Skip to main content

അടിയന്തരവസ്ഥയ്ക്ക് കെജിബി നടത്തിയ ചാരടുവലി

1974 ഒക്ടോബറില്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ഹെന്‍റി കിസിഞ്ചര്‍ ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായി. ഇത് കെ.ജി.ബിക്ക് ഒരു സുവര്‍ണ അവസരമായി വീണു കിട്ടി . സി.ഐ.എയെപ്പറ്റി നിറം പിടിപ്പിച്ച നുണകള്‍ കൂടുതല്‍ പ്രചരിപ്പിക്കുന്ന തിരക്കിലായിരുന്നു ഈ സമയം കെ.ജി.ബി. വ്യാജരേഖകള്‍ ചമച്ച് ഇല്ലാത്ത ഗൂഢപദ്ധതിയെക്കുറിച്ചുള്ള രേഖകള്‍ പ്രധാന മന്ത്രിക്കും മറ്റ് പ്രമുഖര്‍ക്കും കാഴ്ചവക്കുന്നതിലായിരുന്നു കെ.ജി.ബിയുടെ ശ്രദ്ധ. ഇത്തരത്തില്‍ 70ഓളം ലേഖനങ്ങള്‍ വിവിധ പത്രമാധ്യമങ്ങളിലൂടെ സി.ഐ.എയെ താറടിക്കാനായി കെ.ജി.ബി കെട്ടിചമച്ചു പുറത്തിറക്കി. ഇന്ദിര കിസിഞ്ചറുമായി നടത്തിയ കൂടിക്കാഴ്ചക്കിടയില്‍ സി.ഐ.എയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ചോദിക്കന്നതുവരെയെത്തി കാര്യങ്ങള്‍. അത്രത്തോളം നുണക്കഥകള്‍ കെ.ജി.ബി പടച്ചുവിട്ടിരുന്നതായി നമുക്ക് മനസിലാക്കാം. 1975 ഏപ്രില്‍ 28ന് സി.ഐ.എക്ക് എതിരെ കൂടുതല്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിനായി കെ.ജി.ബി മേധാവിയായിരുന്ന ആന്ത്രാപ്പോവ് ഡല്‍ഹി റസിഡന്‍സിക്ക് അനുമതി നല്‍കുകയുണ്ടായി. പദ്ധതി പ്രകാരം സി.ഐ.എ ഉദ്യോഗസ്ഥര്‍ക്ക് എതിരായി വ്യാജമായി നിര്‍മ്മിച്ച 16കെട്ട് രേഖകള്‍ 3 മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടു. ഇതില്‍ പ്രധാനപ്പെട്ട ഒരു വ്യാജരേഖയായിരുന്നു ശ്രീലങ്കന്‍ പ്രധാന മന്ത്രിയെ അട്ടിമറിക്കാനുള്ള സി.ഐ.എ പദ്ധതി എന്നത്. കെ.ജി.ബി സി.ഐ.എയുടെ പേരില്‍ നിര്‍മ്മിച്ച വ്യജരേഖ ഇന്ദിരയുടെ പക്കല്‍ എത്തിക്കുകയും തുടര്‍ന്ന് ഇന്ദിര അത് ശ്രീലങ്കന്‍ പ്രധാന മന്ത്രി ബന്താരനായികക്ക് അയച്ചു കൊടുക്കുകയും ചെയ്തു. സി.ഐ.എയുടെ ഗൂഢപദ്ധതി എന്ന കെട്ടുകഥയെപ്പറ്റി അറിവില്ലാത്ത ശ്രീലങ്കന്‍ പ്രധാന മന്ത്രി അതിനെക്കുറിച്ചന്വേഷിക്കാന്‍ ഒരു സമിതിയെ ചുമതലപ്പെടുത്തുകയുണ്ടായി. ഇന്ദിരയുടെ പ്രധാന വിമര്‍ശകരിലൊരാളായ പിലോ മോദി ഇന്ദിരയുടെ സി.ഐ.എയെക്കുറിച്ചുള്ള പേടി കാരണം അവരെ കളിയാക്കുന്നതിനായി ഞാന്‍ ഒരു സി.ഐ.എ ഏജന്‍റാണ് എന്നൊരു പതക്കം കഴുത്തിലണിഞ്ഞിരുന്നു. സി.ഐ.എ എന്നാല്‍ ഇന്ദിരക്ക് ഒരു ദു:സ്വപ്നമായി മാറിയിരുന്നു. 1975 ആയപ്പോഴേക്കും സി.ഐ.എ എന്നും ചിന്തിച്ച് ഏകദേശം ഭ്രാന്തിന്‍റെ അവസ്ഥയിലെത്തിയിരുന്നു ഇന്ദിര. കാര്യങ്ങള്‍ ജൂണ്‍ 12ന് കൂടുതല്‍ വഷളായി. 1971ലെ തിരഞ്ഞെടുപ്പില്‍ കൃതൃമം കാട്ടിയെന്നുള്ള പരാതിയിന്‍ മേല്‍ അലഹബാദ് ഹൈക്കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കിയത് ഇന്ദിരക്ക് വന്‍ തിരിച്ചടിയായി. രണ്ടാഴ്ചക്കകം ഇന്ദിര രാജ്യത്ത് തന്‍റെ സ്വേച്ഛാധിപത്യ പ്രവണതയുടെ ഭാഗമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് റേഡിയോയിലൂടെ ഇന്ദിര രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയെപ്പറ്റിപ്പറഞ്ഞു വിലപിച്ചു. തന്‍റെ നേതൃത്വത്തില്‍ നടത്തിവന്ന പുരോഗമനപരമായ ചില പദ്ധതികളില്‍ വിളറി പൂണ്ട ചിലര്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും ആയതിനാല്‍ ഭരണഘടനയെ സംരക്ഷിക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും ചില വിചിത്ര വാദങ്ങളായിരുന്നു ഇന്ദിര റേഡിയോയിലൂടെ പറഞ്ഞത്. മാധ്യമങ്ങളുടെ മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ ഇന്ദിര പ്രതിപക്ഷ നേതാക്കളെ ഒന്നടങ്കം ജയിലിലടച്ചു. അടിയന്തരാവസ്ഥയുടെ ആദ്യ വര്‍ഷം തന്നെ 110000 ആളുകളെ വിചാരണ കൂടാതെ അനിശ്ചിതകാലത്തേക്ക് തടവിലാക്കിയെന്ന് ആംനെസ്റ്റി ഇന്‍റനോഷണന്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

Comments

Popular posts from this blog

മക്കാർത്തിസവും ശീതയുദ്ധവും

മൂന്നാം ലോകത്തിൽ ശീതയുദ്ധം ജയിക്കാനാവുമെന്ന വിശ്വാസവും സോവിയറ്റ് രഹസ്യാന്വേഷണത്തിന്‍റെ അജണ്ടയെ മാറ്റിമറിച്ചു. പക്ഷേ ഈ വസ്തുതയെക്കുറിച്ച് മിക്ക പാശ്ചാത്യ ചരിത്രകാരന്മാരും സൗകര്യപൂര്‍വമായ മൗനം പാലിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ചരിത്രകാരന്‍മാര്‍ ആരും തന്നെ കമ്മ്യൂണിസം സര്‍വ്വവ്യാപിയാക്കാനുള്ള സോവിയറ്റ് യൂണിയന്‍റെ കുടിലതന്ത്രങ്ങളെ പറ്റി പ്രതിപാദിച്ചിട്ടില്ല. പക്ഷേ തെളിവുകൾ എല്ലാം മറിച്ചാണ് സൂചനകൾ നൽകുന്നത്. ലോകത്തെ കമ്മ്യൂണിസത്തിന്‍റെ വരുത്തിയിലാക്കാന്‍ റഷ്യ നടത്തിയ പദ്ധതികളെ കുറിച്ച് പരസ്യമായി ആരും വെളിപ്പെടുത്തലുകൾ നടത്തിയില്ലെങ്കിലും അത്തരമൊരു പദ്ധതി 1961ല്‍ ഉണ്ടായിരുന്നുവെന്ന് കെ‌ജി‌ബി ഫയലുകള്‍ കാട്ടിത്തരുന്നു. ആ വര്‍ഷത്തെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പദ്ധതിയായിരുന്നു, അടിച്ചമര്‍ത്തപ്പെട്ട ജനവിമോചന സമരങ്ങളെ സാമൂഹിക പുരോഗതിയുടെ പ്രവണതകളായി വ്യാഖ്യാനിക്കുക, അതിനെ പ്രശംസിക്കുക എന്നുള്ളത്. ഈ പദ്ധതി ശിരസവാഹിച്ച അന്നത്തെ ആ ചോരത്തിളപ്പുള്ള കെ‌ജി‌ബി ചെയർമാൻ അലക്സാണ്ടര്‍ ഷെപിൻ ക്രൂരൂഷ്ചേവിൻ്റെറെ പിന്തുതുണയോ വിമോചന സമരങ്ങൾ നയിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ശക്തികളെ ഉപയോ

കിഴക്കൻ ചേരി

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കിഴക്കന്‍ മധ്യ യൂറോപ്പിലെ സോവിയറ്റ് ചേരിയിലുള്ള രാഷ്ട്രങ്ങളെ തങ്ങളുടെ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിലേക്ക് കൂട്ടിചേർത്തു റഷ്യ കൂടുതൽ ശക്തി പ്രാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അവര്‍ മൂന്നാം ലോകരാഷ്ട്രങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ തുടങ്ങി. സാമ്രാജിത്വ രാജ്യങ്ങളുടെ ചേരിയിലെ നേതൃസ്ഥാനത്തുള്ള അമേരിക്കക്കെതിരെ ചാരവൃത്തിയും നിരീക്ഷണവും ശക്തമാക്കാന്‍ സോവിയറ്റ് ഭരണകൂടം ശീതയുദ്ധത്തിന് നാന്ദികുറിച്ചുകൊണ്ടു തീരുമാനമെടുത്തു. സ്റ്റാലിന്‍റെ കണ്ണില്‍ ലോകം രണ്ടു ചേരിയായി തിരിഞ്ഞു. മുതലാളിത്ത്വ രാജ്യങ്ങളും, കമ്മ്യുണിസ്റ്റ് രാജ്യങ്ങളും. ഇവര്‍ തമ്മില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും സ്റ്റാലിന്‍റെ ഭാവനയില്‍ സാധ്യമല്ലായിരുന്നു. മൂന്നാം ലോകരാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഇതര ദേശീയ പ്രസ്ഥാനങ്ങളെല്ലാം റഷ്യയെ സംബന്ധിച്ചിടത്തോളം ക്യാപിറ്റലിസ്റ്റ് മുന്നേറ്റങ്ങളായിരുന്നു. സ്റ്റാലിന്‍റെ ഭാഷയില്‍ ദേശീയവാദികളും സാമ്രാജിത്വവാദികളും വര്‍ഗ ശത്രുക്കളായിരുന്നു.  1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ കീഴില്‍ നിന്നും രാഷ്ട്ര