Skip to main content

സോവിയറ്റ് റഷ്യ -ചൈന പിളർപ്പ്

റഷ്യയെ ഏറ്റവും പ്രകോപിപ്പിച്ച ചൈനീസ് പ്രവര്‍ത്തി എന്തെന്നാല്‍ ലോക കമ്മ്യൂണിസത്തിന്‍റെ തലസ്ഥാനമായി ചൈന സ്വയം പ്രഖ്യാപിച്ചയും മറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളേയും, രാഷ്ട്രങ്ങളേയും ഏതുവിധേനയും തങ്ങളുടെ പക്ഷത്താക്കാന്‍ അവര്‍ നടത്തിയ പ്രവര്‍ത്തികളുമാണ്. ചൈനീസ് ആശീര്‍വാദത്തോടെ കംബോഡിയയിലെ ചോരക്കൊതിയനായ കമ്മ്യൂണിസ്റ്റ് ഏകാധിപതി പോള്‍ പോട്ട് നടത്തിയ കൂട്ടക്കുരുതിയെ റഷ്യ അപലപിക്കുന്നത് വരെയെത്തി കാര്യങ്ങള്‍. ഏഷ്യയിലെ ഏറ്റവും വലിയ ഭരണേതര കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ ജപ്പാനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് റഷ്യയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. അന്ന് വരെ കെ.ജി.ബിയോടു ചേര്‍ന്ന് നിന്ന ജപ്പാനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു സുപ്രഭാതത്തില്‍ ബദ്ധ ശത്രുവിന്‍റെ പക്ഷം ചേര്‍ന്നത് റഷ്യയുടെ രഹസ്യാന്വേഷണ പദ്ധതികളുടെയും പ്രവര്‍ത്തികളുടെയും നടുവൊടിച്ചു. ജപ്പാനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മോസ്കോ അനുകൂലപക്ഷം ഒരു ന്യൂനപക്ഷമായി തീര്‍ന്നു. റഷ്യന്‍ അനുകൂലികളെ കൈയ്യയച്ചു സഹായിക്കുന്നതില്‍ കെ.ജി.ബി ചാരന്മാര്‍ ഒരു വിമുഖതയും കാട്ടിയിരുന്നില്ല. ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാവോസേതുങ്ങിന്‍റെ ചായാചിത്രങ്ങള്‍ അനാച്ഛാദനം ചെയ്തത് റഷ്യയെ കൂടുതല്‍ അസ്വസ്ഥരാക്കി. ലോക കമ്മ്യൂണിസത്തിന്‍റെ മൊത്തക്കച്ചവടക്കാര്‍ എന്നുള്ള തങ്ങളുടെ സ്ഥാനം പോകുമോ എന്ന ആവലാതിയിലായിരുന്നു റഷ്യയിലെ നേതാക്കന്മാര്‍. അതിനെത്തുടര്‍ന്ന് മാവോസേതുങ്ങിന്‍റെ ആഫ്രിക്കയിലെ ചിത്രങ്ങള്‍ കരിയോയില്‍ ഒഴിച്ച് വികൃതമാക്കാന്‍ കെ.ജി.ബി യുടെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കി നടപ്പിലാക്കി. ഏഷ്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളില്‍ റഷ്യ ഏറ്റവും കൂടുതല്‍ അടുപ്പം സൂക്ഷിച്ചിരുന്നത് വടക്കന്‍ വിയറ്റ്നാമുമായിട്ടായിരുന്നു. 
വിയറ്റ്നാം യുദ്ധസമയത്ത് വടക്കിന് എല്ലാ വിധത്തിലുള്ള ആയുധങ്ങളും കൊടുത്തുവെന്ന് മാത്രമല്ല തെക്കന്‍ വിയറ്റ്നാമിലെ ഗറില്ലായുദ്ധപ്പോരാളികള്‍ക്ക് തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ സര്‍വ്വവിധ സൈനിക സൗകര്യങ്ങളും റഷ്യയുടെ നേതൃത്വത്തില്‍ നല്‍കിയിരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ വീരോചിതമായ ചെറുത്ത് നില്‍പ് നടത്താന്‍ തെക്ക് വിയറ്റ്കോംഗ് ഗറില്ലകള്‍ക്ക് പിന്തുണ നല്‍കുന്നതിലൂടെ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളുടെ മേല്‍നോട്ടത്തില്‍ പ്രശംസകള്‍ റഷ്യക്ക് നേടാനായി. റഷ്യയുടെ പിന്‍തുണയോടെ ദക്ഷിണ വിയറ്റ്നാമിലെ ദേശസ്നേഹികള്‍ സൈഗോണ്‍ ഭരണകൂടത്തിലെ അധികാരം കൈയ്യാളിയിരുന്ന ജനറലുകളെയും , ബ്യൂറോക്രാറ്റുകളെയും ഭൂവുടമകളെയും ശക്തമായി പ്രതിരോധിച്ചു. ക്യൂബയിലെ ഏകാധിപതിയായ ഫിഡല്‍ കാസ്ട്രോയെ മാറ്റി ജനാധിപത്യം സ്ഥാപിക്കാനായി അമേരിക്ക നടത്തിയ ഇടപെടലുകളേക്കാള്‍ മോശമായ പ്രവര്‍ത്തിയായി വിയറ്റ്നാമിലെ അമേരിക്കന്‍ ഇടപെടലിലെ റഷ്യ മുദ്രകുത്തി. വിയറ്റ്നാമിലെ അമേരിക്കന്‍ ഇടപെടലിനെ ലോകത്തിന്‍റെ മേല്‍ സാമ്രാജ്യത്ത്വത്തിന്‍റെ കടന്നുകയറ്റമായി വ്യാഖ്യാനിക്കപ്പെട്ടു. ഈ വാഖ്യാനത്തിന് മൂന്നാംലോകത്തില്‍ കാര്യമായ ശ്രോതാക്കള്‍ ഉണ്ടായിരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ കറത്ത കരങ്ങള്‍ ഏതുനിമിഷവും മൂന്നാം ലോകത്തെ ഞെരിച്ചമര്‍ത്തുമെന്ന് റഷ്യ പറഞ്ഞുപരത്തി.

Comments

Popular posts from this blog

മക്കാർത്തിസവും ശീതയുദ്ധവും

മൂന്നാം ലോകത്തിൽ ശീതയുദ്ധം ജയിക്കാനാവുമെന്ന വിശ്വാസവും സോവിയറ്റ് രഹസ്യാന്വേഷണത്തിന്‍റെ അജണ്ടയെ മാറ്റിമറിച്ചു. പക്ഷേ ഈ വസ്തുതയെക്കുറിച്ച് മിക്ക പാശ്ചാത്യ ചരിത്രകാരന്മാരും സൗകര്യപൂര്‍വമായ മൗനം പാലിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ചരിത്രകാരന്‍മാര്‍ ആരും തന്നെ കമ്മ്യൂണിസം സര്‍വ്വവ്യാപിയാക്കാനുള്ള സോവിയറ്റ് യൂണിയന്‍റെ കുടിലതന്ത്രങ്ങളെ പറ്റി പ്രതിപാദിച്ചിട്ടില്ല. പക്ഷേ തെളിവുകൾ എല്ലാം മറിച്ചാണ് സൂചനകൾ നൽകുന്നത്. ലോകത്തെ കമ്മ്യൂണിസത്തിന്‍റെ വരുത്തിയിലാക്കാന്‍ റഷ്യ നടത്തിയ പദ്ധതികളെ കുറിച്ച് പരസ്യമായി ആരും വെളിപ്പെടുത്തലുകൾ നടത്തിയില്ലെങ്കിലും അത്തരമൊരു പദ്ധതി 1961ല്‍ ഉണ്ടായിരുന്നുവെന്ന് കെ‌ജി‌ബി ഫയലുകള്‍ കാട്ടിത്തരുന്നു. ആ വര്‍ഷത്തെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പദ്ധതിയായിരുന്നു, അടിച്ചമര്‍ത്തപ്പെട്ട ജനവിമോചന സമരങ്ങളെ സാമൂഹിക പുരോഗതിയുടെ പ്രവണതകളായി വ്യാഖ്യാനിക്കുക, അതിനെ പ്രശംസിക്കുക എന്നുള്ളത്. ഈ പദ്ധതി ശിരസവാഹിച്ച അന്നത്തെ ആ ചോരത്തിളപ്പുള്ള കെ‌ജി‌ബി ചെയർമാൻ അലക്സാണ്ടര്‍ ഷെപിൻ ക്രൂരൂഷ്ചേവിൻ്റെറെ പിന്തുതുണയോ വിമോചന സമരങ്ങൾ നയിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ശക്തികളെ ഉപയോ

കിഴക്കൻ ചേരി

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കിഴക്കന്‍ മധ്യ യൂറോപ്പിലെ സോവിയറ്റ് ചേരിയിലുള്ള രാഷ്ട്രങ്ങളെ തങ്ങളുടെ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിലേക്ക് കൂട്ടിചേർത്തു റഷ്യ കൂടുതൽ ശക്തി പ്രാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അവര്‍ മൂന്നാം ലോകരാഷ്ട്രങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ തുടങ്ങി. സാമ്രാജിത്വ രാജ്യങ്ങളുടെ ചേരിയിലെ നേതൃസ്ഥാനത്തുള്ള അമേരിക്കക്കെതിരെ ചാരവൃത്തിയും നിരീക്ഷണവും ശക്തമാക്കാന്‍ സോവിയറ്റ് ഭരണകൂടം ശീതയുദ്ധത്തിന് നാന്ദികുറിച്ചുകൊണ്ടു തീരുമാനമെടുത്തു. സ്റ്റാലിന്‍റെ കണ്ണില്‍ ലോകം രണ്ടു ചേരിയായി തിരിഞ്ഞു. മുതലാളിത്ത്വ രാജ്യങ്ങളും, കമ്മ്യുണിസ്റ്റ് രാജ്യങ്ങളും. ഇവര്‍ തമ്മില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും സ്റ്റാലിന്‍റെ ഭാവനയില്‍ സാധ്യമല്ലായിരുന്നു. മൂന്നാം ലോകരാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഇതര ദേശീയ പ്രസ്ഥാനങ്ങളെല്ലാം റഷ്യയെ സംബന്ധിച്ചിടത്തോളം ക്യാപിറ്റലിസ്റ്റ് മുന്നേറ്റങ്ങളായിരുന്നു. സ്റ്റാലിന്‍റെ ഭാഷയില്‍ ദേശീയവാദികളും സാമ്രാജിത്വവാദികളും വര്‍ഗ ശത്രുക്കളായിരുന്നു.  1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ കീഴില്‍ നിന്നും രാഷ്ട്ര