Skip to main content

കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികൾ

ആധുനിക സാമ്രാജ്യ ശക്തികളുടെ നിലനില്‍പ്പിനെയും, അവരുടെ കടന്നുകയറ്റത്തെയും വിശ്വസനീയമായ രീതിയിൽ വ്യാഖ്യാനിച്ച് അവതരിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികൾ മത്സരിക്കുകയായിരുന്നു. മാനവരാശിയുടെ മേല്‍ സാമ്രാജ്യ ശക്തികൾ നടത്തിയ ആധിപത്യത്തെ തുടര്‍ന്ന് ഭൂതകാലത്തും, വര്‍ത്തമാനകാലത്തും സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളില്‍ സംഭവിച്ച ഇല്ലാത്ത ദുരന്തത്തെക്കുറിച്ചും, അപചയത്തെക്കുറിച്ചും അവര്‍ വാചാലരായി. ശീതയുദ്ധക്കാലത്ത് സാമ്രാജ്യത്വത്തെകുറിച്ചും അതിന്‍റെ അപകടത്തെ കുറിച്ചും ഗൌരവകരമായ പഠനങ്ങൾ പാശ്ചാത്യ മാര്‍ക്സിസ്റ്റുകളെ അടിസ്ഥാനപ്പെടുത്തി സോവിയറ്റ് എഴുത്തുകാര്‍ വലിയ പ്രാധാന്യത്തോടെ നടത്തിയില്ലെങ്കിലും വിയറ്റ്നാം യുദ്ധത്തിന്‍റെ അവസാനത്തോടുകൂടി ഉരുത്തിരിഞ്ഞുവന്ന സാമ്രാജ്യത്വ വിരുദ്ധ മാനസികാവസ്ഥയും മറ്റും മുതലാക്കി മൂന്നാം ലോകത്ത് കെ.ജി.ബി ക്ക് സജീവമായ ഇടപെടലുകൾ നടത്താൻ വേണ്ടിയുള്ള ഫലഭൂയിഷ്ടമായ അടിത്തറ ഒരുക്കാൻ ഇടതു ബുദ്ധിജീവികള്‍ പിന്നീട് മത്സരിക്കുകയായിരുന്നു.
 
ഇതിനെത്തുടര്‍ന്നു ബ്രിട്ടീഷ് മാര്‍ക്സിസ്റ്റ് എഴുത്തുകാരനായ ബിൽ വാറൻ ഇങ്ങനെ പറഞ്ഞു. “പണപ്പെരുപ്പമൊഴികെയുള്ള മറ്റേതൊരു സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രശ് നത്തേക്കാളും കൂടുതല്‍ ശ്രദ്ധയും, വിഭവങ്ങളും ബൂര്‍ഷ്വ പ്രസാധകര്‍ സാമ്രാജ്യത്വ വിരുദ്ധ വിഷയങ്ങള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. സാമ്രാജ്യത്വത്തെ വിനാശകരമായ ഒരു പ്രവണതയാക്കി ചിത്രീകരികരിക്കുന്നതില്‍ മാര്‍ക്സിസ്റ്റ് ചിന്തകന്‍മാര്‍ക്കും, പ്രസിദ്ധീകരണങ്ങൾക്കും ഒരുപോലെ കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇതിനേക്കാള്‍ എന്തു വലിയ വിജയമാണ് മാനവരാശിയുടെ പുറത്ത് മാക്സിസ്റ്റ് ചിന്താഗതിക്ക് നേടിയെടുക്കാനുള്ളത്? മറ്റൊരു മേഖലയിലും മാനവരാശിയുടെ ചിന്തയെ ഇത്രമേൽ സ്വാധീനിക്കാന്‍, ആധിപത്യം പുലര്‍ത്താൻ മാര്‍ക്സിസ്റ്റ് ചിന്തകള്‍ക്ക് കഴിഞ്ഞിട്ടില്ല. വിയറ്റ്നാം യുദ്ധത്തിന്‍റെ അന്തിമഘട്ടത്തിൽ റഷ്യയും അമേരിക്കയുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുകയാണുണ്ടായത്. പക്ഷേ എല്ലാവരും നേരെ വിപരീതമായി ചിന്തിച്ച ഒരു സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന നിക്സണെ സംബന്ധിച്ചിടത്തോളം എത്രയും പെട്ടെന്ന് തന്നെ യുദ്ധം മൂലം അമേരിക്കക്ക് സംഭവിച്ച പ്രതിച്ഛായ മങ്ങൽ ഏതുവിധേനയും മെച്ചപ്പെടുത്തി എടുക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ പദ്ധതിയുടെ ഭാഗമായി നിക്സണ്‍ 1972 മെയ് മാസം മോസ്കോ സന്ദര്‍ശനം നടത്തി. ആദ്യമായി മോസ്കോ സന്ദര്‍ശിക്കുന്ന അമേരിക്കൻ പ്രസിഡണ്ട് എന്ന അപൂര്‍വ നേട്ടം അങ്ങനെ നിക്സണ്‍ സ്വന്തമാക്കി. സാള്‍ട്ട് കരാര്‍ പ്രകാരം മിസൈൽ ഉപയോഗം നിരോധിക്കുന്നതിനുള്ള സുപ്രധാന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. അതിനെ തുടര്‍ന്നു റഷ്യൻ പ്രസിഡണ്ടായിരുന്ന ബ്രഷ്നേവ് അമേരിക്ക സന്ദര്‍ശിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശീതയുദ്ധത്തിന് ഏറെക്കുറെ ശമനം വരുത്താൻ അമേരിക്കക്ക് കഴിഞ്ഞു. ഇങ്ങനെയൊക്കെ ഉള്ള രീതിയിൽ കാര്യങ്ങള്‍ മുന്നോട്ട് നീങ്ങിയെങ്കിലും മൂന്നാം ലോകരാജ്യങ്ങളിലേക്കുള്ള റഷ്യയുടെ ഗൂഢ ഉദ്ദേശ്യപരമായ കണ്ണിന് ഒരു മാറ്റവും സംഭവിച്ചില്ല. അമേരിക്കയുമായി രമ്യതയിലെത്തിയെങ്കിലും ഏത് വിധേനയും ലോകത്തെ തങ്ങളുടെ വരുതിയില്‍ വരുത്തുക എന്ന് തന്നെയായിരുന്നു സോവിയറ്റ് റഷ്യയുടെ ലക്ഷ്യം. വാട്ടര്‍ഗേറ്റ് അഴിമതിയിൽ നിക്സണ്‍ ആടിയുലഞ്ഞു നില്‍ക്കുന്ന സമയത്ത് റഷ്യൻ പ്രസിഡണ്ടായിരുന്ന ബ്രഷ്നേവ് വ്യക്തിപരമായി നിക്സണ് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് എഴുതിയ കത്തിൽ തന്‍റെ പോളിറ്റ് ബ്യൂറോയിലെ ചില നേതാക്കന്മാരെ പേരെടുത്ത് വിമര്‍ശിക്കാനും മടിച്ചില്ല.

Comments

Popular posts from this blog

മക്കാർത്തിസവും ശീതയുദ്ധവും

മൂന്നാം ലോകത്തിൽ ശീതയുദ്ധം ജയിക്കാനാവുമെന്ന വിശ്വാസവും സോവിയറ്റ് രഹസ്യാന്വേഷണത്തിന്‍റെ അജണ്ടയെ മാറ്റിമറിച്ചു. പക്ഷേ ഈ വസ്തുതയെക്കുറിച്ച് മിക്ക പാശ്ചാത്യ ചരിത്രകാരന്മാരും സൗകര്യപൂര്‍വമായ മൗനം പാലിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ചരിത്രകാരന്‍മാര്‍ ആരും തന്നെ കമ്മ്യൂണിസം സര്‍വ്വവ്യാപിയാക്കാനുള്ള സോവിയറ്റ് യൂണിയന്‍റെ കുടിലതന്ത്രങ്ങളെ പറ്റി പ്രതിപാദിച്ചിട്ടില്ല. പക്ഷേ തെളിവുകൾ എല്ലാം മറിച്ചാണ് സൂചനകൾ നൽകുന്നത്. ലോകത്തെ കമ്മ്യൂണിസത്തിന്‍റെ വരുത്തിയിലാക്കാന്‍ റഷ്യ നടത്തിയ പദ്ധതികളെ കുറിച്ച് പരസ്യമായി ആരും വെളിപ്പെടുത്തലുകൾ നടത്തിയില്ലെങ്കിലും അത്തരമൊരു പദ്ധതി 1961ല്‍ ഉണ്ടായിരുന്നുവെന്ന് കെ‌ജി‌ബി ഫയലുകള്‍ കാട്ടിത്തരുന്നു. ആ വര്‍ഷത്തെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പദ്ധതിയായിരുന്നു, അടിച്ചമര്‍ത്തപ്പെട്ട ജനവിമോചന സമരങ്ങളെ സാമൂഹിക പുരോഗതിയുടെ പ്രവണതകളായി വ്യാഖ്യാനിക്കുക, അതിനെ പ്രശംസിക്കുക എന്നുള്ളത്. ഈ പദ്ധതി ശിരസവാഹിച്ച അന്നത്തെ ആ ചോരത്തിളപ്പുള്ള കെ‌ജി‌ബി ചെയർമാൻ അലക്സാണ്ടര്‍ ഷെപിൻ ക്രൂരൂഷ്ചേവിൻ്റെറെ പിന്തുതുണയോ വിമോചന സമരങ്ങൾ നയിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ശക്തികളെ ഉപയോ

കിഴക്കൻ ചേരി

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കിഴക്കന്‍ മധ്യ യൂറോപ്പിലെ സോവിയറ്റ് ചേരിയിലുള്ള രാഷ്ട്രങ്ങളെ തങ്ങളുടെ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിലേക്ക് കൂട്ടിചേർത്തു റഷ്യ കൂടുതൽ ശക്തി പ്രാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അവര്‍ മൂന്നാം ലോകരാഷ്ട്രങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ തുടങ്ങി. സാമ്രാജിത്വ രാജ്യങ്ങളുടെ ചേരിയിലെ നേതൃസ്ഥാനത്തുള്ള അമേരിക്കക്കെതിരെ ചാരവൃത്തിയും നിരീക്ഷണവും ശക്തമാക്കാന്‍ സോവിയറ്റ് ഭരണകൂടം ശീതയുദ്ധത്തിന് നാന്ദികുറിച്ചുകൊണ്ടു തീരുമാനമെടുത്തു. സ്റ്റാലിന്‍റെ കണ്ണില്‍ ലോകം രണ്ടു ചേരിയായി തിരിഞ്ഞു. മുതലാളിത്ത്വ രാജ്യങ്ങളും, കമ്മ്യുണിസ്റ്റ് രാജ്യങ്ങളും. ഇവര്‍ തമ്മില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും സ്റ്റാലിന്‍റെ ഭാവനയില്‍ സാധ്യമല്ലായിരുന്നു. മൂന്നാം ലോകരാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഇതര ദേശീയ പ്രസ്ഥാനങ്ങളെല്ലാം റഷ്യയെ സംബന്ധിച്ചിടത്തോളം ക്യാപിറ്റലിസ്റ്റ് മുന്നേറ്റങ്ങളായിരുന്നു. സ്റ്റാലിന്‍റെ ഭാഷയില്‍ ദേശീയവാദികളും സാമ്രാജിത്വവാദികളും വര്‍ഗ ശത്രുക്കളായിരുന്നു.  1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ കീഴില്‍ നിന്നും രാഷ്ട്ര