Skip to main content

ശാസ്ത്രിയുടെ നിര്യാണവും ഇന്ദിരയുടെ കാപട്യവും

വലതുപക്ഷ ഹിന്ദു പാരമ്പര്യ വാദിയായ മൊറാര്‍ജിദേശായി അധികാരത്തില്‍ വരുന്നത് തടയുന്നതിനുവേണ്ടിയായിരുന്നു മോസ്കോ നന്ദയ്കും ശാസ്ത്രിക്കും വേണ്ടി ചരടുവലിനടത്തിയത്. ദേശായി അധികാരത്തില്‍ വരുന്നത് ഗുണമില്ലെങ്കില്‍ പോലും റഷ്യക്ക് ദോഷകരമായി ഭവിക്കുമെന്ന് അവര്‍ കണക്കുകൂട്ടിയിരുന്നു. തുടര്‍ന്ന് സംഭവിച്ച അധികാരവടംവലിയില്‍ ദേശായി മനസ്സില്ലാമനസ്സോടെ പിന്‍വാങ്ങുകയും ശാസ്ത്രി പ്രധാനമന്ത്രിയാകുകയും ചെയ്തു. ഏകകണ്ഠമായ പിന്‍തുണയായിരുന്നു കോണ്‍ഗ്രസില്‍ നിന്നും ശാസ്ത്രിക്ക് ലഭിച്ചത്. 1966 ല്‍ ശാസ്ത്രിയുടെ പൊടുന്നനെയുള്ള മരണത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളുടെ സിന്‍ഡിക്കേറ്റ് നെഹ്റുവിന്‍റെ മകളായ ഇന്ദിരയെ (കെ.ജി.ബി വിളിക്കുന്ന രഹസ്യ നാമം വാനോ) തിരഞ്ഞെടുത്തു. തങ്ങള്‍ക്ക് പിന്നില്‍ നിന്നും ചലിക്കാന്‍ കഴിയുന്ന ഒരു പാവയെന്ന് കണക്കുകൂട്ടിയായിരുന്നു നെഹ്റുവിന്‍റെ മകളായ ഇന്ദിരയുടെ ജനപ്രീതി മുന്നില്‍കണ്ട് അവരെ കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റ് പിന്‍താങ്ങിയത്. 
ഇന്ദിരയും കെ.ജി.ബി യുമായി വളരെ പഴക്കമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നത്. 1953 ല്‍ സ്റ്റാലിന്‍റെ മരണത്തിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം സോവിയറ്റ് യൂണിയനിലേക്ക് ഉള്ള ആദ്യ സന്ദര്‍ശനത്തിന്‍റെ വേളയിലാണ് ഇന്ദിര കെ.ജി.ബിയുമായി ആദ്യമായി ബന്ധപ്പെടുന്നത്. കെ.ജി.ബി യുടെ നിരന്തരമായ നിരീക്ഷണത്തിലായിരുന്നു സന്ദര്‍ശനത്തിലൂടനീളം ഇന്ദിര. സുരക്ഷാകാര്യങ്ങള്‍ക്കും പരിചാരകന്മാരായിട്ടും സുന്ദരന്‍മാരും സുമുഖന്‍മാരുമായ ഒരുപറ്റം ഉദ്യേഗസ്ഥരെ കെ.ജി.ബി ഇന്ദിരയ്ക്കായി നിയോഗിച്ചിരുന്നു. കെ.ജി.ബി നടപ്പിലാക്കിയ ഈ തന്ത്രപരമായ സ്വീകരണത്തിന്‍റെ ആഴം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട ഇന്ദിര തനിക്ക് കിട്ടിയ ഊഷ്മളമായ സ്വീകരണത്തിന്‍റെ ഭ്രമത്തിലായിരുന്നു. തന്‍റെ സുരക്ഷയ്ക്കും പരിചരണത്തിനും മറ്റുമായി കെ.ജി.ബി നിയോഗിച്ച സുന്ദരന്‍മാരായ പരിചാരകന്‍മാരെ പറ്റിയൊന്നും പരാമര്‍ശിക്കാതെ ഒരു കത്ത് ഇന്ദിര നെഹ്റുവിന് അയയ്ക്കുകയുണ്ടായി. അതില്‍ ഇങ്ങനെ പ്രതിപാദിച്ചിരുന്നു."റഷ്യക്കാരെല്ലാം തന്നെ വളരെയധികം നല്ലവരാണ് എന്നോട് വളരെ കരുതലോടാണ് പെരുമാറുന്നത്. എനിക്ക് വളരെ ഊഷ്മളമായ സ്വീകരണമാണ് ഇവിടെ ലഭിക്കുന്നത്. എല്ലാവരും എന്നെ സ്വന്തം മകളെപ്പോലെയാണ് നോക്കിക്കാണുന്നത്. ഇവിടെ നിന്ന് മടങ്ങുന്ന സമയമാകുമ്പോഴേക്കും ഇവരെന്നെ ലാളിച്ച് വഷളാക്കിയിരിക്കും ഇത്രയും മധുരതരമായിട്ടുള്ള പെരുമാറ്റം ആരില്‍ നിന്നും എനിക്ക് ഇത്രയും നാളുകള്‍ക്കുളളില്‍ കിട്ടിയിട്ടില്ല. ആരും എന്നോട് ഇത്രയും കരുതല്‍ നാളിതുവരെ കാണിച്ചിട്ടുമില്ല" തുടര്‍ന്ന് കെ ജി.ബിയുടെ നേതൃത്വത്തില്‍ കരിങ്കടലിന്‍റെ സമീപപ്രദേശത്തേക്ക് ഇന്ദിരയ്ക്ക് ഒരു ഉല്ലാസയാത്ര സംഘടിപ്പിച്ചു.”ഇതുപോലെ ഒരു അവധി ദിനങ്ങള്‍ ഞാന്‍ ജീവിതത്തില്‍ ഒരിക്കലും ആസ്വദിച്ചിട്ടില്ല"എന്ന് ഇന്ദിര ആ യാത്രയെപ്പറ്റി പറഞ്ഞു. പിന്നീട് ലെനിന്‍ ഗ്രാഡില്‍ ഇന്ദിരയ്ക്ക് ഊഷ്മളമായ സ്വീകരണവും കെ.ജി.ബിയുടെ നേതൃത്വത്തില്‍ നല്കുകയുണ്ടായി. അതിനെപ്പറ്റി വലിയതോതില്‍ ഇന്ദിര നെഹ്റുവിനോട് പിന്നീട് പുകഴ്ത്തി പറയുകയും ഉണ്ടായി. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം നെഹ്റുവിനോടൊപ്പം ആദ്യമായി ഇന്ദിര സോവിയറ്റ് റഷ്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുകയുണ്ടായി. മുന്‍കൂട്ടി ആസൂത്രണം ചെയ്ത വ്യവസായികശാല സന്ദര്‍ശനങ്ങളിലൂടെയും ഊതിപ്പെരുപ്പിച്ച് കാണിച്ച പുരോഗതിയുടെ കണക്കുകള്‍കൊണ്ടും, സാമ്പത്തിക നവീകരണം എന്ന ഇല്ലാക്കഥ മെനഞ്ഞും സോവിയറ്റ് റഷ്യയെന്ന സമത്വസുന്ദരനാട് സ്വര്‍ഗ്ഗലോകത്തേക്കാള്‍ നല്ലതാണെന്ന ഒരു പ്രതീതി ഇന്ദിരയിലും നെഹ്റുവിലും ഉണ്ടാക്കിയെടുക്കുന്നതില്‍ കെ.ജി.ബി വിജയിച്ചു. ആ സന്ദര്‍ശനത്തിനിടെ ക്രൂഷ്ചേവ് ഇന്ദിരയ്ക്ക് ഒരു മിങ്ക്കോട്ട് (നീര്‍നായയുടെ രോമം കൊണ്ട് നിര്‍മ്മിച്ച കുപ്പായം) സമ്മാനിച്ചു. തന്‍റെ വസ്ത്രശേഖരത്തിലെ ഏറ്റവം പ്രിയപ്പെട്ട ഒന്നായി അതിനെ ഇന്ദിര കൊണ്ടു നടന്നു. കുറച്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് സമാനമായ ഒരു കോട്ട് സമ്മാനമായി സ്വീകരിച്ചതിന് മോസ്കോയിലെ വനിതാ ഇന്‍ഡ്യന്‍ അംബാസിഡറെ(വിജയലക്ഷ്മി പണ്ഡിറ്റ്) ഇന്ദിര വിമര്‍ശിക്കുകയുണ്ടായി.

Comments

Popular posts from this blog

മക്കാർത്തിസവും ശീതയുദ്ധവും

മൂന്നാം ലോകത്തിൽ ശീതയുദ്ധം ജയിക്കാനാവുമെന്ന വിശ്വാസവും സോവിയറ്റ് രഹസ്യാന്വേഷണത്തിന്‍റെ അജണ്ടയെ മാറ്റിമറിച്ചു. പക്ഷേ ഈ വസ്തുതയെക്കുറിച്ച് മിക്ക പാശ്ചാത്യ ചരിത്രകാരന്മാരും സൗകര്യപൂര്‍വമായ മൗനം പാലിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ചരിത്രകാരന്‍മാര്‍ ആരും തന്നെ കമ്മ്യൂണിസം സര്‍വ്വവ്യാപിയാക്കാനുള്ള സോവിയറ്റ് യൂണിയന്‍റെ കുടിലതന്ത്രങ്ങളെ പറ്റി പ്രതിപാദിച്ചിട്ടില്ല. പക്ഷേ തെളിവുകൾ എല്ലാം മറിച്ചാണ് സൂചനകൾ നൽകുന്നത്. ലോകത്തെ കമ്മ്യൂണിസത്തിന്‍റെ വരുത്തിയിലാക്കാന്‍ റഷ്യ നടത്തിയ പദ്ധതികളെ കുറിച്ച് പരസ്യമായി ആരും വെളിപ്പെടുത്തലുകൾ നടത്തിയില്ലെങ്കിലും അത്തരമൊരു പദ്ധതി 1961ല്‍ ഉണ്ടായിരുന്നുവെന്ന് കെ‌ജി‌ബി ഫയലുകള്‍ കാട്ടിത്തരുന്നു. ആ വര്‍ഷത്തെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പദ്ധതിയായിരുന്നു, അടിച്ചമര്‍ത്തപ്പെട്ട ജനവിമോചന സമരങ്ങളെ സാമൂഹിക പുരോഗതിയുടെ പ്രവണതകളായി വ്യാഖ്യാനിക്കുക, അതിനെ പ്രശംസിക്കുക എന്നുള്ളത്. ഈ പദ്ധതി ശിരസവാഹിച്ച അന്നത്തെ ആ ചോരത്തിളപ്പുള്ള കെ‌ജി‌ബി ചെയർമാൻ അലക്സാണ്ടര്‍ ഷെപിൻ ക്രൂരൂഷ്ചേവിൻ്റെറെ പിന്തുതുണയോ വിമോചന സമരങ്ങൾ നയിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ശക്തികളെ ഉപയോ

കിഴക്കൻ ചേരി

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കിഴക്കന്‍ മധ്യ യൂറോപ്പിലെ സോവിയറ്റ് ചേരിയിലുള്ള രാഷ്ട്രങ്ങളെ തങ്ങളുടെ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിലേക്ക് കൂട്ടിചേർത്തു റഷ്യ കൂടുതൽ ശക്തി പ്രാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അവര്‍ മൂന്നാം ലോകരാഷ്ട്രങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ തുടങ്ങി. സാമ്രാജിത്വ രാജ്യങ്ങളുടെ ചേരിയിലെ നേതൃസ്ഥാനത്തുള്ള അമേരിക്കക്കെതിരെ ചാരവൃത്തിയും നിരീക്ഷണവും ശക്തമാക്കാന്‍ സോവിയറ്റ് ഭരണകൂടം ശീതയുദ്ധത്തിന് നാന്ദികുറിച്ചുകൊണ്ടു തീരുമാനമെടുത്തു. സ്റ്റാലിന്‍റെ കണ്ണില്‍ ലോകം രണ്ടു ചേരിയായി തിരിഞ്ഞു. മുതലാളിത്ത്വ രാജ്യങ്ങളും, കമ്മ്യുണിസ്റ്റ് രാജ്യങ്ങളും. ഇവര്‍ തമ്മില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും സ്റ്റാലിന്‍റെ ഭാവനയില്‍ സാധ്യമല്ലായിരുന്നു. മൂന്നാം ലോകരാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഇതര ദേശീയ പ്രസ്ഥാനങ്ങളെല്ലാം റഷ്യയെ സംബന്ധിച്ചിടത്തോളം ക്യാപിറ്റലിസ്റ്റ് മുന്നേറ്റങ്ങളായിരുന്നു. സ്റ്റാലിന്‍റെ ഭാഷയില്‍ ദേശീയവാദികളും സാമ്രാജിത്വവാദികളും വര്‍ഗ ശത്രുക്കളായിരുന്നു.  1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ കീഴില്‍ നിന്നും രാഷ്ട്ര