ പയറ്റിയിരുന്നു. ഡല്‍ഹിയുടെ സമീപ പ്രദേശത്തുള്ള ഒരു തടാകത്തിലേക്ക് മീന്‍പിടിക്കാനെന്ന വ്യാജേന എത്തുന്ന കെ.ജി.ബി പ്രതിനിധികളും BANKIR ഉം പണം കൈമാറ്റം നടത്തിയിരുന്നു. ഇതിനായി അതി വിപുലമായ ആസൂത്രണം കെ.ജി.ബി നടത്തിയിരുന്നു. പണം കൈമാറ്റം നടക്കുന്ന ദിവസം രാവിലെ 6.30ന് തന്നെ കെ.ജി.ബി മേധാവി ഷെര്‍ബാഷിനും രണ്ടു കൂട്ടാളികളും ഡല്‍ഹിയില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയുള്ള തടാകക്കരയില്‍ എത്തിച്ചേരും. എട്ട് മണിയോട് കൂടി മീന്‍ പിടുത്തം തുടങ്ങുന്ന അവര്‍ 10.30ഓടെ അത് അവസാനിപ്പിച്ച് മടക്കയാത്രക്ക് തുടക്കം കുറിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഏകദേശം 11.15 ഓടെ വഴിയില്‍ വച്ച് ഇരുവരും കണ്ടുമുട്ടുകയും പണം അടങ്ങിയ പെട്ടി BANKIR ന്‍റെ വാഹനത്തിലേക്ക് ജനാല വഴി നല്‍കുകയും ചെയ്യും. 1964 മുതല്‍ 1990 വരെ സി.പി.ഐ ജനറല്‍ സെക്രട്ടറിയായിരുന്ന രാജേശ്വര റാവു ഇത്തരത്തിൽ കൈപ്പറ്റിയ പണത്തിന്‍റെ രസീത് പിന്നീട് കെ.ജി.ബിക്ക് കൈമാറിയിട്ടുണ്ട്. ഇതും കൂടാഞ്ഞ് എസ് എ ഡാങ്കേയുടെ നേത്വത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ആള്‍ ഇന്‍ഡ്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (AITUC) എന്ന സംഘടനക്ക് ധാരാളമായി വേറെയും പണം കെ.ജി.ബി കൈമാറിയിരുന്നു. ഇന്ദിരയുടെ നേതൃത്വത്തിലായിരുന്ന ഇന്ത്യ ഒരു പക്ഷെ കെ.ജി.ബിയെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതല്‍ ചാര പ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയ ഒരു രാജ്യമായിരുന്നു. ഇന്ത്യയിലെ ജനങ്ങളുടെ അഭിപ്രായത്തെ തന്‍റെ വരുതിയിലാക്കാനാകുമെന്നുള്ള അമിതമായ ആത്മ വിശ്വാസത്തില്‍ ആയിരുന്നു അന്ന് കെ.ജി.ബി. 1973 ആയപ്പോഴേക്കും കെ.ജി.ബിയുടെ രേഖകള്‍ പ്രകാരം ഇന്ത്യയിലും പത്ത് മുന്‍നിര പത്രമാധ്യമ സ്ഥാപനങ്ങള്‍ അവരുടെ മാസപ്പടിയിലായിരുന്നു. അതും കൂടാഞ്ഞ് ഇതിനെയൊക്കെ നിയന്ത്രിക്കുന്ന പ്രസ്സ് ഏജന്‍സിയും കെ.ജി.ബിയുടെ പക്കല്‍ നിന്നും പണം കൈപ്പറ്റിയിരുന്നു. 1972 ല്‍ മാത്രം മേല്‍പറഞ്ഞ പത്രങ്ങളിലുടെ 3789 ലേഖനങ്ങള്‍ സോവിയറ്റ് റഷ്യയുക്കും കമ്മ്യൂണിസത്തിനും അനുകൂലമായ രീതിയില്‍ കെ.ജി.ബിക്ക് പുറത്തിറക്കാനായി. ഇത്രയുമധികം ലേഖനങ്ങള്‍ കമ്മ്യൂണിസ്റ്റ് ചേരിയുടെ പുറത്തുള്ള ഒരു രാജ്യത്ത് അച്ചടിച്ച് വരുന്നത് ചരിത്രത്തിലാദ്യമായിരിക്കാമെന്ന് മിട്രേഖിന്‍ സൂചിപ്പിക്കുന്നു. 1973 ആയപ്പോഴേക്കും ലേഖനങ്ങള്‍ ചില കുറവ് വന്നു. 2760 എണ്ണം മാത്രമായിരുന്നു ആ വര്‍ഷം വെളിച്ചം കണ്ടത് . 1974 ല്‍ ഇതിന്‍റെ എണ്ണം കാര്യമായി വര്‍ദ്ധിച്ച് 4486 ആകുകയും, 1975 ൽ വീണ്ടും കൂടി 5510 എത്തുകയും ചെയ്തു. സജീവമായ നടപടികള്‍ സമാനമായ രീതിയില്‍ എടുത്തിട്ടും കെ.ജി.ബിക്ക് ഇന്ത്യന്‍ മാധ്യമങ്ങളില്‍ അച്ചടിച്ച് വന്നതിന്‍റെ ഒരു ശതമാനം കൂടുതല്‍ ലേഖനങ്ങള്‍ നാറ്റോ രാജ്യങ്ങളിലെ പത്രങ്ങളിലൂടെ പുറത്തിറക്കാന്‍ സാധിച്ചില്ല.

Comments

Popular posts from this blog

മക്കാർത്തിസവും ശീതയുദ്ധവും

മൂന്നാം ലോകത്തിൽ ശീതയുദ്ധം ജയിക്കാനാവുമെന്ന വിശ്വാസവും സോവിയറ്റ് രഹസ്യാന്വേഷണത്തിന്‍റെ അജണ്ടയെ മാറ്റിമറിച്ചു. പക്ഷേ ഈ വസ്തുതയെക്കുറിച്ച് മിക്ക പാശ്ചാത്യ ചരിത്രകാരന്മാരും സൗകര്യപൂര്‍വമായ മൗനം പാലിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ചരിത്രകാരന്‍മാര്‍ ആരും തന്നെ കമ്മ്യൂണിസം സര്‍വ്വവ്യാപിയാക്കാനുള്ള സോവിയറ്റ് യൂണിയന്‍റെ കുടിലതന്ത്രങ്ങളെ പറ്റി പ്രതിപാദിച്ചിട്ടില്ല. പക്ഷേ തെളിവുകൾ എല്ലാം മറിച്ചാണ് സൂചനകൾ നൽകുന്നത്. ലോകത്തെ കമ്മ്യൂണിസത്തിന്‍റെ വരുത്തിയിലാക്കാന്‍ റഷ്യ നടത്തിയ പദ്ധതികളെ കുറിച്ച് പരസ്യമായി ആരും വെളിപ്പെടുത്തലുകൾ നടത്തിയില്ലെങ്കിലും അത്തരമൊരു പദ്ധതി 1961ല്‍ ഉണ്ടായിരുന്നുവെന്ന് കെ‌ജി‌ബി ഫയലുകള്‍ കാട്ടിത്തരുന്നു. ആ വര്‍ഷത്തെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പദ്ധതിയായിരുന്നു, അടിച്ചമര്‍ത്തപ്പെട്ട ജനവിമോചന സമരങ്ങളെ സാമൂഹിക പുരോഗതിയുടെ പ്രവണതകളായി വ്യാഖ്യാനിക്കുക, അതിനെ പ്രശംസിക്കുക എന്നുള്ളത്. ഈ പദ്ധതി ശിരസവാഹിച്ച അന്നത്തെ ആ ചോരത്തിളപ്പുള്ള കെ‌ജി‌ബി ചെയർമാൻ അലക്സാണ്ടര്‍ ഷെപിൻ ക്രൂരൂഷ്ചേവിൻ്റെറെ പിന്തുതുണയോ വിമോചന സമരങ്ങൾ നയിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ശക്തികളെ ഉപയോ

കിഴക്കൻ ചേരി

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കിഴക്കന്‍ മധ്യ യൂറോപ്പിലെ സോവിയറ്റ് ചേരിയിലുള്ള രാഷ്ട്രങ്ങളെ തങ്ങളുടെ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിലേക്ക് കൂട്ടിചേർത്തു റഷ്യ കൂടുതൽ ശക്തി പ്രാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അവര്‍ മൂന്നാം ലോകരാഷ്ട്രങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ തുടങ്ങി. സാമ്രാജിത്വ രാജ്യങ്ങളുടെ ചേരിയിലെ നേതൃസ്ഥാനത്തുള്ള അമേരിക്കക്കെതിരെ ചാരവൃത്തിയും നിരീക്ഷണവും ശക്തമാക്കാന്‍ സോവിയറ്റ് ഭരണകൂടം ശീതയുദ്ധത്തിന് നാന്ദികുറിച്ചുകൊണ്ടു തീരുമാനമെടുത്തു. സ്റ്റാലിന്‍റെ കണ്ണില്‍ ലോകം രണ്ടു ചേരിയായി തിരിഞ്ഞു. മുതലാളിത്ത്വ രാജ്യങ്ങളും, കമ്മ്യുണിസ്റ്റ് രാജ്യങ്ങളും. ഇവര്‍ തമ്മില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും സ്റ്റാലിന്‍റെ ഭാവനയില്‍ സാധ്യമല്ലായിരുന്നു. മൂന്നാം ലോകരാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഇതര ദേശീയ പ്രസ്ഥാനങ്ങളെല്ലാം റഷ്യയെ സംബന്ധിച്ചിടത്തോളം ക്യാപിറ്റലിസ്റ്റ് മുന്നേറ്റങ്ങളായിരുന്നു. സ്റ്റാലിന്‍റെ ഭാഷയില്‍ ദേശീയവാദികളും സാമ്രാജിത്വവാദികളും വര്‍ഗ ശത്രുക്കളായിരുന്നു.  1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ കീഴില്‍ നിന്നും രാഷ്ട്ര