Skip to main content

അഫ്ഗാൻ യുദ്ധവും സോവിയറ്റ് തകർച്ചയും

1979 ഡിസംബറില്‍ അഫ്ഗാനിലുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ പിന്‍താങ്ങുന്നതിനായി അധിനിവേശം നടത്താനുള്ള തീരുമാനമെടുത്തത് അന്ത്രപ്പോവ്, ഗ്രോമിക്കോ പൊനോമരേവ്, പ്രതിരോധമന്ത്രി മാര്‍ഷല്‍ ക്ലസ്റ്റിനോവ് എന്നിവരടങ്ങുന്ന നാലംഗസമിതിയായിരുന്നു. ക്രംലിനില്‍ നടന്ന ഒരു സ്വകാര്യ കൂടികാഴ്ചയില്‍ രോകാതുരനായ ബ്രഷ്നേവിന്‍റെ സമ്മതം അവര്‍ നേടിയെടുക്കുകയായിരുന്നു. എന്നിരുന്നാലും അഫ്ഗാന്‍ തീരുമാനത്തില്‍ ഗ്രോമിക്കോയുടെ സ്വാധീനം മറ്റുള്ളവരേക്കാള്‍ കുറവായിരുന്നു. മറ്റേതൊരു അധിനിവേശത്തെക്കാളും അഫ്ഗാനില്‍ കെ.ജി.ബി യുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നു. രാജ്യദ്യോഹികളെന്ന് മുദ്രകുത്തി അധിനിവേശ സമയത്തെ അഫ്ഗാന്‍ പ്രസിഡന്റ് ഹനീഫുള്ള അമനെ വധിച്ചത് കെ.ജി.ബി. യായിരുന്നു. കെ.ജി.ബി. യുടെ ഈ ഗൂഢപദ്ധതിയെ കമ്മ്യൂണിസ്റ്റ് റഷ്യയുടെ ലോകത്തിനുമേലുള്ള ആധിപത്യമായിട്ട് ഉയര്‍ത്തിക്കാന്‍ ചില കെ.ജി.ബി യിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മുന്നോട്ടു വന്നിരുന്നു. ഈ കാര്യം ഉയര്‍ത്തിക്കൊണ്ട് വന്നത് ആന്ത്രപ്പോവ് കെ.ജി.ബി. മേധാവിയായിരുന്ന സമയത്തായിരുന്നു. പോളിറ്റ് ബ്യൂറോയിലെ ഏറ്റവും സ്വാധീനമുള്ള നേതാവായിട്ട് ആന്ത്രാപ്പോവ് 1982 ല്‍ ഉയര്‍ന്നുവന്നു. ബ്രഷ്നേവിന്‍റെ മരണശേഷം പാര്‍ട്ടിനേതാവാകുകയും റഷ്യയുടെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. അപ്പോഴേക്കും അഫ്ഗാന്‍ റഷ്യയുടെ കണ്ണില്‍ അവരുടെ വിയറ്റ്നാമായി മാറിയിരുന്നു. 
ഉപേക്ഷിക്കാനാകാത്തവിധവും റഷ്യ അഫ്ഗാനില്‍ കുടുങ്ങിപ്പോയിരുന്നു. ഒരിക്കലും വിജയിക്കാനാകില്ലെന്ന് റഷ്യയ്ക്ക് ബോധ്യമായത് വളരെ വൈകിയായിരുന്നു. കാര്യങ്ങള്‍ മനസ്സിലാക്കി വന്നപ്പോഴേക്കും റഷ്യ വളരെ വൈകിപ്പോയിരുന്നു. അഫ്ഗാനില്‍ നിന്നും തിരിഞ്ഞോടാനുള്ള തീരുമാനം ഗോര്‍ബച്ചോവ് എടുക്കുമ്പോഴേക്കും സോവിയറ്റ് യൂണിയന്‍റെ മൂലക്കല്ല് ഇളകിയിരുന്നു. അമേരിക്കയെ സംബന്ധിച്ചിടത്തോളം വിയറ്റ്നാമില്‍ നിന്നുള്ള പിന്മാറ്റം ചെറിയ ഒരു ആത്മവിശ്വാസക്കുറവ് മാത്രമാണ് അവര്‍ക്ക് നല്‍കിയിരുന്നതെങ്കില്‍ അഫ്ഗാനിലെ പിന്‍മാറ്റം സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്ക് വഴിവച്ചു. കെ.ജി.ബി. യുടെ മൂന്നാം ലോകത്തെ പരാജയം റഷ്യയുടെ പതനത്തിന് വഴിവെക്കുകയായിരുന്നു. ഫിഡില്‍ കാസിട്രോയെ സഹായിച്ചതിലൂടെ മൂന്നാം ലോകത്തില്‍ കരുത്തു തെളിയിച്ച കെ.ജി.ബി. അഫ്ഗാനിലെ ഇടപെടലിലൂടെ സ്വന്തം ശവക്കുഴിയോടൊപ്പം സോവിയറ്റ് യൂണിയന്‍റെ ശവക്കുഴിയും മാന്തുകയായിരുന്നു. സോവിയറ്റ് യൂണിയന്‍റെ പതനത്തില്‍ കെ.ജി.ബി. വഹിച്ച പങ്ക് എത്രത്തോളമായിരുന്നു വെന്ന് അഫ്ഗാനിലെ സംഭവത്തോടുകൂടി നമ്മള്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

Comments

Popular posts from this blog

KGB വാങ്ങിയ ഇന്ത്യൻ പത്രങ്ങൾ

BANKIR എന്ന രഹസ്യനാമമുള്ള സി.പിഐയുടെ സമുന്നതനായ ദേശീയ നേതാവിനായിരുന്നു കെ.ജി.ബി ഫണ്ടുകള്‍ കൈമാറി കൊണ്ടിരുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.ജി.ബി ഏജന്‍റുമാര്‍ സി.പി.ഐ ഓഫീസ് പല കാരണങ്ങള്‍ പറഞ്ഞ് സന്ദര്‍ശിക്കുമായിരുന്നു. ഇതില്‍ പ്രധാനമായിരുന്നു റഷ്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സി.പി.ഐ ഓഫീസ് പരിചയപ്പെടുത്തുക എന്ന ജോലി. ഈ ജോലിയുടെ മറവിൽ BANKIR റിന്‍റെ ഓഫീസില്‍ കെ.ജി.ബി ഉദ്യോഗസ്ഥര്‍ സ്ഥിരമായി പണം എത്തിക്കുമായിരുന്നു . ഇതുപോലെ കെ.ജി.ബിയില്‍ നിന്നും പണം കൈപ്പറ്റാന്‍ പല തന്ത്രങ്ങളും സി.പി.ഐ പയറ്റിയിരുന്നു. ഡല്‍ഹിയുടെ സമീപ പ്രദേശത്തുള്ള ഒരു തടാകത്തിലേക്ക് മീന്‍പിടിക്കാനെന്ന വ്യാജേന എത്തുന്ന കെ.ജി.ബി പ്രതിനിധികളും BANKIR ഉം പണം കൈമാറ്റം നടത്തിയിരുന്നു. ഇതിനായി അതി വിപുലമായ ആസൂത്രണം കെ.ജി.ബി നടത്തിയിരുന്നു. പണം കൈമാറ്റം നടക്കുന്ന ദിവസം രാവിലെ 6.30ന് തന്നെ കെ.ജി.ബി മേധാവി ഷെര്‍ബാഷിനും രണ്ടു കൂട്ടാളികളും ഡല്‍ഹിയില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയുള്ള തടാകക്കരയില്‍ എത്തിച്ചേരും. എട്ട് മണിയോട് കൂടി മീന്‍ പിടുത്തം തുടങ്ങുന്ന അവര്‍ 10.30ഓടെ അത് അവസാനിപ്പ...

ഇന്ത്യയെ സ്വേച്ഛാധിപത്യ രാജ്യമാക്കി മാറ്റിയ ഇന്ദിര

1967ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചുവന്ന 30-40 ശതമാനം വരെ എം പി മാരുടെ വിജയത്തെയും അവരെത്തന്നെയും സ്വാധീനിക്കാന്‍ കഴിഞ്ഞുവെന്ന് കെ.ജി.ബിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. കൈവശമുണ്ടായിരുന്ന 21 ശതമാനം സീറ്റ് കോണ്‍ഗ്രസിന് ആ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുകയുണ്ടായി. ഈന്ദിരയും മൊറാര്‍ജി ദേശായിയുംതമ്മിലുണ്ടായിരുന്ന അധികാര വടംവലിമൂലം സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുകയുണ്ടായി. വെറും 44 സീറ്റ് ഭൂരിപക്ഷം മാത്രമായിരുന്നു ഇന്ദിരക്ക് ലഭിച്ചത്. അതിനെത്തുടര്‍ന്ന് മൊറാര്‍ജി ദേശായിയെ ഉപ പ്രധാനമന്ത്രിയായി മനസ്സില്ലാമനസ്സോടെ ഇന്ദിരക്ക് തിരഞ്ഞെടുക്കേണ്ടി വന്നു. 1968 ഓടെ ദേശായിയും കാമരാജും ചേര്‍ന്ന് ഇന്ദിരയെ മാറ്റാനുള്ള ചരടുവലികള്‍ തുടങ്ങി. കോണ്‍ഗ്രസ് പതിയെ പതിയെ പിളര്‍പ്പിലക്ക് പോകുകയായിരുന്നു. 1969 ആയപ്പോഴേക്കും റഷ്യക്ക് ചൈനയില്‍ നിന്നുള്ള ഭീഷണി വളരെയധികം കൂടുതലായി വന്നു കൊണ്ടിരുന്നു. ആയതിനാല്‍ ഇന്ത്യയുമായുള്ള നയപരമായ ബന്ധങ്ങളില്‍കാര്യമായ പൊളിച്ചെഴുത്ത് നടത്താന്‍ റഷ്യ തീരുമാനിച്ചു. ദക്ഷിനേഷ്യന്‍ നയം ഇന്ത്യയെ മുന്നില്‍ക്കണ്ട് റഷ്യ തിരുത്തിയെഴുതി. തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന...

കെ ജി ബി നടത്തി വന്ന ഉപജാപം

മൂന്നാം ലോകരാജ്യങ്ങളിൽ തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ റഷ്യ കെ.ജി.ബിയെ ചുമതലപ്പെടുത്തി. അതില്‍ ഏറെക്കുറെ അവർ വിജയിക്കുകയും ചെയ്തു. മൂന്നാം ലോകരാഷ്ട്രങ്ങളെ അമേരിക്കൻ സാമ്രാജ്യത്വത്തില്‍ നിന്നും രക്ഷിക്കുക എന്ന വ്യാജ നിര്‍വചനത്തിലൂടെ ആ രാഷ്ട്രങ്ങളിലെ അമേരിക്കൻ നയത്തിനെ കാര്യമായ രീതിയിൽ സ്വാധീനിക്കാന്‍ കെ.ജി.ബി ക്കു കഴിഞ്ഞു. മൂന്നാം ലോക രാജ്യത്തെ പൊതുജന വികാരം റഷ്യയ്ക്ക് അനുകൂലമാക്കി മാറ്റാൻ കെ.ജി.ബി കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. അതിനായി അവര്‍ നടത്തിവന്ന ശ്രമങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകൾ കെ.ജി.ബി കേന്ദ്രനേതൃത്വം ക്രംലിന് സ്ഥിരമായി കൈമാറി വന്നിരുന്നു. ബ്രഷ്നേവില്‍നിന്നും പാര്‍ട്ടിയുടെ അധികാരം ഗോര്‍ബച്ചെവിലേക്ക് എത്തിയപ്പോഴേക്കും കെ.ജി.ബിയുടെ പദ്ധതികൾ നിര്‍ലോഭം നടന്നുകൊണ്ടേയിരുന്നു. 1991ല്‍ റഷ്യയുടെ തകര്‍ച്ചക്കുശേഷം പുറത്തുവന്ന ഒരു രേഖയില്‍നിന്നും മൂന്നാം ലോകരാജ്യങ്ങളിൽ കെ.ജി.ബിയുടെ നേതൃത്വത്തിൽ നടത്തിവന്ന അമേരിക്കൻ വിരുദ്ധ ഗൂഡാലോചന പദ്ധതി വിശദീകരിക്കാം. 1969 ലെ റഷ്യൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി യൂറി അഡ്ര...