Skip to main content

ഇന്തോ- റഷ്യൻ സൗഹൃദ സൊസൈറ്റി

കെ.ജി.ബി അതിന്‍റെ സജീവ ഇടപെടലുകളുടെ വിജയത്തെ കാര്യമായ തോതില്‍ പെരുപ്പിച്ചു കാണിക്കുന്നുണ്ടെങ്കിലും അവ സി.ഐ.എ യെക്കാളും തീര്‍ച്ചയായും വലിയ തോതിലുള്ളവയാണെന്ന് പറയാം. 1980 കളുടെ തുടക്കത്തില്‍ ഇന്ത്യയില്‍ ആയിരത്തി അഞ്ഞൂറോളം ഇന്തോ-സോവിയറ്റ് സൗഹൃദ സൊസൈറ്റികളാണുണ്ടായിരുന്നതെങ്കില്‍ ഇന്തോ-അമേരിക്കന്‍ സൗഹൃദ സൊസൈറ്റികള്‍ വെറും രണ്ടെണ്ണം മാത്രമാണ് ഉണ്ടായിരുന്നത്. ഈ ഒരു കാര്യത്തില്‍ നിന്നും തന്നെ റഷ്യന്‍ സ്വാധീനം എത്രത്തോളം ഇന്ത്യയിലുണ്ടായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. സംസ്കാരിക സൗഹൃദ സൗസൈറ്റികള്‍ ഉണ്ടാക്കി ഇന്ത്യയില്‍ തങ്ങളുടെ സ്വാധീനം ഊട്ടിഉറപ്പിക്കാമെന്നുള്ള റഷ്യന്‍ ധാരണ തികഞ്ഞ മിധ്യാബോധത്തിലധിഷ്ഠിതമായിരുന്നുവെന്ന് പിന്നീട് നമുക്ക് മനസ്സിലായി. അമേരിക്കന്‍ ജനകീയസംസ്കാരത്തിന് സോവിയറ്റ് സംഘത്തിന്‍റെ മേലും മറ്റുള്ള സ്ഥലങ്ങളിലും മേധാവിത്വം ഊട്ടിഉറപ്പിക്കുന്നതിന് സൗഹൃദ സൊസൈറ്റികളുടെ ആവശ്യമില്ലായിരുന്നു. ഹോളിവുഡ് സംസ്കാരത്തിന് വിദൂരമായിപ്പോലും ഒരു ഭീഷണി സൃഷ്ടിക്കാനോ അവരുടെ ഗുണമേൻയോട് കിടപിടിക്കാനോ റഷ്യ ഉണ്ടാക്കിയ സൗഹൃദ സാംസ്കാരിക സംഘടനകള്‍ നടത്തിയ സൗജന്യ സിനിമാ പ്രദര്‍ശനങ്ങള്‍ക്ക് ഒരുകാലത്തും സാധ്യമായില്ല സത്യം പകല്‍ പോലെ സ്പഷ്ടമാണ്. ഈത്രയൊക്കെയായിരുന്നിട്ടും ചില വിരലിലെണ്ണാവുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒഴിച്ച് ആരും റഷ്യയുടെ സ്കോളര്‍ഷിപ്പ് നേടി മോസ്കോയില്‍ പോയി വിദ്യാഭ്യാസം ചെയ്യുന്നതിന് ഒരുക്കമല്ലായിരുന്നു. എല്ലാവര്‍ക്കും അമേരിക്കന്‍ ഉന്നതവിദ്യാഭ്യാസത്തിനോട് അത്രമേല്‍ മതിപ്പുണ്ടായിരുന്നു. ഇന്ത്യയില്‍ മറ്റ് മൂന്നാം ലോകത്തിലെ പോലെ കെ.ജി.ബി. സജീവമായി ഇടപെട്ടിരുന്നു. അതില്‍ ചെറുതല്ലാത്ത ഒരു പങ്ക് റഷ്യന്‍ ജനതക്കും അവകാശപ്പെട്ടതാണ്.
 കാരണമെന്തെന്നാല്‍ സാമ്രാജ്യ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ എത്രത്തോളം ആളുടെ റഷ്യന്‍ പക്ഷത്ത് കൊണ്ടുവരാനാകുമോ അത്രത്തോളം ആളുകളെ തങ്ങളുടെ പക്ഷത്ത് കാണാന്‍ റഷ്യന്‍ ജനതയും നേതാക്കളെപ്പോലെ തന്നെ ആഗ്രഹിച്ചിരുന്നു. അല്ലെങ്കില്‍ അവിടുത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം അത്തരത്തിലുള്ള ഒരാഗ്രഹം അവരില്‍ കുത്തിവെച്ചിരുന്നു. സോവിയറ്റ് യൂണിയന്‍റെ അന്താരാഷ്ട്ര അന്തസ്സിനെപ്പറ്റി അതിശയോക്തി കലര്‍ന്ന ഒരു ധാരണ എക്കാലത്തും ഇങ്ങനെയുള്ള ചെയ്തികളിലൂടെ ഭരണകൂടം പരത്തിയിരുന്നു. ഇന്ത്യന്‍ സോവിയറ്റ് രാഷ്ട്രീയ നേതൃത്വത്തിനും ഭരണകൂടത്തിനുമുണ്ടായിരുന്ന ജനപ്രീതിയെക്കുറിച്ച് ഊതിപ്പെരുപ്പിച്ച ഒരു ധാരണയുണ്ടാക്കിയെടുക്കാന്‍ ഇന്ത്യയിലെ കെ.ജി.ബി റസിഡന്‍സി കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനെപ്പറ്റി 1973ല്‍ ഇന്ത്യയിലെ കെ.ജി.ബി നേതൃസ്ഥാനം അലങ്കരിച്ച ഷെര്‍ബാഷിന്‍ വിവരിക്കുന്നത് നോക്കാം. സോവിയറ്റ് നേതാവ് ബ്രഷ്നേവിന്‍റെ സന്ദര്‍ശനത്തിന്‍റെ ഒരുക്കവുമായി ബന്ധപ്പെട്ടാണ് ഷെര്‍ബാഷിന്‍ ഇത് പറഞ്ഞത്. സോവിയറ്റ് എംബസിയും, മാധ്യമങ്ങളേയും, സൗഹൃദസൊസൈറ്റികളേയും കെ.ജി.ബി റസിഡന്‍സി കൂട്ടുപിടിച്ചശേഷം ഇന്ത്യയിലെ ജനമനസ്സുകളില്‍ റഷ്യയെപ്പറ്റി നിറംപിടിപ്പിച്ച വസ്തുതകള്‍ വിതയ്ക്കുന്നതിന് കാര്യമായ രീതിയില്‍ ഞങ്ങള്‍ പരിശ്രമിച്ചു. റഷ്യയ്ക്ക് അനുകൂലമായ ഒരു പൊതുഅന്തരീക്ഷമാണ് ഇന്ത്യയിലുള്ളതെന്ന് ഈ പ്രവൃത്തിയിലൂടെ ഞങ്ങളുടെ ശത്രുവായ അമേരിക്കയ്ക്കും മറ്റ് സാമ്രാജ്യ ശക്തികള്‍ക്കും ശക്തവും വ്യക്തവുമായ സന്ദേശം ഞങ്ങള്‍ നല്‍കി. ചെറുതും വലുതുമായ ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികളിലും, മാധ്യമങ്ങള്‍ക്കിടയിലും പൊതുസംഘടനകളിലും ഞങ്ങള്‍ക്ക് കാര്യമായ സ്വാധീനം ഉണ്ടായിരുന്നു. എല്ലാവരും ഞങ്ങളുടെ ആവശ്യത്തിന് കാര്യമായി ഉപയോഗിച്ചു.

Comments

Popular posts from this blog

KGB വാങ്ങിയ ഇന്ത്യൻ പത്രങ്ങൾ

BANKIR എന്ന രഹസ്യനാമമുള്ള സി.പിഐയുടെ സമുന്നതനായ ദേശീയ നേതാവിനായിരുന്നു കെ.ജി.ബി ഫണ്ടുകള്‍ കൈമാറി കൊണ്ടിരുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.ജി.ബി ഏജന്‍റുമാര്‍ സി.പി.ഐ ഓഫീസ് പല കാരണങ്ങള്‍ പറഞ്ഞ് സന്ദര്‍ശിക്കുമായിരുന്നു. ഇതില്‍ പ്രധാനമായിരുന്നു റഷ്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സി.പി.ഐ ഓഫീസ് പരിചയപ്പെടുത്തുക എന്ന ജോലി. ഈ ജോലിയുടെ മറവിൽ BANKIR റിന്‍റെ ഓഫീസില്‍ കെ.ജി.ബി ഉദ്യോഗസ്ഥര്‍ സ്ഥിരമായി പണം എത്തിക്കുമായിരുന്നു . ഇതുപോലെ കെ.ജി.ബിയില്‍ നിന്നും പണം കൈപ്പറ്റാന്‍ പല തന്ത്രങ്ങളും സി.പി.ഐ പയറ്റിയിരുന്നു. ഡല്‍ഹിയുടെ സമീപ പ്രദേശത്തുള്ള ഒരു തടാകത്തിലേക്ക് മീന്‍പിടിക്കാനെന്ന വ്യാജേന എത്തുന്ന കെ.ജി.ബി പ്രതിനിധികളും BANKIR ഉം പണം കൈമാറ്റം നടത്തിയിരുന്നു. ഇതിനായി അതി വിപുലമായ ആസൂത്രണം കെ.ജി.ബി നടത്തിയിരുന്നു. പണം കൈമാറ്റം നടക്കുന്ന ദിവസം രാവിലെ 6.30ന് തന്നെ കെ.ജി.ബി മേധാവി ഷെര്‍ബാഷിനും രണ്ടു കൂട്ടാളികളും ഡല്‍ഹിയില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയുള്ള തടാകക്കരയില്‍ എത്തിച്ചേരും. എട്ട് മണിയോട് കൂടി മീന്‍ പിടുത്തം തുടങ്ങുന്ന അവര്‍ 10.30ഓടെ അത് അവസാനിപ്പ...

ഇന്ത്യയെ സ്വേച്ഛാധിപത്യ രാജ്യമാക്കി മാറ്റിയ ഇന്ദിര

1967ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചുവന്ന 30-40 ശതമാനം വരെ എം പി മാരുടെ വിജയത്തെയും അവരെത്തന്നെയും സ്വാധീനിക്കാന്‍ കഴിഞ്ഞുവെന്ന് കെ.ജി.ബിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. കൈവശമുണ്ടായിരുന്ന 21 ശതമാനം സീറ്റ് കോണ്‍ഗ്രസിന് ആ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുകയുണ്ടായി. ഈന്ദിരയും മൊറാര്‍ജി ദേശായിയുംതമ്മിലുണ്ടായിരുന്ന അധികാര വടംവലിമൂലം സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുകയുണ്ടായി. വെറും 44 സീറ്റ് ഭൂരിപക്ഷം മാത്രമായിരുന്നു ഇന്ദിരക്ക് ലഭിച്ചത്. അതിനെത്തുടര്‍ന്ന് മൊറാര്‍ജി ദേശായിയെ ഉപ പ്രധാനമന്ത്രിയായി മനസ്സില്ലാമനസ്സോടെ ഇന്ദിരക്ക് തിരഞ്ഞെടുക്കേണ്ടി വന്നു. 1968 ഓടെ ദേശായിയും കാമരാജും ചേര്‍ന്ന് ഇന്ദിരയെ മാറ്റാനുള്ള ചരടുവലികള്‍ തുടങ്ങി. കോണ്‍ഗ്രസ് പതിയെ പതിയെ പിളര്‍പ്പിലക്ക് പോകുകയായിരുന്നു. 1969 ആയപ്പോഴേക്കും റഷ്യക്ക് ചൈനയില്‍ നിന്നുള്ള ഭീഷണി വളരെയധികം കൂടുതലായി വന്നു കൊണ്ടിരുന്നു. ആയതിനാല്‍ ഇന്ത്യയുമായുള്ള നയപരമായ ബന്ധങ്ങളില്‍കാര്യമായ പൊളിച്ചെഴുത്ത് നടത്താന്‍ റഷ്യ തീരുമാനിച്ചു. ദക്ഷിനേഷ്യന്‍ നയം ഇന്ത്യയെ മുന്നില്‍ക്കണ്ട് റഷ്യ തിരുത്തിയെഴുതി. തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന...

കെ ജി ബി നടത്തി വന്ന ഉപജാപം

മൂന്നാം ലോകരാജ്യങ്ങളിൽ തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ റഷ്യ കെ.ജി.ബിയെ ചുമതലപ്പെടുത്തി. അതില്‍ ഏറെക്കുറെ അവർ വിജയിക്കുകയും ചെയ്തു. മൂന്നാം ലോകരാഷ്ട്രങ്ങളെ അമേരിക്കൻ സാമ്രാജ്യത്വത്തില്‍ നിന്നും രക്ഷിക്കുക എന്ന വ്യാജ നിര്‍വചനത്തിലൂടെ ആ രാഷ്ട്രങ്ങളിലെ അമേരിക്കൻ നയത്തിനെ കാര്യമായ രീതിയിൽ സ്വാധീനിക്കാന്‍ കെ.ജി.ബി ക്കു കഴിഞ്ഞു. മൂന്നാം ലോക രാജ്യത്തെ പൊതുജന വികാരം റഷ്യയ്ക്ക് അനുകൂലമാക്കി മാറ്റാൻ കെ.ജി.ബി കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. അതിനായി അവര്‍ നടത്തിവന്ന ശ്രമങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകൾ കെ.ജി.ബി കേന്ദ്രനേതൃത്വം ക്രംലിന് സ്ഥിരമായി കൈമാറി വന്നിരുന്നു. ബ്രഷ്നേവില്‍നിന്നും പാര്‍ട്ടിയുടെ അധികാരം ഗോര്‍ബച്ചെവിലേക്ക് എത്തിയപ്പോഴേക്കും കെ.ജി.ബിയുടെ പദ്ധതികൾ നിര്‍ലോഭം നടന്നുകൊണ്ടേയിരുന്നു. 1991ല്‍ റഷ്യയുടെ തകര്‍ച്ചക്കുശേഷം പുറത്തുവന്ന ഒരു രേഖയില്‍നിന്നും മൂന്നാം ലോകരാജ്യങ്ങളിൽ കെ.ജി.ബിയുടെ നേതൃത്വത്തിൽ നടത്തിവന്ന അമേരിക്കൻ വിരുദ്ധ ഗൂഡാലോചന പദ്ധതി വിശദീകരിക്കാം. 1969 ലെ റഷ്യൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി യൂറി അഡ്ര...