1992 ഏപ്രിൽ 9 ന് എഴുപതുവയസോളം പ്രായമുള്ള , മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരാൾ, ലാത്വിയയുടെ (പുതുതായി സ്വതന്ത്രമായ മുൻ സോവിയറ്റ് റഷ്യയിലെ ബാൾട്ടിക് സ്റ്റേറ്റ്) തലസ്ഥാനമായ റിഗയിൽ എത്തി. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മോസ്കോയിൽ നിന്ന് ഒറ്റരാത്രി കൊണ്ട് ട്രെയിൻ യാത്ര ചെയ്താണ് ആ വൃദ്ധൻ റീഗയിലെ പുതിയ ബ്രിട്ടീഷ് എംബസിയുടെ ഓഫീസിൽ എത്തിയത്. തുടർന്നു ബ്രിട്ടീഷ് സീക്രട്ട് ഇന്റലിജൻസ് സർവീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി (ബ്രിട്ടീഷ് രഹസ്യാന്വേഷണസംഘടന- SIS, MI6 എന്നും അറിയപ്പെടുന്നു).
പാസ്‌പോർട്ടും മറ്റ് രേഖകളും അവിടെ പരിശോധനയ്ക്ക് ഹാജരാക്കുന്ന അദ്ദേഹത്തിന്റെ പേര് വാസിലി നികിതിച് മിട്രോഖിൻ, മുൻ സീനിയർ ആർക്കൈവിസ്റ്റ് (ചരിത്രരേഖ സൂക്ഷിപ്പുകാരൻ) ഫസ്റ്റ് ചീഫ് ഫോറിൻ ഇന്റലിജൻസ്, കെ.ജി.ബി ഡയറക്ടറേറ്റ് (മുൻ സോവിയറ്റ് റഷ്യൻചാര സംഘടന). തുടർന്ന് SIS ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ ഫോട്ടോയെടുക്കുന്നു.
മിട്രോഖിന്റെ ബ്രിട്ടീഷ് എംബസിയിലേക്കുള്ള ആദ്യ സന്ദർശനം നടന്നത് ഒരു മാസം മുമ്പായിരുന്നു. അദ്ദേഹം അവിടെയെത്തിയപ്പോൾ കയ്യിൽ കേടായ ചക്രങ്ങളുള്ള ഒരു സ്യൂട്ട്കേസ് വലിച്ചിഴച്ചു കൊണ്ട് വന്നിരുന്നു . അതേ തരത്തിലുള്ള മുഷിഞ്ഞ വസ്ത്രം തന്നെയാണ് ഇന്നും അദ്ദേഹം ധരിച്ചിരിക്കുന്നത്. റഷ്യൻ അതിർത്തി കാവൽക്കാരിൽ നിന്ന് കഴിയുന്നത്ര ശ്രദ്ധ ആകർഷിക്കാതിരിക്കാൻ മോസ്കോയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ മുഷിഞ്ഞ വസ്ത്രം അദ്ദേഹം ധരിച്ചു .അദ്ദേഹത്തിന് ബ്രിട്ടീഷുകാരെ കുറിച്ച് ഒരു മുൻവിധി ഉണ്ടായിരുന്നതിനാൽ നേരെ അമേരിക്കൻ എംബസിൽ എത്തി . പ്രത്യക്ഷത്തിൽ ഒരു അഭയാർഥിയുടെ ശരീര ഭാഷ ഉണ്ടായിരുന്നതിനാൽ യുഎസ് എംബസി ഉദ്യോഗസ്ഥർ മിട്രോഖിന്റെ പ്രാധാന്യം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു . അദ്ദേഹത്തോട് മടങ്ങാൻ പോകൻ പറഞ്ഞു. തുടർന്ന് മിട്രോഖിൻ ബ്രിട്ടീഷ് എബസിയിലേക്ക് പോയി .
അവിടെയെത്തിയ അദ്ദേഹം എംബസിയിലെ അധികാരമുള്ള ഒരാളോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. റിസപ്ഷൻ ഏരിയയിൽ കാത്തിരുന്ന അദ്ദേഹത്തെ അപ്രതീക്ഷിതമായി കണ്ട, നന്നായി റഷ്യൻ സംസാരിക്കുന്ന ചെറുപ്പക്കാരിയായ ഒരു എംബസ്സി ഉദ്യോഗസ്ഥയോട് തന്റെ വരവിന്റെ ഉദേശം അദേഹം പറയുന്നു. അതിനു ശേഷം തന്റെ കൈവശം ഉണ്ടായിരുന്ന ചില കെജിബി രഹസ്യ രേഖകൾ അദ്ദേഹം ആ ഉദ്യോഗസ്ഥയെ കാണിക്കുന്നു. അവർ ചില കുറിപ്പുകൾ വായിച്ചു,ഞെട്ടപ്പിക്കുന്ന ആ രേഖകളുടെ സാധ്യതകൾ പെട്ടെന്ന് മനസ്സിലാക്കി മിടുക്കിയായ ആ ഉദ്യോഗസ്ഥ അതിനെ പറ്റി വിശദമായി ചോദിച്ചു മനസിലാക്കി . എംബസിൽ രഹസ്യാന്വേഷണ കേന്ദ്രമില്ലാത്തതിനാൽ , ഒരു മാസത്തിനുശേഷം മടങ്ങി വരണമെന്നും, ആ സമയം കൊണ്ട് SISന്റെ ലണ്ടൻ ആസ്ഥാനത്തു നിന്നുള്ള പ്രതിനിധികളുമായി ഒരു കൂടി കാഴ്ച തരപ്പെടുത്തി കൊടുക്കാമെന്നു വാക്ക് നല്കുന്നു. ആ ഉദ്യോഗസ്ഥയുടെ വാക്കിന്മേൽ അദ്ദേഹം റഷ്യിലേക്ക് മടങ്ങി .
പിന്നീട് ഏപ്രിൽ 9ന് എസ്.ഐ. എസ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ മിട്രോഖിൻ
അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിൽ നിന്ന് 2,000 ആർക്കൈവിൽ പേജുകൾ കൂടി ഹാജരാക്കി.
തന്റെ മേൽനോട്ടത്തിൽ മുഴുവൻ വിദേശ രഹസ്യാന്വേഷണ ശേഖരവും മോസ്കോയുടെ മധ്യഭാഗത്തുള്ള ലുബ്യാങ്കയുടെ തിരക്കേറിയ കെ.ജി . ബി ഓഫീസിൽ നിന്നും ഔട്ടർ റിംഗ് റോഡിനു സമീപത്തുള്ള യാസെനെവോയിലെ പുതിയ കെ.ജി.ബി ആസ്ഥാനത്തേക്ക് 1972 നും 1982 നും ഇടയിൽ മാറ്റം ചെയ്യുന്നതിനിടയിൽ ശേഖരത്തിൽ നിന്നും മിക്കവാറും എല്ലാ ദിവസവും
കൈയ്യക്ഷര കുറിപ്പുകൾ എങ്ങനെ കടത്തി എന്നതിന്റെ അസാധാരണമായ കഥ അദ്ദേഹം പറഞ്ഞു. അതിനു ശേഷം മിട്രോഖിൻ അവ തന്റെ കുടുംബ വീടിന്റെ തറയിൽ വർഷങ്ങളോളം മറച്ചുവച്ചു. 1984ൽ കെ.ജി .ബിയിൽ നിന്നും വിരമിക്കുന്നതുവരെ മിട്രോഖിൻ രഹസ്യ രേഖകൾ കടത്തികൊണ്ട് വന്നിരുന്നു . മിട്രോഖിൻ കാണിച്ച കുറിപ്പുകൾ വഴി കെ ജി ബി യുടെ വിദേശ രഹസ്യാന്വേഷണ വിഭാഗത്തിലെ അതീവ രഹസ്യമായ ശേഖരത്തിലെ രേഖകളിലേക്ക് പോലും അയാൾക്ക് അഭിഗമ്യതയുണ്ടായിരുന്നുവെന്ന് എസ് ഐ എസ് ഉദ്യോഗസ്ഥർ മനസിലാക്കി . ആ രേഖകളിൽ നിന്നും വിദേശത്ത് ഗുപപ്തമായി താമസിച്ച കെ.ജി.ബിയുടെ എലൈറ്റ് കോർപ്സിന്റെ യഥാർത്ഥ ഐഡന്റിറ്റികളും മറ്റ് വീര ഇതിഹാസങ്ങളും വെളിച്ചതായി .ബാൾട്ടിക്കിൽ വെച്ചു SISസുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയ മിട്രോഖിൻ തുടർന്നു ബ്രിട്ടനിൽ ഒരു രഹസ്യ
സന്ദർശനം നടത്തി അയാളുടെ കൂറുമാറ്റ പദ്ധതികൾ ചർച്ചചെയ്തു. 1992 നവംബർ 7, ഒരു ശരത്കാലം, ബോൾഷെവിക്കിന്റെ വിപ്ലവത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം, മിട്രോഖിനെയും കുടുംബത്തെയും, ആറ് വലിയ കണ്ടൈനർ നിറയെ രേഖകളും ഒരു രഹസ്യ ഉദ്യമത്തിലൂടെ എസ്‌ഐഎസ് റഷ്യയിൽ നിന്നും ബ്രിട്ടനിലേക്ക് കടത്തി.
Comments
Post a Comment