Skip to main content

ഇന്ത്യയുമായുള്ള കെ.ജി.ബിയുടെ പ്രത്യേക ബന്ധം

ശീതയുദ്ധകാലത്ത് കെ.ജി.ബി. ഏറ്റവും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മൂന്നാംലോകരാജ്യമായിരുന്നു ഇന്ത്യ. സ്റ്റാലിന്‍റെ കാലത്ത് സാമ്രാജ്യ ശക്തികളുടെ കൈയ്യിലെ കളിപ്പാവയായിട്ടായിരുന്നു ഭാരതത്തെ സോവിയറ്റ് റഷ്യ കണക്കാക്കിയിരുന്നത്. മതപരമായ മുന്‍വിധി വ്യാപകമായി ഉപയോഗിച്ച, സ്വന്തം ജനങ്ങളെ ഒറ്റിക്കൊടുക്കുക വഴി സാമ്രാജ്യത്വവാദികളെ സഹായിച്ച മതമേലാളന്‍മാര്‍ക്കും , പുരോഹിതന്മാ ര്‍ക്കും പിന്തുണ നല്‍കിയ ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടത്തെ പിന്തുണക്കുന്നെന്ന് അഭിനയിക്കുക വഴി ബ്രിട്ടീഷുകാരുടെ ശത്രുവാണെന്ന് ഇന്ത്യക്കാരെ ബോധ്യപ്പെടുത്തിയ ഒരു പിന്തിരിപ്പായിട്ടാണ് ഗാന്ധിയെ സോവിറ്റ് റഷ്യയിലെ മഹത്തായ സര്‍വ്വവിഞ്ജാനകോശം വിലയിരുത്തുന്നത്. സ്റ്റാലിന്‍ നടത്തിയ കൂട്ടക്കുരുതികളോട് സ്വതവേ താല്‍പ്പര്യമാല്ലാതിരുന്നിട്ട് കൂടി സ്വതന്ത്ര ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവിന് സോവിയറ്റ് വിപ്ലവത്തെപ്പറ്റി വലിയ മതിപ്പായിരുന്നു. മനുഷ്യരാശിയെ ഒരു വലിയ മുന്നേറ്റത്തിലൂടെ ബഹുദൂരം മുന്നോട്ട് നയിക്കാന്‍ കഴിവുള്ള ഒരിക്കലും അണയാത്ത ഒരു തിളക്കമുള്ള ജ്വാലയായി റഷ്യന്‍ വിപ്ലവത്തെ നെഹ്റു വിലയിരുത്തിയിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ നേതാക്കന്മാ രിലൊരാളായി നെഹ്റുവിനെ സോവിയറ്റ് മാധ്യമങ്ങള്‍ പുകഴ്ത്തിപ്പാടിയെങ്കിലും സ്റ്റാലിന്‍റെ കണ്ണില്‍ താന്‍ ഗാന്ധിയെപ്പോലെ വെറുമോരു പിന്തിരിപ്പനായിരുന്നുവെന്ന് നെഹ്റുവിന് ഉത്തമബോധ്യമുണ്ടായിരുന്നു. സ്റ്റാലിന്‍ 1953 ല്‍ മരിക്കുന്നതുവരെയും ആ ബോധ്യത്തില്‍ മാറ്റമുണ്ടായിട്ടില്ലായിരുന്നുവെന്ന വസ്തുതയും നെഹ്റുവിന് അറിയാമായിരുന്നു.
 ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്ത് സി.പി.ഐ സോവിയറ്റ് റഷ്യക്ക് കൈമാറിക്കൊണ്ടിരുന്ന രഹസ്യവിവരങ്ങള്‍ അന്നത്തെ ഐ.ബി ചോര്‍ത്തിയെടുക്കുമായിരുന്നു. അന്നത്തെ ഐ.ബി ബ്രട്ടീഷ് ഭരണത്തിനു കീഴിലായിരുന്നു. തുടര്‍ന്ന് സ്വാതന്ത്ര്യം കിട്ടിയ ആദ്യനാളുകളില്‍ ഐ.ബി. യുടെ മേധാവിയായിരുന്ന ബി.എന്‍ മുള്ളിക്ക് വളരെ ശ്രദ്ധാപൂര്‍വ്വം സി.പി.ഐനടത്തിയ ചാരപ്പണി വീക്ഷിക്കുന്നുണ്ടായിരുന്നു. മോസ്കോയില്‍ നിന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ ട്ടിക്ക് കിട്ടിയ സന്ദേശങ്ങള്‍ ഐ.ബി ചോര്‍ത്തി. പിന്തിരിപ്പനായ നെഹ്റുവിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ഏത് രീതിയിലും വലിച്ച് താഴെയിട്ട് കമ്മ്യൂണിസ്റ്റ് ഭരണം കൊണ്ടുവരണമെന്നായിരുന്നു നിരന്തരമായി റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അയച്ച സന്ദേശങ്ങളിലെ ഉള്ളടക്കം ഇതുമായി ബന്ധപ്പെട്ട ഒരു രേഖ 1951 ല്‍ ഐ.ബി. മേധാവി നെഹ്റുവിന് കൈമാറിയപ്പോള്‍ നെഹ്റു പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു. നമ്മളുടെ രഹസ്യാന്വേഷണ വിഭാഗം എത്രത്തോളം കാര്യക്ഷമമാണെന്ന് മോസ്കോയിലുള്ള മേലാളന്മാ ര്‍ക്കറിയില്ല. ഇത്രയൊക്കെ നെഹ്റു വീമ്പിളക്കിക്കൊണ്ടിരുന്ന സമയത്തായിരുന്നു മോസ്കോയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ എംബസിയില്‍ കെ.ജി.ബി അതിശക്തമായി നുഴഞ്ഞുകയറ്റം നടത്തിയത്. അതിനായി അവര്‍ യുവതികളെയുപയോഗിച്ച് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കിയിരുന്നു. 1950 കളുടെ തുടക്കത്തില്‍ PROKHOR എന്ന കെ.ജി.ബി വിളിപ്പേരുള്ള നയതന്ത്ര ഉദ്യോഗസ്ഥനെ റഷ്യന്‍ എംബസിയില്‍ ഇന്ത്യ നിയമിച്ചു. NEVEROVA എന്ന് പേരുള്ള ഒരു യുവതിയുടെ സഹായത്തോടെയായിരുന്നു ഇത് തുടര്‍ന്ന് ആ ഉദ്യോഹസ്ഥനെ യുവതി വശീകരിച്ച് വശത്താക്കി. PROKHOR സ്ഥിരമായി നയതന്ത്ര രഹസ്യങ്ങള്‍ കെ.ജി.ബി ക്ക് ചോര്‍ത്തി നല്‍കുകയും അതിനെ തുടര്‍ന്ന് അയാളുടെ മാസപ്പടി 1000 രൂപയില്‍ നിന്ന് 4000 രൂപയാക്കി ഉയര്‍ത്തുകയും കെ.ജി.ബി ചെയ്തു. സമാനമായ രീതിയില്‍ 1956 ല്‍ RADAR എന്ന് പേരുള്ള ഒരുദ്യോഗസ്ഥനെയും NEVEROVA യുടെ സഹായത്തോടെ റഷ്യന്‍ എംബസിയില്‍ നിയമിക്കുകയുണ്ടായി. ഇത്തവണ അയാളെ ഇല്ലാത്ത ഗര്‍ഭത്തിനുത്തരവാദിയാക്കുകയായിരുന്നു NEVEROVA. സമാനമായ രീതിയില്‍ ഇന്ത്യന്‍ എംബസിയിലെ രഹസ്യ രേഖകള്‍ വിശകലനം ചെയ്തുകൊണ്ടിരുന്ന ഒരു ക്ലറിക്കല്‍ സ്റ്റാഫിനെയും കാശുകൊടുത്ത് കെ.ജി.ബി വശത്താക്കുകയുണ്ടായി. 1957 ലായിരുന്നു ഈ സംഭവം ഇതുപോലെയുള്ള സ്വാധീനങ്ങളിലൂടെ നയതന്ത്രരേഖകള്‍ യഥേഷ്ടം ചോര്‍ത്തിയെടുക്കാന്‍ കെ.ജി.ബി ക്ക് കഴിഞ്ഞു.

Comments

Popular posts from this blog

KGB വാങ്ങിയ ഇന്ത്യൻ പത്രങ്ങൾ

BANKIR എന്ന രഹസ്യനാമമുള്ള സി.പിഐയുടെ സമുന്നതനായ ദേശീയ നേതാവിനായിരുന്നു കെ.ജി.ബി ഫണ്ടുകള്‍ കൈമാറി കൊണ്ടിരുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.ജി.ബി ഏജന്‍റുമാര്‍ സി.പി.ഐ ഓഫീസ് പല കാരണങ്ങള്‍ പറഞ്ഞ് സന്ദര്‍ശിക്കുമായിരുന്നു. ഇതില്‍ പ്രധാനമായിരുന്നു റഷ്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സി.പി.ഐ ഓഫീസ് പരിചയപ്പെടുത്തുക എന്ന ജോലി. ഈ ജോലിയുടെ മറവിൽ BANKIR റിന്‍റെ ഓഫീസില്‍ കെ.ജി.ബി ഉദ്യോഗസ്ഥര്‍ സ്ഥിരമായി പണം എത്തിക്കുമായിരുന്നു . ഇതുപോലെ കെ.ജി.ബിയില്‍ നിന്നും പണം കൈപ്പറ്റാന്‍ പല തന്ത്രങ്ങളും സി.പി.ഐ പയറ്റിയിരുന്നു. ഡല്‍ഹിയുടെ സമീപ പ്രദേശത്തുള്ള ഒരു തടാകത്തിലേക്ക് മീന്‍പിടിക്കാനെന്ന വ്യാജേന എത്തുന്ന കെ.ജി.ബി പ്രതിനിധികളും BANKIR ഉം പണം കൈമാറ്റം നടത്തിയിരുന്നു. ഇതിനായി അതി വിപുലമായ ആസൂത്രണം കെ.ജി.ബി നടത്തിയിരുന്നു. പണം കൈമാറ്റം നടക്കുന്ന ദിവസം രാവിലെ 6.30ന് തന്നെ കെ.ജി.ബി മേധാവി ഷെര്‍ബാഷിനും രണ്ടു കൂട്ടാളികളും ഡല്‍ഹിയില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയുള്ള തടാകക്കരയില്‍ എത്തിച്ചേരും. എട്ട് മണിയോട് കൂടി മീന്‍ പിടുത്തം തുടങ്ങുന്ന അവര്‍ 10.30ഓടെ അത് അവസാനിപ്പ...

ഇന്ത്യയെ സ്വേച്ഛാധിപത്യ രാജ്യമാക്കി മാറ്റിയ ഇന്ദിര

1967ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചുവന്ന 30-40 ശതമാനം വരെ എം പി മാരുടെ വിജയത്തെയും അവരെത്തന്നെയും സ്വാധീനിക്കാന്‍ കഴിഞ്ഞുവെന്ന് കെ.ജി.ബിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. കൈവശമുണ്ടായിരുന്ന 21 ശതമാനം സീറ്റ് കോണ്‍ഗ്രസിന് ആ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുകയുണ്ടായി. ഈന്ദിരയും മൊറാര്‍ജി ദേശായിയുംതമ്മിലുണ്ടായിരുന്ന അധികാര വടംവലിമൂലം സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുകയുണ്ടായി. വെറും 44 സീറ്റ് ഭൂരിപക്ഷം മാത്രമായിരുന്നു ഇന്ദിരക്ക് ലഭിച്ചത്. അതിനെത്തുടര്‍ന്ന് മൊറാര്‍ജി ദേശായിയെ ഉപ പ്രധാനമന്ത്രിയായി മനസ്സില്ലാമനസ്സോടെ ഇന്ദിരക്ക് തിരഞ്ഞെടുക്കേണ്ടി വന്നു. 1968 ഓടെ ദേശായിയും കാമരാജും ചേര്‍ന്ന് ഇന്ദിരയെ മാറ്റാനുള്ള ചരടുവലികള്‍ തുടങ്ങി. കോണ്‍ഗ്രസ് പതിയെ പതിയെ പിളര്‍പ്പിലക്ക് പോകുകയായിരുന്നു. 1969 ആയപ്പോഴേക്കും റഷ്യക്ക് ചൈനയില്‍ നിന്നുള്ള ഭീഷണി വളരെയധികം കൂടുതലായി വന്നു കൊണ്ടിരുന്നു. ആയതിനാല്‍ ഇന്ത്യയുമായുള്ള നയപരമായ ബന്ധങ്ങളില്‍കാര്യമായ പൊളിച്ചെഴുത്ത് നടത്താന്‍ റഷ്യ തീരുമാനിച്ചു. ദക്ഷിനേഷ്യന്‍ നയം ഇന്ത്യയെ മുന്നില്‍ക്കണ്ട് റഷ്യ തിരുത്തിയെഴുതി. തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന...

കെ ജി ബി നടത്തി വന്ന ഉപജാപം

മൂന്നാം ലോകരാജ്യങ്ങളിൽ തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ റഷ്യ കെ.ജി.ബിയെ ചുമതലപ്പെടുത്തി. അതില്‍ ഏറെക്കുറെ അവർ വിജയിക്കുകയും ചെയ്തു. മൂന്നാം ലോകരാഷ്ട്രങ്ങളെ അമേരിക്കൻ സാമ്രാജ്യത്വത്തില്‍ നിന്നും രക്ഷിക്കുക എന്ന വ്യാജ നിര്‍വചനത്തിലൂടെ ആ രാഷ്ട്രങ്ങളിലെ അമേരിക്കൻ നയത്തിനെ കാര്യമായ രീതിയിൽ സ്വാധീനിക്കാന്‍ കെ.ജി.ബി ക്കു കഴിഞ്ഞു. മൂന്നാം ലോക രാജ്യത്തെ പൊതുജന വികാരം റഷ്യയ്ക്ക് അനുകൂലമാക്കി മാറ്റാൻ കെ.ജി.ബി കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. അതിനായി അവര്‍ നടത്തിവന്ന ശ്രമങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകൾ കെ.ജി.ബി കേന്ദ്രനേതൃത്വം ക്രംലിന് സ്ഥിരമായി കൈമാറി വന്നിരുന്നു. ബ്രഷ്നേവില്‍നിന്നും പാര്‍ട്ടിയുടെ അധികാരം ഗോര്‍ബച്ചെവിലേക്ക് എത്തിയപ്പോഴേക്കും കെ.ജി.ബിയുടെ പദ്ധതികൾ നിര്‍ലോഭം നടന്നുകൊണ്ടേയിരുന്നു. 1991ല്‍ റഷ്യയുടെ തകര്‍ച്ചക്കുശേഷം പുറത്തുവന്ന ഒരു രേഖയില്‍നിന്നും മൂന്നാം ലോകരാജ്യങ്ങളിൽ കെ.ജി.ബിയുടെ നേതൃത്വത്തിൽ നടത്തിവന്ന അമേരിക്കൻ വിരുദ്ധ ഗൂഡാലോചന പദ്ധതി വിശദീകരിക്കാം. 1969 ലെ റഷ്യൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി യൂറി അഡ്ര...