Skip to main content

മിട്രോഖിൻ ചരിത്രരേഖകള്‍ - രേഖകളുടെ ആധികാരികത

പിന്നീട് ഏപ്രിൽ 9ന് എസ്‌.ഐ‌. എസ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ മിട്രോഖിൻ അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിൽ നിന്ന് 2,000 ആർക്കൈവിൽ പേജുകൾ കൂടി ഹാജരാക്കി. തന്റെ മേൽനോട്ടത്തിൽ മുഴുവൻ വിദേശ രഹസ്യാന്വേഷണ ശേഖരവും മോസ്കോയുടെ മധ്യഭാഗത്തുള്ള ലുബ്യാങ്കയുടെ തിരക്കേറിയ കെ.ജി . ബി ഓഫീസിൽ നിന്നും ഔട്ടർ റിംഗ് റോഡിനു സമീപത്തുള്ള യാസെനെവോയിലെ പുതിയ കെ.ജി.ബി ആസ്ഥാനത്തേക്ക് 1972 നും 1982 നും ഇടയിൽ മാറ്റം ചെയ്യുന്നതിനിടയിൽ ശേഖരത്തിൽ നിന്നും മിക്കവാറും എല്ലാ ദിവസവും കൈയ്യക്ഷര കുറിപ്പുകൾ എങ്ങനെ കടത്തി എന്നതിന്റെ അസാധാരണമായ കഥ അദ്ദേഹം പറഞ്ഞു. അതിനു ശേഷം മിട്രോഖിൻ അവ തന്റെ കുടുംബ വീടിന്റെ തറയിൽ വർഷങ്ങളോളം മറച്ചുവച്ചു.
1984ൽ കെ.ജി .ബിയിൽ നിന്നും വിരമിക്കുന്നതുവരെ മിട്രോഖിൻ രഹസ്യ രേഖകൾ കടത്തികൊണ്ട് വന്നിരുന്നു . മിട്രോഖിൻ കാണിച്ച കുറിപ്പുകൾ വഴി കെ ജി ബി യുടെ വിദേശ രഹസ്യാന്വേഷണ വിഭാഗത്തിലെ അതീവ രഹസ്യമായ ശേഖരത്തിലെ രേഖകളിലേക്ക് പോലും അയാൾക്ക് അഭിഗമ്യതയുണ്ടായിരുന്നുവെന്ന് എസ് ഐ എസ് ഉദ്യോഗസ്ഥർ മനസിലാക്കി . ആ രേഖകളിൽ നിന്നും വിദേശത്ത്‌ ഗുപപ്തമായി താമസിച്ച കെ‌.ജി.‌ബിയുടെ എലൈറ്റ് കോർപ്സിന്റെ യഥാർത്ഥ ഐഡന്റിറ്റികളും,മറ്റ് വീര ഇതിഹാസങ്ങളും വെളിച്ചതായി .ബാൾട്ടിക്കിൽ വെച്ചു SISസുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയ മിട്രോഖിൻ തുടർന്നു ബ്രിട്ടനിൽ ഒരു രഹസ്യ സന്ദർശനം നടത്തി അയാളുടെ കൂറുമാറ്റ പദ്ധതികൾ ചർച്ചചെയ്തു. 
1992 നവംബർ 7, ഒരു ശരത്കാലം, ബോൾഷെവിക്കിന്റെ വിപ്ലവത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം, മിട്രോഖിനെയും കുടുംബത്തെയും, ആറ് വലിയ കണ്ടൈനർ നിറയെ രേഖകളും ഒരു രഹസ്യ ഉദ്യമത്തിലൂടെ എസ്‌ഐ‌എസ് റഷ്യയിൽ നിന്നും ബ്രിട്ടനിലേക്ക് കടത്തി. മിട്രോഖിൻ ചരിത്രരേഖകളിൽ ആഴ്ന്നിറങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ അതിന്റെ ആധികാരികത കണ്ട് ഞെട്ടിപ്പോയി. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ. എ യുടെ കണ്ണിൽ ലോകത്തിലെ ഏറ്റവും വിശ്വസനീയമായ വിലമതിക്കാനാവാത്ത രേഖകളായിരുന്നു അവ. ബ്രിട്ടീഷ് രഹസ്യാന്വേഷണ സുരക്ഷാ കമ്മിറ്റിയും മറ്റു പശ്ചിമദേശ അന്വേഷണ ഏജൻസികളുടെയും വിലയിരുത്തൽ പ്രകാരം ഏറ്റവും കൂടുതൽ കൗണ്ടർ ഇന്റെലിജെൻസ് തെളിവുകൾ നൽകിയ രേഖകളായിരുന്നു അവ. സോവിയറ്റ് യൂണിയൻ തകർന്ന ശേഷം രൂപംകൊണ്ട റഷ്യൻ രഹസ്യാന്വേഷണ സംഘടനയായ എസ്സ് .വി. ആർ മേധാവി ഇങ്ങനെ ഒരു രഹസ്യ ചോർച്ച ഉണ്ടായിട്ടില്ല എന്ന് പരസ്യമായി പ്രഖ്യാപിച്ചു . ഒരിക്കൽ ഒരു ജർമൻ വാരിക ഈ സംഭവത്തെ കുറിച്ച് ലേഖനം പുറത്ത് വിട്ടു.100 ഓളം കെ ജി ബി ചാരൻമാരുടെ പേരുകൾ വെളിപ്പെട്ടു എന്ന് അവർ മിട്രോഖിൻ അടിസ്ഥാനമാക്കി റിപ്പോർട്ട് ചെയ്തു. തുടർന്ന് എസ്സ്. വി. ആർ മേധാവി “നൂറോളം ചാരന്മാരോ ? തികച്ചും അസംബന്ധ”മെന്ന് പറഞ്ഞ് തടിയൂരാൻ ശ്രമിച്ചുവെങ്കിലും സത്യം അതിനുമപ്പുറമായിരുന്നുവെന്നു പിന്നീട് തെളിഞ്ഞു. ആയിരത്തിലധികം ചാരന്മാരുടെ പേരുകളും മറ്റ് ആധികാരികമായ വിവരങ്ങളും മിട്രോഖിൻ രേഖകളിലൂടെ പുറംലോകമറിഞ്ഞു.ശീതസമരകാലത്തെ സോവിയറ്റ് യൂണിയൻ കെ. ജി .ബി യുടെ നേതൃത്വത്തിൽ നടത്തിയ ചാരപ്പണിയുടെയും മറ്റ് വിധ്വംസക പ്രവർത്തനങ്ങളുടേയും ഞെട്ടിപ്പിക്കുന്ന വിശദാംശങ്ങൾ ലോകമറിഞ്ഞു . കെ ജി ബി യുടെ ചാരപ്രവർത്തനങ്ങളെ കുറിച്ച് പലരും സൗകര്യപൂർവ്വം മൗനത്തിൽ ആയപ്പോൾ ഇതിനെ പ്രതിരോധിക്കാൻ സി. ഐ. എ നടത്തിയ പ്രവർത്തനങ്ങൾ ഇതേ ആളുകൾ വളരെയധികം വിമർശന ബുദ്ധിയോടെ നോക്കിക്കണ്ടു. ഏക പക്ഷീയമായ ഒരു ചരിത്രാഖ്യാനമാണ് ഈ കൂട്ടർ നടത്തിയത്.ഒരു കൈ മാത്രം കൊട്ടി ശബ്ദമുണ്ടായതിനോട് നമുക്ക് ഈ ചരിത്രാഖ്യാനത്തെ ഉപമിക്കാം . ലോകത്താകമാനം സ്വീകാര്യമായ ഒരു ചരിത്ര പുസ്തകമാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ‘പൊളിറ്റിക്സ് ഓഫ് ദ വേൾഡ് ‘എന്നാൽ ഇതിൽ ഒരിടത്തുപോലും കെ.ജി.ബി നടത്തിയ പ്രവർത്തനങ്ങളെ പറ്റി പ്രതിപാദിച്ചു കണ്ടില്ല .പക്ഷേ സി.ഐ .എ യുടെ പ്രവർത്തനങ്ങളെക്കുറിച്ച് നെടുനീളൻ ആഖ്യാനമുണ്ട്. മിട്രോഖിന്റെ ഈ ആർക്കൈവ് പറയുന്നത് പോലെ, ലോകത്തെ കാൽചുവട്ടിലാക്കാൻ റഷ്യ ശ്രമിക്കുന്നു. ഇതിൽ ആശ്ചര്യപ്പെടുത്തുന്ന വസ്തുത എന്തെന്നാൽ മൂന്നാം ലോകത്തോടുള്ള സോവിയറ്റ് നയത്തിൽ കെ‌.ജി‌. ബിയുടെ പങ്ക് ഇതേ രാഷ്ട്രങ്ങളോടുള്ള യു‌എസ് നയത്തിലെ സി. ‌ഐ‌. എയുടെ പങ്കിനെക്കാൾ പ്രധാനവും കൂടൂതലാണ് .കാൽ നൂറ്റാണ്ട്കാലം ,സി. ‌ഐ.എയിൽ നിന്ന് വ്യത്യസ്തമായി കെ.‌ജി‌. ബി വിശ്വസിച്ചത് ശീത യുദ്ധത്തിൽ വിജയം നേടാൻ തങ്ങളെ സഹായിക്കുന്ന മേഖല മൂന്നാം ലോകമാണെന്നാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാപകമായ കപട നീരൂപണത്തിലൂടെ കുത്തിവെച്ച അപകർഷതാബോധം മൂലം തകർന്ന പടിഞ്ഞാറിന്റെ ആത്മബോധം തന്റെ ജീവൻ പണയപ്പെടുത്തി വീണ്ടെടുക്കാൻ നീണ്ട ഇരുപത് വർഷക്കാലം അദ്ദേഹം വികാരാധീനനായി തയ്യാറായിരുന്നു എന്ന വസ്തുത വിശ്വസിക്കാൻ ഏറെ പ്രയാസമാണ്. ആ രേഖകൾ എന്നെങ്കിലും പകലിന്റെ വെളിച്ചം കാണുമെന്ന് ഒരുറപ്പും ഇല്ലായിരുന്നിട്ട് കൂടി മിട്രോഖിൻ അർപ്പണബോധത്തോടെ ആ കാലയളവിലുടനീളം രേഖകൾ സമാഹരിച്ച് സംരക്ഷിച്ചു. വെളിച്ചം കാണുമെന്ന് ഉറപ്പില്ലാത്ത ഒരു കാര്യത്തിനുവേണ്ടി തൻറെ ജീവിതത്തിലെ വിലയേറിയ സമയവും കഴിവും ഉപയോഗിക്കുന്നത് ഒരു പടിഞ്ഞാറൻ എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അസംഭവ്യമായ കാര്യം തന്നെയാണ്. രേഖകൾ പരിശോധിച്ച ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയുടെ കമ്മിറ്റിക്ക് മിട്രോഖിന്റെ അർപ്പണ മനോഭാവത്തിലും ധൈര്യത്തിലും അതിസാധാരണമായ മതിപ്പുണ്ടായി. മിട്രോഖിന്റെ യഥാർത്ഥ കയ്യെഴുത്ത് പ്രതികൾ ഇപ്പോഴും എസ്.ഐ. എസ്ന്റെ പക്കൽ പുറത്തു വിടാതെ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ് . അതിൽ നിന്നും ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് അപ്രധാനപ്പെട്ടതും, പ്രസിദ്ധീകരണ യോഗ്യമല്ലാത്തതുമായ രേഖകൾ മാറ്റി വെച്ച ശേഷം ഈ പുസ്തകത്തിൻറെ ഭാഗമായി ഇന്ത്യ ഉൾപ്പെടുന്ന മൂന്നാം ലോക രാജ്യങ്ങളിൽ റഷ്യ നടത്തിയ ചാര പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ പുറത്തു വിടുന്നത്.

Comments

Popular posts from this blog

KGB വാങ്ങിയ ഇന്ത്യൻ പത്രങ്ങൾ

BANKIR എന്ന രഹസ്യനാമമുള്ള സി.പിഐയുടെ സമുന്നതനായ ദേശീയ നേതാവിനായിരുന്നു കെ.ജി.ബി ഫണ്ടുകള്‍ കൈമാറി കൊണ്ടിരുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.ജി.ബി ഏജന്‍റുമാര്‍ സി.പി.ഐ ഓഫീസ് പല കാരണങ്ങള്‍ പറഞ്ഞ് സന്ദര്‍ശിക്കുമായിരുന്നു. ഇതില്‍ പ്രധാനമായിരുന്നു റഷ്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സി.പി.ഐ ഓഫീസ് പരിചയപ്പെടുത്തുക എന്ന ജോലി. ഈ ജോലിയുടെ മറവിൽ BANKIR റിന്‍റെ ഓഫീസില്‍ കെ.ജി.ബി ഉദ്യോഗസ്ഥര്‍ സ്ഥിരമായി പണം എത്തിക്കുമായിരുന്നു . ഇതുപോലെ കെ.ജി.ബിയില്‍ നിന്നും പണം കൈപ്പറ്റാന്‍ പല തന്ത്രങ്ങളും സി.പി.ഐ പയറ്റിയിരുന്നു. ഡല്‍ഹിയുടെ സമീപ പ്രദേശത്തുള്ള ഒരു തടാകത്തിലേക്ക് മീന്‍പിടിക്കാനെന്ന വ്യാജേന എത്തുന്ന കെ.ജി.ബി പ്രതിനിധികളും BANKIR ഉം പണം കൈമാറ്റം നടത്തിയിരുന്നു. ഇതിനായി അതി വിപുലമായ ആസൂത്രണം കെ.ജി.ബി നടത്തിയിരുന്നു. പണം കൈമാറ്റം നടക്കുന്ന ദിവസം രാവിലെ 6.30ന് തന്നെ കെ.ജി.ബി മേധാവി ഷെര്‍ബാഷിനും രണ്ടു കൂട്ടാളികളും ഡല്‍ഹിയില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയുള്ള തടാകക്കരയില്‍ എത്തിച്ചേരും. എട്ട് മണിയോട് കൂടി മീന്‍ പിടുത്തം തുടങ്ങുന്ന അവര്‍ 10.30ഓടെ അത് അവസാനിപ്പ...

ഇന്ത്യയെ സ്വേച്ഛാധിപത്യ രാജ്യമാക്കി മാറ്റിയ ഇന്ദിര

1967ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചുവന്ന 30-40 ശതമാനം വരെ എം പി മാരുടെ വിജയത്തെയും അവരെത്തന്നെയും സ്വാധീനിക്കാന്‍ കഴിഞ്ഞുവെന്ന് കെ.ജി.ബിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. കൈവശമുണ്ടായിരുന്ന 21 ശതമാനം സീറ്റ് കോണ്‍ഗ്രസിന് ആ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുകയുണ്ടായി. ഈന്ദിരയും മൊറാര്‍ജി ദേശായിയുംതമ്മിലുണ്ടായിരുന്ന അധികാര വടംവലിമൂലം സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുകയുണ്ടായി. വെറും 44 സീറ്റ് ഭൂരിപക്ഷം മാത്രമായിരുന്നു ഇന്ദിരക്ക് ലഭിച്ചത്. അതിനെത്തുടര്‍ന്ന് മൊറാര്‍ജി ദേശായിയെ ഉപ പ്രധാനമന്ത്രിയായി മനസ്സില്ലാമനസ്സോടെ ഇന്ദിരക്ക് തിരഞ്ഞെടുക്കേണ്ടി വന്നു. 1968 ഓടെ ദേശായിയും കാമരാജും ചേര്‍ന്ന് ഇന്ദിരയെ മാറ്റാനുള്ള ചരടുവലികള്‍ തുടങ്ങി. കോണ്‍ഗ്രസ് പതിയെ പതിയെ പിളര്‍പ്പിലക്ക് പോകുകയായിരുന്നു. 1969 ആയപ്പോഴേക്കും റഷ്യക്ക് ചൈനയില്‍ നിന്നുള്ള ഭീഷണി വളരെയധികം കൂടുതലായി വന്നു കൊണ്ടിരുന്നു. ആയതിനാല്‍ ഇന്ത്യയുമായുള്ള നയപരമായ ബന്ധങ്ങളില്‍കാര്യമായ പൊളിച്ചെഴുത്ത് നടത്താന്‍ റഷ്യ തീരുമാനിച്ചു. ദക്ഷിനേഷ്യന്‍ നയം ഇന്ത്യയെ മുന്നില്‍ക്കണ്ട് റഷ്യ തിരുത്തിയെഴുതി. തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന...

കെ ജി ബി നടത്തി വന്ന ഉപജാപം

മൂന്നാം ലോകരാജ്യങ്ങളിൽ തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ റഷ്യ കെ.ജി.ബിയെ ചുമതലപ്പെടുത്തി. അതില്‍ ഏറെക്കുറെ അവർ വിജയിക്കുകയും ചെയ്തു. മൂന്നാം ലോകരാഷ്ട്രങ്ങളെ അമേരിക്കൻ സാമ്രാജ്യത്വത്തില്‍ നിന്നും രക്ഷിക്കുക എന്ന വ്യാജ നിര്‍വചനത്തിലൂടെ ആ രാഷ്ട്രങ്ങളിലെ അമേരിക്കൻ നയത്തിനെ കാര്യമായ രീതിയിൽ സ്വാധീനിക്കാന്‍ കെ.ജി.ബി ക്കു കഴിഞ്ഞു. മൂന്നാം ലോക രാജ്യത്തെ പൊതുജന വികാരം റഷ്യയ്ക്ക് അനുകൂലമാക്കി മാറ്റാൻ കെ.ജി.ബി കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. അതിനായി അവര്‍ നടത്തിവന്ന ശ്രമങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകൾ കെ.ജി.ബി കേന്ദ്രനേതൃത്വം ക്രംലിന് സ്ഥിരമായി കൈമാറി വന്നിരുന്നു. ബ്രഷ്നേവില്‍നിന്നും പാര്‍ട്ടിയുടെ അധികാരം ഗോര്‍ബച്ചെവിലേക്ക് എത്തിയപ്പോഴേക്കും കെ.ജി.ബിയുടെ പദ്ധതികൾ നിര്‍ലോഭം നടന്നുകൊണ്ടേയിരുന്നു. 1991ല്‍ റഷ്യയുടെ തകര്‍ച്ചക്കുശേഷം പുറത്തുവന്ന ഒരു രേഖയില്‍നിന്നും മൂന്നാം ലോകരാജ്യങ്ങളിൽ കെ.ജി.ബിയുടെ നേതൃത്വത്തിൽ നടത്തിവന്ന അമേരിക്കൻ വിരുദ്ധ ഗൂഡാലോചന പദ്ധതി വിശദീകരിക്കാം. 1969 ലെ റഷ്യൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി യൂറി അഡ്ര...