ക്രമേണ ചേരിചേരാ പ്രസഥാനം സോവിയറ്റ് റഷ്യയുടെ ചേരിയിലേക്ക് ചരിയുന്ന പ്രവണതയാണ് കണ്ടത്. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള അകമഴിഞ്ഞ സഹായം ലഭ്യമാക്കുന്നതില്‍ ക്രംലിന്‍ നേതാക്കള്‍ അതീവ സന്തുഷ്ടരായിരുന്നു. യു.എന്നില്‍ അവതരിക്കപ്പെടുന്ന പ്രമേയങ്ങളില്‍ ചേരിചേരാ പ്രസ്ഥാന രാജ്യങ്ങള്‍ സോവിയറ്റ് താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രമാണ് പ്രതികരിച്ചത്.
1960കള്‍ ആയപ്പോഴേക്കും ചൈനക്കെതിരെ ഒരു മുന്നണി എന്ന നിലയില്‍ ഇന്ത്യയും റഷ്യയും കൂടുതല്‍ അടുത്തിടപെഴാന്‍ തുടങ്ങി. നെഹ്റുവിന്‍റെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ കെ.ജി.ബി. ക്ക് കൂടുതല്‍ സ്വാധീനം കിട്ടിത്തുടങ്ങിയിരുന്നു. ഇതിന്‍റെ ഫലമായിട്ടാണ് കടുത്ത ഇടതുപക്ഷ ചിന്താഗതി വെച്ച് പുലര്‍ത്തിയിരുന്ന നെഹ്റുവിന്‍റെ ഉപദേഷ്ടാവായിരുന്ന വി.കെ. കൃഷ്ണ മേനോനെ 1957ൽ നെഹ്റു പ്രതിരോധമന്ത്രിയാക്കുന്നത്. കെ.ജി.ബി യുടെ തന്ത്രങ്ങള്‍ കൃഷ്ണമേനോന്‍റെ സ്ഥാനാരോഹണത്തിനു പിന്നലുണ്ടായിരുന്നു. ഒരു ദശകത്തോളം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായും യു.എന്നി ലെ ഇന്ത്യന്‍ പ്രതിനിധിയായും സേവനമനുഷ്ടിക്കുകയായിരുന്നു മേനോന്‍. സോവിയറ്റ് യൂണിയന്‍റെ വ്യക്തതിപരമായ അടുത്ത സുഹൃത്താണ് മേനോനെന്ന് അന്നത്തെ സോവിയറ്റ് വിദേശകാര്യമന്ത്രി ഗ്രോമിങ്കോ പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യന്‍ ജനതയ്ക്ക് ബ്രട്ടീഷ് ഭരണകൂടത്തോടുള്ള വെറുപ്പ് പറഞ്ഞറിയിക്കുന്നതിനേക്കാള്‍ വളരെ കൂടുതലാണെന്നും സാമ്രാജ്യശക്തികളുടെ ചുഷണ നയങ്ങള്‍ വികൃതമാണെന്നും മേനോന്‍ അരിശത്തോടെ തന്നോട് പറഞ്ഞതായും ഗ്രോമിങ്കോ കൂട്ടിച്ചേര്‍ത്തു.
1962 മേയില്‍ സോവിയറ്റ് പാര്‍ട്ടി നേതൃത്വം ഇന്ത്യയില്‍ മേനോന്‍റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനു വേണ്ടിയും, വ്യക്തിപരമായ പ്രശസ്തി വര്‍ധിപ്പിക്കുന്നതിനുമായി പ്രത്യേക പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യാനായി ഡല്‍ഹിയിലെ കെ.ജി.ബി. റസിഡന്‍സിക്ക് നിര്‍ദേശം നല്‍കി. നെഹ്റുവിന് ശേഷം അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി മേനോന്‍ ഉയര്‍ന്നുവന്നേക്കാമെന്ന നിഗമനത്തിലൂന്നിയാണ് അവര്‍ ഈ പദ്ധതി രൂപീകരിച്ചത്. പ്രതിരോധമന്ത്രിയായി മേനോന്‍ അധികാരത്തിലിരിക്കുന്ന സമയത്താണ് പടിഞ്ഞാറന്‍ രാജ്യങ്ങളെ ഉപേക്ഷിച്ച് സോവിയറ്റ് യൂണിയനില്‍ നിന്നും ആയുധ ഇറക്കുമതി തുടങ്ങുന്നത്. 1962 ല്‍ ബ്രിട്ടീഷ് ലൈറ്റ്നിങ്ങ് വിമാനങ്ങള്‍ക്ക് പകരം മിഗ് 218 വാങ്ങാനുള്ള തീരുമാനമെടുത്തത് മേനോനായിരുന്നു. വിമാനം വാങ്ങാന്‍ തീരുമാനമെടുക്കുന്ന നാള്‍ മുതല്‍ തികച്ചും ഗൂഢമായിട്ടും സുതാര്യതയില്ലാത്തതുമായ ചില നടപടികള്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് മേനോന്‍ കൈക്കൊള്ളുന്നതായി ന്യൂഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ലണ്ടനിലേക്ക് റിപ്പോര്‍ട്ട് അയക്കുകയുണ്ടായി. മിഗിന് അനുകൂലവും ബ്രിട്ടീഷ് വിമാനത്തിനു പ്രതികൂലമായും കാര്യങ്ങള്‍ സമര്‍ത്ഥിക്കുന്നതിനായി മേനോന്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ബ്രിട്ടീഷ് വിമാനത്തെ പുറന്തള്ളിയതെന്ന് ആ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു.
1962 ലെ ചൈനീസ് ആക്രമണത്തെ തുടര്‍ന്ന് മേനോന്‍റെ രാഷ്ട്രീയ ഭാവി ഏറെക്കുറെ അവസാനിച്ചു. ആക്രമണത്തിന്‍റെ തലേ ദിവസം വരെ ഉദാസീന മനോഭാവം പുലര്‍ത്തിയ മേനോന്‍ കാര്യത്തിന്‍റെ ഗുരുതരാവസ്ഥ മനസ്സിലാക്കുന്നതില്‍ അമ്പേ പരാജയപ്പെട്ടതിന്‍റെ ഫലമായി ആയിരക്കണക്കിന് ജവാന്മാർ ബലിയാടുകളായി. യുദ്ധത്തില്‍ പരാജയപ്പെട്ട ഇന്ത്യന്‍ സൈന്യത്തിന്‍റെ മനോവീര്യം പോലും തകര്‍ക്കുന്നതായിരുന്നു മേനോന്‍റെ പ്രതിരോധമന്ത്രി എന്ന നിലയിലുള്ള നടപടികള്‍.
BANKIR എന്ന രഹസ്യനാമമുള്ള സി.പിഐയുടെ സമുന്നതനായ ദേശീയ നേതാവിനായിരുന്നു കെ.ജി.ബി ഫണ്ടുകള്‍ കൈമാറി കൊണ്ടിരുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.ജി.ബി ഏജന്‍റുമാര്‍ സി.പി.ഐ ഓഫീസ് പല കാരണങ്ങള്‍ പറഞ്ഞ് സന്ദര്‍ശിക്കുമായിരുന്നു. ഇതില്‍ പ്രധാനമായിരുന്നു റഷ്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സി.പി.ഐ ഓഫീസ് പരിചയപ്പെടുത്തുക എന്ന ജോലി. ഈ ജോലിയുടെ മറവിൽ BANKIR റിന്‍റെ ഓഫീസില്‍ കെ.ജി.ബി ഉദ്യോഗസ്ഥര്‍ സ്ഥിരമായി പണം എത്തിക്കുമായിരുന്നു . ഇതുപോലെ കെ.ജി.ബിയില്‍ നിന്നും പണം കൈപ്പറ്റാന്‍ പല തന്ത്രങ്ങളും സി.പി.ഐ പയറ്റിയിരുന്നു. ഡല്‍ഹിയുടെ സമീപ പ്രദേശത്തുള്ള ഒരു തടാകത്തിലേക്ക് മീന്‍പിടിക്കാനെന്ന വ്യാജേന എത്തുന്ന കെ.ജി.ബി പ്രതിനിധികളും BANKIR ഉം പണം കൈമാറ്റം നടത്തിയിരുന്നു. ഇതിനായി അതി വിപുലമായ ആസൂത്രണം കെ.ജി.ബി നടത്തിയിരുന്നു. പണം കൈമാറ്റം നടക്കുന്ന ദിവസം രാവിലെ 6.30ന് തന്നെ കെ.ജി.ബി മേധാവി ഷെര്‍ബാഷിനും രണ്ടു കൂട്ടാളികളും ഡല്‍ഹിയില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയുള്ള തടാകക്കരയില്‍ എത്തിച്ചേരും. എട്ട് മണിയോട് കൂടി മീന്‍ പിടുത്തം തുടങ്ങുന്ന അവര്‍ 10.30ഓടെ അത് അവസാനിപ്പ...
Comments
Post a Comment