Skip to main content

ഇന്ദിരയുടെ കാലത്ത് അഴിമതി അതിന്റെ ഉച്ചസ്ഥായിയിൽ

1973ല്‍ കെ.ജി.ബിയുടെ വിദേശ ചാരപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്ന വകുപ്പായ FCD യുടെ കൗണ്ടര്‍ ഇന്‍റലിജന്‍സ് തലവനായ ഓലെഗ് കാലുഗിന്‍ ഇപ്രകാരം അഭിപ്രായപ്പെട്ടു."മൂന്നാം ലോകത്തിലെ ഗവണ്‍മെന്‍റുകള്‍ക്കിടയില്‍ കെ.ജി.ബിയുടെ നുഴഞ്ഞുകയറ്റത്തിന്‍റെ ഉദാത്ത ഉദാഹരണമാണ് ഇന്ത്യ". ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങൾ, രഹസ്യാന്വേഷണ വിഭാഗങ്ങള്‍, വിദേശകാര്യ മന്ത്രാലയങ്ങള്‍, പ്രതിരോധ വകുപ്പ്, പോലീസ് എന്നിവിടങ്ങളില്‍ തങ്ങള്‍ക്ക് ധാരാളം രഹസ്യ സമ്പാദന ഉറവിടങ്ങള്‍ ഉണ്ടായിരുന്നുവെന്നും കാലുഗിന്‍ അിറയിച്ചിരുന്നു. 1978 ആയപ്പോഴേക്കും കെ.ജി.ബിയുടെ ഇന്ത്യന്‍ സുരക്ഷ ഏജന്‍സികളിലുള്ള നുഴഞ്ഞു കയറ്റം അതിന്‍റെ പാരമ്യത്തിലെത്തിയിരുന്നു. രഹസ്യാന്വേഷണ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിന് മാത്രം മുപ്പത് പേരെ പലയിടങ്ങളില്‍ അപ്പോഴേക്കും കെ.ജി.ബി തിരുകി കയറ്റിയിരുന്നു. അതില്‍ 10 പേര്‍ ഇന്ത്യക്കാരായിരുന്നു എന്നതായിരുന്നു ഞെട്ടിക്കുന്ന വസ്തുത. ഇന്ത്യയിലെ വിവിധ രഹസ്യാന്വേഷണ ഏജന്‍സികളില്‍ കെ.ജി.ബിയുടെ പണം പറ്റുന്ന ഇന്ത്യക്കാരുണ്ടയിരുന്നു. ഇതിനെ സൂചിപ്പിക്കുന്ന ഒരു സംഭവത്തെക്കുറിച്ച് കാലുഗിന്‍ പറയുകയുണ്ടായി. അമ്പതിനായിരം ഡോളര്‍ നല്‍കുകയാണെന്നുണ്ടെങ്കില്‍ വിലയേറിയ ഒരു രഹസ്യം ചോര്‍ത്തി നല്‍കാമെന്ന് ഒരു കേന്ദ്രമന്ത്രി കെ.ജി.ബി മേധാവിയായിരുന്ന ആന്ത്രാപ്പോവിനോട് സൂചിപ്പിച്ചുവെന്നും ആന്ത്രാപ്പോവ് ആ വാഗ്ദാനം നിരസിച്ചുവെന്നും കാലുഗിന്‍ പറഞ്ഞു. ആ വാഗ്ദാനം നിരസിക്കാനുള്ള കാരണമെന്തെന്നാല്‍ കെ.ജി.ബി ആവശ്യത്തിന് ചാരന്‍മാരെ പ്രതിരോധ മന്ത്രാലയത്തിലും വിദേശകാര്യമന്ത്രലയത്തിലും നിയമിച്ചിട്ടുണ്ടായിരുന്നു. അവരില്‍ നിന്നും ആവശ്യത്തിന് വിവരങ്ങള്‍ ആന്ത്രാപ്പോവിന് ലഭിക്കുന്നുമുണ്ടായിരുന്നു. രാജ്യം മുഴുവന്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുയാണന്ന് തനിക്ക് തോന്നിയെന്നും കാലുഗിന്‍ അഭിപ്രായപ്പെട്ടു. കെ.ജി.ബി അത്രയ്ക്കും ആഴത്തില്‍ ഇന്ത്യന്‍ സര്‍ക്കാരില്‍ നുഴഞ്ഞുകയറുകയുണ്ടായി. കെ.ജി.ബിയുടെ അത്ര അളവില്‍ ഇല്ലെങ്കിലും സി.ഐ.എയും തങ്ങളുടെ പണി നടത്തുന്നുണ്ടായിരുന്നു. കെ.ജി.ബിയുടെ ഇന്ത്യിലുള്ള സ്വാധീനമാണ് സി.ഐ.എ യെ ഇങ്ങോട്ടേക്ക് തിരിച്ചത്. കുറച്ച് നാളുകള്‍ക്ക് ശേഷം കെ.ജിബിയും സി.ഐ.എയും ഒരു തരത്തിലുള്ള അതീവ രഹസ്യമായ രേഖകളും, വിവരങ്ങളും ഇന്ത്യക്കാരുമായി പങ്കുവയ്ക്കാത്ത ഒരു അവസ്ഥ സംജാതമായി. ഇന്ത്യക്കാരെ ഒരുരീതിയും ഇരുവര്‍ക്കും വിശ്വാസമല്ലാതെയായി. കാശുകിട്ടിയാല്‍ എന്ത് വിവരവും മിറച്ച് കൊടുക്കും എന്ന തിരിച്ചറിവ് ഇന്ത്യക്കാരെക്കുറിച്ച് ഇരുവര്‍ക്കും ഉണ്ടായിരുന്നു. തങ്ങളുടെ രഹസ്യം പിറ്റേന്ന് തന്നെ ശത്രു അിറയുന്ന ഒരവസ്ഥ കെ.ജി.ബിക്കും സി.ഐ.എക്കും വന്നു. ഇന്ത്യക്കാരുടെ വിശ്വാസ്തതയില്ലായ്മയായിട്ട് ഇതിനെ കെ.ജി.ബിയും സി.ഐ.എയും ചൂണ്ടിക്കാട്ടി. കാലുഗിന്‍റെ വീക്ഷണത്തില്‍ കെ.ജി.ബിയായിരുന്നു സി.ഐ.എക്കാള്‍ നൂറ് മടങ്ങ് വിജയികള്‍. അഴിമതിയില്‍ ആകെ മുങ്ങികുളിച്ച് നിന്ന ഇന്ദിര സര്‍ക്കാരിലെ മന്ത്രമാരെയും ഉദ്യോഗസ്ഥരെയും പണവും പിന്നെ ആവശ്യമുള്ളതെന്തും കൊടുത്ത് തങ്ങളുടെ വശത്താക്കാന്‍ കെ.ജി.ബിയായിരുന്നു എന്ത്കൊണ്ടും മിടുക്കന്‍മാര്‍.

Comments

Popular posts from this blog

മക്കാർത്തിസവും ശീതയുദ്ധവും

മൂന്നാം ലോകത്തിൽ ശീതയുദ്ധം ജയിക്കാനാവുമെന്ന വിശ്വാസവും സോവിയറ്റ് രഹസ്യാന്വേഷണത്തിന്‍റെ അജണ്ടയെ മാറ്റിമറിച്ചു. പക്ഷേ ഈ വസ്തുതയെക്കുറിച്ച് മിക്ക പാശ്ചാത്യ ചരിത്രകാരന്മാരും സൗകര്യപൂര്‍വമായ മൗനം പാലിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ചരിത്രകാരന്‍മാര്‍ ആരും തന്നെ കമ്മ്യൂണിസം സര്‍വ്വവ്യാപിയാക്കാനുള്ള സോവിയറ്റ് യൂണിയന്‍റെ കുടിലതന്ത്രങ്ങളെ പറ്റി പ്രതിപാദിച്ചിട്ടില്ല. പക്ഷേ തെളിവുകൾ എല്ലാം മറിച്ചാണ് സൂചനകൾ നൽകുന്നത്. ലോകത്തെ കമ്മ്യൂണിസത്തിന്‍റെ വരുത്തിയിലാക്കാന്‍ റഷ്യ നടത്തിയ പദ്ധതികളെ കുറിച്ച് പരസ്യമായി ആരും വെളിപ്പെടുത്തലുകൾ നടത്തിയില്ലെങ്കിലും അത്തരമൊരു പദ്ധതി 1961ല്‍ ഉണ്ടായിരുന്നുവെന്ന് കെ‌ജി‌ബി ഫയലുകള്‍ കാട്ടിത്തരുന്നു. ആ വര്‍ഷത്തെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പദ്ധതിയായിരുന്നു, അടിച്ചമര്‍ത്തപ്പെട്ട ജനവിമോചന സമരങ്ങളെ സാമൂഹിക പുരോഗതിയുടെ പ്രവണതകളായി വ്യാഖ്യാനിക്കുക, അതിനെ പ്രശംസിക്കുക എന്നുള്ളത്. ഈ പദ്ധതി ശിരസവാഹിച്ച അന്നത്തെ ആ ചോരത്തിളപ്പുള്ള കെ‌ജി‌ബി ചെയർമാൻ അലക്സാണ്ടര്‍ ഷെപിൻ ക്രൂരൂഷ്ചേവിൻ്റെറെ പിന്തുതുണയോ വിമോചന സമരങ്ങൾ നയിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ശക്തികളെ ഉപയോ

കിഴക്കൻ ചേരി

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കിഴക്കന്‍ മധ്യ യൂറോപ്പിലെ സോവിയറ്റ് ചേരിയിലുള്ള രാഷ്ട്രങ്ങളെ തങ്ങളുടെ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിലേക്ക് കൂട്ടിചേർത്തു റഷ്യ കൂടുതൽ ശക്തി പ്രാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അവര്‍ മൂന്നാം ലോകരാഷ്ട്രങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ തുടങ്ങി. സാമ്രാജിത്വ രാജ്യങ്ങളുടെ ചേരിയിലെ നേതൃസ്ഥാനത്തുള്ള അമേരിക്കക്കെതിരെ ചാരവൃത്തിയും നിരീക്ഷണവും ശക്തമാക്കാന്‍ സോവിയറ്റ് ഭരണകൂടം ശീതയുദ്ധത്തിന് നാന്ദികുറിച്ചുകൊണ്ടു തീരുമാനമെടുത്തു. സ്റ്റാലിന്‍റെ കണ്ണില്‍ ലോകം രണ്ടു ചേരിയായി തിരിഞ്ഞു. മുതലാളിത്ത്വ രാജ്യങ്ങളും, കമ്മ്യുണിസ്റ്റ് രാജ്യങ്ങളും. ഇവര്‍ തമ്മില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും സ്റ്റാലിന്‍റെ ഭാവനയില്‍ സാധ്യമല്ലായിരുന്നു. മൂന്നാം ലോകരാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഇതര ദേശീയ പ്രസ്ഥാനങ്ങളെല്ലാം റഷ്യയെ സംബന്ധിച്ചിടത്തോളം ക്യാപിറ്റലിസ്റ്റ് മുന്നേറ്റങ്ങളായിരുന്നു. സ്റ്റാലിന്‍റെ ഭാഷയില്‍ ദേശീയവാദികളും സാമ്രാജിത്വവാദികളും വര്‍ഗ ശത്രുക്കളായിരുന്നു.  1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ കീഴില്‍ നിന്നും രാഷ്ട്ര