Skip to main content

സോവിയറ്റ് റഷ്യയുടെ തകർച്ച

പിന്നീട് കെ.ജി.ബി യുടെ ഉപമേധാവിയായി നിയമിതനായ വാഡിംകിര്‍പ്ചെങ്കോ പറയുന്നതെന്തെന്നാല്‍ ബ്രെഷ്നേവിന് അസ്വസ്ഥതയുണ്ടാക്കാന്‍ സാധ്യതയുള്ള പ്രതികൂലമായ റിപ്പോര്‍ട്ടുകള്‍ അയാള്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയെന്ന്. മൂന്നാം ലോക രാജ്യങ്ങളിലെ സോവിയറ്റ് നയത്തിന് കനത്ത തിരിച്ചടി നേരിട്ട സമയത്ത് സോവിയറ്റ് നയരൂപീകരണത്തില്‍ അവര്‍ കൈകൊണ്ട പരാജയങ്ങളെ മറച്ച് വെക്കാന്‍ അമേരിക്കയുടെ സാമ്രാജ്യത്വ ഗൂഡാലോചന എന്ന ഒരു പുതിയ പുകമറ സൃഷ്ടിച്ചുകൊണ്ട് തങ്ങളുടെ നില സുരക്ഷിതമാക്കാന്‍ വേണ്ടിയും രഹസ്യരേഖകള്‍ വിശകലനം ചെയ്തതിലെ പരാജയം പുറം ലോകമറിയാതിരിക്കാനും വിശകലന വിദഗ്ദര്‍ കിണഞ്ഞ് പരിശ്രമിച്ചു. ശീതയുദ്ധത്തിന്‍റെ അവസാനകാലത്ത് കെ.ജി.ബി യിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇപ്രകാരം പറഞ്ഞു. ഞങ്ങളുടെ മേലധികാരികാരികളെയും പാര്‍ട്ടിയിലെ ഉയര്‍ന്ന വ്യക്തികളെയും പ്രീതിപ്പെടുത്താന്‍ ഞങ്ങള്‍ കെട്ടുകഥകള്‍ ചമയ്ക്കുമായിരുന്നു. എല്ലാ പഴിയും അമേരിക്കയുടെമേല്‍ ചാര്‍ത്തിക്കൊടുക്കുക അങ്ങനെയാണേല്‍ എല്ലാം ശുഭം. ആന്ത്രപ്പോവ് കെ.ജി.ബിയുടെ മേധാവിയായിരുന്ന കാലത്ത് മൂന്നാം ലോകത്തെക്കുറിച്ചുള്ള യഥാര്‍ത്ഥബോധം കലര്‍ന്ന റിപ്പോര്‍ട്ടുകള്‍ ഉന്നതങ്ങളിലേക്ക് അവര്‍ അയച്ചു. ഉദാഹരണത്തിന് നാസറിന്‍റെ മരണത്തെത്തുടര്‍ന്ന് ഈജിപ്റ്റില്‍ സോവിയറ്റ് യൂണിയന്റെ സാധ്യതയെക്കുറിച്ചും, ചിലിയുടെ സാമ്പത്തിക തകര്‍ച്ചയെപ്പറ്റിയുമൊക്കെ. പക്ഷേ ഇതെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ നേതൃത്വത്തിന് സ്വീകാര്യമായ രീതിയില്‍ മിനുസ്സപ്പെടുത്തിയായിരുനനു തയ്യാറാക്കിയിരുന്നത്. കെ.ജി.ബി മേധാവികള്‍ ഏതെങ്കിലും രീതിയിലുള്ള കെട്ടുകഥകള്‍ തങ്ങളുടെ പാര്‍ട്ടി യജമാനന്‍മാര്‍ക്ക് വേണ്ടി ഉണ്ടാക്കുകയാണെങ്കില്‍ അനുസരണയുള്ള നായ്കുട്ടികളെപ്പോലെ കീഴുദ്വോഗസ്ഥന്‍ അതിന് തലകുലുക്കുകയായിരുന്നു. അതിന്‍റെ ഉദാഹരണമാണ് റോണാള്‍ഡ് റീഗന്‍റെ നേതൃത്വത്തില്‍ അമേരിക്ക റഷ്യയുടെ മേല്‍ ആണവആയുധം പ്രയോഗിക്കുമെന്നുള്ള നുണ രഹസ്യരേഖയെന്നും പറഞ്ഞ് കൃത്യമായി നിര്‍മ്മിച്ച് ഭരണാധികാരികള്‍ക്ക് നല്‍കിയ സംഭവം. 
ഇതുപോലെ രാഷ്ട്രീയ നേതൃത്വത്തിന്‍റെ പ്രീതിപിടിച്ചുപറ്റുന്നതിനുവേണ്ടി ധാരാളം പ്രവൃത്തികള്‍ കെ.ജി.ബി മേധാവികള്‍ ചെയ്തിട്ടുണ്ടെങ്കിലും മൂന്നാം ലോകത്തെക്കുറിച്ച് അവര്‍ക്കുണ്ടായിരുന്ന ശുപാപ്തി വിശ്വാസം ഏറെക്കുറെ ശരിയായിരുന്നു. ശീതയുദ്ധം ഏതുവിധേനയും മൂന്നാംലോക രാജ്യങ്ങളെ മുന്‍നിര്‍ത്തി വിജയിക്കാനാകുമെന്നുള്ള അവരുടെ വിശ്വാസം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്നു. വാട്ടര്‍ഗേറ്റ് കുംഭകോണത്തെത്തുടര്‍ന്നും, ഇന്‍ഡോ ചൈനാ മേഖലയിലെ തിരിച്ചടികളെത്തുടര്‍ന്നും അമേരിക്ക അല്‍പ്പം പിന്നോക്കം പോയത് സാമ്രാജ്യവിരുദ്ധ പോരാട്ടത്തിലെ ഒരു നാഴികകല്ലായി കെ.ജി.ബി കണക്കുകൂട്ടി. മറിച്ചായിരുന്നുവെങ്കില്‍ അങ്കോളയിലെ ക്യൂബന്‍ ഇടപെടലിനും എത്യോപ്യയിലെ സോവിയറ്റ് ഇടപെടലിനും സാധിക്കുമായിരുന്നില്ല. അമേരിക്ക രാഷ്ട്രീയ പ്രതിസന്ധികളില്‍ ആടിയുലഞ്ഞ നാളുകള്‍ റഷ്യ മുന്നേറ്റത്തിന്‍റെ നാളുകളായി കണക്കുകൂട്ടി. ഇത്തരത്തിലൊരു മൂഢസ്വപ്നത്തിലായിരുന്നു റഷ്യന്‍ നേതൃത്വം. പക്ഷേ തങ്ങളുടെ സാമ്പത്തിക നയങ്ങള്‍ വരുത്തിവച്ച് വലിയ പ്രശ്നങ്ങള്‍ സൗകര്യപൂര്‍വ്വം വിസ്മരിക്കാന്‍ ശ്രമിച്ചു. അമേരിക്ക വിയറ്റ്നാമില്‍ നിന്നും പിന്‍വാങ്ങിയ സംഭവം കമ്മ്യൂണിസത്തിന്‍റെ വിജയമായി തെറ്റിദ്ധരിച്ച് റഷ്യ ആഘോഷിച്ചപ്പോള്‍ തങ്ങളുടെ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുതുടങ്ങുകയായിരുന്നു എന്ന സത്യം അവര്‍ കണ്ടെത്തിയില്ല അഥവാ കണ്ടെത്താന്‍ ശ്രമിച്ചില്ല. അമേരിക്കയുടെ നഷ്ടം പിന്നീട് പരിശോധിക്കുമ്പോള്‍ നഷ്ടമല്ലെന്നും നേട്ടമായിരുന്നുവെന്നും നമുക്ക് മനസ്സിലാക്കാം. പക്ഷേ റഷ്യയുടെ കാര്യത്തിലങ്ങനെയല്ലായിരുന്നു. അവര്‍ തകര്‍ന്ന് തരിപ്പണമായി.

Comments

Popular posts from this blog

മക്കാർത്തിസവും ശീതയുദ്ധവും

മൂന്നാം ലോകത്തിൽ ശീതയുദ്ധം ജയിക്കാനാവുമെന്ന വിശ്വാസവും സോവിയറ്റ് രഹസ്യാന്വേഷണത്തിന്‍റെ അജണ്ടയെ മാറ്റിമറിച്ചു. പക്ഷേ ഈ വസ്തുതയെക്കുറിച്ച് മിക്ക പാശ്ചാത്യ ചരിത്രകാരന്മാരും സൗകര്യപൂര്‍വമായ മൗനം പാലിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ചരിത്രകാരന്‍മാര്‍ ആരും തന്നെ കമ്മ്യൂണിസം സര്‍വ്വവ്യാപിയാക്കാനുള്ള സോവിയറ്റ് യൂണിയന്‍റെ കുടിലതന്ത്രങ്ങളെ പറ്റി പ്രതിപാദിച്ചിട്ടില്ല. പക്ഷേ തെളിവുകൾ എല്ലാം മറിച്ചാണ് സൂചനകൾ നൽകുന്നത്. ലോകത്തെ കമ്മ്യൂണിസത്തിന്‍റെ വരുത്തിയിലാക്കാന്‍ റഷ്യ നടത്തിയ പദ്ധതികളെ കുറിച്ച് പരസ്യമായി ആരും വെളിപ്പെടുത്തലുകൾ നടത്തിയില്ലെങ്കിലും അത്തരമൊരു പദ്ധതി 1961ല്‍ ഉണ്ടായിരുന്നുവെന്ന് കെ‌ജി‌ബി ഫയലുകള്‍ കാട്ടിത്തരുന്നു. ആ വര്‍ഷത്തെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പദ്ധതിയായിരുന്നു, അടിച്ചമര്‍ത്തപ്പെട്ട ജനവിമോചന സമരങ്ങളെ സാമൂഹിക പുരോഗതിയുടെ പ്രവണതകളായി വ്യാഖ്യാനിക്കുക, അതിനെ പ്രശംസിക്കുക എന്നുള്ളത്. ഈ പദ്ധതി ശിരസവാഹിച്ച അന്നത്തെ ആ ചോരത്തിളപ്പുള്ള കെ‌ജി‌ബി ചെയർമാൻ അലക്സാണ്ടര്‍ ഷെപിൻ ക്രൂരൂഷ്ചേവിൻ്റെറെ പിന്തുതുണയോ വിമോചന സമരങ്ങൾ നയിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ശക്തികളെ ഉപയോ

കിഴക്കൻ ചേരി

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കിഴക്കന്‍ മധ്യ യൂറോപ്പിലെ സോവിയറ്റ് ചേരിയിലുള്ള രാഷ്ട്രങ്ങളെ തങ്ങളുടെ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിലേക്ക് കൂട്ടിചേർത്തു റഷ്യ കൂടുതൽ ശക്തി പ്രാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അവര്‍ മൂന്നാം ലോകരാഷ്ട്രങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ തുടങ്ങി. സാമ്രാജിത്വ രാജ്യങ്ങളുടെ ചേരിയിലെ നേതൃസ്ഥാനത്തുള്ള അമേരിക്കക്കെതിരെ ചാരവൃത്തിയും നിരീക്ഷണവും ശക്തമാക്കാന്‍ സോവിയറ്റ് ഭരണകൂടം ശീതയുദ്ധത്തിന് നാന്ദികുറിച്ചുകൊണ്ടു തീരുമാനമെടുത്തു. സ്റ്റാലിന്‍റെ കണ്ണില്‍ ലോകം രണ്ടു ചേരിയായി തിരിഞ്ഞു. മുതലാളിത്ത്വ രാജ്യങ്ങളും, കമ്മ്യുണിസ്റ്റ് രാജ്യങ്ങളും. ഇവര്‍ തമ്മില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും സ്റ്റാലിന്‍റെ ഭാവനയില്‍ സാധ്യമല്ലായിരുന്നു. മൂന്നാം ലോകരാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഇതര ദേശീയ പ്രസ്ഥാനങ്ങളെല്ലാം റഷ്യയെ സംബന്ധിച്ചിടത്തോളം ക്യാപിറ്റലിസ്റ്റ് മുന്നേറ്റങ്ങളായിരുന്നു. സ്റ്റാലിന്‍റെ ഭാഷയില്‍ ദേശീയവാദികളും സാമ്രാജിത്വവാദികളും വര്‍ഗ ശത്രുക്കളായിരുന്നു.  1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ കീഴില്‍ നിന്നും രാഷ്ട്ര