Skip to main content

Posts

Showing posts from July, 2020

കെ.ജി.ബി ഇന്ത്യയിൽ

മൂന്നാം ലോക രാജ്യങ്ങളിൽ കെ.ജി.ബി യെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം നേരിട്ട് സ്വാധീനമുണ്ടായിരുന്നത് ഇന്ത്യയിലായിരുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നിര്‍ലോഭം പ്രവര്‍ത്തനം നടത്താന്‍ കെ.ജി.ബി ക്ക് കഴിഞ്ഞുവെന്നുള്ളത് വിരോധാഭാസം നിറഞ്ഞ ഒരു സംഭവവികാസമായിരുന്നുവെന്ന് നിസ്സംശയം പറയാനാകും. കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം നടമാടുന്ന ചൈനയേക്കാളും, വടക്കന്‍ കൊറിയയെക്കാളും ഒരു പക്ഷെ വിയറ്റ്നാമിനെക്കാളും വളരെ സ്വതന്ത്രവും നിര്‍ലോഭവുമായ ഒരു പ്രവര്‍ത്തനാന്തരീക്ഷം ഇന്ത്യന്‍ ഭരണകൂടം കെ.ജി.ബി ക്ക് നല്‍കുകയുണ്ടായി. മൂന്നാം ലോകരാജ്യങ്ങളിലെ ഗവണ്‍മെന്‍റുകളില്‍ കെ.ജി.ബി നടത്തിയ നുഴഞ്ഞുകയറ്റത്തിന്‍റെ ഉദാത്ത ഉദാഹരണമായി ഇന്ത്യയെ 1973 ല്‍ കെ.ജി.ബിയിലെ ജനറലായ ഓലെഗ് കാലുഗിന്‍ ഉയര്‍ത്തിക്കാട്ടുകയുണ്ടായി. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ സുതാര്യതയും അതിനിടയില്‍ മാധ്യമങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും നടത്തുന്ന കടന്നുകയറ്റവും സാര്‍വ്വത്രികമായ അഴിമതിയും സോവിയറ്റ് യൂണിയന്‍റെ രഹസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം, ചാരവിരുദ്ധ പ്രവര്‍ത്തനവിഭാഗം,

റഷ്യയുടെ വിയറ്റ്നാം മോഹഭംഗം

വിയറ്റ്നാം യുദ്ധത്തോടെ മൂന്നാം ലോകരാജ്യങ്ങളെ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ഒന്നിപ്പിക്കുന്നതില്‍ റഷ്യ വിജയിച്ചു. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ മുക്കിന് മുക്കിന് കവലാപ്രസംഗങ്ങള്‍ മൂന്നാം ലോകത്തില്‍ ആരംഭിച്ചത് വിയറ്റ്നാം യുദ്ധത്തിനോട് കൂടിയാണ്. വിയറ്റ്നാം യുദ്ധത്തിന്‍റെ നേട്ടം വിയറ്റ്നാമിനേക്കാള്‍ കൂടുതല്‍ റഷ്യക്കാണ് ഉണ്ടായത് മനസ്സിലാക്കുന്നതില്‍ പ്രസിഡന്‍റുമാരായ കെന്നഡിയും , ലിണ്ടന്‍ ബി ജോണ്‍സണും നന്നേ പരാജയപ്പെട്ടു. എന്നിരുന്നാല്‍ പോലും വിയറ്റ്നാമിലെ റഷ്യന്‍ ഇടപെടലിന്‍റെ വ്യാപ്തി അവര്‍ കണക്കാക്കിയിരുന്നു. വിയറ്റ്നാം യുദ്ധത്തില്‍ അമേരിക്കയെ പ്രതിരോധിക്കാനായി റഷ്യ നടത്തിയ ഗൂഢ പദ്ധതിയെപ്പറ്റി യു.എസ് സെനറ്റില്‍ വരെ ചര്‍ച്ചകള്‍ നടന്നു ചില അമേരിക്കന് സെനെറ്റർമാർ റഷ്യയുടെ പിണിയാളുകളായി പ്രവര്‍ത്തിക്കുന്നുവെന്ന് അന്ന് ലിണ്ടന്‍ ആരോപിക്കുകയുണ്ടായി. വിയറ്റ്നാം സമീപനവുമായി ബന്ധപ്പെട്ട് ലിണ്ടനെതിരെ അതിരൂക്ഷ വിമര്‍ശനം നടത്തിയവരെ പേരെടുത്തു വിമര്‍ശിക്കുന്നതില്‍ വരെയെത്തി കാര്യങ്ങള്‍. വില്യം ബ്രൈറ്റ് , വേയന്‍ മോഴ്സ് എന്നീ സെനറ്റര്‍മാര്‍ റഷ്യയുടെ പക്ഷം പിടിക്കുന്നുവെന്നായിരുന്നു

സോവിയറ്റ് റഷ്യ -ചൈന പിളർപ്പ്

റഷ്യയെ ഏറ്റവും പ്രകോപിപ്പിച്ച ചൈനീസ് പ്രവര്‍ത്തി എന്തെന്നാല്‍ ലോക കമ്മ്യൂണിസത്തിന്‍റെ തലസ്ഥാനമായി ചൈന സ്വയം പ്രഖ്യാപിച്ചയും മറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളേയും, രാഷ്ട്രങ്ങളേയും ഏതുവിധേനയും തങ്ങളുടെ പക്ഷത്താക്കാന്‍ അവര്‍ നടത്തിയ പ്രവര്‍ത്തികളുമാണ്. ചൈനീസ് ആശീര്‍വാദത്തോടെ കംബോഡിയയിലെ ചോരക്കൊതിയനായ കമ്മ്യൂണിസ്റ്റ് ഏകാധിപതി പോള്‍ പോട്ട് നടത്തിയ കൂട്ടക്കുരുതിയെ റഷ്യ അപലപിക്കുന്നത് വരെയെത്തി കാര്യങ്ങള്‍. ഏഷ്യയിലെ ഏറ്റവും വലിയ ഭരണേതര കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ ജപ്പാനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് റഷ്യയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. അന്ന് വരെ കെ.ജി.ബിയോടു ചേര്‍ന്ന് നിന്ന ജപ്പാനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു സുപ്രഭാതത്തില്‍ ബദ്ധ ശത്രുവിന്‍റെ പക്ഷം ചേര്‍ന്നത് റഷ്യയുടെ രഹസ്യാന്വേഷണ പദ്ധതികളുടെയും പ്രവര്‍ത്തികളുടെയും നടുവൊടിച്ചു. ജപ്പാനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മോസ്കോ അനുകൂലപക്ഷം ഒരു ന്യൂനപക്ഷമായി തീര്‍ന്നു. റഷ്യന്‍ അനുകൂലികളെ കൈയ്യയച്ചു സഹായിക്കുന്നതില്‍ കെ.ജി.ബി ചാരന്മാര്‍ ഒരു വിമുഖതയും കാട്ടിയിരുന്നില്ല. ചില ആഫ്ര

കെ.ജി.ബിയും ഏഷ്യയും

ശീതയുദ്ധകാലത്ത് കമ്മ്യൂണസത്തിന്‍റെ ഏറ്റവും വലിയ മുന്നേറ്റം ഏഷ്യയിലായിരുന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയേയും, അയല്‍ രാജ്യമായ ഉത്തരകൊറിയയേയും , വിയറ്റിനാമിനേയും , ലാവോസ്, കംബോഡിയ, അഫ്ഗാനിസ്ഥാനെയും കമ്മ്യൂണിസം കീഴടക്കി. പക്ഷേ വിരോധാഭാസമെന്തെന്നാല്‍ 1960 മുതല്‍ കെ.ജി.ബി യെ സംബന്ധിച്ചിടത്തോളം രഹസ്യാന്വേഷണപ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും ദുഷ്കരമായിരുന്നത് മേല്‍പ്പറഞ്ഞ രാജ്യങ്ങളായിരുന്നു. മാവോസേതുങ്ങും, കിം ഇന്‍സുങ്ങിനെപ്പോലെയുള്ള ക്രൂരډാരായ ഏകാധിപതികളുടെ കീഴില്‍ തങ്ങളുടെ രാജ്യങ്ങളിലെ ആഭ്യന്തര സുരക്ഷയും പ്രതിരോധവും അവര്‍ കൈപ്പിടിയിലൊതുക്കി. സ്റ്റാലിന്‍റെ സോവിയറ്റ് യൂണിയനില്‍ എത്ര ദുഷ്കരമായിരുന്നോ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അത്രത്തോളമോ അതോ അതില്‍ കൂടുതല്‍ ദുഷ്കരമായിരുന്നു ഏഷ്യയിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ചാരപ്രവര്‍ത്തികള്‍ നടത്തുക എന്നത്.ഏഷ്യന്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ ചാരവൃത്തി നടത്താന്‍ കെ.ജി.ബിക്ക് കഴിഞ്ഞില്ല എന്ന് വേണമെങ്കില്‍ പറയാം.  ലോക കമ്മ്യൂണസത്തിന്‍റെ തലതൊട്ടപ്പന്‍മാരായ തങ്ങളെ ഒരു ദിവസം മാവോയും കിമ്മും തിരസ്കരിക്കാന്‍ ധ

ശീത യുദ്ധത്തിലെ അമേരിക്കൻ വിജയം

1977 ജൂണിൽ സോവിയറ്റ് യൂണിയന്‍ 115 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യം സാമ്രാജ്യത്വ രാജ്യങ്ങളില്‍ നിന്നും വാങ്ങാന്‍ നിര്‍ബന്ധിതരായി. കാര്‍ഷികരംഗത്തെ റഷ്യയുടെ തകര്‍ച്ചയാണ് ഇത് തുറന്നുകാട്ടിയത്. തുടര്‍ന്ന് ഓഗസ്റ്റിലും 10 മില്ല്യണ്‍ ടണ്‍ കൂടി അവര്‍ക്ക് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നും വിലകൊടുത്തുവാങ്ങേണ്ടി വന്നു. അത്രമാത്രം ശോഷിച്ചിരുന്നു റഷ്യയിലെ കാര്‍ഷിക മേഖല. ഇത്രയുമൊക്കേ ആയിട്ടും ഒക്ടോബര്‍ വിപ്ലവത്തിന്‍റെ അറുപതാം വാര്‍ഷികത്തിന്‍റെ ആഘോഷത്തിനിടയില്‍ കമ്മ്യൂണിസത്തിന്‍റെ മേൽക്കോയ്മയെക്കുറിച്ച് വാചാലനാവുകയായിരുന്നു ബ്രഷ്നേവ്.  ഈ യുഗം സോഷ്യലിസത്തിന്‍റേയും കമ്മ്യൂണിസത്തിന്‍റേതുമാണ്. എല്ലാവരും അതിലേക്ക് മാറുന്ന യുഗമാണ്. മാനവരാശിയുടെ വിധി ഇനി കമ്മ്യൂണിസം നിര്‍ണ്ണയിക്കും. ഇങ്ങനെ ബ്രഷ്നേവ് പ്രസംഗിച്ചപ്പോള്‍ നിലയ്ക്കാതെ കരഘോഷമായിരുന്നു. ക്രൂഷ്നേവിന്‍റെ കാലത്തെ സാമ്പത്തിക നയങ്ങളുടെ ഭാഗമായി ഉരുത്തിരിഞ്ഞുവന്ന ശുഭാപ്തിവിശ്വാസം ബ്രഷ്നേവിന്‍റെ കാലമായപ്പോഴേക്കും ബാഷ്പീകരിച്ചു പോകുന്നതായി കാണാന്‍ കഴിഞ്ഞു. തെറ്റായസാമ്പത്തിക നയങ്ങളിലൂടെ തകര്‍ച്ചയിലേക്ക് നീങ്ങുന്ന റഷ്യയാണ് വിജയകരമായി മുന്നേ

സോവിയറ്റ് റഷ്യയുടെ തകർച്ച

പിന്നീട് കെ.ജി.ബി യുടെ ഉപമേധാവിയായി നിയമിതനായ വാഡിംകിര്‍പ്ചെങ്കോ പറയുന്നതെന്തെന്നാല്‍ ബ്രെഷ്നേവിന് അസ്വസ്ഥതയുണ്ടാക്കാന്‍ സാധ്യതയുള്ള പ്രതികൂലമായ റിപ്പോര്‍ട്ടുകള്‍ അയാള്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയെന്ന്. മൂന്നാം ലോക രാജ്യങ്ങളിലെ സോവിയറ്റ് നയത്തിന് കനത്ത തിരിച്ചടി നേരിട്ട സമയത്ത് സോവിയറ്റ് നയരൂപീകരണത്തില്‍ അവര്‍ കൈകൊണ്ട പരാജയങ്ങളെ മറച്ച് വെക്കാന്‍ അമേരിക്കയുടെ സാമ്രാജ്യത്വ ഗൂഡാലോചന എന്ന ഒരു പുതിയ പുകമറ സൃഷ്ടിച്ചുകൊണ്ട് തങ്ങളുടെ നില സുരക്ഷിതമാക്കാന്‍ വേണ്ടിയും രഹസ്യരേഖകള്‍ വിശകലനം ചെയ്തതിലെ പരാജയം പുറം ലോകമറിയാതിരിക്കാനും വിശകലന വിദഗ്ദര്‍ കിണഞ്ഞ് പരിശ്രമിച്ചു. ശീതയുദ്ധത്തിന്‍റെ അവസാനകാലത്ത് കെ.ജി.ബി യിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇപ്രകാരം പറഞ്ഞു. ഞങ്ങളുടെ മേലധികാരികാരികളെയും പാര്‍ട്ടിയിലെ ഉയര്‍ന്ന വ്യക്തികളെയും പ്രീതിപ്പെടുത്താന്‍ ഞങ്ങള്‍ കെട്ടുകഥകള്‍ ചമയ്ക്കുമായിരുന്നു. എല്ലാ പഴിയും അമേരിക്കയുടെമേല്‍ ചാര്‍ത്തിക്കൊടുക്കുക അങ്ങനെയാണേല്‍ എല്ലാം ശുഭം. ആന്ത്രപ്പോവ് കെ.ജി.ബിയുടെ മേധാവിയായിരുന്ന കാലത്ത് മൂന്നാം ലോകത്തെക്കുറിച്ചുള്ള യഥാര്‍ത്ഥബോധം കലര്‍ന്ന റിപ്പോര്‍ട്ടുകള്‍ ഉന്നതങ്ങ

കെ.ജി.ബിയുടെ വിശകലന പരാജയം

സോവിയറ്റ് ഭരണകൂടത്തിന്‍റെ പേരും പെരുമയും പ്രശസ്തിയും ലോകരാജ്യങ്ങളില്‍ ഏതുവിധേനയും കൊട്ടിഘോഷിക്കുക എന്നതായിരുന്നു കെ.ജി.ബിയുടെ പ്രധാനപണി. രഹസ്യരേഖകള്‍ പല രാഷ്ട്രങ്ങളില്‍ നിന്നും തങ്ങളുടെ ചാരന്‍മാര്‍ മുഖേന കെ.ജി.ബി. ഇടതടവില്ലാതെ ശേഖരിച്ചുകൊണ്ടിരുന്നു. ശേഖരിക്കുന്ന രഹസ്യങ്ങള്‍ വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നതില്‍ കെ.ജി.ബി. പലപ്പോഴും പരാജയപ്പെട്ടിരുന്നതായും നമുക്ക് കാണാന്‍ കഴിയും. ലഭിക്കുന്ന രഹസ്യരേഖകള്‍ തങ്ങളുടെ കമ്മ്യൂണിസ്റ്റ് വീക്ഷണകോണില്‍ നിന്നും അപഗ്രഹനം ചെയ്യുന്നതിൽ അവര് പരാജയപ്പെട്ടു. വിചാരിച്ച കാര്യക്ഷമത ആ രേഖകളിൽ നിന്നും ഊറ്റിയെടുക്കാൻ അവർക്കായില്ല . വിദേശരാഷ്ട്രങ്ങളുടെ രാഷ്ട്രീയ ഗതിവിഗതികളെപ്പറ്റിയുള്ള റഷ്യയുടെ തെറ്റിദ്ധാരണ ഊട്ടി ഉറപ്പിക്കുകയായിരുന്നു ഈ പ്രവര്‍ത്തനത്തിലൂടെ കെ.ജി.ബി. യുടെ തലവന്‍മാര്‍ ചെയ്തിരുന്നത്. രഹസ്യാന്വേഷണവിഭാഗത്തിന്‍റെ മേലുള്ള രാഷ്ട്രീയനേതൃത്വത്തിന്‍റെ കടന്നുകയറ്റം അതിന്‍റെ പ്രവര്‍ത്തനക്ഷമതയെ തരംതാഴ്ത്തുന്നതിലേക്കാണ് വഴിവയ്ക്കുന്നത്. ജനാതിപത്യ/രാഷ്ട്രീയസംവിധാനത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഈ പ്രശ്നം ധാരാളമായി അഭിമുഖീ

കൊക്കോകോളയെന്ന ബൂർഷ്വാസി

മൂന്നാം ലോകരാജ്യങ്ങളിലും മറ്റ് രാജ്യങ്ങളിലേത് പോലെ തന്നെ കെ ജി ബി ഉദ്യോഗസ്ഥര്‍ക്ക് റഷ്യൻ നേതൃത്വത്തിന്‍റെ താത്പര്യങ്ങള്‍ക്ക് ഭാവനകള്‍ക്കും അനുസരിച്ച് താളം തുള്ളേണ്ടിവന്നു. ഇതിന് ഉദാഹരണമായി ക്രൂഷ്ചേവിന്‍റെ ഒരു പ്രവര്‍ത്തി നമുക്ക് പരിശോധിക്കാം. ഒരിക്കല്‍ അമേരിക്കയില്‍ വെച്ച് ക്രൂഷ്ചേവ് കൊക്കകോള കുടിച്ചു. അതിന്‍റെ ഹോട്ടോ പത്രത്തിൽ അച്ചടിച്ചുവരികയും ഉണ്ടായി. ഇതിനെ തുടർന്ന് ക്രൂഷ്ചേവ് ക്രൂദ്ധനായി. സാമ്രാജ്യത്തത്തിന്‍റെ പ്രതീകമായ കൊക്കകോള താൻ കുടിച്ചത് അമേരിക്കൻ മാധ്യമങ്ങളില്‍ എങ്ങനെ വന്നുവെന്നും ചോദിച്ച് കെ.ജി.ബി ഉദ്യോഗസ്ഥരെ ശാസിച്ചു. അത് മാത്രവുമല്ല ഇത് പോലെയുള്ള സംഭവങ്ങൾ ഭാവിയില്‍ ഒരു രീതിയിലും ആവര്‍ത്തിക്കരുതെന്നുള്ള ശക്തമായ താക്കീതും ക്രൂഷ്ചേവ് നല്കി. പിന്നീട്, ആദ്യ ബഹിരാകാശ യാത്ര നടത്തിയ യൂറി ഗഗാറിനും, വാലന്‍റീന തെരഷ്കോവയും ലോകരാജ്യങ്ങളില്‍ സ്വീകരണം നൽകിയ വേളയിൽ അതാത് രാജ്യങ്ങളിലെ കെ.ജി.ബി. റസിഡന്‍സികളുടെ ജോലിയായിരുന്നു ഒരു രീതിയിലും കൊക്കോകോള അവരുടെ പര്യടനത്തിലും സ്വീകരണങ്ങളിലും കാണരുതെന്നത്. കാര്യങ്ങള്‍ കെ.ജി.ബി. വിചാരിക്കുന്നത് പോലെ സുഗമമായി നടന്നുവരുന്നതിനിടയിലാണ് 19

കെ ജി ബി നടത്തി വന്ന ഉപജാപം

മൂന്നാം ലോകരാജ്യങ്ങളിൽ തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ റഷ്യ കെ.ജി.ബിയെ ചുമതലപ്പെടുത്തി. അതില്‍ ഏറെക്കുറെ അവർ വിജയിക്കുകയും ചെയ്തു. മൂന്നാം ലോകരാഷ്ട്രങ്ങളെ അമേരിക്കൻ സാമ്രാജ്യത്വത്തില്‍ നിന്നും രക്ഷിക്കുക എന്ന വ്യാജ നിര്‍വചനത്തിലൂടെ ആ രാഷ്ട്രങ്ങളിലെ അമേരിക്കൻ നയത്തിനെ കാര്യമായ രീതിയിൽ സ്വാധീനിക്കാന്‍ കെ.ജി.ബി ക്കു കഴിഞ്ഞു. മൂന്നാം ലോക രാജ്യത്തെ പൊതുജന വികാരം റഷ്യയ്ക്ക് അനുകൂലമാക്കി മാറ്റാൻ കെ.ജി.ബി കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. അതിനായി അവര്‍ നടത്തിവന്ന ശ്രമങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകൾ കെ.ജി.ബി കേന്ദ്രനേതൃത്വം ക്രംലിന് സ്ഥിരമായി കൈമാറി വന്നിരുന്നു. ബ്രഷ്നേവില്‍നിന്നും പാര്‍ട്ടിയുടെ അധികാരം ഗോര്‍ബച്ചെവിലേക്ക് എത്തിയപ്പോഴേക്കും കെ.ജി.ബിയുടെ പദ്ധതികൾ നിര്‍ലോഭം നടന്നുകൊണ്ടേയിരുന്നു. 1991ല്‍ റഷ്യയുടെ തകര്‍ച്ചക്കുശേഷം പുറത്തുവന്ന ഒരു രേഖയില്‍നിന്നും മൂന്നാം ലോകരാജ്യങ്ങളിൽ കെ.ജി.ബിയുടെ നേതൃത്വത്തിൽ നടത്തിവന്ന അമേരിക്കൻ വിരുദ്ധ ഗൂഡാലോചന പദ്ധതി വിശദീകരിക്കാം. 1969 ലെ റഷ്യൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി യൂറി അഡ്ര

ജോൺ എഫ് കെന്നഡിയെ കൊന്നതാര് ?

അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ അനുവാദത്തോടുകൂടി മാത്രമേ സി.ഐ.എ തങ്ങളുടെ രഹസ്യനീക്കങ്ങള്‍ നടത്തിയിരുന്നുള്ളൂ. ചില ഉന്‍മൂലനപദ്ധതികള്‍ സി.ഐ.എ പദ്ധതിപ്രകാരം ആസൂത്രണം ചെയ്തെങ്കിലും കെ.ജി.ബി. പോലെ പരിശീലനം ലഭിച്ച കൊലയാളികള്‍ സി.ഐ.എ യില്‍ ഇല്ലാത്തതുകാരണം മിക്ക ഉന്‍മൂലന പദ്ധതികളും പരാജയപ്പെടുകയാണുണ്ടായത്. വാട്ടര്‍ഗേറ്റ് കുംഭകോണത്തെ തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകള്‍ സി.ഐ.എക്ക് എതിരെ നിന്നപ്പോള്‍ അതിന്‍റെ കൂടെ അതിശയോക്തി കലര്‍ന്നതും ഭാവനാത്മകവുമായ അസത്യങ്ങള്‍ കെ.ജി.ബിയുടെ പിന്‍തുണയോടെ അന്നത്തെ ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതില്‍ ഏറ്റവും വലിയ അപസര്‍പ്പക കഥയായിരുന്നു പ്രസിഡന്‍റായിരുന്ന ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകത്തിനുത്തരവാദികള്‍ സി.ഐ.എ ആണെന്നത്. ലോകവും അമേരിക്കയും ഇന്നും വിശ്വസിച്ചുപോരുന്ന ഒരു കഥയാണ് അത്. ജോണ്‍ എഫ് കെന്നഡിയുടെ മരണത്തിനുത്തരവാദിത്വം സി.ഐ.എ യുടെ തലയില്‍ വച്ച് കെട്ടുന്നതിലൂടെ ഏജന്‍സിയുടെ വിശ്വാസതയും കൂറും ചോദ്യം ചെയ്യാന്‍ കെ.ജി.ബിയുടെ നേതൃത്വത്തില്‍ ഗൂഡാലോചന നടത്തിയവര്‍ക്ക് സാധിച്ചു. സ്വന്തം പ്രസിഡന്‍റിനെ വധിച്ചവര്‍ക്ക് ലോകത്ത് ഏത് രാജ്യത്തെ നേതാവ

KGB ആളിക്കത്തിച്ച CIA വിരുദ്ധ വികാരം

1970 കളിൽ ആഫ്രിക്കയിലും, മധ്യ അമേരിക്കയിലും, ഏഷ്യയിലും പലതരത്തിലുള്ള വിപ്ലവ പ്രവര്‍ത്തനങ്ങൾ നടന്നു. ഇതിനെയെല്ലാം കൈയ്യയച്ച് സഹായിക്കാൻ കെ.ജി.ബി മുന്‍പന്തിയിൽ തന്നെ ഉണ്ടായിരുന്നു. അതി സങ്കീര്‍ണ്ണമായ രീതിയിൽ കെജിബി നടത്തിയ വിപ്ലവ പ്രവര്‍ത്തനങ്ങളെകുറിച്ച് സോവിയറ്റ് നേതാവ് ബ്രഷ്നേവിന് കാര്യമായ അവഗാഹം ഉണ്ടായിരുന്നില്ല. ആരോഗ്യപരമായ പ്രശ്നങ്ങൾ ബ്രെഷ്ചെവിനെ കാര്യമായി അലട്ടുകയായിരുന്നു. അതീവ രഹസ്യമായ രേഖകള്‍പോലും കാഴ്ച മങ്ങിത്തുടങ്ങിയ ബ്രെഷ്നേവിന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വായിച്ചു കേള്‍പ്പിക്കുകയായിരുന്നു. 1979 ആയപ്പോഴേക്കും ബ്രെഷ്നേവിന്‍റെ ആരോഗ്യം ഏറെക്കുറെ നശിച്ചിരുന്നു. പരസഹായമില്ലാതെ നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായി അയാള്‍. ഇത്രയൊക്കെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നുവെങ്കിലും മൂന്നാം ലോകരാജ്യങ്ങളില്‍ തങ്ങള്‍ നടത്തേണ്ട ഇടപെടലുകളെകുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ബ്രെഷ്നേവ് കാത്തുസൂക്ഷിച്ചിരുന്നു.  1981 ലെ 26ആം പാര്‍ട്ടി കോണ്‍ഗ്രസ്സിൽ അതിനെപ്പറ്റി ശക്തിയുക്തം പ്രസംഗിക്കാന്‍ ബ്രെഷ്നേവിനായി. അഫ്ഗാന്‍ യുദ്ധത്തിലുണ്ടായ തിരിച്ചടി വലിയ കാര്യമായി റഷ്യ കരുതിയില്ല. അതിനെപ്പറ്റി

കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികൾ

ആധുനിക സാമ്രാജ്യ ശക്തികളുടെ നിലനില്‍പ്പിനെയും, അവരുടെ കടന്നുകയറ്റത്തെയും വിശ്വസനീയമായ രീതിയിൽ വ്യാഖ്യാനിച്ച് അവതരിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികൾ മത്സരിക്കുകയായിരുന്നു. മാനവരാശിയുടെ മേല്‍ സാമ്രാജ്യ ശക്തികൾ നടത്തിയ ആധിപത്യത്തെ തുടര്‍ന്ന് ഭൂതകാലത്തും, വര്‍ത്തമാനകാലത്തും സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളില്‍ സംഭവിച്ച ഇല്ലാത്ത ദുരന്തത്തെക്കുറിച്ചും, അപചയത്തെക്കുറിച്ചും അവര്‍ വാചാലരായി. ശീതയുദ്ധക്കാലത്ത് സാമ്രാജ്യത്വത്തെകുറിച്ചും അതിന്‍റെ അപകടത്തെ കുറിച്ചും ഗൌരവകരമായ പഠനങ്ങൾ പാശ്ചാത്യ മാര്‍ക്സിസ്റ്റുകളെ അടിസ്ഥാനപ്പെടുത്തി സോവിയറ്റ് എഴുത്തുകാര്‍ വലിയ പ്രാധാന്യത്തോടെ നടത്തിയില്ലെങ്കിലും വിയറ്റ്നാം യുദ്ധത്തിന്‍റെ അവസാനത്തോടുകൂടി ഉരുത്തിരിഞ്ഞുവന്ന സാമ്രാജ്യത്വ വിരുദ്ധ മാനസികാവസ്ഥയും മറ്റും മുതലാക്കി മൂന്നാം ലോകത്ത് കെ.ജി.ബി ക്ക് സജീവമായ ഇടപെടലുകൾ നടത്താൻ വേണ്ടിയുള്ള ഫലഭൂയിഷ്ടമായ അടിത്തറ ഒരുക്കാൻ ഇടതു ബുദ്ധിജീവികള്‍ പിന്നീട് മത്സരിക്കുകയായിരുന്നു.   ഇതിനെത്തുടര്‍ന്നു ബ്രിട്ടീഷ് മാര്‍ക്സിസ്റ്റ് എഴുത്തുകാരനായ ബിൽ വാറൻ ഇങ്ങനെ പറഞ്ഞു. “പണപ്പെരുപ്പമൊഴികെയുള്

അമേരിക്കയും വിയറ്റ്നാം യുദ്ധവും

1975 ഏപ്രിലോടു കൂടി വിയറ്റ്നാമിൽ നിന്നും പൂര്‍ണ്ണമായും പിന്‍മാറാൻ അമേരിക്ക തീരുമാനമെടുത്തു. ആ പിന്മാറ്റം ഒരു പരാജയമായി വിലയിരുത്താൻ വൈറ്റ് ഹൌസ് ഒരുക്കമായിരുന്നില്ല. അമേരിക്കയുടെ പിന്മാറ്റം സാമ്രാജ്യത്വ ശക്തികളുടെ തോൽവിയായി മാറ്റുന്നതില്‍ സോവിയറ്റ് യൂണിയൻ കാര്യമായ രീതിയില്‍ വിജയിച്ചു. വെറുമൊരു മൂന്നാം ലോകരാജ്യമായ വിയറ്റ്നാമിന്റെ അമേരിക്കയുടെ മേലുള്ള വിജയം മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് ആശയങ്ങളുടെ വിശ്വ വിജയമായി മൂന്നാം ലോക രാജ്യങ്ങൾ കൊണ്ടാടി. അമേരിക്കയെ നിരാലംബനായ ഭീമനായി റഷ്യൻ മാധ്യമങ്ങള്‍ ചായം പൂശി. യൂറോപ്യന്‍ അധിനിവേശ ശക്തികളുടെ തൊഴുത്തില്‍കെട്ടി അമേരിക്കയെ ഏതുവിധേനയും ആക്രമിക്കാൻ റഷ്യ തക്കംപാര്‍ത്തിരിക്കുകയായിരുന്നു. പക്ഷേ ഇതില്‍ അതിശയകരമായ വസ്തുത എന്തെന്നാൽ കോളനിവല്‍ക്കരണത്തിനെതിരെ ശക്തമായി നിലകൊണ്ട രാഷ്ട്രമാണ് അമേരിക്ക എന്നതാണ്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം കോളനികള്‍ സ്വതന്ത്രമാക്കണമെന്ന അഭിപ്രായം ശക്തമായ രീതിയിൽ അമേരിക്ക മുന്നോട്ടുവെച്ചിരിന്നു. അതിനുള്ള സമ്മര്‍ദവും അമേരിക്ക യൂറോപ്യന്‍ നാടുകളുടെ മേൽ ചെലുത്തിയിരുന്നു. ലെനിന്‍റെ വ്യാഖ്യാനത്തില്‍ മുതലാളിത്വം എന്നത് മ

സോവിയറ്റ് റഷ്യ സ്പോൺസർ ചെയ്ത ചേരി ചേരാ പ്രസ്ഥാനം (NAM)

ആഗോള സാമ്രാജ്യ വിരുദ്ധ സമരത്തിന് സോവിയറ്റ് റഷ്യയിൽ മുന്‍കൈ എടുത്തത് കെ‌ജി‌ബി ആയിരുന്നു. റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തേക്കാൾ മേല്‍ക്കൈ അവര്‍ക്ക് ഈ കാര്യത്തില്‍ ഉണ്ടായിരുന്നു. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ ശിലാസ്ഥാപനം മുതൽ അഫ്ഗാനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതനത്തിൽ വരെ കെ‌ജി‌ബിയുടെ അദൃശ്യകരങ്ങൾ പ്രവര്‍ത്തിച്ചിരുന്നു. . 1960കളില്‍ പശ്ചിമരാഷ്ട്രങ്ങള്‍ക്ക് യു.എന്‍ ല്‍ ഭൂരിപക്ഷം നഷ്ട്ടപ്പെട്ടു . പുതുതായി സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങൾ യു.എന്‍ ല്‍ അംഗത്വം നേടിയതിനെ തുടര്‍ന്നായിരുന്നു ഈ സംഭവ വികാസം. മൂന്നാം ലോകരാഷ്ട്രങ്ങൾ ചേരി ചേരാ പ്രസ്ഥാനത്തില്‍ അണിനിരന്നു. ചേരി ചേരാ പ്രസ്ഥാനമെന്ന് പേരിൽ മാത്രം ഉണ്ടായിരുന്നുള്ളൂ. സാമ്രാജ്യത്വ വിരുദ്ധ ശക്തികൾക്കെതിരെയുള്ള നിലപാട് എന്ന നിലയില്‍ റഷ്യന്‍ ചേരിയിൽ നിലയുറപ്പിച്ച് അമേരിക്കൻ താല്‍പര്യങ്ങൾക്കെതിരെ അവർ യു.എന്‍ ല്‍ വോട്ടുചെയ്തു. തങ്ങളെ അടക്കി ഭരിച്ച പാശ്ചാത്യ ശക്തികളോടുള്ള വിരോധത്തിനധിഷ്ഠിതമായി അവര്‍ സോവിയറ്റ് നിലപാടിനോട് ചേര്‍ന്ന് നിന്ന് നയങ്ങള്‍ രൂപീകരിച്ചു. ഇതിനെ തുടര്‍ന്നു 1969ല്‍ ബെൽഗ്രേഡിൽ ചേര്‍ന്ന ചേരി ചേരാ പ്രസ്

മക്കാർത്തിസവും ശീതയുദ്ധവും

മൂന്നാം ലോകത്തിൽ ശീതയുദ്ധം ജയിക്കാനാവുമെന്ന വിശ്വാസവും സോവിയറ്റ് രഹസ്യാന്വേഷണത്തിന്‍റെ അജണ്ടയെ മാറ്റിമറിച്ചു. പക്ഷേ ഈ വസ്തുതയെക്കുറിച്ച് മിക്ക പാശ്ചാത്യ ചരിത്രകാരന്മാരും സൗകര്യപൂര്‍വമായ മൗനം പാലിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ചരിത്രകാരന്‍മാര്‍ ആരും തന്നെ കമ്മ്യൂണിസം സര്‍വ്വവ്യാപിയാക്കാനുള്ള സോവിയറ്റ് യൂണിയന്‍റെ കുടിലതന്ത്രങ്ങളെ പറ്റി പ്രതിപാദിച്ചിട്ടില്ല. പക്ഷേ തെളിവുകൾ എല്ലാം മറിച്ചാണ് സൂചനകൾ നൽകുന്നത്. ലോകത്തെ കമ്മ്യൂണിസത്തിന്‍റെ വരുത്തിയിലാക്കാന്‍ റഷ്യ നടത്തിയ പദ്ധതികളെ കുറിച്ച് പരസ്യമായി ആരും വെളിപ്പെടുത്തലുകൾ നടത്തിയില്ലെങ്കിലും അത്തരമൊരു പദ്ധതി 1961ല്‍ ഉണ്ടായിരുന്നുവെന്ന് കെ‌ജി‌ബി ഫയലുകള്‍ കാട്ടിത്തരുന്നു. ആ വര്‍ഷത്തെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പദ്ധതിയായിരുന്നു, അടിച്ചമര്‍ത്തപ്പെട്ട ജനവിമോചന സമരങ്ങളെ സാമൂഹിക പുരോഗതിയുടെ പ്രവണതകളായി വ്യാഖ്യാനിക്കുക, അതിനെ പ്രശംസിക്കുക എന്നുള്ളത്. ഈ പദ്ധതി ശിരസവാഹിച്ച അന്നത്തെ ആ ചോരത്തിളപ്പുള്ള കെ‌ജി‌ബി ചെയർമാൻ അലക്സാണ്ടര്‍ ഷെപിൻ ക്രൂരൂഷ്ചേവിൻ്റെറെ പിന്തുതുണയോ വിമോചന സമരങ്ങൾ നയിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ശക്തികളെ ഉപയോ

സോവിയറ്റ് ചേരിയിലേക്ക് ചായുന്ന ആഫ്രിക്ക

1959 ലെ തന്റെ ന്യൂയോർക് പര്യടനം വന്‍ വിജയമായതിനെ തുടർന്ന് ,1960 ല്‍ നടന്ന യു.എന്‍ അസംബ്ലിയുടെ ശരത്കാല യോഗത്തില്‍ പങ്കെടുക്കാനെത്തിയ ക്രൂഷ്ചേവ് ഒരു മാസം അമേരിക്കയില്‍ തങ്ങാന്‍ തീരുമാനിച്ചു. 1960 ലെ യോഗത്തില്‍ ഐക്യരാഷ്ട്രസഭയില്‍ പുതുതായി സ്വാതന്ത്ര്യം നേടി, അംഗത്വം ലഭിച്ച 17 രാഷ്ട്രങ്ങളെ അദ്ദേഹം സ്വാഗതം ചെയ്യുകയുണ്ടായി. അതില്‍ 16 രാഷ്ട്രങ്ങളും ആഫ്രിക്കയില്‍ നിന്നുള്ളതായിരുന്നു. പുതുതായി അംഗത്വം നേടിയ ആഫ്രിക്കൻ നേതാക്കളെ ഐക്യരാഷ്ട്രസഭയിൽ ക്രൂഷ്ചേവ് കെട്ടിപ്പിടിക്കുന്ന സമയത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡ്വൈറ്റ് ഡി ഐസൻ‌ഹോവർ തന്റെ അവധി ദിവസം ഗോള്‍ഫ് കളിച്ചു ആസ്വദിക്കുകയായിരുണ്. തുടർന്നു വാഷിങ്ടണില്‍ പുതിയ ആഫ്രിക്കന്‍ എംബസ്സികൾ തുറക്കുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രോട്ടോക്കോൾ മേധാവിയായ ഉദ്യോഗസ്ഥന്‍ വംശീയ വിദ്വേഷം നിറഞ്ഞ ചില പരമര്‍ശങ്ങളിലൂടെ തന്റെ വര്‍ണ്ണവേറി പുറത്തുകാണിക്കാന്‍ മടിച്ചില്ല. ഈ കറുത്ത വര്‍ഗക്കാരെയൊക്കെ ഇനി വൈറ്റ് ഹൗസിന്റെ ഔദ്യോഗിക പരിപാടികളില്‍ ക്ഷണിക്കേണ്ടി വരുമല്ലോ എന്നൊർത്ത് അയാള്‍ പരിതപിച്ചു.  ഇതേ സമയം ഐക്യരാഷ്ട്രസഭ ക്രൂഷ്ചേവിന്റെ നേതൃത്വത്ത

സാമ്രാജ്യത്വ വിരുദ്ധ മൂന്നാം ലോകം

ആദ്യത്തെ മനുഷ്യ നിര്‍മ്മിതമായ ഉപഗ്രഹം, സ്ഫുട്നിക് 1 ന്റെ വിജയകരമായ വിക്ഷേപണത്തിലൂടെ ആഗോളതലത്തില്‍ ഒരു പ്രകമ്പനം സൃഷ്ടിക്കാൻ സോവിയറ്റ് യൂണിയനിനായി . ആ സമയത്ത്  പ്രസിഡണ്ട് ആയിരുന്ന ഐസൻഹോവറിന്റെ നേതൃത്വത്തിലായിരുന്നു അമേരിക്ക.റഷ്യയൻ വിജയത്തെ തുടർന്ന് ലോകജനമനസ്സുകളില്‍ ഉണ്ടായ ഉന്‍മത്ത തരംഗത്തില്‍ അമേരിക്കയും ആടിയുലഞ്ഞു. ഇതിനെ തുടർന്ന് ചില അസ്വാരസ്യങ്ങള്‍ അമേരികന്‍ രാഷ്ട്രീയ ഭൂമിയില്‍ ഉടലെടുത്തു. മിഷിഗണ്‍ സംസ്ഥനത്തെ ഗവര്‍ണര്‍ ആയിരുന്ന മേണെന്‍ വില്യംസ് സോവിയറ്റ് നേട്ടത്തിനെ പോക്കിപ്പിടിച്ചുകൊണ്ടു അമേരിക്ക ഉറങ്ങുകയാണെന്ന് പ്രസംഗിച്ചു. 1958 ല്‍ ക്രൂഷ്ചേവ് അതിയായ സന്തോഷത്തോടെ തന്‍റെ സഹപ്രവര്‍ത്തകരോട് പറഞ്ഞു, സഖാക്കളെ ഇതില്‍ കൂടുതല്‍ എന്തു സന്തോഷമാണ് നമുക്ക് വേണ്ടത്. ഇത് സോവിയറ്റ് യൂണിയന്‍റെ വ്യവസായിക നേട്ടത്തിന്‍റെ പരമകോടിയാണ്. ലോകത്ത് ഏതെങ്കിലും ഒരു രാഷ്ട്രത്തിന് ഇത്തരത്തിലുള്ള ഒരു നേട്ടം സാധ്യമായിട്ടുണ്ടോ?   മൂന്നാം ലോക നേതാക്കന്മാരുടെ പുതിയ തലമുറയിപ്പെട്ടവരുടെ അമേരിക്കന്‍ സാമ്രാജ്യത്തിനും, മുന്‍ കൊളോണിയല്‍ യജമാനന്‍മാര്‍ക്കുമെതിരെയുള്ള ഉജ്ജ്വലമായ വാചാടോപത്തില്‍ ക്ര