Skip to main content

കെ.ജി.ബിയും ഏഷ്യയും

ശീതയുദ്ധകാലത്ത് കമ്മ്യൂണസത്തിന്‍റെ ഏറ്റവും വലിയ മുന്നേറ്റം ഏഷ്യയിലായിരുന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയേയും, അയല്‍ രാജ്യമായ ഉത്തരകൊറിയയേയും , വിയറ്റിനാമിനേയും , ലാവോസ്, കംബോഡിയ, അഫ്ഗാനിസ്ഥാനെയും കമ്മ്യൂണിസം കീഴടക്കി. പക്ഷേ വിരോധാഭാസമെന്തെന്നാല്‍ 1960 മുതല്‍ കെ.ജി.ബി യെ സംബന്ധിച്ചിടത്തോളം രഹസ്യാന്വേഷണപ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും ദുഷ്കരമായിരുന്നത് മേല്‍പ്പറഞ്ഞ രാജ്യങ്ങളായിരുന്നു. മാവോസേതുങ്ങും, കിം ഇന്‍സുങ്ങിനെപ്പോലെയുള്ള ക്രൂരډാരായ ഏകാധിപതികളുടെ കീഴില്‍ തങ്ങളുടെ രാജ്യങ്ങളിലെ ആഭ്യന്തര സുരക്ഷയും പ്രതിരോധവും അവര്‍ കൈപ്പിടിയിലൊതുക്കി. സ്റ്റാലിന്‍റെ സോവിയറ്റ് യൂണിയനില്‍ എത്ര ദുഷ്കരമായിരുന്നോ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അത്രത്തോളമോ അതോ അതില്‍ കൂടുതല്‍ ദുഷ്കരമായിരുന്നു ഏഷ്യയിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ചാരപ്രവര്‍ത്തികള്‍ നടത്തുക എന്നത്.ഏഷ്യന്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ ചാരവൃത്തി നടത്താന്‍ കെ.ജി.ബിക്ക് കഴിഞ്ഞില്ല എന്ന് വേണമെങ്കില്‍ പറയാം. 
ലോക കമ്മ്യൂണസത്തിന്‍റെ തലതൊട്ടപ്പന്‍മാരായ തങ്ങളെ ഒരു ദിവസം മാവോയും കിമ്മും തിരസ്കരിക്കാന്‍ ധൈര്യപ്പെടുമെന്ന് സ്വപ്നത്തില്‍പ്പോലും സ്റ്റാലിന്‍ കരുതിയിട്ടുണ്ടാവില്ല. സ്റ്റാലിന്‍റെ എഴുപതാം പിറന്നാളിനോടനുബന്ധിച്ച് റഷ്യയിലെ ബോള്‍ഷോയില്‍ നടത്തിയ ആഘോഷ പരിപാടിയില്‍ ചൈനീസ് പീപ്പിള്‍സ് റിപ്പബ്ലിക്കിന്‍റെ (പി.ആര്‍.സി) പ്രഖ്യാപനത്തിനുശേഷം 1949 അവസാനത്തോടെ മാവോ നടത്തിയ പ്രസംഗത്തിന് സ്റ്റാലിന്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് ആദരിക്കുകയുണ്ടായി. തെക്കൻ കൊറിയന്‍ ആക്രമനത്തിനായി സ്റ്റാലിന്‍ അനുമതി നല്‍കുന്നതും കാത്ത് സ്വതവേ അക്ഷമനായ ഉത്തരകൊറിയന്‍ ഏകാധിപതി കിം സുങ് കാത്തിരിക്കുകയുണ്ടായി. അമേരിക്കന്‍ നയത്തിനെ തെറ്റിദ്ധരിച്ചതിനാലാണ് ഒടുവില്‍ കൊറിയന്‍ അധിനിവേശം നടത്താന്‍ 1950 ല്‍ സ്റ്റാലിന്‍ കിം സുങിന് പച്ചകൊടി കാട്ടിയത്. ചൈനയില്‍ കമ്മ്യൂണിസ്റ്റ് അധിനിവേശം തടയുന്നതില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കൊറിയയിലും അതേ നയം അമേരിക്ക സ്വീകരിക്കുമെന്നുള്ള തെറ്റിദ്ധാരണ സ്റ്റാലിനുണ്ടാകുന്നത്. ഇതിനെ തുടര്‍ന്നാണ് കൊറിയന്‍ അധിനിവേശത്തിന് റഷ്യ പിന്‍തുണ നല്‍കുന്നത്. 1960കളുടെ തുടക്കത്തോടുകൂടി ചൈന-സോവ്യറ്റ് റഷ്യ പിളര്‍പ്പു തുടങ്ങി. റഷ്യയ്ക്കെതിരെ ആദ്യമായി പരസ്യപ്രസ്താവന നടത്തിയത് മാവോയുടെ മുതിര്‍ന്ന സുരക്ഷാ മേധാവി കാങ് ഷെങ്ങാണ്. റഷ്യയുടെ കൈവശം നിന്ന് പഠിച്ച ക്രൂരമായ ഉന്‍മൂലന സിദ്ധാന്തവും അതില്‍നിന്നും ഉരുത്തിരിഞ്ഞു വന്ന ‘ഗ്രേറ്റ് ലീപ് ഫോര്‍വേഡ്’ പദ്ധതിക്കിടെ തങ്ങളുടെ ജനത്തിനുനേരെ ഒരു പശ്ചാത്താപവുമില്ലാതെ മാവോ പ്രയോഗിക്കുകയുണ്ടായി. റഷ്യയെ സംബന്ധിച്ചിടത്തോളം മാവോയോടുള്ള വ്യക്തിപരമായ വിദ്വേഷണമാണ് ചൈനയോടുള്ള വിരോധത്തിന് അടിസ്ഥാനമായത്. മാവോയിക്ക് ചിത്തഭ്രമമാണെന്നും ഭ്രാന്താലയത്തില്‍ അടയ്ക്കണമെന്നും തന്നെ സന്ദര്‍ശിച്ച റോമേനിയന്‍ പ്രതിനിധി സംഘാംഗങ്ങളോട് 1964-ല്‍ ക്രൂഷ്ചേവ് ആവര്‍ത്തിച്ചു പറയുകയുണ്ടായി. അതിനും ഏറെ നാളിനു ശേഷം കെ.ജി.ബി നേതൃത്വം വിവിധരാഷ്ട്രങ്ങളിലെ തങ്ങളുടെ റസിഡന്‍സികളിലേക്ക് ചൈനയുടെ ദേശീയസ്വഭാവത്തെ പഠനത്തിലൂടെ വിലയിരുത്തി ചില രേഖകള്‍ ഉണ്ടാക്കി നല്‍കുകയുണ്ടായി. ചൈനക്കാര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരും വിദ്വേഷത്തിന് പേരുകേട്ടവരുമാണെന്ന് ആ രേഖകള്‍ അവകാശപ്പെട്ടു.

Comments

Popular posts from this blog

മക്കാർത്തിസവും ശീതയുദ്ധവും

മൂന്നാം ലോകത്തിൽ ശീതയുദ്ധം ജയിക്കാനാവുമെന്ന വിശ്വാസവും സോവിയറ്റ് രഹസ്യാന്വേഷണത്തിന്‍റെ അജണ്ടയെ മാറ്റിമറിച്ചു. പക്ഷേ ഈ വസ്തുതയെക്കുറിച്ച് മിക്ക പാശ്ചാത്യ ചരിത്രകാരന്മാരും സൗകര്യപൂര്‍വമായ മൗനം പാലിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ചരിത്രകാരന്‍മാര്‍ ആരും തന്നെ കമ്മ്യൂണിസം സര്‍വ്വവ്യാപിയാക്കാനുള്ള സോവിയറ്റ് യൂണിയന്‍റെ കുടിലതന്ത്രങ്ങളെ പറ്റി പ്രതിപാദിച്ചിട്ടില്ല. പക്ഷേ തെളിവുകൾ എല്ലാം മറിച്ചാണ് സൂചനകൾ നൽകുന്നത്. ലോകത്തെ കമ്മ്യൂണിസത്തിന്‍റെ വരുത്തിയിലാക്കാന്‍ റഷ്യ നടത്തിയ പദ്ധതികളെ കുറിച്ച് പരസ്യമായി ആരും വെളിപ്പെടുത്തലുകൾ നടത്തിയില്ലെങ്കിലും അത്തരമൊരു പദ്ധതി 1961ല്‍ ഉണ്ടായിരുന്നുവെന്ന് കെ‌ജി‌ബി ഫയലുകള്‍ കാട്ടിത്തരുന്നു. ആ വര്‍ഷത്തെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പദ്ധതിയായിരുന്നു, അടിച്ചമര്‍ത്തപ്പെട്ട ജനവിമോചന സമരങ്ങളെ സാമൂഹിക പുരോഗതിയുടെ പ്രവണതകളായി വ്യാഖ്യാനിക്കുക, അതിനെ പ്രശംസിക്കുക എന്നുള്ളത്. ഈ പദ്ധതി ശിരസവാഹിച്ച അന്നത്തെ ആ ചോരത്തിളപ്പുള്ള കെ‌ജി‌ബി ചെയർമാൻ അലക്സാണ്ടര്‍ ഷെപിൻ ക്രൂരൂഷ്ചേവിൻ്റെറെ പിന്തുതുണയോ വിമോചന സമരങ്ങൾ നയിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ശക്തികളെ ഉപയോ

കിഴക്കൻ ചേരി

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കിഴക്കന്‍ മധ്യ യൂറോപ്പിലെ സോവിയറ്റ് ചേരിയിലുള്ള രാഷ്ട്രങ്ങളെ തങ്ങളുടെ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിലേക്ക് കൂട്ടിചേർത്തു റഷ്യ കൂടുതൽ ശക്തി പ്രാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അവര്‍ മൂന്നാം ലോകരാഷ്ട്രങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ തുടങ്ങി. സാമ്രാജിത്വ രാജ്യങ്ങളുടെ ചേരിയിലെ നേതൃസ്ഥാനത്തുള്ള അമേരിക്കക്കെതിരെ ചാരവൃത്തിയും നിരീക്ഷണവും ശക്തമാക്കാന്‍ സോവിയറ്റ് ഭരണകൂടം ശീതയുദ്ധത്തിന് നാന്ദികുറിച്ചുകൊണ്ടു തീരുമാനമെടുത്തു. സ്റ്റാലിന്‍റെ കണ്ണില്‍ ലോകം രണ്ടു ചേരിയായി തിരിഞ്ഞു. മുതലാളിത്ത്വ രാജ്യങ്ങളും, കമ്മ്യുണിസ്റ്റ് രാജ്യങ്ങളും. ഇവര്‍ തമ്മില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും സ്റ്റാലിന്‍റെ ഭാവനയില്‍ സാധ്യമല്ലായിരുന്നു. മൂന്നാം ലോകരാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഇതര ദേശീയ പ്രസ്ഥാനങ്ങളെല്ലാം റഷ്യയെ സംബന്ധിച്ചിടത്തോളം ക്യാപിറ്റലിസ്റ്റ് മുന്നേറ്റങ്ങളായിരുന്നു. സ്റ്റാലിന്‍റെ ഭാഷയില്‍ ദേശീയവാദികളും സാമ്രാജിത്വവാദികളും വര്‍ഗ ശത്രുക്കളായിരുന്നു.  1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ കീഴില്‍ നിന്നും രാഷ്ട്ര