Skip to main content

സാമ്രാജ്യത്വ വിരുദ്ധ മൂന്നാം ലോകം

ആദ്യത്തെ മനുഷ്യ നിര്‍മ്മിതമായ ഉപഗ്രഹം, സ്ഫുട്നിക് 1 ന്റെ വിജയകരമായ വിക്ഷേപണത്തിലൂടെ ആഗോളതലത്തില്‍ ഒരു പ്രകമ്പനം സൃഷ്ടിക്കാൻ സോവിയറ്റ് യൂണിയനിനായി . ആ സമയത്ത്  പ്രസിഡണ്ട് ആയിരുന്ന ഐസൻഹോവറിന്റെ നേതൃത്വത്തിലായിരുന്നു അമേരിക്ക.റഷ്യയൻ വിജയത്തെ തുടർന്ന് ലോകജനമനസ്സുകളില്‍ ഉണ്ടായ ഉന്‍മത്ത തരംഗത്തില്‍ അമേരിക്കയും ആടിയുലഞ്ഞു. ഇതിനെ തുടർന്ന് ചില അസ്വാരസ്യങ്ങള്‍ അമേരികന്‍ രാഷ്ട്രീയ ഭൂമിയില്‍ ഉടലെടുത്തു. മിഷിഗണ്‍ സംസ്ഥനത്തെ ഗവര്‍ണര്‍ ആയിരുന്ന മേണെന്‍ വില്യംസ് സോവിയറ്റ് നേട്ടത്തിനെ പോക്കിപ്പിടിച്ചുകൊണ്ടു അമേരിക്ക ഉറങ്ങുകയാണെന്ന് പ്രസംഗിച്ചു. 1958 ല്‍ ക്രൂഷ്ചേവ് അതിയായ സന്തോഷത്തോടെ തന്‍റെ സഹപ്രവര്‍ത്തകരോട് പറഞ്ഞു, സഖാക്കളെ ഇതില്‍ കൂടുതല്‍ എന്തു സന്തോഷമാണ് നമുക്ക് വേണ്ടത്. ഇത് സോവിയറ്റ് യൂണിയന്‍റെ വ്യവസായിക നേട്ടത്തിന്‍റെ പരമകോടിയാണ്. ലോകത്ത് ഏതെങ്കിലും ഒരു രാഷ്ട്രത്തിന് ഇത്തരത്തിലുള്ള ഒരു നേട്ടം സാധ്യമായിട്ടുണ്ടോ?
 
മൂന്നാം ലോക നേതാക്കന്മാരുടെ പുതിയ തലമുറയിപ്പെട്ടവരുടെ അമേരിക്കന്‍ സാമ്രാജ്യത്തിനും, മുന്‍ കൊളോണിയല്‍ യജമാനന്‍മാര്‍ക്കുമെതിരെയുള്ള ഉജ്ജ്വലമായ വാചാടോപത്തില്‍ ക്രൂഷ്ചേവും ആവേശഭരിതനായി. 1959 ല്‍ അമേരികന്‍ സന്ദര്‍ശത്തിനിടെ ന്യൂയോര്‍ക്കിള്‍ വെച്ചു നടന്ന ഒരു പൊതു സമ്മേളനത്തിനിടെ കൊളോണിയല്‍ അധിനിവേശത്തില്‍ നിന്നും സ്വാതന്ത്ര്യം കരസ്ഥമാക്കിയ പുതിയ രാഷ്ട്രങ്ങള്‍ക്ക് തന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഊഷ്മളമായ ആശംസകള്‍ നേര്‍ന്ന് കൊണ്ട് ക്രൂഷ്ചേവ് നടത്തിയ പ്രസംഗം സദസ്സിനെ ഒന്നാകെ ആവേശഭരിതരാക്കി. നിറഞ്ഞ കരഘോഷത്തോടുകൂടെയാണ് തിങ്ങി നിറഞ്ഞ സദസ്സ് ക്രൂഷ്ചേവിന്‍റെ പ്രസംഗം ആസ്വദിച്ചത്. അമേരിക്കന്‍ ജനത ഏത്തരത്തിലാണോ തങ്ങളുടെ സ്വാതന്ത്ര്യ പോരാട്ട നായകരായ തോമസ് ജെഫേര്‍സണിന്നെയും, ജോര്‍ജ് വാഷിംഗ്ടണിനെയും സ്മരിക്കുന്നത് അതേ രീതിയില്‍ ഇന്ത്യയിലെയും, അറബ് റിപ്പബ്ലിക്കുകളിലെയും, ഇറാക്ക്, ഘാന, ഗിനിയ, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങള്‍ തങ്ങളുടെ സ്വാതന്ത്ര്യ പോരാളികളെ മാനിക്കും എന്ന് ക്രൂഷ്ചേവ് അവിടെ പറഞ്ഞു. സ്വതന്ത്ര്യലബ്ധിക്ക് ശേഷം മൂന്നാം ലോകരാഷ്ട്രങ്ങളുടെ മേല്‍ സാമ്രാജ്യത്ത ശക്തികള്‍ നടത്തിപ്പോന്ന ചൂഷണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കാനും ക്രൂഷ്ചേവ് മടിച്ചില്ല. ആ രാജ്യങ്ങളിലെ ജനങ്ങള്‍ രാഷ്ട്രീയമായി സ്വതന്ത്രരായി എന്നാല്‍ സാമ്പത്തികമായി അവര്‍ ഇന്നും സാമ്രാജ്യത്വശക്തികളുടെ തടങ്കലിലാണെന്നും ക്രൂഷ്ചേവ് കൂട്ടിച്ചേര്‍ത്തു. ഈ രാഷ്ട്രങ്ങളിലെ പ്രകൃതി വിഭവങ്ങള്‍ ഇപ്പൊഴും സാമ്രാജ്യത്വ ശക്തികള്‍ നിര്‍ലോഭം ഊറ്റിയെടുക്കുന്നുവെന്നും മറ്റുമുള്ള ക്രൂഷ്ചേവിന്റെ അന്നത്തെ പ്രസംഗം മൂന്നാം ലോകരാജ്യത്തെ സാമ്രാജ്യത്വ വിരുദ്ധരായ പുതുതലമുറ നേതാക്കാന്‍മാരുടെ കാതുകളില്‍ വീണാ നദമായി അലയടിച്ചു. സാമ്രാജ്യത്വ ശക്തികള്‍ കൊള്ളയടിച്ച മുതല്‍ മൂന്നാം ലോകരാഷ്ട്രങ്ങള്‍ക്ക് തിരികെ കൊടുക്കണമെന്നുള്ള ക്രൂഷ്ചേവിന്റെ വാഗ്ധോരണിയില്‍ ഒട്ടുമിക്ക മൂന്നാം ലോക നേതാക്കന്മാരും മൂക്കും കുത്തി വീണു. ക്രൂഷ്ചേവ് നടത്തിയ സാമ്രാജ്യത്വ വിരുദ്ധ വാചകമടിയുടെ അലയൊലികള്‍ ബ്രിട്ടനിലെയും, അമേരിക്കയിലെയും ഭരണകൂടം കാര്യമായി എടുത്തില്ലെങ്കിലും, ജനങ്ങളുടെ ഇടയില്‍ വംശീയപരമായ ചിന്താഗതികളും മറ്റും ഊട്ടിയുറപ്പിക്കാന്‍ അതിനു കഴിഞ്ഞു. സാമ്രാജ്യത്വ ശക്തികള്‍ പിന്‍മാറിയെങ്കിലും വംശീയ ചേരിതിരിവ് ഒട്ടുമിക്ക ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും ഉണ്ടായിരുന്നു. കറുത്തവര്‍ക്ക് പ്രവേനമില്ല എന്ന ബോര്‍ഡ് പല സ്വതന്ത്ര ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും യഥേഷ്ടം കണ്ടത് ജനമനസ്സുകളില്‍ വംശീയത ആളിക്കത്തിക്കാന്‍ റഷ്യയുടെ ഇടപെടലിനെത്തുടർന്നിടയാക്കി.

Comments

Popular posts from this blog

മക്കാർത്തിസവും ശീതയുദ്ധവും

മൂന്നാം ലോകത്തിൽ ശീതയുദ്ധം ജയിക്കാനാവുമെന്ന വിശ്വാസവും സോവിയറ്റ് രഹസ്യാന്വേഷണത്തിന്‍റെ അജണ്ടയെ മാറ്റിമറിച്ചു. പക്ഷേ ഈ വസ്തുതയെക്കുറിച്ച് മിക്ക പാശ്ചാത്യ ചരിത്രകാരന്മാരും സൗകര്യപൂര്‍വമായ മൗനം പാലിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ചരിത്രകാരന്‍മാര്‍ ആരും തന്നെ കമ്മ്യൂണിസം സര്‍വ്വവ്യാപിയാക്കാനുള്ള സോവിയറ്റ് യൂണിയന്‍റെ കുടിലതന്ത്രങ്ങളെ പറ്റി പ്രതിപാദിച്ചിട്ടില്ല. പക്ഷേ തെളിവുകൾ എല്ലാം മറിച്ചാണ് സൂചനകൾ നൽകുന്നത്. ലോകത്തെ കമ്മ്യൂണിസത്തിന്‍റെ വരുത്തിയിലാക്കാന്‍ റഷ്യ നടത്തിയ പദ്ധതികളെ കുറിച്ച് പരസ്യമായി ആരും വെളിപ്പെടുത്തലുകൾ നടത്തിയില്ലെങ്കിലും അത്തരമൊരു പദ്ധതി 1961ല്‍ ഉണ്ടായിരുന്നുവെന്ന് കെ‌ജി‌ബി ഫയലുകള്‍ കാട്ടിത്തരുന്നു. ആ വര്‍ഷത്തെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പദ്ധതിയായിരുന്നു, അടിച്ചമര്‍ത്തപ്പെട്ട ജനവിമോചന സമരങ്ങളെ സാമൂഹിക പുരോഗതിയുടെ പ്രവണതകളായി വ്യാഖ്യാനിക്കുക, അതിനെ പ്രശംസിക്കുക എന്നുള്ളത്. ഈ പദ്ധതി ശിരസവാഹിച്ച അന്നത്തെ ആ ചോരത്തിളപ്പുള്ള കെ‌ജി‌ബി ചെയർമാൻ അലക്സാണ്ടര്‍ ഷെപിൻ ക്രൂരൂഷ്ചേവിൻ്റെറെ പിന്തുതുണയോ വിമോചന സമരങ്ങൾ നയിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ശക്തികളെ ഉപയോ

കിഴക്കൻ ചേരി

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കിഴക്കന്‍ മധ്യ യൂറോപ്പിലെ സോവിയറ്റ് ചേരിയിലുള്ള രാഷ്ട്രങ്ങളെ തങ്ങളുടെ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിലേക്ക് കൂട്ടിചേർത്തു റഷ്യ കൂടുതൽ ശക്തി പ്രാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അവര്‍ മൂന്നാം ലോകരാഷ്ട്രങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ തുടങ്ങി. സാമ്രാജിത്വ രാജ്യങ്ങളുടെ ചേരിയിലെ നേതൃസ്ഥാനത്തുള്ള അമേരിക്കക്കെതിരെ ചാരവൃത്തിയും നിരീക്ഷണവും ശക്തമാക്കാന്‍ സോവിയറ്റ് ഭരണകൂടം ശീതയുദ്ധത്തിന് നാന്ദികുറിച്ചുകൊണ്ടു തീരുമാനമെടുത്തു. സ്റ്റാലിന്‍റെ കണ്ണില്‍ ലോകം രണ്ടു ചേരിയായി തിരിഞ്ഞു. മുതലാളിത്ത്വ രാജ്യങ്ങളും, കമ്മ്യുണിസ്റ്റ് രാജ്യങ്ങളും. ഇവര്‍ തമ്മില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും സ്റ്റാലിന്‍റെ ഭാവനയില്‍ സാധ്യമല്ലായിരുന്നു. മൂന്നാം ലോകരാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഇതര ദേശീയ പ്രസ്ഥാനങ്ങളെല്ലാം റഷ്യയെ സംബന്ധിച്ചിടത്തോളം ക്യാപിറ്റലിസ്റ്റ് മുന്നേറ്റങ്ങളായിരുന്നു. സ്റ്റാലിന്‍റെ ഭാഷയില്‍ ദേശീയവാദികളും സാമ്രാജിത്വവാദികളും വര്‍ഗ ശത്രുക്കളായിരുന്നു.  1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ കീഴില്‍ നിന്നും രാഷ്ട്ര