കെ.ജി.ബിയുടെ ചാരന്‍മാര്‍ സദാ ജാഗരൂകരായി തിരഞ്ഞെടുപ്പിനെച്ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ ചോര്‍ത്തിയെടുത്തു ഡല്‍ഹി റസിഡന്‍സിക്ക് കൈമാറി. അതിലെല്ലാം തന്നെ ഇന്ദിരക്ക് വന്‍ വിജയമുണ്ടാകുമെന്നായിരുന്നു ഉള്ളടക്കം. ഇന്ദിരപോലും പരാജയപ്പെട്ടേക്കുമെന്നുള്ള ചില വാര്‍ത്തകള്‍ പാടെ കെ.ജി.ബി അവഗണിച്ചു. പക്ഷെ ഇലക്ഷന്‍റെ ഫലം വന്നപ്പോള്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയാണുണ്ടായത്. ഇന്ദിരയും കോണ്‍ഗ്രസും നിലംപരിശായി. 35% നെതിരെ 40% വോട്ടുകള്‍ക്ക് മൊറാര്‍ജി ദേശായി നേതൃത്വം കൊടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധ ജനതാ സര്‍ക്കാര്‍ അധികാരത്തിലെത്തി. തങ്ങളുടെ കണ്ണിലെ കരടായ മൊറാര്‍ജി ദേശായി അധികാരത്തില്‍ വന്നത് സോവിയറ്റ് നേതൃത്വത്തെ ഞെട്ടിച്ചു കളഞ്ഞു. ബ്രിട്ടീഷുകാരുടെ കൈയില്‍ നിന്നും സ്വാതന്ത്ര്യം കിട്ടിയ ശേഷം ഇന്ത്യക്കാര്‍ ആദ്യമായിട്ടാണ് ഇത്രയും സന്തോഷിക്കുന്നതെന്ന് ഇന്ദിരയുടെ ജീവ ചരിത്രമെഴുതിയ കാതറീന്‍ ഫ്രാങ്ക് പറഞ്ഞു. ഡല്‍ഹിയിൽ ഉൾപ്പെടെ ജനങ്ങള്‍ തെരുവില്‍ ആഹ്ളാദ നൃത്തം ചവിട്ടി.
ഇന്ദിരയുടെ തോല്‍വി റഷ്യയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. കെ.ജി.ബി മേധാവിയായിരുന്ന ഷെര്‍ബാഷിനെ റഷ്യ അടിയന്തരമായി മോസ്കോയിലേക്ക് വിളിച്ചു വരുത്തി ചര്‍ച്ചകള്‍ നടത്തി. ഇന്ദിരയുടെ പരാജയത്തിന്‍റെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ അവരെ ഭയപ്പെടുത്തിയതിനൊപ്പം ഇന്ത്യന്‍ രാഷ്ട്രീയം കൈകാര്യം ചെയ്ത നേതൃത്വത്തിന്‍റെ ലാഘവത്തെക്കുറിച്ച് ഓര്‍ത്ത് അവര്‍ ലജ്ജിച്ചു. ഗുരുതരമായ രഹസ്യന്വേഷണ വീഴ്ചയായ ഈ പ്രശ്നത്തെ സ്വയം ന്യായീകരിക്കുന്ന റിപ്പോര്‍ട്ടുകളിലൂടെ ലഘൂകരിച്ചുകൊണ്ടുള്ള ഒരു സമീപനമായിരുന്നു കെ.ജി.ബിയുടേത്. ഇന്ത്യന്‍ നിരീക്ഷകരും പാശ്ചാത്യ നിരീക്ഷകരും ഇന്ദിരയുടെ വിജയം ഒരേപോലെ മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് കെ.ജി.ബി തങ്ങളുടെ ന്യായീകരണക്കുറിപ്പില്‍ വിശദീകരിച്ചു. ഞങ്ങള്‍ക്ക് സംഭവിച്ചതിനേക്കാള്‍ വലിയ പിഴവാണ് മറ്റ് പലര്‍ക്കും സംഭവിച്ചതെന്നും കൂടി കെ.ജി.ബി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ പോലത്തെ ഒരു ബൃഹത്തായ രാഷ്ട്രത്തിലെ ജാതി,മത,വംശീയ,വര്‍ഗ, രാഷ്ട്രീയ സ്പന്ദനങ്ങളെ വേണ്ട വിധത്തില്‍ വിശകലനം ചെയ്യുന്നതില്‍ തങ്ങളുടെ പരിമിതമായ പ്രവര്‍ത്തന സംവിധാനത്തിന്‍റെ പരിധികള്‍കൊണ്ട് സാധിക്കാവുന്നതിന്‍റെ പരമാവധി ചെയ്തുവെന്നും കെ.ജി.ബി വിശദീകരിച്ചു. കെ.ജി.ബിയുടെ ഈ വിശദീകരണം അവര്‍ക്ക് സംഭവിച്ച വീഴ്ചയുടെ ഒരു തരത്തിലുള്ള ന്യായീകരണമായി കാണാന്‍ കഴിഞ്ഞില്ല. മറിച്ച് ഒരു അപേക്ഷയായിട്ട് മാത്രമേ നോക്കി കാണാന്‍ കഴിയൂ. ഹിന്ദി ബെല്‍റ്റില്‍ ഇന്ദിരയുടെ തകര്‍ച്ച മനസ്സിലാക്കാന്‍ കെ.ജി.ബിക്ക് കഴിയാതെ പോയതും ദക്ഷിണേന്ത്യയില്‍ അമ്പേ പരാജയപ്പെട്ട് വെറുമൊരു പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയുടെ നിലവാരത്തിലേക്ക് കോണ്‍ഗ്രസ് ഒതുക്കപ്പെട്ടതും മുന്‍കൂട്ടി മനസിലാക്കാന്‍ കെ.ജി.ബിക്ക് കഴിയാതിരുന്നത് ഏതൊക്കെ രീതിയില്‍ ന്യായീകരിച്ചാലും മതിയാവില്ല.
BANKIR എന്ന രഹസ്യനാമമുള്ള സി.പിഐയുടെ സമുന്നതനായ ദേശീയ നേതാവിനായിരുന്നു കെ.ജി.ബി ഫണ്ടുകള്‍ കൈമാറി കൊണ്ടിരുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.ജി.ബി ഏജന്‍റുമാര്‍ സി.പി.ഐ ഓഫീസ് പല കാരണങ്ങള്‍ പറഞ്ഞ് സന്ദര്‍ശിക്കുമായിരുന്നു. ഇതില്‍ പ്രധാനമായിരുന്നു റഷ്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സി.പി.ഐ ഓഫീസ് പരിചയപ്പെടുത്തുക എന്ന ജോലി. ഈ ജോലിയുടെ മറവിൽ BANKIR റിന്‍റെ ഓഫീസില്‍ കെ.ജി.ബി ഉദ്യോഗസ്ഥര്‍ സ്ഥിരമായി പണം എത്തിക്കുമായിരുന്നു . ഇതുപോലെ കെ.ജി.ബിയില്‍ നിന്നും പണം കൈപ്പറ്റാന്‍ പല തന്ത്രങ്ങളും സി.പി.ഐ പയറ്റിയിരുന്നു. ഡല്‍ഹിയുടെ സമീപ പ്രദേശത്തുള്ള ഒരു തടാകത്തിലേക്ക് മീന്‍പിടിക്കാനെന്ന വ്യാജേന എത്തുന്ന കെ.ജി.ബി പ്രതിനിധികളും BANKIR ഉം പണം കൈമാറ്റം നടത്തിയിരുന്നു. ഇതിനായി അതി വിപുലമായ ആസൂത്രണം കെ.ജി.ബി നടത്തിയിരുന്നു. പണം കൈമാറ്റം നടക്കുന്ന ദിവസം രാവിലെ 6.30ന് തന്നെ കെ.ജി.ബി മേധാവി ഷെര്‍ബാഷിനും രണ്ടു കൂട്ടാളികളും ഡല്‍ഹിയില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയുള്ള തടാകക്കരയില്‍ എത്തിച്ചേരും. എട്ട് മണിയോട് കൂടി മീന്‍ പിടുത്തം തുടങ്ങുന്ന അവര്‍ 10.30ഓടെ അത് അവസാനിപ്പ...
Comments
Post a Comment