Skip to main content

മക്കാർത്തിസവും ശീതയുദ്ധവും

മൂന്നാം ലോകത്തിൽ ശീതയുദ്ധം ജയിക്കാനാവുമെന്ന വിശ്വാസവും സോവിയറ്റ് രഹസ്യാന്വേഷണത്തിന്‍റെ അജണ്ടയെ മാറ്റിമറിച്ചു. പക്ഷേ ഈ വസ്തുതയെക്കുറിച്ച് മിക്ക പാശ്ചാത്യ ചരിത്രകാരന്മാരും സൗകര്യപൂര്‍വമായ മൗനം പാലിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ചരിത്രകാരന്‍മാര്‍ ആരും തന്നെ കമ്മ്യൂണിസം സര്‍വ്വവ്യാപിയാക്കാനുള്ള സോവിയറ്റ് യൂണിയന്‍റെ കുടിലതന്ത്രങ്ങളെ പറ്റി പ്രതിപാദിച്ചിട്ടില്ല. പക്ഷേ തെളിവുകൾ എല്ലാം മറിച്ചാണ് സൂചനകൾ നൽകുന്നത്. ലോകത്തെ കമ്മ്യൂണിസത്തിന്‍റെ വരുത്തിയിലാക്കാന്‍ റഷ്യ നടത്തിയ പദ്ധതികളെ കുറിച്ച് പരസ്യമായി ആരും വെളിപ്പെടുത്തലുകൾ നടത്തിയില്ലെങ്കിലും അത്തരമൊരു പദ്ധതി 1961ല്‍ ഉണ്ടായിരുന്നുവെന്ന് കെ‌ജി‌ബി ഫയലുകള്‍ കാട്ടിത്തരുന്നു. ആ വര്‍ഷത്തെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പദ്ധതിയായിരുന്നു, അടിച്ചമര്‍ത്തപ്പെട്ട ജനവിമോചന സമരങ്ങളെ സാമൂഹിക പുരോഗതിയുടെ പ്രവണതകളായി വ്യാഖ്യാനിക്കുക, അതിനെ പ്രശംസിക്കുക എന്നുള്ളത്. ഈ പദ്ധതി ശിരസവാഹിച്ച അന്നത്തെ ആ ചോരത്തിളപ്പുള്ള കെ‌ജി‌ബി ചെയർമാൻ അലക്സാണ്ടര്‍ ഷെപിൻ ക്രൂരൂഷ്ചേവിൻ്റെറെ പിന്തുതുണയോ വിമോചന സമരങ്ങൾ നയിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ശക്തികളെ ഉപയോഗിച്ച് അമേരിക്കയെ ശിഥിലപ്പെടുത്തനുള്ള തന്ത്രങ്ങൾ ആരംഭിച്ചു. ക്രൂഷ്ചേവ് പിന്നീട് ഷെപിനെ മാറ്റി കൂടുതൽ അച്ചടക്കമുള്ള വ്ലാദ്മിര്‍ സെമിച്ചട്സിയെ നിയമിച്ചെങ്കിലും കെ‌ജി‌ബി യുടെ തന്ത്രം മുന്നോട്ടുതന്നെ ചലിച്ചു. മൂന്നാം ലോകരാജ്യങ്ങളില്‍ കെ‌ജി‌ബി യുടെ അഭിലാഷങ്ങളുടെ വ്യാപ്തി മനസ്സിലാക്കാൻ ചില സാങ്കേതികത അനുവദിച്ചില്ല. അതിന് തടസ്സം നിന്നത് മക്കാര്‍ത്തിസ്സമാണ്. 
കമ്മ്യൂണിസ്റ്റ് അല്ലെങ്കില്‍പോലും ആണെന്നു എന്ന് ആരോപിച്ച് എതിരാാളികളെ ഉപദ്രവിക്കുക, ഇതായിരുന്ന മക്കാർത്തിയുടെെ പദ്ധതി.ഇതിനെ തുടർന്ന് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് കുടിലബുദ്ധികൾ രക്ഷപ്പെടുകയും, ലിബറല്‍ വക്താക്കള്‍ ഇരയാക്കപ്പെടുകയും ചെയ്തു. ഇക്കാരണം കൊണ്ട് സോവിയറ്റ് യൂണിയന്‍ നടത്തിയ കുടില പ്രവര്‍ത്തികളുടെ ആഴവും, പരപ്പും മനസ്സിലാക്കുന്നതില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടായി. അങ്ങനെ മക്കാര്‍ത്തിയും മറ്റ് കമ്മ്യൂണിസ്റ്റ് വിരുദ്ധരും തങ്ങളറിയാത്ത വിധത്തില്‍ കെ‌ജി‌ബി യുടെ ശീതയുദ്ധത്തിലെ ഗൂഡാലോചകരും, സൈദ്ധാന്തികരുമായി മാറി. 1964ല്‍ ക്രൂഷ്ചെവിന് പകരം ലിയോനിട് ബ്രഷ്നേവ് സ്ഥാനമേറ്റെങ്കിലും മൂന്നാം ലോകത്തില്‍ ശീതയുദ്ധം വിജയിക്കാനാകുമെന്ന തന്ത്രം കേന്ദ്രീകരിച്ചായിരുന്നു, റഷ്യയുടെ വിദേശകാര്യ നയങ്ങളെ കൂടുതൽ ബലപ്പെടുത്തിയത്. സോഷ്യലിസവും, ക്യാപ്പിറ്റലിസവും തമ്മിലുള്ള യുദ്ധം ജയിക്കാനാവുന്ന വേദി മൂന്നാം ലോകരാഷ്ട്രങ്ങളിലാണെന്ന് പിന്നീട് കെ‌ജി‌ബി യുടെ മേധാവിയായ റഷ്യന്‍ രഹസന്വേഷണ ഉദ്യോഗസ്ഥൻ നികോളായി നോവു വ്യക്തമാക്കുകയുണ്ടായി. വര്‍ഗ്ഗ സമരത്തിന്‍റെ ഭാഗമായി രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങളെ കേന്ദ്രീകരിച്ചു ചാരപ്രവർത്തനങ്ങൾ തുടങ്ങി. അതിന്‍റെ ഫലമായി ശീതയുദ്ധം ചാരയുദ്ധമായി പരിണമിച്ചു. ആര് വിജയിക്കും, ആര് നിലംപരിശാകും. രണ്ടു ലോകശക്തികള്‍ തമ്മില്‍ നേര്‍ക്ക് നേര്‍ മുട്ടാതെ തങ്ങളുടെ മേധാവിത്വം വിളിച്ചറിയിക്കാനുള്ള പുറപ്പാടിലാണ്.

Comments

Popular posts from this blog

കിഴക്കൻ ചേരി

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കിഴക്കന്‍ മധ്യ യൂറോപ്പിലെ സോവിയറ്റ് ചേരിയിലുള്ള രാഷ്ട്രങ്ങളെ തങ്ങളുടെ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിലേക്ക് കൂട്ടിചേർത്തു റഷ്യ കൂടുതൽ ശക്തി പ്രാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അവര്‍ മൂന്നാം ലോകരാഷ്ട്രങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ തുടങ്ങി. സാമ്രാജിത്വ രാജ്യങ്ങളുടെ ചേരിയിലെ നേതൃസ്ഥാനത്തുള്ള അമേരിക്കക്കെതിരെ ചാരവൃത്തിയും നിരീക്ഷണവും ശക്തമാക്കാന്‍ സോവിയറ്റ് ഭരണകൂടം ശീതയുദ്ധത്തിന് നാന്ദികുറിച്ചുകൊണ്ടു തീരുമാനമെടുത്തു. സ്റ്റാലിന്‍റെ കണ്ണില്‍ ലോകം രണ്ടു ചേരിയായി തിരിഞ്ഞു. മുതലാളിത്ത്വ രാജ്യങ്ങളും, കമ്മ്യുണിസ്റ്റ് രാജ്യങ്ങളും. ഇവര്‍ തമ്മില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും സ്റ്റാലിന്‍റെ ഭാവനയില്‍ സാധ്യമല്ലായിരുന്നു. മൂന്നാം ലോകരാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഇതര ദേശീയ പ്രസ്ഥാനങ്ങളെല്ലാം റഷ്യയെ സംബന്ധിച്ചിടത്തോളം ക്യാപിറ്റലിസ്റ്റ് മുന്നേറ്റങ്ങളായിരുന്നു. സ്റ്റാലിന്‍റെ ഭാഷയില്‍ ദേശീയവാദികളും സാമ്രാജിത്വവാദികളും വര്‍ഗ ശത്രുക്കളായിരുന്നു.  1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ കീഴില്‍ നിന്നും രാഷ്ട്ര