Skip to main content

ഇസ്ലാമിക അംഗരാജ്യങ്ങളിലെ സോവിയറ്റ് ആധിപത്യം

ഇന്ത്യയില്‍ കെ.ജി.ബി നടത്തിയ രഹസ്യ പദ്ധതികള്‍ എത്രത്തോളം പ്രാധാന്യമുള്ളതായിരുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍ ഇന്ത്യയില്‍ കെ.ജി.ബി നേതൃത്വസ്ഥാനം അലങ്കരിച്ച വ്യക്തികള്‍ക്ക് ഭാവിയില്‍ റഷ്യ നല്‍കിയ ഉദ്യോഗകയറ്റങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. കെ.ജി.ബി യുടെ ഇന്ത്യന്‍ മേധാവിയായിരുന്നു ലിയോണിഡ് ഷെര്‍ബാഷിന്‍ ഒരു ദശാബ്ധത്തിനുശേഷം കെ.ജി.ബി മേധാവിയായി ഉദ്യോഗകയറ്റം നേടുന്ന ഒരു കാഴ്ച നമ്മള്‍ കണ്ടതാണ്. അതുപോലെ തന്നെ ന്യൂഡല്‍ഹിയില്‍ 1970 കളില്‍ സേവനമനുഷ്ടിച്ച് മറ്റൊരു കെ.ജി.ബി ഉദ്യോഗസ്ഥനായ വ്യാചസ്ലേവ് ട്രൂബിന്‍കോവ് സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയ്ക്കുശേഷമുണ്ടായ രഹസ്യാന്വേഷണ ഏജന്‍സിയായ എസ്.വി.ആറിന്‍റെ മേധാവി യാകുന്നതും നമ്മള്‍ കണ്ടതാണ്. അതുമാത്രവുമല്ല പ്രസ്തുത വ്യക്തി അന്നത്തെ പ്രസിഡന്‍റായിരുന്ന ബോറിസ് യെല്‍സണുമായി കാര്യമായ രീതിയില്‍ ബന്ധം സൂക്ഷിച്ചിരുന്ന ആള്‍കൂടിയായിരുന്നു. ഇതിനുശേഷം പ്രസിഡന്‍റായ വ്ളാഡിമര്‍ പുഡിനുമായി നല്ലരീതിയിലുള്ള ബന്ധവും ട്രൂബിന്‍കോവ് സൂക്ഷിക്കുകയും വിദേശകാര്യ സഹമന്ത്രിയായി അയാള്‍ പുടിനൊപ്പം ജോലി നോക്കുക മാത്രമല്ല പിന്നീട് ട്രൂബിന്‍കോവിനെ ഇന്ത്യയിലെ റഷ്യന്‍ അംബാസിഡറാക്കുകയും ചെയ്തു. ട്രൂബിന്‍കോവിന്‍റെ ഇന്ത്യയിലേക്കുള്ള മടക്കത്തെ റഷ്യന്‍ മാധ്യമങ്ങള്‍, ഇന്ത്യ-റഷ്യന്‍ ബന്ധത്തിലെ ഒരു പുതുഅധ്യായം എന്നുവരെ വാഴ്ത്തിപ്പാടുകയുണ്ടായി. വെറുമൊരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ട്രൂബിന്‍കോവ് ഒരു രാഷ്ട്രീയക്കാരനായും പിന്നീട് രാഷ്ട്രങ്ങള്‍ ആദരിക്കുന്ന നയതന്ത്ര പ്രതിനിധിയാകുന്നതിനും ലോകം സാക്ഷ്യം വഹിച്ചു. 
 അഫ്ഗാന്‍ യുദ്ധത്തിനു മുൻപ് ഏഷ്യയിലെ ഇസ്ലാമികഭൂരിപക്ഷ സോവിയറ്റ് റിപ്പബ്ലിക്കുകളിൽ മോസ്കോയോടുള്ള വിശ്വസ്തതയുടെ ആഴം അളക്കുക എന്നതായിരുന്നു കെ.ജി.ബി യുടെ മുന്‍ഗണന. രണ്ടാം ലോകയുദ്ധത്തിന് ശേഷം തങ്ങളുടെ കീഴില്‍ അധിവസിക്കുന്ന റഷ്യന്‍ ഓര്‍ത്തഡോക്സ് വിഭാഗവും മുസ്ലീം ജനവിഭാഗങ്ങളും കമ്മ്യൂണിറ്റ് ഭരണകൂടത്തിന് വിധേയരാകാന്‍ വേണ്ടിയുള്ള ചില നയപരമായ പദ്ധതികള്‍ റഷ്യ കൈകൊണ്ടു. സോവിയറ്റ് യൂണിയനിലുള്ള ഇസ്ലാമിക വിശ്വാസികളുടെ മതപരമായ ശ്രേണിയില്‍ കാര്യമായ രീതിയില്‍ കെ.ജി.ബി നുഴഞ്ഞുകയറ്റം നടത്തിയെങ്കിലും ഇസ്ലാമിക വിശ്വാസികള്‍ ഭൂരിഭാഗവും കേന്ദ്ര കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിന് പുറത്തായിരുന്നു. പുരോഹിതന്‍മാരെ കര്‍മ്മങ്ങള്‍ക്ക് ആശ്രയിക്കുന്നതില്‍ യഹൂദരേക്കാളും ക്രിസ്ത്യാനികളേക്കാളും മുസ്ലീം മതവിഭാഗം വളരെ പുറകിലായിരുന്നു. ഖുറാനില്‍ അറിവുള്ള ഏതൊരു വ്യക്തിക്കും വിവാഹം, മരണാനന്തര കര്‍മ്മങ്ങള്‍പോലെയുള്ള ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കാം. സോവിയറ്റ് ഭരണത്തിനു കീഴിലുണ്ടായിരുന്ന ഇസ്ലാമിക ഭൂരിപക്ഷ റിപ്പബ്ലിക്കുകളെ സംബന്ധിച്ചിടത്തോളം മാക്സിസം ലെനിനിസം എന്നുള്ള പുറംചട്ടയണിഞ്ഞതാണ് അഴിമതിയില്‍ മുങ്ങിക്കുളിച്ചു നിന്ന തങ്ങളുടെ രാഷ്ട്രീയ യജമാന്‍മാരുടെ യഥാര്‍ത്ഥ വിധേയത്വം. മോസ്കോയെക്കാളും മെക്കയോടായിരുന്നു എന്നുള്ളതായിരുന്നു സത്യം. മേല്‍പ്പറഞ്ഞ രാജ്യങ്ങളിടെ തദ്ദേശമായ കെ.ജി.ബി കാര്യാലയങ്ങള്‍ അഴിമതി ബാധിച്ച് ജീര്‍ണാവസ്ഥലായിരുന്നു. അഫ്ഗാനില്‍ സോവിയറ്റ് യൂണിയന്‍ നടത്തിയ കടന്നുകയറ്റവും,യുദ്ധവും ലോകമെമ്പാടുമുള്ള ഇസ്ലാമിക വിശ്വാസികളെ റഷ്യയ്ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചു. മോസ്കോയെ സംബന്ധിച്ചിടത്തോളം ഇസ്ലാമിക വിശ്വാസികളുടെ മേല്‍ അവര്‍ക്കുണ്ടായിരുന്ന അമിതവിശ്വാസം ഇതോടുകൂടി തകരുകയാണുണ്ടായത്. സോവിയറ്റ് മുസ്ലീങ്ങളും റഷ്യന്‍ ഭരണകൂടവും തമ്മിലുള്ള ഊഷ്മളമായ സാഹോദര്യത്തെ പുകഴ്ത്തിപ്പാടിയിരുന്നു മധ്യേഷ്യന്‍ മാധ്യമങ്ങള്‍. റഷ്യയുടെ അഫ്ഗാന്‍ ഇടപെടലിനെ തുടര്‍ന്ന് അവർ സ്വരം മാറ്റി,വര്‍ഗ്ഗ ശത്രുക്കളേയും, രാഷ്ട്രദ്യോഹികളേയും ഉന്മൂലനം ചെയ്യാനും ക്രമസമാധാനം പുനസ്ഥാപിക്കാനും റഷ്യന്‍ഭരണകൂടം നടത്തിയ പ്രവര്‍ത്തികളെ ആഗോളം പുകഴ്ത്തുകയായിരുന്നു മാധ്യമങ്ങള്‍.

Comments

Popular posts from this blog

KGB വാങ്ങിയ ഇന്ത്യൻ പത്രങ്ങൾ

BANKIR എന്ന രഹസ്യനാമമുള്ള സി.പിഐയുടെ സമുന്നതനായ ദേശീയ നേതാവിനായിരുന്നു കെ.ജി.ബി ഫണ്ടുകള്‍ കൈമാറി കൊണ്ടിരുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.ജി.ബി ഏജന്‍റുമാര്‍ സി.പി.ഐ ഓഫീസ് പല കാരണങ്ങള്‍ പറഞ്ഞ് സന്ദര്‍ശിക്കുമായിരുന്നു. ഇതില്‍ പ്രധാനമായിരുന്നു റഷ്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സി.പി.ഐ ഓഫീസ് പരിചയപ്പെടുത്തുക എന്ന ജോലി. ഈ ജോലിയുടെ മറവിൽ BANKIR റിന്‍റെ ഓഫീസില്‍ കെ.ജി.ബി ഉദ്യോഗസ്ഥര്‍ സ്ഥിരമായി പണം എത്തിക്കുമായിരുന്നു . ഇതുപോലെ കെ.ജി.ബിയില്‍ നിന്നും പണം കൈപ്പറ്റാന്‍ പല തന്ത്രങ്ങളും സി.പി.ഐ പയറ്റിയിരുന്നു. ഡല്‍ഹിയുടെ സമീപ പ്രദേശത്തുള്ള ഒരു തടാകത്തിലേക്ക് മീന്‍പിടിക്കാനെന്ന വ്യാജേന എത്തുന്ന കെ.ജി.ബി പ്രതിനിധികളും BANKIR ഉം പണം കൈമാറ്റം നടത്തിയിരുന്നു. ഇതിനായി അതി വിപുലമായ ആസൂത്രണം കെ.ജി.ബി നടത്തിയിരുന്നു. പണം കൈമാറ്റം നടക്കുന്ന ദിവസം രാവിലെ 6.30ന് തന്നെ കെ.ജി.ബി മേധാവി ഷെര്‍ബാഷിനും രണ്ടു കൂട്ടാളികളും ഡല്‍ഹിയില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയുള്ള തടാകക്കരയില്‍ എത്തിച്ചേരും. എട്ട് മണിയോട് കൂടി മീന്‍ പിടുത്തം തുടങ്ങുന്ന അവര്‍ 10.30ഓടെ അത് അവസാനിപ്പ...

ഇന്ത്യയെ സ്വേച്ഛാധിപത്യ രാജ്യമാക്കി മാറ്റിയ ഇന്ദിര

1967ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചുവന്ന 30-40 ശതമാനം വരെ എം പി മാരുടെ വിജയത്തെയും അവരെത്തന്നെയും സ്വാധീനിക്കാന്‍ കഴിഞ്ഞുവെന്ന് കെ.ജി.ബിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. കൈവശമുണ്ടായിരുന്ന 21 ശതമാനം സീറ്റ് കോണ്‍ഗ്രസിന് ആ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുകയുണ്ടായി. ഈന്ദിരയും മൊറാര്‍ജി ദേശായിയുംതമ്മിലുണ്ടായിരുന്ന അധികാര വടംവലിമൂലം സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുകയുണ്ടായി. വെറും 44 സീറ്റ് ഭൂരിപക്ഷം മാത്രമായിരുന്നു ഇന്ദിരക്ക് ലഭിച്ചത്. അതിനെത്തുടര്‍ന്ന് മൊറാര്‍ജി ദേശായിയെ ഉപ പ്രധാനമന്ത്രിയായി മനസ്സില്ലാമനസ്സോടെ ഇന്ദിരക്ക് തിരഞ്ഞെടുക്കേണ്ടി വന്നു. 1968 ഓടെ ദേശായിയും കാമരാജും ചേര്‍ന്ന് ഇന്ദിരയെ മാറ്റാനുള്ള ചരടുവലികള്‍ തുടങ്ങി. കോണ്‍ഗ്രസ് പതിയെ പതിയെ പിളര്‍പ്പിലക്ക് പോകുകയായിരുന്നു. 1969 ആയപ്പോഴേക്കും റഷ്യക്ക് ചൈനയില്‍ നിന്നുള്ള ഭീഷണി വളരെയധികം കൂടുതലായി വന്നു കൊണ്ടിരുന്നു. ആയതിനാല്‍ ഇന്ത്യയുമായുള്ള നയപരമായ ബന്ധങ്ങളില്‍കാര്യമായ പൊളിച്ചെഴുത്ത് നടത്താന്‍ റഷ്യ തീരുമാനിച്ചു. ദക്ഷിനേഷ്യന്‍ നയം ഇന്ത്യയെ മുന്നില്‍ക്കണ്ട് റഷ്യ തിരുത്തിയെഴുതി. തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന...

കെ ജി ബി നടത്തി വന്ന ഉപജാപം

മൂന്നാം ലോകരാജ്യങ്ങളിൽ തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ റഷ്യ കെ.ജി.ബിയെ ചുമതലപ്പെടുത്തി. അതില്‍ ഏറെക്കുറെ അവർ വിജയിക്കുകയും ചെയ്തു. മൂന്നാം ലോകരാഷ്ട്രങ്ങളെ അമേരിക്കൻ സാമ്രാജ്യത്വത്തില്‍ നിന്നും രക്ഷിക്കുക എന്ന വ്യാജ നിര്‍വചനത്തിലൂടെ ആ രാഷ്ട്രങ്ങളിലെ അമേരിക്കൻ നയത്തിനെ കാര്യമായ രീതിയിൽ സ്വാധീനിക്കാന്‍ കെ.ജി.ബി ക്കു കഴിഞ്ഞു. മൂന്നാം ലോക രാജ്യത്തെ പൊതുജന വികാരം റഷ്യയ്ക്ക് അനുകൂലമാക്കി മാറ്റാൻ കെ.ജി.ബി കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. അതിനായി അവര്‍ നടത്തിവന്ന ശ്രമങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകൾ കെ.ജി.ബി കേന്ദ്രനേതൃത്വം ക്രംലിന് സ്ഥിരമായി കൈമാറി വന്നിരുന്നു. ബ്രഷ്നേവില്‍നിന്നും പാര്‍ട്ടിയുടെ അധികാരം ഗോര്‍ബച്ചെവിലേക്ക് എത്തിയപ്പോഴേക്കും കെ.ജി.ബിയുടെ പദ്ധതികൾ നിര്‍ലോഭം നടന്നുകൊണ്ടേയിരുന്നു. 1991ല്‍ റഷ്യയുടെ തകര്‍ച്ചക്കുശേഷം പുറത്തുവന്ന ഒരു രേഖയില്‍നിന്നും മൂന്നാം ലോകരാജ്യങ്ങളിൽ കെ.ജി.ബിയുടെ നേതൃത്വത്തിൽ നടത്തിവന്ന അമേരിക്കൻ വിരുദ്ധ ഗൂഡാലോചന പദ്ധതി വിശദീകരിക്കാം. 1969 ലെ റഷ്യൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി യൂറി അഡ്ര...