Skip to main content

ഇന്ദിര എന്ന മൂകയായ പവ

1950കളില്‍ നെഹ്റുവിനെ സുഖിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു ഇന്ദിരയെ പ്രീണിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കെ.ജി.ബി നല്‍കിയിരുന്നത്. ഇന്ദിരക്ക് ശോഭനമായ ഒരു രാഷ്ട്രീയഭാവി ഉണ്ടാകുമെന്ന് കെ.ജി.ബി അന്ന് ചിന്തിച്ചിട്ടുണ്ടായിരുന്നില്ലന്ന് വേണം അനുമാനിക്കന്‍. കോണ്‍ഗ്രസും സി.പി.ഐയും വിചാരിച്ചപോലെ ഇന്ദിര ഒരിക്കലും പ്രധാനമന്ത്രിയാകുകയില്ല എന്ന ധാരണയായിരുന്നു കെ.ജി.ബിക്കും ഉണ്ടായിരുന്നത്. ആദ്യകാലത്ത് പാര്‍ലമെന്‍റില്‍ ഹാജരാകുന്ന വേളയില്‍ സ്വന്തമായി ചിന്തിക്കാനും സംസാരിക്കാനുമുള്ള ശേഷി ഇന്ദിരക്ക് കൈമുതല്‍ ഇല്ലായിരുന്നുവെന്ന് ശരീരഭാഷയില്‍ നിന്നും മനസ്സിലാക്കാന്‍ എളുപ്പത്തില്‍ സാധിക്കുമായിരുന്നു. ഒരു സോഷ്യലിസ്റ്റ് പാര്‍ലമെന്‍റ് അംഗം (റാം മനോഹര്‍ ലോഹ്യ). ഇന്ദിരയെ (ഡംബ്ഡോള്‍) ഊമയായ പാവയെന്ന് വിളിക്കുന്നതില്‍വരെയെത്തി കാര്യങ്ങള്‍. 1966ല്‍ റഷ്യ തങ്ങളുടെ പദ്ധതിയില്‍ ഒരു മാറ്റം വരുത്തുകയുണ്ടായി. സി.പി.ഐയെയും സി.പി.എം നെയും കൂട്ട്പിടിച്ച് രണ്ടുപേരും ചേര്‍ന്ന് നിന്ന് ഇന്ദിരയെയും കോണ്‍ഗ്രസിനെയും എതിര്‍ക്കുക എന്നുള്ളതായിരുന്നു. 1967ലെ തിരഞ്ഞെടുപ്പില്‍ സി.പി.ഐക്കും മറ്റ് ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും സാമ്പത്തിക സഹായം നല്‍കിയപോലെ കോണ്‍ഗ്രസിനുള്ളില്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കും കെ.ജി.ബി സഹായം നല്‍കുകയുണ്ടായി. മിട്രോഖിന്‍റെ ഫയലുകള്‍ അനുസരിച്ച് കെ.ജി.ബി അബാദ് എന്ന പേര് നല്‍കിയ കോണ്‍ഗ്രസ് മന്ത്രിയായിരുന്നു അവരെ സംബന്ധിച്ചിയത്തോളം ഏറ്റവും അടുപ്പക്കാരനും കൂടുതല്‍ സ്വാധീനിക്കാന്‍ കഴിയുന്നതുമായ വ്യക്തി. അമേരിക്കയുടെ പേരില്‍ രഹ്യരേഖകള്‍ എന്ന വ്യാജേന രേഖകൾ ഉണ്ടാക്കിയെടുക്കുകയായിരുന്നു കെ.ജി.ബിയുടെ പ്രധാന പണി. അതിനായി ന്യൂഡെല്‍ഹിയിലെ യു.എസ് എംബസിയിലെ ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലി ചെയ്തിരുന്ന ഒരു ഏജന്‍റിനെ (കോഡ്നെയിം മിഖായില്‍) കൊണ്ട് അമേരിക്കന്‍ രേഖകളുടെ മാതൃകയും ഉദ്യോഗസ്ഥരുടെ ഒപ്പിന്‍റെ പകര്‍പ്പും മറ്റുമൊക്കെ കെ.ജി.ബി ചോര്‍ത്തിയെടുത്തിരുന്നു. തങ്ങള്‍ക്ക് എതിരായി നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കന്‍മാരെ ഏത് രീതിയിലും തറ പറ്റിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നില്‍. കോണ്‍ഗ്രസിലെ ഏറ്റവും കടുത്ത കമ്മ്യൂണിസ്റ്റ് വിരോധിയായിരുന്ന എസ്.കെ. പട്ടീല്‍ എന്ന നേതാവിനെതിരെ സമാനമായ ഒരു വ്യാജരേഖ കെ.ജി.ബി ചമയ്ക്കുകയുണ്ടായി. പട്ടീലിന് പാകിസ്ഥാനുമായി അടുത്ത ബന്ധമുണ്ടെന്നും അമേരിക്കയുടെ പക്കല്‍ നിന്നും ധാരാളം പണം ലഭിക്കുന്നതായും മറ്റുമുള്ള വിവരങ്ങള്‍ ബോംബയിലെ യു. എസ് കൗണ്‍സില്‍ ജനറലിന്‍റെ പേരിലുള്ള വ്യാജ കത്ത് നിര്‍മ്മിച്ച് കെ.ജി.ബി പ്രചരിപ്പിക്കുകയുണ്ടായി. ഇത്തരത്തിലുള്ള പ്രചരണത്തേയും തുടര്‍ന്ന് പട്ടീല്‍ തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങുകയുണ്ടായി. സമാനമായ രേഖകള്‍ വലതുപക്ഷ പാര്‍ട്ടികള്‍ക്ക് എതിരെ നിര്‍മ്മിക്കാനും കെ.ജി.ബി മടിച്ചില്ല. ബ്രട്ടീഷ് ഹൈക്കമ്മീഷണറായിരുന്ന ജോണ്‍ ഫ്രീമാന്‍റെ പേരില്‍ ലണ്ടനിലേക്കുള്ള ടെലിഗ്രാം വ്യാജമായി നിര്‍മ്മിക്കപ്പെട്ടു. അതില്‍ പറയുന്നതെന്തെന്നാല്‍ ഇന്ത്യയിലെ വലതുപക്ഷ പാര്‍ട്ടികള്‍ക്ക് അമേരിക്ക ധനസഹായം നല്‍കുന്നുവെന്നയിരുന്നു. സമാനമായ രീതിയില്‍ വേറെയും വ്യാജരേഖകള്‍ കെ.ജി.ബി ഉണ്ടാക്കി വിതരണം ചെയ്യുകയുണ്ടായി. അതില്‍ എടുത്തു പറയേണ്ട ഒന്നാണ് ഇല്ലാത്ത ജൈവായുദ്ധങ്ങള്‍ അമേരിക്ക വിയറ്റനാമിലും തായ്വാനിലും പ്രയോഗിക്കുമെന്നുള്ള യു.എസ് ഓഫീസ് ഓഫ് നേവല്‍ റിസേര്‍ച്ചിന്‍റെ പേരിലുള്ള വ്യാജകത്ത്. അത്രക്ക് പ്രാധാന്യമല്ലാത്ത ബോംബഫ്രീ പ്രസ് ജേര്‍ണലിന്‍ അച്ചടിച്ചുവന്ന ഈ ഗൂഢാലോചന കത്ത് പിന്നീട് ലണ്ടന്‍ ടൈംസ് എന്ന പത്രം 1968 മാര്‍ച്ച് 7ന് പ്രസിദ്ധീകരിക്കുകയും തുടര്‍ന്ന് മോസ്കോ റേഡിയോവിലൂടെ എല്ലായിടത്തും കാട്ടുതീ പോലെ ആളി പടരുകയും ആയിരുന്നു. ഇതേ വ്യജവാര്‍ത്ത അടിസ്ഥാനമാക്കി ഇന്ത്യന്‍ വാരിക ബ്ളiറ്റ്സ് ഒരു വാര്‍ത്താപരമ്പര ചെയ്തു. “അമേരിക്ക ജൈവായുധം ഉപയോഗിച്ചതായി സമ്മതിച്ചു” എന്നായിരുന്നു ആ വ്യാജവാര്‍ത്തയുടെ തലക്കെട്ട്. യു. എസ് ഓഫീസ് ഓഫ് നേവല്‍ റിസേര്‍ച്ചിന്‍റെ പേരിലുള്ള ലെറ്റര്‍ പാഡും സീലും അതിന്‍റെ മേധാവിയുടെ ഒപ്പും വ്യാജമായി ഉണ്ടാക്കയായിരുന്നു കെ.ജി.ബി ജൈവയുദ്ധത്തെക്കുറിച്ചുള്ള ഇല്ലാത്ത വാര്‍ത്ത ഉണ്ടാക്കി വിട്ടത്. ഒരു ശാസ്ത്ര സിമ്പോസിയത്തിന്‍റെ ക്ഷണത്തില്‍ നിന്നായിരുന്നു വ്യാജരേഖ ഉണ്ടാക്കുന്നതിന് ആധാരമായ വിവരങ്ങള്‍ കെ.ജി.ബി തപ്പിയെടുത്തത്.

Comments

Popular posts from this blog

മക്കാർത്തിസവും ശീതയുദ്ധവും

മൂന്നാം ലോകത്തിൽ ശീതയുദ്ധം ജയിക്കാനാവുമെന്ന വിശ്വാസവും സോവിയറ്റ് രഹസ്യാന്വേഷണത്തിന്‍റെ അജണ്ടയെ മാറ്റിമറിച്ചു. പക്ഷേ ഈ വസ്തുതയെക്കുറിച്ച് മിക്ക പാശ്ചാത്യ ചരിത്രകാരന്മാരും സൗകര്യപൂര്‍വമായ മൗനം പാലിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ചരിത്രകാരന്‍മാര്‍ ആരും തന്നെ കമ്മ്യൂണിസം സര്‍വ്വവ്യാപിയാക്കാനുള്ള സോവിയറ്റ് യൂണിയന്‍റെ കുടിലതന്ത്രങ്ങളെ പറ്റി പ്രതിപാദിച്ചിട്ടില്ല. പക്ഷേ തെളിവുകൾ എല്ലാം മറിച്ചാണ് സൂചനകൾ നൽകുന്നത്. ലോകത്തെ കമ്മ്യൂണിസത്തിന്‍റെ വരുത്തിയിലാക്കാന്‍ റഷ്യ നടത്തിയ പദ്ധതികളെ കുറിച്ച് പരസ്യമായി ആരും വെളിപ്പെടുത്തലുകൾ നടത്തിയില്ലെങ്കിലും അത്തരമൊരു പദ്ധതി 1961ല്‍ ഉണ്ടായിരുന്നുവെന്ന് കെ‌ജി‌ബി ഫയലുകള്‍ കാട്ടിത്തരുന്നു. ആ വര്‍ഷത്തെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പദ്ധതിയായിരുന്നു, അടിച്ചമര്‍ത്തപ്പെട്ട ജനവിമോചന സമരങ്ങളെ സാമൂഹിക പുരോഗതിയുടെ പ്രവണതകളായി വ്യാഖ്യാനിക്കുക, അതിനെ പ്രശംസിക്കുക എന്നുള്ളത്. ഈ പദ്ധതി ശിരസവാഹിച്ച അന്നത്തെ ആ ചോരത്തിളപ്പുള്ള കെ‌ജി‌ബി ചെയർമാൻ അലക്സാണ്ടര്‍ ഷെപിൻ ക്രൂരൂഷ്ചേവിൻ്റെറെ പിന്തുതുണയോ വിമോചന സമരങ്ങൾ നയിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ശക്തികളെ ഉപയോ

കിഴക്കൻ ചേരി

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കിഴക്കന്‍ മധ്യ യൂറോപ്പിലെ സോവിയറ്റ് ചേരിയിലുള്ള രാഷ്ട്രങ്ങളെ തങ്ങളുടെ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിലേക്ക് കൂട്ടിചേർത്തു റഷ്യ കൂടുതൽ ശക്തി പ്രാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അവര്‍ മൂന്നാം ലോകരാഷ്ട്രങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ തുടങ്ങി. സാമ്രാജിത്വ രാജ്യങ്ങളുടെ ചേരിയിലെ നേതൃസ്ഥാനത്തുള്ള അമേരിക്കക്കെതിരെ ചാരവൃത്തിയും നിരീക്ഷണവും ശക്തമാക്കാന്‍ സോവിയറ്റ് ഭരണകൂടം ശീതയുദ്ധത്തിന് നാന്ദികുറിച്ചുകൊണ്ടു തീരുമാനമെടുത്തു. സ്റ്റാലിന്‍റെ കണ്ണില്‍ ലോകം രണ്ടു ചേരിയായി തിരിഞ്ഞു. മുതലാളിത്ത്വ രാജ്യങ്ങളും, കമ്മ്യുണിസ്റ്റ് രാജ്യങ്ങളും. ഇവര്‍ തമ്മില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും സ്റ്റാലിന്‍റെ ഭാവനയില്‍ സാധ്യമല്ലായിരുന്നു. മൂന്നാം ലോകരാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഇതര ദേശീയ പ്രസ്ഥാനങ്ങളെല്ലാം റഷ്യയെ സംബന്ധിച്ചിടത്തോളം ക്യാപിറ്റലിസ്റ്റ് മുന്നേറ്റങ്ങളായിരുന്നു. സ്റ്റാലിന്‍റെ ഭാഷയില്‍ ദേശീയവാദികളും സാമ്രാജിത്വവാദികളും വര്‍ഗ ശത്രുക്കളായിരുന്നു.  1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ കീഴില്‍ നിന്നും രാഷ്ട്ര