Skip to main content

Posts

ഇന്ത്യയെന്നാൽ ഇന്ദിര

അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനായി തന്‍റെ ഏജന്‍റുമാര്‍ കാര്യമായ സ്വാധീനം ഇന്ദിരയുടെ മേല്‍ ചെലുത്തിയെന്ന് കെ.ജി.ബി ഡെല്‍ഹി മേധാവിയായിരുന്ന ലിയനോഡ് ഷെര്‍ബാഷിന്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി റഷ്യയിലേക്ക് അയച്ചു. വലത് പിന്തിരിപ്പന്‍ ശക്തികളുടെ ഗൂഢാലോചനക്കെതിരെ അതി ശക്തമായ നടപടി സ്വീകരിച്ച ഇന്ദിരയുടെ പ്രവര്‍ത്തിയെ സി.പി.ഐയുടെ കേന്ദ്ര നിര്‍വാഹക സമിതിയോഗം പ്രശംസിച്ചു. സി.ഐ.എയുടെ സഹായത്തോടെ ഇന്ത്യയില്‍ വലത് കക്ഷികള്‍ നടത്തിയ ഗൂഢാലോചനക്കെതിരെ നിര്‍ണായകമായ നിമിഷത്തില്‍ തന്നെയായിരുന്നു ഇന്ദിരയുടെ നടപടിയെന്ന് സി.പി.ഐ വിലയിരുത്തി. ഇതിന് വേണ്ടി അതിശക്തമായ പിന്തുണ അണിയറയില്‍ കെ.ജി.ബി നല്‍കിയിരുന്നു. 1977 ആഗസ്റ്റ് 14ന് ബംഗ്ലാദേശിലെ നേതാവ് ഷേഖ് മുജിബുര്‍ റെഹ്മാനെയും കുടുബാംഗങ്ങളെയും പട്ടാളം വധിക്കുകയുണ്ടായി. പിന്നീട് പട്ടാളം ബംഗ്ലാദേശിലെ ഭരണം ഏറ്റെടുക്കുകയും ചെയ്തു. ഈ സംഭവവും സി.ഐ.എയുടെ ഗൂഢാലോചനയുടെ ഫലമാണെന്ന് ഇന്ദിരയെ വിശ്വസിപ്പിക്കാന്‍ കെ.ജി.ബിക്ക് കഴിഞ്ഞു. സോവിയറ്റ് നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യയെന്നാല്‍ ഇന്ദിരയായിരുന്നു. ഒരു രീതിയിലും പൊതുജന അഭിപ്രായത്തെ മാനിക്കേണ്ട കാര്യം ...

അടിയന്തരവസ്ഥയ്ക്ക് കെജിബി നടത്തിയ ചാരടുവലി

1974 ഒക്ടോബറില്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ഹെന്‍റി കിസിഞ്ചര്‍ ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായി. ഇത് കെ.ജി.ബിക്ക് ഒരു സുവര്‍ണ അവസരമായി വീണു കിട്ടി . സി.ഐ.എയെപ്പറ്റി നിറം പിടിപ്പിച്ച നുണകള്‍ കൂടുതല്‍ പ്രചരിപ്പിക്കുന്ന തിരക്കിലായിരുന്നു ഈ സമയം കെ.ജി.ബി. വ്യാജരേഖകള്‍ ചമച്ച് ഇല്ലാത്ത ഗൂഢപദ്ധതിയെക്കുറിച്ചുള്ള രേഖകള്‍ പ്രധാന മന്ത്രിക്കും മറ്റ് പ്രമുഖര്‍ക്കും കാഴ്ചവക്കുന്നതിലായിരുന്നു കെ.ജി.ബിയുടെ ശ്രദ്ധ. ഇത്തരത്തില്‍ 70ഓളം ലേഖനങ്ങള്‍ വിവിധ പത്രമാധ്യമങ്ങളിലൂടെ സി.ഐ.എയെ താറടിക്കാനായി കെ.ജി.ബി കെട്ടിചമച്ചു പുറത്തിറക്കി. ഇന്ദിര കിസിഞ്ചറുമായി നടത്തിയ കൂടിക്കാഴ്ചക്കിടയില്‍ സി.ഐ.എയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ചോദിക്കന്നതുവരെയെത്തി കാര്യങ്ങള്‍. അത്രത്തോളം നുണക്കഥകള്‍ കെ.ജി.ബി പടച്ചുവിട്ടിരുന്നതായി നമുക്ക് മനസിലാക്കാം. 1975 ഏപ്രില്‍ 28ന് സി.ഐ.എക്ക് എതിരെ കൂടുതല്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിനായി കെ.ജി.ബി മേധാവിയായിരുന്ന ആന്ത്രാപ്പോവ് ഡല്‍ഹി റസിഡന്‍സിക്ക് അനുമതി നല്‍കുകയുണ്ടായി. പദ്ധതി പ്രകാരം സി.ഐ.എ ഉദ്യോഗസ്ഥര്‍ക്ക് എതിരായി വ്യാജമായി നിര്‍മ്മിച്ച 16കെട്ട് രേഖകള്‍ 3 മാധ്യമങ...

സിഐഎയുടെ പക്കൽ നിന്നും കാശ് വാങ്ങിയ ഇന്ദിര

കെ.ജി.ബിയുടെ ചരിത്ര പ്രസിദ്ധമായ ഒരു വിജയ പദ്ധതിയായി അവര്‍ എടുത്തുകാട്ടിയിരുന്നത് സി.ഐ.എ നടത്തുന്ന ഇല്ലാത്ത ഗൂഢാലോചനയെപ്പറ്റിയായിരുന്നു. ഇന്ദിരയുടെ സര്‍ക്കാരിനെ പുറത്താക്കാന്‍ സി.ഐ.എ സജീവമായി ശ്രമിക്കുന്നു എന്ന് കെ.ജി.ബി പറഞ്ഞുപരത്തി. അതിനുവേണ്ടി വ്യാജരേഖകളും ചമച്ചു. 1973 നവംബറില്‍ ഡല്‍ഹിയില്‍ നടന്ന ഒരു വിരുന്നില്‍ പങ്കെടുക്കുകയായിരുന്ന ഫിഡിന്‍ കാസ്ട്രോയോട് ഇക്കാര്യം ഇന്ദിര തുറന്നു പറഞ്ഞിരുന്നു." ചിലിയിലെ സാല്‍വഡോര്‍ അലണ്ടേയെപ്പുറത്താക്കിയപ്പോലെ എന്നെയും പുറത്താക്കാന്‍ സി.ഐ.എ ശ്രമിക്കുന്നു. ചിലിക്ക് സമാനമായ രീതിയില്‍ ഇവിടെയും സി.ഐ.എ പദ്ധതികള്‍ നടത്തുന്നു എന്നെ ഉന്‍മൂലനം ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം."ഇന്ദിരയുടെ ഭയത്തിന് ആക്കം കൂട്ടാനായി അലെണ്ടേയ്ക്ക് സംഭവിച്ചത് നിങ്ങള്‍ക്കും സംഭവിച്ചേക്കാമെന്ന് കാസ്ട്രോ ഇടയ്ക്ക് ഇന്ദിരയോട് പറയുന്നുണ്ടായിരുന്നു. "അഗസ്റ്റോ പിനോച്ചിനെ സഹായിച്ച അതേ സി.ഐ.എ ഇവിടേയും നിങ്ങളെ വധിക്കും". കാസ്ട്രോ കൂട്ടിച്ചേര്‍ത്തു പക്ഷെ യഥാര്‍ത്ഥത്തില്‍ അലണ്ടേ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുള്ള വസ്തുത സൗകര്യപൂര്‍വ്വം കാസ്ട്രോ മറ...

ബ്രഷ്നേവിന്‍റെ 1973ലെ ഇന്ത്യ സന്ദര്‍ശനം

1973ല്‍ സോവിയറ്റ് റഷ്യന്‍ നേതാവ് ബ്രെഷ്നേവ് ഇന്ത്യ സന്ദര്‍ശിക്കാനായി പദ്ധതി തയ്യാറാക്കിയതിന്‍റെ ഭാഗമായി ഡല്‍ഹിയിലെ കെ.ജി.ബി റസിഡന്‍സിക്ക് ജോലിഭാരം കൂടുന്നു. ബ്രഷ്നേവിന്‍റെ ഇന്ത്യ സന്ദര്‍ശനം ഒരു ചരിത്ര സംഭവമാക്കി മാറ്റുന്നതിന്‍റെ ഭാഗമായി കെ.ജി.ബി മേധാവി ലിയോണിഡ് ഷെര്‍ബാഷിന്‍ അഹോരാത്രം പണിയെടുത്തു. ബ്രഷ്നേവിന് സമാനതകളില്ലാത്ത സ്വീകരണം ഇന്ത്യയില്‍ ലഭിക്കുന്നതിനായി കാണേണ്ടവരെ കാണാനും കൊടുക്കേണ്ടത് കൊടുക്കാനുമുള്ള നെട്ടോട്ടത്തിലായി ഷെര്‍ബാഷിന്‍ ലോകത്തിലെ ഏറ്റവും പ്രിയങ്കരനായ പ്രാസംഗികന്‍ എന്നുള്ള ഊതിപ്പെരുപ്പിച്ച മേലങ്കി ബ്രഷ്നേവിന് ചാര്‍ത്തികൊടുക്കാന്‍ മാധ്യമങ്ങളെയെല്ലാം കെ.ജി.ബി ചട്ടംകെട്ടി. സോവിയറ്റ് ചേരിയില്‍നിന്നും പുറത്തേക്കുള്ള യാത്രയില്‍ ബ്രഷ്നേവിന് വേണ്ടുന്ന മാധ്യമ ശ്രദ്ധ നേടികൊടുക്കേണ്ടത് കെ.ജി.ബിയുടെ കടമയായിരുന്നു. ബ്രഷ്നേവിന്‍റെ പ്രസംഗത്തിന് ആവശ്യത്തിനും അല്ലാതെയും നിര്‍ത്താതെ കരഘോഷം നടത്തുന്ന ജനതയായിരുന്നു റഷ്യയിലുള്ളത്. പക്ഷെ ഇന്ത്യയിലെ ജനത അങ്ങനെയായിരുന്ന ദീര്‍ഘ പ്രഭാഷണങ്ങളോട് സ്വതവേ താല്‍പര്യം കുറവായിരുന്നു ഇന്ത്യക്കാര്‍ക്ക്. കെ.ജി.ബിയെ സംബന്ധിച്ചിടത്തോളം ഇതൊരു...

1971 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോൺഗ്രസിന് സോവിയറ്റ് റഷ്യ ധനസഹായം നൽകി

കെ.ജി.ബിയുടെ അടുപ്പക്കാരില്‍ പ്രധാനിയായിരുന്നു NOK എന്ന രഹസ്യനാമമുള്ള പത്ര പ്രവര്‍ത്തകന്‍. കെ.ജി.ബിയുടെ നിര്‍ദ്ദേ പ്രകാരം റഷ്യക്ക് ആനുകൂലമായ വാര്‍ത്തകള്‍ നിരന്തരം പത്രങ്ങളിലൂടെ അച്ചടിപ്പിക്കുന്ന ജോലിയായിരുന്നു NOK നടത്തിയിരുന്നത്. ഇന്ദിരയുടെ ഓഫിസിനെപ്പറ്റിയും അവരുടെ ജീവനക്കാരെപ്പറ്റിയും നിരന്തരം വിവരങ്ങള്‍ NOK കെ.ജി.ബിക്ക് കൈമാറികൊണ്ടിരുന്നു. 1980ല്‍ NOK യുടെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് കെ.ജി.ബി അയാളുമായുള്ള ബന്ധം വിച്ചേദിക്കുകയുണ്ടായി. മാധ്യമങ്ങളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തി അതിലൂടെ ഇന്ദിരയുടെ തങ്ങളുടെ പ്രത്യേയശാസ്ത്രപരമായ വരിയില്‍ പ്രതിജ്ഞബദ്ധയാക്കുന്നതില്‍ ഇടതുപക്ഷം സദാ ജാഗരൂക രായിരിക്കുകയും അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. സോവിയറ്റ് റഷ്യയുടെ ആശീര്‍വാദത്തോടുകൂടിപ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ഏറ്റവും അനുകൂലമായ അന്തരീക്ഷമായിരുന്നു 1966 മുതല്‍ 1986 വരെ ഇന്ത്യയില്‍. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട സംഘടനയായിരുന്നു വേള്‍ഡ് പീസ് കൗണ്‍സില്‍ (WPC). അതിന്‍റെ മേധാവിയായി പ്രവര്‍ത്തിച്ചിരിക്കുന്നത് ഇടത് പ്രവര്‍ത്തകനായ റോമേഷ് ചന്ദ്രയായിരുന്നു. 1960കളിലെ ലോകാക്രമ ത്തെക്ക...

KGB വാങ്ങിയ ഇന്ത്യൻ പത്രങ്ങൾ

BANKIR എന്ന രഹസ്യനാമമുള്ള സി.പിഐയുടെ സമുന്നതനായ ദേശീയ നേതാവിനായിരുന്നു കെ.ജി.ബി ഫണ്ടുകള്‍ കൈമാറി കൊണ്ടിരുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.ജി.ബി ഏജന്‍റുമാര്‍ സി.പി.ഐ ഓഫീസ് പല കാരണങ്ങള്‍ പറഞ്ഞ് സന്ദര്‍ശിക്കുമായിരുന്നു. ഇതില്‍ പ്രധാനമായിരുന്നു റഷ്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സി.പി.ഐ ഓഫീസ് പരിചയപ്പെടുത്തുക എന്ന ജോലി. ഈ ജോലിയുടെ മറവിൽ BANKIR റിന്‍റെ ഓഫീസില്‍ കെ.ജി.ബി ഉദ്യോഗസ്ഥര്‍ സ്ഥിരമായി പണം എത്തിക്കുമായിരുന്നു . ഇതുപോലെ കെ.ജി.ബിയില്‍ നിന്നും പണം കൈപ്പറ്റാന്‍ പല തന്ത്രങ്ങളും സി.പി.ഐ പയറ്റിയിരുന്നു. ഡല്‍ഹിയുടെ സമീപ പ്രദേശത്തുള്ള ഒരു തടാകത്തിലേക്ക് മീന്‍പിടിക്കാനെന്ന വ്യാജേന എത്തുന്ന കെ.ജി.ബി പ്രതിനിധികളും BANKIR ഉം പണം കൈമാറ്റം നടത്തിയിരുന്നു. ഇതിനായി അതി വിപുലമായ ആസൂത്രണം കെ.ജി.ബി നടത്തിയിരുന്നു. പണം കൈമാറ്റം നടക്കുന്ന ദിവസം രാവിലെ 6.30ന് തന്നെ കെ.ജി.ബി മേധാവി ഷെര്‍ബാഷിനും രണ്ടു കൂട്ടാളികളും ഡല്‍ഹിയില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയുള്ള തടാകക്കരയില്‍ എത്തിച്ചേരും. എട്ട് മണിയോട് കൂടി മീന്‍ പിടുത്തം തുടങ്ങുന്ന അവര്‍ 10.30ഓടെ അത് അവസാനിപ്പ...

സഞ്ജയ് ഗാന്ധി-ഇന്ത്യയുടെ ഹെൻ‌റി ഫോർഡ്

ഇന്ദിരയുടെ കാലത്ത് അഴിമതി സാർവർത്രികമായി. പ്രശസ്ത പത്രപ്രവര്‍ത്തകനും ഇന്ദിരയുടെ ജീവചരിത്രകാരനുമായ ഇന്ദര്‍ മല്‍ഹോത്ര ഇതിനെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. അഴിമതി എന്നുള്ളത് ഇന്ത്യക്കാര്‍ക്ക് പുതുമയല്ല. അത് സാര്‍വത്രികമാണ്. നിത്യ ജീവിതത്തിന്‍റെ ഭാഗവുമാണ്. ഇന്ത്യയിലെ പാവം ജനത വിശ്വസിച്ചിരുന്നതെന്തെന്നാല്‍ ഇന്ദിരയുടെ നേതൃത്വത്തില്‍ മെച്ചപ്പെട്ട അഴിമതി രഹിതമായ ഒരു സോഷ്യലിസ്റ്റ് ഭരണകൂടമായിരിക്കും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയെന്ന്. പഴയ കോണ്‍ഗ്രസിനേക്കാള്‍ ഇന്ദിരയുടെ സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് സത്യസന്ധത പുലര്‍ത്തുമെന്നുള്ള പാവം ഇന്ത്യക്കാരുടെ വിശ്വാസം തകര്‍ന്നു വീണു. കോണ്‍ഗ്രസിലെ നേതാക്കന്‍മാരെല്ലാം അതേസമയം ധനം അനധികൃതമായി സമ്പാദിക്കുന്നതില്‍ വ്യാപൃതരായിരുന്നു. തങ്ങളുടെ മുന്‍കാല സിന്‍റിക്കേറ്റ് നേതാക്കന്‍മാരുടെ വഴിയേ തന്നെ ഇന്ദിരയുടെ കാലത്തും കോണ്‍ഗ്രസുകാര്‍ അഴിമതിയില്‍ മുങ്ങിക്കുളിക്കുകയായിരുന്നു. സ്യൂട്ട്കേസ് നിറയെ നോട്ടുകള്‍ പ്രധാനമന്ത്രി ഇന്ദിരയുടെ വസതിയിലേക്ക് ദിനവും ദല്ലാളുമാര്‍ എത്തിച്ചുകൊണ്ടേയിരുന്നു. മുന്‍ സിന്‍റിക്കേറ്റംഗവും ശക്തനായ കമ്മ്യൂണിസ്റ്റ് വിരു...