Skip to main content

ചൈനീസ് കമ്മ്യൂണിസവും റഷ്യയും

1925 പകുതി ആയപ്പോഴേക്കും മോസ്കോയുടെ പ്രതീക്ഷ ചൈനയെ ചുറ്റിപ്പറ്റിയായിരുന്നു. കുമിൻ താങ്(KMT) പാർട്ടിയുമായി സന്ധി ചെയ്യാൻ ചൈനീസ് കമ്യൂണിസ്റ്റ് (CCP) പാർട്ടിയെ സോവിയറ്റ് പോളിറ്റ് ബ്യൂറോ നിർബന്ധിച്ചു. റഷ്യ നമ്മളെ സഹായിക്കുന്നത് അർത്ഥം ചൈനയിലും കമ്മ്യൂണിസം വേണമെന്നാണോ? അല്ല ! ഇവിടെ ദേശീയ വിപ്ലവം വരണം എന്നാണ് റഷ്യയുടെ താല്പര്യമെന്ന് കുമിൻ താങ് നേതാവ് ചിയാങ്-കൈ-ഷേക് പരസ്യമായി പ്രഖ്യാപിച്ചു. പക്ഷേ സ്വകാര്യമായി അദ്ദേഹം കരുതിയിരുന്നത് വിപരീതമായിരുന്നു .റഷ്യയുടെ ഭാഷയിൽ അന്തർദേശീയ,ലോക വിപ്ലവം എന്നൊക്കെവെച്ചാൽ മറ്റൊന്നുമായിരുന്നില്ല, ഒന്നാംതരം അറുപഴഞ്ചൻ സാമ്രാജിത്വം തന്നെ . ചിയാങിനെ നിന്നും ഇനിയും മികച്ച കിട്ടുമെന്ന് ഇന്ന് റഷ്യ കണക്കുകൂട്ടി. നാരങ്ങാ ഞെക്കി നീരെടുക്കുന്ന പോലെ ചിയാങിനെ ഞെക്കി നീരെടുത്ത ശേഷം ഉപേക്ഷിക്കാനാ യിരുന്നു സ്റ്റാലിന്റെ പദ്ധതി. അതായത് കാര്യം കണ്ടശേഷം ചിയാങിനെ തട്ടാൻ റഷ്യ വട്ടം കൂടി. പക്ഷേ ആ ഉദ്യമത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (CCP) ആണ് നാരങ്ങയായി മാറിയത്. 

1927ൽ ഷാങ്ഹായില് അധികാരം പിടിച്ച ശേഷം അതിന് വേണ്ടി പ്രവർത്തിച്ച തന്റെ നേതാക്കന്മാരെ ചിയാങ്-കൈ-ഷേക് കൊന്നുതള്ളി. സ്റ്റാലിന്റെ ആശീർവാദത്തോടെ CCP ചിയാങ്-കൈ-ഷേക്കിനെ ചെറുക്കാനായി സായുധസമരങ്ങളുടെ പരമ്പരകൾ നടത്തിയെങ്കിലും എല്ലാം ദയനീയമായി പരാജയപ്പെട്ടു. തുടർന്ന് കാര്യങ്ങൾ പന്തിയല്ലെന്നു മനസ്സിലാക്കിയ ചിയാങ് ബീജിങിലെ റഷ്യൻ കോൺസുലേറ്റ് റെയ്ഡ് ചെയ്യുകയും റഷ്യയുടെ ചാരപ്രവർത്തനത്തിനെ സംബന്ധിച്ച രേഖകൾ വലിയതോതിൽ പിടിച്ചെടുക്കുകയും ചെയ്തു. ഇത് റഷ്യയ്ക്ക് വലിയതോതിൽ മാനഹാനി ഉണ്ടാക്കി. 1927ലെ ചൈനയിലെ സംഭവവികാസങ്ങൾക്ക് മുന്നേ തന്നെ ലെനിന്റെ വിശാലമായ കാഴ്ചപ്പാടിൽ രൂപീകരിക്കപ്പെട്ട ‘അധിനിവേശാനന്തര ലോകത്തിൽ സാമ്രാജ്യത്തിനെതിരെ ഒരു മുന്നണി’ എന്ന സ്വപ്നത്തിനു വേണ്ടി തോളോടുതോൾ ചേർന്ന് പോരാടാൻ ഒരു സഖ്യം കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ കീഴിൽ രൂപപ്പെട്ടുവരുമെന്നു പ്രതീക്ഷിച്ചു. അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ തിടുക്കപ്പെട്ട് രീതിയിൽ റഷ്യയുടെ ഭാഗത്തുനിന്നും തുടങ്ങി. ആ ലക്ഷ്യത്തിനായി ഒരു മുന്നണി രൂപീകരിച്ചു നടത്തിയ ആദ്യ പ്രതിനിധി സഭയിൽ പിന്നീട് ഭാരതത്തിന്റെ പ്രധാനമന്ത്രിയായ നെഹ്റു ,ആഫ്രിക്കൻ നാഷണൽ കോൺഗ്രസിൻറെ നേതാവ് ജോസിയ ഖുംടെ , ബ്രിട്ടീഷ് പ്രതിനിധിയായി ലേബർ പാർട്ടി നേതാവ് ഫെന്നർ ബ്രോക് വേ എന്നിവർ തുടങ്ങിയ ആളുകൾ പങ്കെടുത്തു. നാനാതുറകളിലും പെട്ട ജനസമൂഹത്തിന്റെ ഒരു പരിച്ഛേദമെന്നും, കറുപ്പും,വെളുപ്പും, തവിട്ടും നിറമുള്ള അനേകം മുഖങ്ങളുടെ ഒരു സാഗരമായിരുന്നു ആ സമ്മേളനമെന്നും , ആ വേദി മനുഷ്യരാശിയുടെ ജനപ്രതിനിധിസഭ എന്നും മറ്റും സമ്മേളനത്തിനെത്തിയർ അതിനെപ്പറ്റി വാഴ്ത്തിപ്പാടി. ലോകസമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമാനതകളില്ലാത്ത പ്രസ്ഥാനമായിരിക്കും ഇതെന്നു സഭയിൽ പങ്കെടുത്ത ബ്രോക് വേ പ്രഖ്യാപിക്കുകയുണ്ടായി. പക്ഷേ വിധി മറ്റൊന്നായിരുന്നു, കുറച്ചു വർഷങ്ങൾക്കുശേഷം ആ മുന്നണി വിസ്മൃതിയിലായി. സോവിയറ്റ് വിദേശനയത്തിന്റെയും ,രഹസ്യാന്വേഷണ വിഭാഗത്തിന്റെയും അനുസരണാർത്ഥിയായി കോമിന്റേൺ 1943 വരെ നിലനിന്നിരുന്നുവെങ്കിലും,മൂന്നാം ലോക മഹാ രാജ്യങ്ങളിൽ കാര്യപ്പെട്ട ഒരു സംഭാവന ചെയ്യുന്നതിനും അതിനു സാധ്യമായില്ല. കൊളോണിയൽ സാമ്രാജ്യങ്ങൾ രണ്ടാം ലോക മഹായുദ്ധം വരെ കേടുപാടുകൾ കൂടാതെ തുടർന്നു. ജോസഫ് സ്റ്റാലിൻന്റെ രഹസ്യാന്വേഷണ ഏജൻസികളോ വിദേശനയമോ അവരുടെ പതനം വേഗത്തിലാക്കാൻ കാര്യമായ ശ്രമം നടത്തിയില്ല . അദ്ദേഹത്തിന്റെ ക്രൂരമായ സ്വേച്ഛാധിപത്യത്തിൻകീഴിൽ ‘ലോകവിപ്ലവ’ സ്വപ്നം വേഗത്തിൽ ‘ഒരു രാജ്യത്തിൽ മാത്രം' എന്ന യാഥാർത്ഥ്യത്തിലേക്ക് വഴിമാറി. ചുറ്റും ശത്രുക്കളായ സാമ്രാജ്യത്വ രാഷ്ട്രങ്ങളും, ആഴത്തിലുള്ള ദുർബലത ബോധവും കൊണ്ട് ചുറ്റപ്പെട്ട സോവിയറ്റ് യൂണിയൻ.

Comments

Popular posts from this blog

KGB വാങ്ങിയ ഇന്ത്യൻ പത്രങ്ങൾ

BANKIR എന്ന രഹസ്യനാമമുള്ള സി.പിഐയുടെ സമുന്നതനായ ദേശീയ നേതാവിനായിരുന്നു കെ.ജി.ബി ഫണ്ടുകള്‍ കൈമാറി കൊണ്ടിരുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.ജി.ബി ഏജന്‍റുമാര്‍ സി.പി.ഐ ഓഫീസ് പല കാരണങ്ങള്‍ പറഞ്ഞ് സന്ദര്‍ശിക്കുമായിരുന്നു. ഇതില്‍ പ്രധാനമായിരുന്നു റഷ്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സി.പി.ഐ ഓഫീസ് പരിചയപ്പെടുത്തുക എന്ന ജോലി. ഈ ജോലിയുടെ മറവിൽ BANKIR റിന്‍റെ ഓഫീസില്‍ കെ.ജി.ബി ഉദ്യോഗസ്ഥര്‍ സ്ഥിരമായി പണം എത്തിക്കുമായിരുന്നു . ഇതുപോലെ കെ.ജി.ബിയില്‍ നിന്നും പണം കൈപ്പറ്റാന്‍ പല തന്ത്രങ്ങളും സി.പി.ഐ പയറ്റിയിരുന്നു. ഡല്‍ഹിയുടെ സമീപ പ്രദേശത്തുള്ള ഒരു തടാകത്തിലേക്ക് മീന്‍പിടിക്കാനെന്ന വ്യാജേന എത്തുന്ന കെ.ജി.ബി പ്രതിനിധികളും BANKIR ഉം പണം കൈമാറ്റം നടത്തിയിരുന്നു. ഇതിനായി അതി വിപുലമായ ആസൂത്രണം കെ.ജി.ബി നടത്തിയിരുന്നു. പണം കൈമാറ്റം നടക്കുന്ന ദിവസം രാവിലെ 6.30ന് തന്നെ കെ.ജി.ബി മേധാവി ഷെര്‍ബാഷിനും രണ്ടു കൂട്ടാളികളും ഡല്‍ഹിയില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയുള്ള തടാകക്കരയില്‍ എത്തിച്ചേരും. എട്ട് മണിയോട് കൂടി മീന്‍ പിടുത്തം തുടങ്ങുന്ന അവര്‍ 10.30ഓടെ അത് അവസാനിപ്പ...

ഇന്ത്യയെ സ്വേച്ഛാധിപത്യ രാജ്യമാക്കി മാറ്റിയ ഇന്ദിര

1967ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചുവന്ന 30-40 ശതമാനം വരെ എം പി മാരുടെ വിജയത്തെയും അവരെത്തന്നെയും സ്വാധീനിക്കാന്‍ കഴിഞ്ഞുവെന്ന് കെ.ജി.ബിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. കൈവശമുണ്ടായിരുന്ന 21 ശതമാനം സീറ്റ് കോണ്‍ഗ്രസിന് ആ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുകയുണ്ടായി. ഈന്ദിരയും മൊറാര്‍ജി ദേശായിയുംതമ്മിലുണ്ടായിരുന്ന അധികാര വടംവലിമൂലം സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുകയുണ്ടായി. വെറും 44 സീറ്റ് ഭൂരിപക്ഷം മാത്രമായിരുന്നു ഇന്ദിരക്ക് ലഭിച്ചത്. അതിനെത്തുടര്‍ന്ന് മൊറാര്‍ജി ദേശായിയെ ഉപ പ്രധാനമന്ത്രിയായി മനസ്സില്ലാമനസ്സോടെ ഇന്ദിരക്ക് തിരഞ്ഞെടുക്കേണ്ടി വന്നു. 1968 ഓടെ ദേശായിയും കാമരാജും ചേര്‍ന്ന് ഇന്ദിരയെ മാറ്റാനുള്ള ചരടുവലികള്‍ തുടങ്ങി. കോണ്‍ഗ്രസ് പതിയെ പതിയെ പിളര്‍പ്പിലക്ക് പോകുകയായിരുന്നു. 1969 ആയപ്പോഴേക്കും റഷ്യക്ക് ചൈനയില്‍ നിന്നുള്ള ഭീഷണി വളരെയധികം കൂടുതലായി വന്നു കൊണ്ടിരുന്നു. ആയതിനാല്‍ ഇന്ത്യയുമായുള്ള നയപരമായ ബന്ധങ്ങളില്‍കാര്യമായ പൊളിച്ചെഴുത്ത് നടത്താന്‍ റഷ്യ തീരുമാനിച്ചു. ദക്ഷിനേഷ്യന്‍ നയം ഇന്ത്യയെ മുന്നില്‍ക്കണ്ട് റഷ്യ തിരുത്തിയെഴുതി. തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന...

കെ ജി ബി നടത്തി വന്ന ഉപജാപം

മൂന്നാം ലോകരാജ്യങ്ങളിൽ തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ റഷ്യ കെ.ജി.ബിയെ ചുമതലപ്പെടുത്തി. അതില്‍ ഏറെക്കുറെ അവർ വിജയിക്കുകയും ചെയ്തു. മൂന്നാം ലോകരാഷ്ട്രങ്ങളെ അമേരിക്കൻ സാമ്രാജ്യത്വത്തില്‍ നിന്നും രക്ഷിക്കുക എന്ന വ്യാജ നിര്‍വചനത്തിലൂടെ ആ രാഷ്ട്രങ്ങളിലെ അമേരിക്കൻ നയത്തിനെ കാര്യമായ രീതിയിൽ സ്വാധീനിക്കാന്‍ കെ.ജി.ബി ക്കു കഴിഞ്ഞു. മൂന്നാം ലോക രാജ്യത്തെ പൊതുജന വികാരം റഷ്യയ്ക്ക് അനുകൂലമാക്കി മാറ്റാൻ കെ.ജി.ബി കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. അതിനായി അവര്‍ നടത്തിവന്ന ശ്രമങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകൾ കെ.ജി.ബി കേന്ദ്രനേതൃത്വം ക്രംലിന് സ്ഥിരമായി കൈമാറി വന്നിരുന്നു. ബ്രഷ്നേവില്‍നിന്നും പാര്‍ട്ടിയുടെ അധികാരം ഗോര്‍ബച്ചെവിലേക്ക് എത്തിയപ്പോഴേക്കും കെ.ജി.ബിയുടെ പദ്ധതികൾ നിര്‍ലോഭം നടന്നുകൊണ്ടേയിരുന്നു. 1991ല്‍ റഷ്യയുടെ തകര്‍ച്ചക്കുശേഷം പുറത്തുവന്ന ഒരു രേഖയില്‍നിന്നും മൂന്നാം ലോകരാജ്യങ്ങളിൽ കെ.ജി.ബിയുടെ നേതൃത്വത്തിൽ നടത്തിവന്ന അമേരിക്കൻ വിരുദ്ധ ഗൂഡാലോചന പദ്ധതി വിശദീകരിക്കാം. 1969 ലെ റഷ്യൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി യൂറി അഡ്ര...