Skip to main content

കെ‌ ജി‌ ബി യുടെ കയ്യിൽ നിന്നും കാശ് വാങ്ങിയ സിപിഐ

1950 കളില്‍ നിന്നും 60 കളായപ്പോഴേക്കും കെ.ജി.ബി. കൂടുതല്‍ കാര്യക്ഷമമായി കാര്യങ്ങള്‍ ചെയ്യാന്‍ തുയങ്ങി. തങ്ങള്‍ സി.പി.ഐ. യുമായി രേറഖകള്‍ കൈമാറുന്ന വിവരം ഐ.ബി. എത്രത്തോളം ആഴത്തില്‍ മനസ്സിലാക്കിയെന്ന് കെ.ജി.ബി. അപ്പോഴേക്കും കാര്യമായി പഠിച്ചിരിന്നു. പില്‍ക്കാലത്ത് ബംഗാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായി മാറിയ പ്രമോദ് ദാസ് ഗുപ്ത ഐ.ബി. യുടെ ആളായിരുന്നുവെന്ന് കെ.ജി.ബി. മനസ്സിലാക്കി. ഇത്പോലെ തന്നെ മദ്രാസിലും കേരളത്തിലുമുള്ള സി.പി.ഐ യുടെ നേതാക്കന്‍മാരില്‍ ഐ.ബി യുടെ ചാരന്‍മാര്‍ ഉണ്ടായിരുന്നു. പില്‍ക്കാലത്ത് കെ.ജി.ബി. യുടെ നിരന്തര പരിശ്രമത്തിന്‍റെ ഫലമായി ഐ.ബി.യില്‍ വരെ തങ്ങള്‍ക്ക് സ്വാധീനമുള്ളവരെ നിയമിക്കാന്‍ കെ.ജി.ബിക്ക് കഴിഞ്ഞു. ഇതിനെത്തുടര്‍ന്ന് കെ.ജി.ബി. നേരിട്ട് സി.പി.ഐ യുമായി ഇടപെടാന്‍ തുടങ്ങി. റഷ്യയില്‍ നിന്നും സി.പി.ഐക്ക് നല്‍കുന്ന പണവും ഇവിടെനിന്ന് ശേഖരിക്കുന്ന രഹസ്യങ്ങളും കെ.ജി.ബി. നേരിട്ട് ഏറ്റെടുത്ത് നടത്താന്‍ തുടങ്ങി. ഇതിനെ തുടര്‍ന്ന് ഐ.ബി. ക്ക് സി.പി.ഐ യില്‍ നുഴഞ്ഞ് കയറാന്‍ ബുദ്ധിമുട്ടായി. രഹസ്യ വിവരങ്ങള്‍ പാര്‍ട്ടിയുടെ ഉന്നത വൃത്തങ്ങളില്‍ മാത്രം ഒതുക്കിയിരുന്നു കെ.ജി.ബി. യുടെ നിര്‍ദ്ദേശപ്രകാരം. 1959 ല്‍ സി.പി.ഐ ജനറല്‍ സെക്രട്ടറിയായിരുന്ന അജയഘോഷ് റഷ്യയുമായി ചേര്‍ന്ന് ഒരു കയറ്റുമതി ഇറക്കുമതി സംരഭം ആരംഭിക്കുന്ന ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു. ഡെല്‍ഹിയിലെ കെ.ജി.ബി. റെഡന്‍സിയിലായിരുന്നു അവരുടെ ചര്‍ച്ച. ഈ കച്ചവടത്തില്‍ കൂടി ലഭിക്കുന്ന ലാഭം സി.പി.ഐ യുടെ പ്രവര്‍ത്തനത്തിനായുള്ള മൂലധനമാക്കാനായിരുന്നു പദ്ധതി. ഈ പദ്ധതി നടപ്പിലാക്കാനായി ഡി.ഇ.ഡി എന്ന് വിളിപ്പേരുള്ള ഒരു മുതിര്‍ന്ന നേതാവിനെ സി.പി.ഐ. ചുമതലപ്പെടിത്തുകയും ചെയ്തു. ഒരു ദശാബ്ദത്തിനുള്ളില്‍ തന്നെ ആ കച്ചവട സംരഭം ഏകദേശം 30 ലക്ഷം രൂപയോളം ലാഭം ഉണ്ടാക്കി. ഇതും പോരാഞ്ഞ് സോവിയറ്റ് വാര്‍ത്താ ഏജന്‍സിയായിരുന്ന നോവോറ്റ്സി വിപണി വിലയില്‍ നിന്നും 50 ശതമാനം കൂടുതല്‍ നിരക്ക് സി.പി.ഐ നടത്തിയിരുന്ന പ്രസിദ്ധീകരണ സ്ഥാപനത്തിന് അച്ചടിപ്രവര്‍ത്തികള്‍ ചെയ്യുന്നതിന് പ്രതിഫലമായി നല്‍കിയിരുന്നു. 1955 ല്‍ ഇന്തോനേഷ്യയിലെ ബന്ദുങ്ങില്‍ നടന്ന ചേരിചേരാ പ്രസ്ഥാനത്തിന്‍റെ രൂപീകരണ സമ്മേളനത്തിലൂടെ ജവഹര്‍ലാല്‍ നെഹ്റു സോവിയറ്റ് ഭരണകൂടത്തിന്‍റെ ശ്രദ്ധയാകര്‍ഷിച്ചു. അതേ വര്‍ഷം തന്നെ നെഹ്റു റഷ്യയും ബ്രൂഷ്ചേവ് ഇന്ത്യയും സന്ദര്‍ശിക്കുകയുണ്ടായതിനെ തുടര്‍ന്ന് ഇന്ത്യ സോവിയറ്റ് ബന്ധത്തില്‍ ഒരു പുതിയ യുഗം ജനിച്ചു. ഡിസംബറില്‍ ഇന്ത്യയില്‍ നിന്നും മടങ്ങിയെത്തിയ ക്രൂഷ്ചേവ് തനിക്കു കിട്ടിയ ഊഷ്മളമായ സ്വീകരണത്തെക്കുറിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധ്യക്ഷസമിതിയില്‍ വാചാലനായി. സോവിയറ്റ് മാസികകളിലും സിനിമയിലും ഉള്ള ഇന്ത്യയെപറ്റിയുള്ള പ്രാകൃതമായ ചിത്രീകരണത്തെ പേരെടുത്ത് വിമര്‍ശിക്കാന്‍ ക്രൂഷ്ചേവ് മറന്നില്ല. ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ച് അവര്‍ക്ക് പരിമിതമായ അറിവേ ഉള്ളൂ എന്ന് ക്രൂഷ്ചേവ് കുറ്റപ്പെടുത്തി. തന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിനുവേണ്ടി കോ.ജി.ബി. നടത്തിയ തയ്യാറെടുപ്പുകളും യാത്രയിലൂടനീളം പുലര്‍ത്തിയ ജാഗ്രതയിലും ക്രൂഷ്ചേവ് വളരെ സംതൃപ്തനായിരുന്നു. അതുമായ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ശമ്പള വര്‍ദ്ധനവും ഉദ്യോഗ കയറ്റങ്ങളും ക്രൂഷ്ചേവ് നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ഏഷ്യയിലെ സോവിയറ്റ് സ്വാധീനത്തിന്‍റെ ആഴം കൂടുന്നതനുസ്സരിച്ച് ഇന്ത്യയും റഷ്യയും കൂടുതല്‍ അടുക്കുകയുണ്ടായി. അതിനെ തുടര്‍ന്ന് ആശങ്കാകുലരായ അമേരിക്ക പാകിസ്ഥാനുമായി കൂടുതല്‍ സൗഹൃധം സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഈജിപ്തില്‍ 1956 ല്‍ ആംഗ്ലോ-ഫ്രഞ്ച് സംയുക്ത ആക്രമണം നടക്കുകയുണ്ടായി. ഇതിനെതിരെ നെഹ്റു പൊട്ടിത്തെറിച്ചു. കണ്ണില്‍ ചോരയില്ലാത്ത ഗുരുതരമായ ആക്രമണം എന്നൊക്കെപ്പറഞ്ഞ് അതിനെ ശക്തമായി അപലപിക്കാന്‍ മുതിര്‍ന്ന നെഹ്റു അതേവര്‍ഷം ഹംഗറിയില്‍ സോവിയറ്റ് റഷ്യ നടത്തിയ ഗുരുതരമായ ജനാധിപത്യ ധ്വംസനത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടിയില്ല. ഹംഗറിയില്‍ ജനാധിപത്യം പുനസ്ഥാപിക്കാനും സ്വതന്ത്രമായ രീതിയില്‍ തിരഞ്ഞെടുപ്പു നടത്താനും, സോവിയറ്റ് സേന പിന്‍വാങ്ങുന്നതിനുമായി ഒരു പ്രമേയം യു.എന്നി ല്‍ അവതരിപ്പിക്കപ്പെട്ടു. ഇന്ത്യ റഷ്യന്‍ താല്‍പ്പര്യത്തിനു അനുസൃതമായി പ്രമേയത്തിനെ എതിര്‍ത്ത് വോട്ട് ചെയ്യുകയാണുണ്ടായത്.

Comments

Popular posts from this blog

KGB വാങ്ങിയ ഇന്ത്യൻ പത്രങ്ങൾ

BANKIR എന്ന രഹസ്യനാമമുള്ള സി.പിഐയുടെ സമുന്നതനായ ദേശീയ നേതാവിനായിരുന്നു കെ.ജി.ബി ഫണ്ടുകള്‍ കൈമാറി കൊണ്ടിരുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.ജി.ബി ഏജന്‍റുമാര്‍ സി.പി.ഐ ഓഫീസ് പല കാരണങ്ങള്‍ പറഞ്ഞ് സന്ദര്‍ശിക്കുമായിരുന്നു. ഇതില്‍ പ്രധാനമായിരുന്നു റഷ്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സി.പി.ഐ ഓഫീസ് പരിചയപ്പെടുത്തുക എന്ന ജോലി. ഈ ജോലിയുടെ മറവിൽ BANKIR റിന്‍റെ ഓഫീസില്‍ കെ.ജി.ബി ഉദ്യോഗസ്ഥര്‍ സ്ഥിരമായി പണം എത്തിക്കുമായിരുന്നു . ഇതുപോലെ കെ.ജി.ബിയില്‍ നിന്നും പണം കൈപ്പറ്റാന്‍ പല തന്ത്രങ്ങളും സി.പി.ഐ പയറ്റിയിരുന്നു. ഡല്‍ഹിയുടെ സമീപ പ്രദേശത്തുള്ള ഒരു തടാകത്തിലേക്ക് മീന്‍പിടിക്കാനെന്ന വ്യാജേന എത്തുന്ന കെ.ജി.ബി പ്രതിനിധികളും BANKIR ഉം പണം കൈമാറ്റം നടത്തിയിരുന്നു. ഇതിനായി അതി വിപുലമായ ആസൂത്രണം കെ.ജി.ബി നടത്തിയിരുന്നു. പണം കൈമാറ്റം നടക്കുന്ന ദിവസം രാവിലെ 6.30ന് തന്നെ കെ.ജി.ബി മേധാവി ഷെര്‍ബാഷിനും രണ്ടു കൂട്ടാളികളും ഡല്‍ഹിയില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയുള്ള തടാകക്കരയില്‍ എത്തിച്ചേരും. എട്ട് മണിയോട് കൂടി മീന്‍ പിടുത്തം തുടങ്ങുന്ന അവര്‍ 10.30ഓടെ അത് അവസാനിപ്പ...

ഇന്ത്യയെ സ്വേച്ഛാധിപത്യ രാജ്യമാക്കി മാറ്റിയ ഇന്ദിര

1967ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചുവന്ന 30-40 ശതമാനം വരെ എം പി മാരുടെ വിജയത്തെയും അവരെത്തന്നെയും സ്വാധീനിക്കാന്‍ കഴിഞ്ഞുവെന്ന് കെ.ജി.ബിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. കൈവശമുണ്ടായിരുന്ന 21 ശതമാനം സീറ്റ് കോണ്‍ഗ്രസിന് ആ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുകയുണ്ടായി. ഈന്ദിരയും മൊറാര്‍ജി ദേശായിയുംതമ്മിലുണ്ടായിരുന്ന അധികാര വടംവലിമൂലം സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുകയുണ്ടായി. വെറും 44 സീറ്റ് ഭൂരിപക്ഷം മാത്രമായിരുന്നു ഇന്ദിരക്ക് ലഭിച്ചത്. അതിനെത്തുടര്‍ന്ന് മൊറാര്‍ജി ദേശായിയെ ഉപ പ്രധാനമന്ത്രിയായി മനസ്സില്ലാമനസ്സോടെ ഇന്ദിരക്ക് തിരഞ്ഞെടുക്കേണ്ടി വന്നു. 1968 ഓടെ ദേശായിയും കാമരാജും ചേര്‍ന്ന് ഇന്ദിരയെ മാറ്റാനുള്ള ചരടുവലികള്‍ തുടങ്ങി. കോണ്‍ഗ്രസ് പതിയെ പതിയെ പിളര്‍പ്പിലക്ക് പോകുകയായിരുന്നു. 1969 ആയപ്പോഴേക്കും റഷ്യക്ക് ചൈനയില്‍ നിന്നുള്ള ഭീഷണി വളരെയധികം കൂടുതലായി വന്നു കൊണ്ടിരുന്നു. ആയതിനാല്‍ ഇന്ത്യയുമായുള്ള നയപരമായ ബന്ധങ്ങളില്‍കാര്യമായ പൊളിച്ചെഴുത്ത് നടത്താന്‍ റഷ്യ തീരുമാനിച്ചു. ദക്ഷിനേഷ്യന്‍ നയം ഇന്ത്യയെ മുന്നില്‍ക്കണ്ട് റഷ്യ തിരുത്തിയെഴുതി. തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന...

കെ ജി ബി നടത്തി വന്ന ഉപജാപം

മൂന്നാം ലോകരാജ്യങ്ങളിൽ തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ റഷ്യ കെ.ജി.ബിയെ ചുമതലപ്പെടുത്തി. അതില്‍ ഏറെക്കുറെ അവർ വിജയിക്കുകയും ചെയ്തു. മൂന്നാം ലോകരാഷ്ട്രങ്ങളെ അമേരിക്കൻ സാമ്രാജ്യത്വത്തില്‍ നിന്നും രക്ഷിക്കുക എന്ന വ്യാജ നിര്‍വചനത്തിലൂടെ ആ രാഷ്ട്രങ്ങളിലെ അമേരിക്കൻ നയത്തിനെ കാര്യമായ രീതിയിൽ സ്വാധീനിക്കാന്‍ കെ.ജി.ബി ക്കു കഴിഞ്ഞു. മൂന്നാം ലോക രാജ്യത്തെ പൊതുജന വികാരം റഷ്യയ്ക്ക് അനുകൂലമാക്കി മാറ്റാൻ കെ.ജി.ബി കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. അതിനായി അവര്‍ നടത്തിവന്ന ശ്രമങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകൾ കെ.ജി.ബി കേന്ദ്രനേതൃത്വം ക്രംലിന് സ്ഥിരമായി കൈമാറി വന്നിരുന്നു. ബ്രഷ്നേവില്‍നിന്നും പാര്‍ട്ടിയുടെ അധികാരം ഗോര്‍ബച്ചെവിലേക്ക് എത്തിയപ്പോഴേക്കും കെ.ജി.ബിയുടെ പദ്ധതികൾ നിര്‍ലോഭം നടന്നുകൊണ്ടേയിരുന്നു. 1991ല്‍ റഷ്യയുടെ തകര്‍ച്ചക്കുശേഷം പുറത്തുവന്ന ഒരു രേഖയില്‍നിന്നും മൂന്നാം ലോകരാജ്യങ്ങളിൽ കെ.ജി.ബിയുടെ നേതൃത്വത്തിൽ നടത്തിവന്ന അമേരിക്കൻ വിരുദ്ധ ഗൂഡാലോചന പദ്ധതി വിശദീകരിക്കാം. 1969 ലെ റഷ്യൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി യൂറി അഡ്ര...