1967ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചുവന്ന 30-40 ശതമാനം വരെ എം പി മാരുടെ വിജയത്തെയും അവരെത്തന്നെയും സ്വാധീനിക്കാന്‍ കഴിഞ്ഞുവെന്ന് കെ.ജി.ബിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. കൈവശമുണ്ടായിരുന്ന 21 ശതമാനം സീറ്റ് കോണ്‍ഗ്രസിന് ആ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുകയുണ്ടായി. ഈന്ദിരയും മൊറാര്‍ജി ദേശായിയുംതമ്മിലുണ്ടായിരുന്ന അധികാര വടംവലിമൂലം സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുകയുണ്ടായി. വെറും 44 സീറ്റ് ഭൂരിപക്ഷം മാത്രമായിരുന്നു ഇന്ദിരക്ക് ലഭിച്ചത്. അതിനെത്തുടര്‍ന്ന് മൊറാര്‍ജി ദേശായിയെ ഉപ പ്രധാനമന്ത്രിയായി മനസ്സില്ലാമനസ്സോടെ ഇന്ദിരക്ക് തിരഞ്ഞെടുക്കേണ്ടി വന്നു. 1968 ഓടെ ദേശായിയും കാമരാജും ചേര്‍ന്ന് ഇന്ദിരയെ മാറ്റാനുള്ള ചരടുവലികള്‍ തുടങ്ങി. കോണ്‍ഗ്രസ് പതിയെ പതിയെ പിളര്‍പ്പിലക്ക് പോകുകയായിരുന്നു.
1969 ആയപ്പോഴേക്കും റഷ്യക്ക് ചൈനയില്‍ നിന്നുള്ള ഭീഷണി വളരെയധികം കൂടുതലായി വന്നു കൊണ്ടിരുന്നു. ആയതിനാല്‍ ഇന്ത്യയുമായുള്ള നയപരമായ ബന്ധങ്ങളില്‍കാര്യമായ പൊളിച്ചെഴുത്ത് നടത്താന്‍ റഷ്യ തീരുമാനിച്ചു. ദക്ഷിനേഷ്യന്‍ നയം ഇന്ത്യയെ മുന്നില്‍ക്കണ്ട് റഷ്യ തിരുത്തിയെഴുതി. തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നുവരുന്ന ഭീഷണി മിറകടക്കാന്‍ ഇടതുപക്ഷത്തെ ഇന്ദിര കൂട്ടുപിടിച്ചു തുടങ്ങി. 1969 ജൂലൈയില്‍ 14 വാണിജ്യബാങ്കുകള്‍ ഇന്ദിര ദേശസാല്‍ക്കരിച്ചു ധന മന്ത്രിയായിരുന്ന ദേശായിയെ ചുമതലയില്‍ നിന്നും മാറ്റുകയും ഉപപ്രധാനമന്ത്രി സ്ഥാനം രാജി വെപ്പിക്കുകയും ചെയ്തു ഇന്ദിര. മോസ്കോ പ്രോത്സാഹിപ്പിച്ചതിനെത്തുടര്‍ന്ന് ഇന്ദിരക്ക് നിര്‍ലോഭമായ പിന്‍തുണ സി.പി.ഐ നല്‍കി. ഇടതുപക്ഷ അനുഭാവികളെ കോണ്‍ഗ്രസില്‍ തിരുകിക്കയറ്റുന്നതിനായി കോണ്‍ഗ്രസ് ഫോറം ഫോര്‍ സോഷ്യലിറ്റ് ആക്ഷന്‍ എന്നുള്ള സംഘടന രൂപികരിച്ചു പദ്ധതികള്‍ നടപ്പിലാക്കിയതിന്‍റെ ഫലമായി ധാരാളം ഇടതുപക്ഷ അനുഭാവികള്‍ കോണ്‍ഗ്രസില്‍ നുഴഞ്ഞ് കയറി.
1969 നവമ്പറോട് കൂടി കോണ്‍ഗ്രസിലെ ഇന്ദിര വിരുദ്ധ സിന്‍റിക്കേറ്റ് പാര്‍ട്ടിയെ ധിക്കരിച്ചതിനും നേതാക്കളെ അനുസരിക്കാതിരുന്നതിനും ഇന്ദിരയെ കോണ്‍ഗ്രസില്‍നിന്നും പുറത്താക്കി. അതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പിളരുകയുണ്ടായി കോണ്‍ഗ്രസ് (O ) എന്ന പക്ഷവും കോണ്‍ഗ്രസ്(R) എന്ന പക്ഷവും.(O) സിന്‍റിക്കേറ്റിന്‍റെ പക്ഷമായിരുന്നപ്പോള്‍ ®(R) ഇന്ദിരയുടേതായിരുന്നു. പരമേശ്വരനാരായണന്‍ ഹസ്കര്‍ എന്ന തന്‍റെ പ്രൈവറ്റ് സെക്രട്ടറിയെ മുന്‍ നിര്‍ത്തി ഇന്ദിര ഇന്ത്യയെ സോവിയറ്റ് റഷ്യക്ക് വില്‍ക്കുകയാണെന്ന് സിന്‍ഡിക്കേറ്റ് വിഭാഗം പ്രസ്താവിക്കുകയുണ്ടായി. പഴയ കൃഷ്ണമേനോന്‍റെ ശിഷ്യനായിരുന്ന ഹസ്കര്‍, 1967 മുതല്‍ 1973 വരെ ഇന്ദിരയുടെ വിശ്വസ്തനും, മനസാക്ഷി സൂക്ഷിപ്പുകാരനുമായി നിലകൊണ്ടു. ഇന്ദിരയുടെ ജീവചരിത്രം എഴുതിയ കാതറീന്‍ ഫ്രാങ്ക്, ഹസ്കറെ ആവോളം പുകഴ്ത്തി പറയുകയുണ്ടായി. ആകര്‍ഷണമായ വ്യക്തിത്വമുള്ള ,ഏറ്റവും ശക്തിയുള്ള ,രാജ്യത്തെ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ ,എന്നായിരുന്നു കാതറീന്‍, ഹസ്കറെ വിശേഷിപ്പിച്ചത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, ഒരിക്കലും രാഷ്ട്രീയ ചായ്വ് കാണിക്കരുതെന്ന പരമമായ സത്യത്തെ ചവിട്ടി മെതിച്ച ഹസ്കര്‍ ,കടുത്ത ഇടതുപക്ഷ ആനുഭാവം ജീവിതത്തിലുടനീളം വെച്ചുപുലര്‍ത്തിയതിന്‍റെ ഫലമായി, ഇന്ദിരയെ ഇടതിന്‍റെ തൊഴുത്തിലേക്ക് ആനയിക്കാന്‍ കഴിഞ്ഞു. ബാങ്കുകളുടെ ദേശസാല്‍ക്കരണത്തിലും കോണ്‍ഗ്രസിന്‍റെ പിളര്‍പ്പിലും ഹസ്കറിന്‍റെ കൈകള്‍ എത്രത്തോളം പ്രവര്‍ത്തിച്ചുണ്ടാകുമെന്ന് എല്ലാവരും കണ്ടറിഞ്ഞതാണ്. രഹസ്യാന്വേഷണവിഭാഗത്തിന്‍റെ ചുമതല പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴിലാക്കുന്നതും ഹസ്കറിന്‍റെ പ്രേരണമൂലമാണ്. സോഷ്യലിസം എന്ന മിഥ്യാ ബോധത്തില്‍ ആറാടുകയായിരുന്ന ഹസ്കറിന്‍റെ ചിന്തകള്‍ ഇന്ദിരയെ കാര്യമായി സ്വാധീനിച്ചു. തങ്ങളുടെ ചിന്താധാരയ്ക്ക് അനുസൃതമായി ഇന്ത്യയുടെ ഭരണചക്രം തിരിക്കുന്നതില്‍ നെഹ്റിവിന്‍റെ അത്ര വേഗത ഇന്ദിരയ്ക്കും ഹസ്കറിനും ഇല്ലായിരുന്നു എന്നുവേണം കരുതാന്‍.
BANKIR എന്ന രഹസ്യനാമമുള്ള സി.പിഐയുടെ സമുന്നതനായ ദേശീയ നേതാവിനായിരുന്നു കെ.ജി.ബി ഫണ്ടുകള്‍ കൈമാറി കൊണ്ടിരുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.ജി.ബി ഏജന്‍റുമാര്‍ സി.പി.ഐ ഓഫീസ് പല കാരണങ്ങള്‍ പറഞ്ഞ് സന്ദര്‍ശിക്കുമായിരുന്നു. ഇതില്‍ പ്രധാനമായിരുന്നു റഷ്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സി.പി.ഐ ഓഫീസ് പരിചയപ്പെടുത്തുക എന്ന ജോലി. ഈ ജോലിയുടെ മറവിൽ BANKIR റിന്‍റെ ഓഫീസില്‍ കെ.ജി.ബി ഉദ്യോഗസ്ഥര്‍ സ്ഥിരമായി പണം എത്തിക്കുമായിരുന്നു . ഇതുപോലെ കെ.ജി.ബിയില്‍ നിന്നും പണം കൈപ്പറ്റാന്‍ പല തന്ത്രങ്ങളും സി.പി.ഐ പയറ്റിയിരുന്നു. ഡല്‍ഹിയുടെ സമീപ പ്രദേശത്തുള്ള ഒരു തടാകത്തിലേക്ക് മീന്‍പിടിക്കാനെന്ന വ്യാജേന എത്തുന്ന കെ.ജി.ബി പ്രതിനിധികളും BANKIR ഉം പണം കൈമാറ്റം നടത്തിയിരുന്നു. ഇതിനായി അതി വിപുലമായ ആസൂത്രണം കെ.ജി.ബി നടത്തിയിരുന്നു. പണം കൈമാറ്റം നടക്കുന്ന ദിവസം രാവിലെ 6.30ന് തന്നെ കെ.ജി.ബി മേധാവി ഷെര്‍ബാഷിനും രണ്ടു കൂട്ടാളികളും ഡല്‍ഹിയില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയുള്ള തടാകക്കരയില്‍ എത്തിച്ചേരും. എട്ട് മണിയോട് കൂടി മീന്‍ പിടുത്തം തുടങ്ങുന്ന അവര്‍ 10.30ഓടെ അത് അവസാനിപ്പ...
Comments
Post a Comment