Skip to main content

ശീത യുദ്ധത്തിലെ അമേരിക്കൻ വിജയം

1977 ജൂണിൽ സോവിയറ്റ് യൂണിയന്‍ 115 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യം സാമ്രാജ്യത്വ രാജ്യങ്ങളില്‍ നിന്നും വാങ്ങാന്‍ നിര്‍ബന്ധിതരായി. കാര്‍ഷികരംഗത്തെ റഷ്യയുടെ തകര്‍ച്ചയാണ് ഇത് തുറന്നുകാട്ടിയത്. തുടര്‍ന്ന് ഓഗസ്റ്റിലും 10 മില്ല്യണ്‍ ടണ്‍ കൂടി അവര്‍ക്ക് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നും വിലകൊടുത്തുവാങ്ങേണ്ടി വന്നു. അത്രമാത്രം ശോഷിച്ചിരുന്നു റഷ്യയിലെ കാര്‍ഷിക മേഖല. ഇത്രയുമൊക്കേ ആയിട്ടും ഒക്ടോബര്‍ വിപ്ലവത്തിന്‍റെ അറുപതാം വാര്‍ഷികത്തിന്‍റെ ആഘോഷത്തിനിടയില്‍ കമ്മ്യൂണിസത്തിന്‍റെ മേൽക്കോയ്മയെക്കുറിച്ച് വാചാലനാവുകയായിരുന്നു ബ്രഷ്നേവ്. 
ഈ യുഗം സോഷ്യലിസത്തിന്‍റേയും കമ്മ്യൂണിസത്തിന്‍റേതുമാണ്. എല്ലാവരും അതിലേക്ക് മാറുന്ന യുഗമാണ്. മാനവരാശിയുടെ വിധി ഇനി കമ്മ്യൂണിസം നിര്‍ണ്ണയിക്കും. ഇങ്ങനെ ബ്രഷ്നേവ് പ്രസംഗിച്ചപ്പോള്‍ നിലയ്ക്കാതെ കരഘോഷമായിരുന്നു. ക്രൂഷ്നേവിന്‍റെ കാലത്തെ സാമ്പത്തിക നയങ്ങളുടെ ഭാഗമായി ഉരുത്തിരിഞ്ഞുവന്ന ശുഭാപ്തിവിശ്വാസം ബ്രഷ്നേവിന്‍റെ കാലമായപ്പോഴേക്കും ബാഷ്പീകരിച്ചു പോകുന്നതായി കാണാന്‍ കഴിഞ്ഞു. തെറ്റായസാമ്പത്തിക നയങ്ങളിലൂടെ തകര്‍ച്ചയിലേക്ക് നീങ്ങുന്ന റഷ്യയാണ് വിജയകരമായി മുന്നേറിക്കൊണ്ടിരുന്ന പടിഞ്ഞാറന്‍ സമ്പത്ത് വ്യവസ്ഥയോട് മല്‍സരിച്ചുകൊണ്ടിരുന്നത്. ആന്ത്രപ്പോവിന്‍റെ കാലമായപ്പോഴേക്കും സ്ഥിതിഗതികള്‍ വഷളായിവന്നു. എന്നിരുന്നാലും ശുഭാപ്തിവിശ്വാസത്തിന് ഒരു കുറവുമില്ലായിരുന്നു. സോവിയറ്റ് റഷ്യ എല്ലാം നേടിയെന്നും ഇനിയൊന്നും നേടാന്‍ ബാക്കിയില്ലെന്നും ആന്ത്രപ്പോവ് ഊറ്റംകൊണ്ടു. റഷ്യയുടെ പ്രശ്നങ്ങളെല്ലാം ഞങ്ങള്‍ക്ക് പരിഹരിക്കാന്‍ പറ്റുന്നതാണ് പക്ഷേ പടിഞ്ഞാറന്‍ സാമ്രാജ്യശക്തികളുടെ പ്രശ്നങ്ങള്‍ ആര്‍ക്കും പരിഹരിക്കാനാകില്ല. മൂന്നാംലോകരാജ്യങ്ങളിലെ കമ്മ്യൂണിസത്തിന്‍റെ കടന്നുവരവ് ഇതിനൊരു ശക്തമായ തെളിവായി ആന്ത്രപ്പോവ് ഉയര്‍ത്തിക്കാട്ടി. അതൊരു ലോക വിജയമായി റഷ്യ കണക്കുകൂട്ടി. ലോകം ഞങളുടെ താളത്തിനനുസരിച്ചാണ് തുള്ളുന്നതെന്ന് അന്നത്തെ കെ.ജി.ബിയുടെ ഉപമേധാവിയായിരുന്ന കാരന്‍ എന്‍ ബ്രുറ്റന്‍സ് ഊറ്റം കൊണ്ടു. ഇത് സത്യമാണെന്ന് സി.ഐ.എ പോലും വിശ്വസിച്ചു. മൂന്നാം ലോകത്തിലെ തങ്ങളുടെ സ്വാധീനം അതിശക്തമാണെന്ന് വിശ്വസിച്ച് അതിലൂടെ ലോകത്തില്‍ തങ്ങള്‍ വലിയശക്തിയായിമാറിയെന്ന് വിചാരിച്ച് ബ്രഷ്നേവ് നെടുവീര്‍പ്പിട്ടു. മൂന്നാം ലോകം അടിസ്ഥാനമാക്കി ശീതയുദ്ധം വിജയിക്കാന്‍ കെ.ജി.ബി. യുടെ സഹായത്തോടെ സോവിയറ്റ് റഷ്യ നടത്തിയ ഗൂഢപദ്ധതികളും ചാരപ്രവര്‍ത്തിയും അതിന്‍റെ അനന്തരഫലങ്ങളുമാണ് ഈ ബ്ലോഗിലൂടെ വെളിച്ചം കാണുന്നത്

Comments

Popular posts from this blog

മക്കാർത്തിസവും ശീതയുദ്ധവും

മൂന്നാം ലോകത്തിൽ ശീതയുദ്ധം ജയിക്കാനാവുമെന്ന വിശ്വാസവും സോവിയറ്റ് രഹസ്യാന്വേഷണത്തിന്‍റെ അജണ്ടയെ മാറ്റിമറിച്ചു. പക്ഷേ ഈ വസ്തുതയെക്കുറിച്ച് മിക്ക പാശ്ചാത്യ ചരിത്രകാരന്മാരും സൗകര്യപൂര്‍വമായ മൗനം പാലിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ചരിത്രകാരന്‍മാര്‍ ആരും തന്നെ കമ്മ്യൂണിസം സര്‍വ്വവ്യാപിയാക്കാനുള്ള സോവിയറ്റ് യൂണിയന്‍റെ കുടിലതന്ത്രങ്ങളെ പറ്റി പ്രതിപാദിച്ചിട്ടില്ല. പക്ഷേ തെളിവുകൾ എല്ലാം മറിച്ചാണ് സൂചനകൾ നൽകുന്നത്. ലോകത്തെ കമ്മ്യൂണിസത്തിന്‍റെ വരുത്തിയിലാക്കാന്‍ റഷ്യ നടത്തിയ പദ്ധതികളെ കുറിച്ച് പരസ്യമായി ആരും വെളിപ്പെടുത്തലുകൾ നടത്തിയില്ലെങ്കിലും അത്തരമൊരു പദ്ധതി 1961ല്‍ ഉണ്ടായിരുന്നുവെന്ന് കെ‌ജി‌ബി ഫയലുകള്‍ കാട്ടിത്തരുന്നു. ആ വര്‍ഷത്തെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പദ്ധതിയായിരുന്നു, അടിച്ചമര്‍ത്തപ്പെട്ട ജനവിമോചന സമരങ്ങളെ സാമൂഹിക പുരോഗതിയുടെ പ്രവണതകളായി വ്യാഖ്യാനിക്കുക, അതിനെ പ്രശംസിക്കുക എന്നുള്ളത്. ഈ പദ്ധതി ശിരസവാഹിച്ച അന്നത്തെ ആ ചോരത്തിളപ്പുള്ള കെ‌ജി‌ബി ചെയർമാൻ അലക്സാണ്ടര്‍ ഷെപിൻ ക്രൂരൂഷ്ചേവിൻ്റെറെ പിന്തുതുണയോ വിമോചന സമരങ്ങൾ നയിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ശക്തികളെ ഉപയോ

കിഴക്കൻ ചേരി

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കിഴക്കന്‍ മധ്യ യൂറോപ്പിലെ സോവിയറ്റ് ചേരിയിലുള്ള രാഷ്ട്രങ്ങളെ തങ്ങളുടെ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിലേക്ക് കൂട്ടിചേർത്തു റഷ്യ കൂടുതൽ ശക്തി പ്രാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അവര്‍ മൂന്നാം ലോകരാഷ്ട്രങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ തുടങ്ങി. സാമ്രാജിത്വ രാജ്യങ്ങളുടെ ചേരിയിലെ നേതൃസ്ഥാനത്തുള്ള അമേരിക്കക്കെതിരെ ചാരവൃത്തിയും നിരീക്ഷണവും ശക്തമാക്കാന്‍ സോവിയറ്റ് ഭരണകൂടം ശീതയുദ്ധത്തിന് നാന്ദികുറിച്ചുകൊണ്ടു തീരുമാനമെടുത്തു. സ്റ്റാലിന്‍റെ കണ്ണില്‍ ലോകം രണ്ടു ചേരിയായി തിരിഞ്ഞു. മുതലാളിത്ത്വ രാജ്യങ്ങളും, കമ്മ്യുണിസ്റ്റ് രാജ്യങ്ങളും. ഇവര്‍ തമ്മില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും സ്റ്റാലിന്‍റെ ഭാവനയില്‍ സാധ്യമല്ലായിരുന്നു. മൂന്നാം ലോകരാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഇതര ദേശീയ പ്രസ്ഥാനങ്ങളെല്ലാം റഷ്യയെ സംബന്ധിച്ചിടത്തോളം ക്യാപിറ്റലിസ്റ്റ് മുന്നേറ്റങ്ങളായിരുന്നു. സ്റ്റാലിന്‍റെ ഭാഷയില്‍ ദേശീയവാദികളും സാമ്രാജിത്വവാദികളും വര്‍ഗ ശത്രുക്കളായിരുന്നു.  1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ കീഴില്‍ നിന്നും രാഷ്ട്ര