Skip to main content

സ്റ്റാലിന്റെ ചോരക്കൊതി

സ്റ്റാലിന്റെ ഭരണ ഭീകരതയുടെ ഭ്രാന്ത് മോസ്കോയിൽ നടമാടുന്ന സമയത്ത്, കോമിന്റേൺ പ്രതിനിധികൾ അപലപിക്കലും വധശിക്ഷയും ഭയപ്പെട്ടു.കോമിന്‍റേണിലെ പല പ്രതിനിധികളും തങ്ങളുടെ സോവിയറ്റ് സഹപ്രവത്തകരേക്കാള്‍ വലിയ അപകടത്തിലായിരുന്നു. അട്ടിമറിയുടെയും, വിദേശചാര പ്രവര്‍ത്തിയുടെയും ഒരു കേന്ദ്രമാണ് കോമിന്‍റേണ്‍ എന്ന് 1937ല്‍ NKVD – (KGB യുടെ മുന്‍ ഗാമിയായ റഷ്യന്‍ ചാരസംഘടന) സ്റ്റാലിന് റിപ്പോർട്ട് നല്കി. കോമിന്‍റേണിന്റെ തലവനുള്‍പ്പടെ വിദേശരാജ്യങ്ങള്‍ക്ക് ചാരപ്പണി ചെയ്യുകയാണെന്ന് NKVD കണ്ടെത്തി. ഇതിനെ തുടർന്ന് സ്റ്റാലിന്‍ കോമിന്‍റേണ്‍ നേതാക്കളെ തടവിലാക്കി. കോമിന്‍റേണ്‍ നേതാക്കളെ വേട്ടപ്പട്ടികളെപ്പോലെയുള്ള സ്റ്റാലിന്‍റെ കിങ്കരന്‍മാര്‍ കൊന്നുതള്ളി. അങ്ങനെ മൂന്നാം ലോകരാജ്യങ്ങളുടെ ഗതിവിഗതികള്‍ തീരുമാനിക്കുന്ന ഒരു ദൃഡ നീക്കം സോവിയറ്റ് ചാരസംഘടന നടപ്പിലാക്കി. രണ്ടാം ലോകമഹായുദ്ധത്തിന് മുന്‍പ് തന്നെ മൂന്നാം ലോകരാജ്യങ്ങളിലെ ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള നേതാക്കന്മാരെ നിര്‍മ്മാര്‍ജനം ചെയ്യാനുള്ള പദ്ധതിയായിരുന്നു സ്റ്റാലിന്‍ നടപ്പിലാക്കിയത്. ഹോചിമിന്‍, ഡെന്‍ സിയാവോപിങ്, ജോമോ കെനിയാട്ട എന്നീ നേതാക്കള്‍ ഈ സംഭവവികാസങ്ങള്‍ക്ക് മുന്‍പ് വരെ മോസ്കോയില്‍ കോമിന്‍റേണ്‍ നടത്തിവന്ന സര്‍വകലാശാലയില്‍ പഠനം നടത്തുകയായിരുന്നു. ഇവരെല്ലാം സ്റ്റാലിന്‍ വേട്ട തുടങ്ങുന്നതിന് മുന്‍പ് തന്നെ റഷ്യയില്‍ നിന്നും രക്ഷപ്പെട്ടു.
 ഇതില്‍ ജോമോ കെനിയാട്ടക്ക് റഷ്യയുടെ ഗൂഡപദ്ധതിയെപ്പറ്റി അറിവുണ്ടായിരുന്നതിനാല്‍ മുന്‍വിധികളോട് കൂടിയായിരുന്നു യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകരോട് ഇടപെട്ടിരുന്നത്. ഒരിക്കല്‍ സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള കെനിയാട്ടയുടെ കമ്യൂണിസ്റ്റ് സഹപാഠി എഡ്വിന്‍ മൊസുറ്റ് സനന്‍യാന കെനിയാട്ടയെ ‘പെറ്റി ബൂര്‍ഷ്വ’ എന്ന് വിളിച്ചു. അപ്പോള്‍ കെനിയാട്ട അയാളോട് ചോദിച്ചു, എന്നെ ‘പെറ്റി ബൂര്‍ഷ്വ’ എന്ന് വിളിച്ചപമാനിക്കാതെ ‘വലിയ ബൂര്‍ഷ്വ’ എന്ന് വിളിക്കൂ എന്ന്. നിർദോഷപരമായ ഒരു തമാശ പോലും താങ്ങാത്ത കൊലയാളി ഭരണകൂടത്തിന് ഇത് താങ്ങുന്നതിനപ്പുറമാണെന്ന് പറയേണ്ടതില്ലല്ലോ. സ്റ്റാലിന്‍റെ വേട്ടക്ക് മുന്‍പ് കെനിയാട്ട രക്ഷപ്പെട്ടില്ലായിരുന്നുവെങ്കില്‍ സ്വതന്ത്ര കെനിയയുടെ പിതാവ് റഷ്യന്‍ ഭരണകൂടത്തിന്‍റെ ഏതെങ്കിലും കൊലയാളിയുടെ കത്തിക്ക് ഇരയായേനെ.

Comments

Popular posts from this blog

KGB വാങ്ങിയ ഇന്ത്യൻ പത്രങ്ങൾ

BANKIR എന്ന രഹസ്യനാമമുള്ള സി.പിഐയുടെ സമുന്നതനായ ദേശീയ നേതാവിനായിരുന്നു കെ.ജി.ബി ഫണ്ടുകള്‍ കൈമാറി കൊണ്ടിരുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.ജി.ബി ഏജന്‍റുമാര്‍ സി.പി.ഐ ഓഫീസ് പല കാരണങ്ങള്‍ പറഞ്ഞ് സന്ദര്‍ശിക്കുമായിരുന്നു. ഇതില്‍ പ്രധാനമായിരുന്നു റഷ്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സി.പി.ഐ ഓഫീസ് പരിചയപ്പെടുത്തുക എന്ന ജോലി. ഈ ജോലിയുടെ മറവിൽ BANKIR റിന്‍റെ ഓഫീസില്‍ കെ.ജി.ബി ഉദ്യോഗസ്ഥര്‍ സ്ഥിരമായി പണം എത്തിക്കുമായിരുന്നു . ഇതുപോലെ കെ.ജി.ബിയില്‍ നിന്നും പണം കൈപ്പറ്റാന്‍ പല തന്ത്രങ്ങളും സി.പി.ഐ പയറ്റിയിരുന്നു. ഡല്‍ഹിയുടെ സമീപ പ്രദേശത്തുള്ള ഒരു തടാകത്തിലേക്ക് മീന്‍പിടിക്കാനെന്ന വ്യാജേന എത്തുന്ന കെ.ജി.ബി പ്രതിനിധികളും BANKIR ഉം പണം കൈമാറ്റം നടത്തിയിരുന്നു. ഇതിനായി അതി വിപുലമായ ആസൂത്രണം കെ.ജി.ബി നടത്തിയിരുന്നു. പണം കൈമാറ്റം നടക്കുന്ന ദിവസം രാവിലെ 6.30ന് തന്നെ കെ.ജി.ബി മേധാവി ഷെര്‍ബാഷിനും രണ്ടു കൂട്ടാളികളും ഡല്‍ഹിയില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയുള്ള തടാകക്കരയില്‍ എത്തിച്ചേരും. എട്ട് മണിയോട് കൂടി മീന്‍ പിടുത്തം തുടങ്ങുന്ന അവര്‍ 10.30ഓടെ അത് അവസാനിപ്പ...

ഇന്ത്യയെ സ്വേച്ഛാധിപത്യ രാജ്യമാക്കി മാറ്റിയ ഇന്ദിര

1967ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചുവന്ന 30-40 ശതമാനം വരെ എം പി മാരുടെ വിജയത്തെയും അവരെത്തന്നെയും സ്വാധീനിക്കാന്‍ കഴിഞ്ഞുവെന്ന് കെ.ജി.ബിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. കൈവശമുണ്ടായിരുന്ന 21 ശതമാനം സീറ്റ് കോണ്‍ഗ്രസിന് ആ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുകയുണ്ടായി. ഈന്ദിരയും മൊറാര്‍ജി ദേശായിയുംതമ്മിലുണ്ടായിരുന്ന അധികാര വടംവലിമൂലം സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുകയുണ്ടായി. വെറും 44 സീറ്റ് ഭൂരിപക്ഷം മാത്രമായിരുന്നു ഇന്ദിരക്ക് ലഭിച്ചത്. അതിനെത്തുടര്‍ന്ന് മൊറാര്‍ജി ദേശായിയെ ഉപ പ്രധാനമന്ത്രിയായി മനസ്സില്ലാമനസ്സോടെ ഇന്ദിരക്ക് തിരഞ്ഞെടുക്കേണ്ടി വന്നു. 1968 ഓടെ ദേശായിയും കാമരാജും ചേര്‍ന്ന് ഇന്ദിരയെ മാറ്റാനുള്ള ചരടുവലികള്‍ തുടങ്ങി. കോണ്‍ഗ്രസ് പതിയെ പതിയെ പിളര്‍പ്പിലക്ക് പോകുകയായിരുന്നു. 1969 ആയപ്പോഴേക്കും റഷ്യക്ക് ചൈനയില്‍ നിന്നുള്ള ഭീഷണി വളരെയധികം കൂടുതലായി വന്നു കൊണ്ടിരുന്നു. ആയതിനാല്‍ ഇന്ത്യയുമായുള്ള നയപരമായ ബന്ധങ്ങളില്‍കാര്യമായ പൊളിച്ചെഴുത്ത് നടത്താന്‍ റഷ്യ തീരുമാനിച്ചു. ദക്ഷിനേഷ്യന്‍ നയം ഇന്ത്യയെ മുന്നില്‍ക്കണ്ട് റഷ്യ തിരുത്തിയെഴുതി. തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന...

കെ ജി ബി നടത്തി വന്ന ഉപജാപം

മൂന്നാം ലോകരാജ്യങ്ങളിൽ തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ റഷ്യ കെ.ജി.ബിയെ ചുമതലപ്പെടുത്തി. അതില്‍ ഏറെക്കുറെ അവർ വിജയിക്കുകയും ചെയ്തു. മൂന്നാം ലോകരാഷ്ട്രങ്ങളെ അമേരിക്കൻ സാമ്രാജ്യത്വത്തില്‍ നിന്നും രക്ഷിക്കുക എന്ന വ്യാജ നിര്‍വചനത്തിലൂടെ ആ രാഷ്ട്രങ്ങളിലെ അമേരിക്കൻ നയത്തിനെ കാര്യമായ രീതിയിൽ സ്വാധീനിക്കാന്‍ കെ.ജി.ബി ക്കു കഴിഞ്ഞു. മൂന്നാം ലോക രാജ്യത്തെ പൊതുജന വികാരം റഷ്യയ്ക്ക് അനുകൂലമാക്കി മാറ്റാൻ കെ.ജി.ബി കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. അതിനായി അവര്‍ നടത്തിവന്ന ശ്രമങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകൾ കെ.ജി.ബി കേന്ദ്രനേതൃത്വം ക്രംലിന് സ്ഥിരമായി കൈമാറി വന്നിരുന്നു. ബ്രഷ്നേവില്‍നിന്നും പാര്‍ട്ടിയുടെ അധികാരം ഗോര്‍ബച്ചെവിലേക്ക് എത്തിയപ്പോഴേക്കും കെ.ജി.ബിയുടെ പദ്ധതികൾ നിര്‍ലോഭം നടന്നുകൊണ്ടേയിരുന്നു. 1991ല്‍ റഷ്യയുടെ തകര്‍ച്ചക്കുശേഷം പുറത്തുവന്ന ഒരു രേഖയില്‍നിന്നും മൂന്നാം ലോകരാജ്യങ്ങളിൽ കെ.ജി.ബിയുടെ നേതൃത്വത്തിൽ നടത്തിവന്ന അമേരിക്കൻ വിരുദ്ധ ഗൂഡാലോചന പദ്ധതി വിശദീകരിക്കാം. 1969 ലെ റഷ്യൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി യൂറി അഡ്ര...