Skip to main content

കമ്മ്യൂണിസ്റ്റ് റഷ്യയുടെ ഉദയം

കാൾ മാർക്സും ഫ്രഡ്രിക്ക് ഏംഗൽസും അവകാശപ്പെട്ടപോലെ കമ്മ്യൂണിസം, യൂറോപ്പിന്റെയും പടിഞ്ഞാറിന്റെയും ചരിത്രത്തിൽ മാത്രമല്ല ലോക ചരിത്രത്തിലും ചില മാറ്റങ്ങൾ വരുത്തി. വ്യവസായവൽകൃതമായ യൂറോപ്പിനെ ലക്ഷ്യംവെച്ചാണ് അവർ 1848ൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയതെങ്കിലും ആഗോളതലത്തിലും അത് ശ്രദ്ധിക്കപ്പെട്ടു. ആഗോളതലത്തിലെ ഒരു വിപ്ലവ ആഹ്വാനമായി അത് പരിണമിച്ചു. ‘തൊഴിലാളിവർഗത്തിന് നഷ്ടപ്പെടാൻ ഒന്നുമില്ല, ഉള്ളത് അവരുടെ വിലങ്ങുകൾ മാത്രം, അവർക്ക് വിജയിക്കാൻ ഒരു ലോകമുണ്ട്, സർവ രാജ്യ തൊഴിലാളികളെ, ഒന്നിക്കുക’.1917 ൽ വിപ്ലവത്തിലൂടെ റഷ്യ പിടിച്ചടക്കിയ ശേഷം അത് ലോകവിപ്ലവത്തിന്റെ തുടക്കമായി പ്രഖ്യാപിച്ചു. എല്ലാ ലോക രാജ്യങ്ങളിലും വിപ്ലവം വരാത്തിടത്തോളം നമ്മുടെ വിജയം ഭാഗികമാണെന്ന് ലെനിൻ പ്രഖ്യാപിച്ചു. ബോൾഷെവിക്കുകൾ ലോക വിപ്ലവം എന്ന വിദൂരസ്വപ്നം നൽകി. ലെനിൻ മരിച്ചു,എന്നിരുന്നാലും സാമ്രാജ്യങ്ങളുടെ തകർച്ച ഒരു ദിനം വിപ്ലവത്തിലൂടെ സാധ്യമാകുമെന്ന ചിന്താഗതി തൊഴിലാളികളിൽ ഫലപ്രദമായി വിതച്ചിരുന്നു. ദശലക്ഷക്കണക്കിന് തൊഴിലാളികൾ- ലോക ജനസംഖ്യയുടെ ബഹുഭൂരിപക്ഷവും – ഇപ്പോൾ സ്വതന്ത്രവും,സംഘടിത്തവും, സജീവവുമായി പുറത്തുവന്നിരിക്കുന്നു എന്നതാണ് ഇതിന്റെ വിപ്ലവകരമായ ഘടകം. ഇതിൽനിന്നും ഒരുകാര്യം വ്യക്തമായിരിക്കുന്നു വിപ്ലവം എന്ന നിർണായകമായ ഒരു യുദ്ധസന്ധിയാണ്. ലോകജനതയുടെ ഭൂരിഭാഗത്തിന്റെയും വിമോചനമെന്ന ആശയമാണ് ലക്ഷ്യം. മുതലാളിത്തവും സാമ്രാജ്യത്വവും ഒരുപക്ഷേ ലോകത്ത് നിന്നും തുടച്ചു മാറ്റപ്പെട്ടേക്കാം. 

ഏതു മാർഗ്ഗം സ്വീകരിച്ചായാലും (ആയുധപരമായാൽ പോലും ) രാജ്യാന്തര ബൂർഷ്വാസികളെ അട്ടിമറിച്ച് അന്താരാഷ്ട്ര സോവിയറ്റ് റിപ്പബ്ലിക്ക് സ്ഥാപിക്കാനായി 1919 മാർച്ചിൽ മോസ്കോയിൽ വച്ച് തേർഡ് കമ്മ്യൂണിസ്റ്റ് ഇൻറർനാഷണൽ(കമിൻറ്റേൺ) സ്ഥാപിതമായി. അടുത്ത ഒരു വർഷത്തേക്ക് കമിൻറ്റേൺ അധ്യക്ഷനായ ഗ്രിഗോറി യെവ്സീവിച്ച് സിനോവീവ്, ഒരു വിപ്ലവകരമായ സ്വപ്ന ലോകത്താണ് ജീവിച്ചത് . ബോൾഷെവിസം യൂറോപ്പിനെ കീഴടക്കി ലോകം തൂത്തുവാരാൻ പോവുകയായിരുന്നു എന്നായിരുന്നു ഒരിക്കലും നടക്കാത്ത ആ സ്വപ്നം. ബോൾഷെവിക് വിപ്ലവത്തിന്റെ രണ്ടാം വാർഷികത്തിൽ, ‘കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ ലോകം മുഴുവൻ വിജയിക്കും’ എന്നുള്ള തന്റെ പ്രത്യാശ അദ്ദേഹം പ്രഖ്യാപിച്ചു,

Comments

Popular posts from this blog

KGB വാങ്ങിയ ഇന്ത്യൻ പത്രങ്ങൾ

BANKIR എന്ന രഹസ്യനാമമുള്ള സി.പിഐയുടെ സമുന്നതനായ ദേശീയ നേതാവിനായിരുന്നു കെ.ജി.ബി ഫണ്ടുകള്‍ കൈമാറി കൊണ്ടിരുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.ജി.ബി ഏജന്‍റുമാര്‍ സി.പി.ഐ ഓഫീസ് പല കാരണങ്ങള്‍ പറഞ്ഞ് സന്ദര്‍ശിക്കുമായിരുന്നു. ഇതില്‍ പ്രധാനമായിരുന്നു റഷ്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സി.പി.ഐ ഓഫീസ് പരിചയപ്പെടുത്തുക എന്ന ജോലി. ഈ ജോലിയുടെ മറവിൽ BANKIR റിന്‍റെ ഓഫീസില്‍ കെ.ജി.ബി ഉദ്യോഗസ്ഥര്‍ സ്ഥിരമായി പണം എത്തിക്കുമായിരുന്നു . ഇതുപോലെ കെ.ജി.ബിയില്‍ നിന്നും പണം കൈപ്പറ്റാന്‍ പല തന്ത്രങ്ങളും സി.പി.ഐ പയറ്റിയിരുന്നു. ഡല്‍ഹിയുടെ സമീപ പ്രദേശത്തുള്ള ഒരു തടാകത്തിലേക്ക് മീന്‍പിടിക്കാനെന്ന വ്യാജേന എത്തുന്ന കെ.ജി.ബി പ്രതിനിധികളും BANKIR ഉം പണം കൈമാറ്റം നടത്തിയിരുന്നു. ഇതിനായി അതി വിപുലമായ ആസൂത്രണം കെ.ജി.ബി നടത്തിയിരുന്നു. പണം കൈമാറ്റം നടക്കുന്ന ദിവസം രാവിലെ 6.30ന് തന്നെ കെ.ജി.ബി മേധാവി ഷെര്‍ബാഷിനും രണ്ടു കൂട്ടാളികളും ഡല്‍ഹിയില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയുള്ള തടാകക്കരയില്‍ എത്തിച്ചേരും. എട്ട് മണിയോട് കൂടി മീന്‍ പിടുത്തം തുടങ്ങുന്ന അവര്‍ 10.30ഓടെ അത് അവസാനിപ്പ...

ഇന്ത്യയെ സ്വേച്ഛാധിപത്യ രാജ്യമാക്കി മാറ്റിയ ഇന്ദിര

1967ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചുവന്ന 30-40 ശതമാനം വരെ എം പി മാരുടെ വിജയത്തെയും അവരെത്തന്നെയും സ്വാധീനിക്കാന്‍ കഴിഞ്ഞുവെന്ന് കെ.ജി.ബിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. കൈവശമുണ്ടായിരുന്ന 21 ശതമാനം സീറ്റ് കോണ്‍ഗ്രസിന് ആ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുകയുണ്ടായി. ഈന്ദിരയും മൊറാര്‍ജി ദേശായിയുംതമ്മിലുണ്ടായിരുന്ന അധികാര വടംവലിമൂലം സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുകയുണ്ടായി. വെറും 44 സീറ്റ് ഭൂരിപക്ഷം മാത്രമായിരുന്നു ഇന്ദിരക്ക് ലഭിച്ചത്. അതിനെത്തുടര്‍ന്ന് മൊറാര്‍ജി ദേശായിയെ ഉപ പ്രധാനമന്ത്രിയായി മനസ്സില്ലാമനസ്സോടെ ഇന്ദിരക്ക് തിരഞ്ഞെടുക്കേണ്ടി വന്നു. 1968 ഓടെ ദേശായിയും കാമരാജും ചേര്‍ന്ന് ഇന്ദിരയെ മാറ്റാനുള്ള ചരടുവലികള്‍ തുടങ്ങി. കോണ്‍ഗ്രസ് പതിയെ പതിയെ പിളര്‍പ്പിലക്ക് പോകുകയായിരുന്നു. 1969 ആയപ്പോഴേക്കും റഷ്യക്ക് ചൈനയില്‍ നിന്നുള്ള ഭീഷണി വളരെയധികം കൂടുതലായി വന്നു കൊണ്ടിരുന്നു. ആയതിനാല്‍ ഇന്ത്യയുമായുള്ള നയപരമായ ബന്ധങ്ങളില്‍കാര്യമായ പൊളിച്ചെഴുത്ത് നടത്താന്‍ റഷ്യ തീരുമാനിച്ചു. ദക്ഷിനേഷ്യന്‍ നയം ഇന്ത്യയെ മുന്നില്‍ക്കണ്ട് റഷ്യ തിരുത്തിയെഴുതി. തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന...

കെ ജി ബി നടത്തി വന്ന ഉപജാപം

മൂന്നാം ലോകരാജ്യങ്ങളിൽ തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ റഷ്യ കെ.ജി.ബിയെ ചുമതലപ്പെടുത്തി. അതില്‍ ഏറെക്കുറെ അവർ വിജയിക്കുകയും ചെയ്തു. മൂന്നാം ലോകരാഷ്ട്രങ്ങളെ അമേരിക്കൻ സാമ്രാജ്യത്വത്തില്‍ നിന്നും രക്ഷിക്കുക എന്ന വ്യാജ നിര്‍വചനത്തിലൂടെ ആ രാഷ്ട്രങ്ങളിലെ അമേരിക്കൻ നയത്തിനെ കാര്യമായ രീതിയിൽ സ്വാധീനിക്കാന്‍ കെ.ജി.ബി ക്കു കഴിഞ്ഞു. മൂന്നാം ലോക രാജ്യത്തെ പൊതുജന വികാരം റഷ്യയ്ക്ക് അനുകൂലമാക്കി മാറ്റാൻ കെ.ജി.ബി കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. അതിനായി അവര്‍ നടത്തിവന്ന ശ്രമങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകൾ കെ.ജി.ബി കേന്ദ്രനേതൃത്വം ക്രംലിന് സ്ഥിരമായി കൈമാറി വന്നിരുന്നു. ബ്രഷ്നേവില്‍നിന്നും പാര്‍ട്ടിയുടെ അധികാരം ഗോര്‍ബച്ചെവിലേക്ക് എത്തിയപ്പോഴേക്കും കെ.ജി.ബിയുടെ പദ്ധതികൾ നിര്‍ലോഭം നടന്നുകൊണ്ടേയിരുന്നു. 1991ല്‍ റഷ്യയുടെ തകര്‍ച്ചക്കുശേഷം പുറത്തുവന്ന ഒരു രേഖയില്‍നിന്നും മൂന്നാം ലോകരാജ്യങ്ങളിൽ കെ.ജി.ബിയുടെ നേതൃത്വത്തിൽ നടത്തിവന്ന അമേരിക്കൻ വിരുദ്ധ ഗൂഡാലോചന പദ്ധതി വിശദീകരിക്കാം. 1969 ലെ റഷ്യൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി യൂറി അഡ്ര...