Skip to main content

Posts

CIAയുമായി കൊമ്പ് കോർത്ത ഇന്ദിര

1981ല്‍ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനായ ഗ്രിഫിന് ഇന്ത്യ വിസ നിഷേധിക്കുകയുണ്ടായ സംഭവം തങ്ങളുടെ പ്രവര്‍ത്തനത്തിന്‍റെ വിജയമായി ഉയര്‍ത്തിക്കാട്ടാന്‍ കെ.ജി.ബി ശ്രമിച്ചു. ഗ്രിഫിനെ സി.ഐ.എയുടെ ചാരന്‍ എന്നുള്ള മുദ്ര കുത്തിയത് തങ്ങളാണെന്നും അതിനു വേണ്ടി കഴിഞ്ഞ ആറ് മാസങ്ങളായി കഠിന പ്രയത്നം ചെയ്യുകയായിരുന്നുവെന്നും കെ.ജി.ബി അവകാശപ്പെട്ടുകൊണ്ടുള്ള ഒരു റിപ്പോര്‍ട്ട് കെ.ജി.ബിയുടെ വിദേശ ചാര സംഘമായ എഫ്.സി.ഡിയുടെ മേധാവി റഷ്യന്‍ പോളിറ്റ് ബ്യൂറോക്ക് സമര്‍പ്പിച്ചു. വിസ നിഷേധിച്ചു കൊണ്ടുള്ള തീരുമാനം ഇന്ദിര നേരിട്ടു തന്നെ എടുത്തതാണെന്നാണ് ലഭ്യമായ വിവരം. സി.ഐ.എയുടെ ചാര പ്രവര്‍ത്തനത്തെക്കുറിച്ച് ഇല്ലാക്കഥകള്‍ മെനഞ്ഞ് അത് പത്രങ്ങളിലുടെ സജീവമായി പുറത്ത് കൊണ്ടു വരുന്നതില്‍ കെ.ജി.ബി വിജയിച്ചതിന്‍റെ ഫലം കൂടിയായിരിക്കാം ഇന്ദിരയെ വിസ നിഷേധിക്കാന്‍ പ്രേരിപ്പിച്ച ഘടകം. റഷ്യയുടെ ചാര പ്രവര്‍ത്തി മനസിലാക്കിയ അമേരിക്ക, ഗ്രിഫിന് സി.ഐ.എയുമായി യാതൊരു ബന്ധമില്ലെന്നും ഇതിന്‍റെ പിറകില്‍ സോവിയറ്റ് യൂണിയന്‍റെ കൈകളാണെന്നും പ്രസ്താവിച്ചെങ്കിലും അന്നത്തെ വിദേശകാര്യ മന്ത്രിയായിരുന്ന നരസിംഹ റാവു ഇതൊന്നും ചെ
Recent posts

ഇന്ദിരയും CPIയും തമ്മിലുള്ള പോരാട്ടം

ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു

റഷ്യയെ സന്തോഷിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ മരണ വാർത്ത

ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ

ജനത സർക്കാരിന്റെ പതനം

ജനതാ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു കഴിഞ്ഞുള്ള ആദ്യത്തെ മാസങ്ങളില്‍ കെ.ജി.ബിയുടെ പ്രധാന ജോലി എന്തെന്നാല്‍ തങ്ങളുടെ പ്രതിച്ഛായ തകരാതെ നോക്കലായിരുന്നു. താന്‍ അധികാരത്തില്‍ വന്നാല്‍ ഇന്ദിര നടത്തിയിരുന്ന സോവിയറ്റ് പ്രീണനം അവസാനിപ്പിക്കുമെന്നും ഇന്തോ സോവിയറ്റ് കരാര്‍ റദ്ദാക്കുമെന്നും ദേശായി തിരെഞ്ഞെടുപ്പ് വേളയിൽ പ്രഖ്യാപിച്ചു. സോവിയറ്റ് റഷ്യക്കെതിരെ തിരിയുന്ന ഒരു പിന്തിരിപ്പന്‍ ശക്തിയായിട്ടായിരുന്നു ദേശായിയെ റഷ്യന്‍ മേധാവികള്‍ വിലയിരുത്തിയത്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് തങ്ങളുടെ നയങ്ങളില്‍ വേണ്ട വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്താനും ഏത് വിധേനയും ഇന്തോ സോവിയറ്റ് കരാര്‍ നിലനിര്‍ത്താനുമുള്ള നടപടികള്‍ കെ.ജി.ബി സ്വീകരിച്ചു. അമേരിക്കയും ചൈനയുമായിട്ട് ജനതാ സര്‍ക്കാര്‍ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും റഷ്യന്‍ മേധാവികള്‍ കെ.ജി.ബിക്ക് നിര്‍ദ്ദേശം നല്‍കുകയുണ്ടായി. അധികാരത്തില്‍ വന്ന ദേശായി സര്‍ക്കാര്‍ അമേരിക്കയുമായിട്ടും, ചൈനയുമായിട്ടും ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയെങ്കിലും ഇന്തോ സോവിയറ്റ് കരാര്‍ റദ്ദു ചെയ്തില്ല. ഇതിനിടയില്‍ ഇന്തോ സോവിയറ

ഇന്ദിരയുടെ പരാജയപ്പെട്ട അട്ടിമറി ശ്രമം

ഇന്ദിര ഒരിക്കലും അധികാര സ്ഥാനം വിട്ടുകൊടുക്കാന്‍ തയ്യാറാകില്ലെന്നും തിരഞ്ഞെടുപ്പ് ഫലത്തെ ഏതെങ്കിലും രീതിയില്‍ അട്ടിമറിച്ച് അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ അവര്‍ ശ്രമിക്കുമെന്നും കെ.ജി.ബി കണക്കുകൂട്ടി. തിരഞ്ഞെടുപ്പ് ഫലത്തെ തനിക്ക് അനുകൂലമായിട്ട് കൃതൃമത്തിലൂടെ മാറ്റിയെടുക്കാന്‍ ഇന്ദിരക്ക് കഴിയുമായിരുന്നുവെന്ന് കെ.ജ.ബി വിശ്വസിച്ചിരുന്നു. ഇതിന് വേണ്ടി സഞ്ജയുടെ അനുചരന്‍മാര്‍ ചില ശ്രമങ്ങള്‍ നടത്തുകവരെ ചെയ്തു. അതു മാത്രവുമല്ല ഇലക്ഷന്‍റെ ഫലം വന്ന മാര്‍ച്ച് 20ാം തീയതി ജനതാപാര്‍ട്ടി അധികാരത്തില്‍ വരാതിരിക്കാനായി ഒരു പട്ടാള അട്ടിമറി നടത്താന്‍ വരെ ഇന്ദിര ശ്രമിച്ചു. അതിനായി സേനാ മേധാവിയെ ഇന്ദിര നിര്‍ബന്ധിച്ചുവെന്നും പക്ഷെ സേന വഴങ്ങിയില്ലെന്നും കെ.ജി.ബി റിപ്പോര്‍ട്ട് ചെയ്തു. അധികാര കൈമാറ്റം വളരെ എളുപ്പത്തിലും വേഗത്തിലുമായിരുന്നു. മാര്‍ച്ച് 21ന് രാവിലെ തന്നെ ക്യാബിനറ്റ് മീറ്റിങ്ങ് വിളിച്ചു ചേര്‍ത്ത ഇന്ദിര തന്‍റെ രാജി പ്രഖ്യാപിക്കുകയുണ്ടായി. ചെറിയ മാറ്റങ്ങളോടെ ക്യാബിനറ്റ് ഇന്ദിരയുടെ രാജിക്കത്ത് അംഗീകരിച്ചു. ആക്റ്റിങ്ങ് പ്രസിഡന്‍റ് ആയ ബി.ഡി.ജട്ടിയുടെ സമക്ഷം പിന്നീട് ഇന്ദിര രാജിക്കത്ത് നല

1977 ലെ ഇന്ദിരയുടെ വീഴ്ച

കെ.ജി.ബിയുടെ ചാരന്‍മാര്‍ സദാ ജാഗരൂകരായി തിരഞ്ഞെടുപ്പിനെച്ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ ചോര്‍ത്തിയെടുത്തു ഡല്‍ഹി റസിഡന്‍സിക്ക് കൈമാറി. അതിലെല്ലാം തന്നെ ഇന്ദിരക്ക് വന്‍ വിജയമുണ്ടാകുമെന്നായിരുന്നു ഉള്ളടക്കം. ഇന്ദിരപോലും പരാജയപ്പെട്ടേക്കുമെന്നുള്ള ചില വാര്‍ത്തകള്‍ പാടെ കെ.ജി.ബി അവഗണിച്ചു. പക്ഷെ ഇലക്ഷന്‍റെ ഫലം വന്നപ്പോള്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയാണുണ്ടായത്. ഇന്ദിരയും കോണ്‍ഗ്രസും നിലംപരിശായി. 35% നെതിരെ 40% വോട്ടുകള്‍ക്ക് മൊറാര്‍ജി ദേശായി നേതൃത്വം കൊടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധ ജനതാ സര്‍ക്കാര്‍ അധികാരത്തിലെത്തി. തങ്ങളുടെ കണ്ണിലെ കരടായ മൊറാര്‍ജി ദേശായി അധികാരത്തില്‍ വന്നത് സോവിയറ്റ് നേതൃത്വത്തെ ഞെട്ടിച്ചു കളഞ്ഞു. ബ്രിട്ടീഷുകാരുടെ കൈയി ല്‍ നിന്നും സ്വാതന്ത്ര്യം കിട്ടിയ ശേഷം ഇന്ത്യക്കാര്‍ ആദ്യമായിട്ടാണ് ഇത്രയും സന്തോഷിക്കുന്നതെന്ന് ഇന്ദിരയുടെ ജീവ ചരിത്രമെഴുതിയ കാതറീന്‍ ഫ്രാങ്ക് പറഞ്ഞു. ഡല്‍ഹിയിൽ ഉൾപ്പെടെ ജനങ്ങള്‍ തെരുവില്‍ ആഹ്ളാദ നൃത്തം ചവിട്ടി. ഇന്ദിരയുടെ തോല്‍വി റഷ്യയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. കെ.ജി.ബി മേധാവിയായിരുന്ന ഷെര്‍ബാഷിനെ റഷ്യ അടിയന്ത

സഞ്ജയ് ഗാന്ധി V/s സി.പി.ഐ.

ഇന്ദിരയുടെ പിന്‍ഗാമിയായി ഉയര്‍ന്നു വന്ന സഞ്ജയുടെ ചില പ്രവര്‍ത്തികള്‍ റഷ്യയെ ആകുലപ്പെടുത്തി. ഇന്ദിരയുടേത് പോലെ ഒരു തുറന്ന സമീപനമല്ലായിരുന്നു സഞ്ജയ് റഷ്യയോട് കാട്ടിയിരുന്നതെന്ന് മാത്രമല്ല റഷ്യയുടെ ഏറ്റവും വലിയ ശത്രുവായ കമ്മ്യൂമിസ്റ്റ് വിരുദ്ധനായ ഫിലപ്പൈന്‍സ് പ്രസിഡന്‍റ് ഫെര്‍ഡിനാന്‍റ് മാര്‍ക്കോസുമായി വളരെയടുത്ത ബന്ധം സഞ്ജയ് കാത്തുസൂക്ഷിച്ചിരുന്നത് റഷ്യയെ അലോരസപ്പെടുത്തി. സഞ്ജയുടെ ചില അടുപ്പക്കാര്‍ യു.എസ് പ്രതിനിധികളുടെ ചില രഹസ്യ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നതും കെ.ജി.ബി അറിയാന്‍ ഇടയായി. ഇതിനെപ്പറ്റിയുള്ള റിപ്പോര്‍ട്ട് കെ.ജി.ബിയുടെ മെയിന്‍ റെസിഡന്‍സിക്ക് ലഭിച്ചു. തന്‍റെ വിജയകരമായ റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി വന്ന ഇന്ദിരയുടെ മകന്‍ സഞ്ജയ് ആ സമയം കമ്മ്യൂണിസത്തെയും, ദേശസാല്‍ക്കരണത്തെയും വിമര്‍ശിച്ചുകൊണ്ട് ഒരു മാധ്യമ സ്ഥാപനത്തിന് അഭിമുഖം നല്‍കുകയായിരുന്നു. സഞ്ജയ് ഗാന്ധിയുടെ അഴിമതിയെപ്പറ്റി വിമര്‍ശനമുയര്‍ത്തിയ സി.പി.ഐയെ കടുത്ത ഭാഷയില്‍ സഞ്ജയ് വിമര്‍ശിക്കുകയുണ്ടായി.' നിങ്ങളേക്കാള്‍ അഴിമതിക്കാരായ ആളുകള്‍ ഈ ഭൂമുഖത്ത് തന്നെ കാണില്ലെന്ന് 'സി.പി.ഐയോട് സഞ്ജയ് വെട